Latest Updates
-
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
ഓഗസ്റ്റ് 2025 നക്ഷത്രഫലം: ഒരു തരി ഭാഗ്യം പോലും പാഴാവില്ല, ഉയര്‍ച്ചയുടെ പടവ് കയറും നാളുകാര്‍
August Monthly Horoscope 2025: ഓഗസ്റ്റ് മാസം ആരംഭിച്ചപ്പോള്‍ തന്നെ ചില നക്ഷത്രക്കാരില്‍ ജീവിതം മാറി മറിയുന്ന തരത്തിലുള്ള ഭാഗ്യത്തിന് തുടക്കമായി. പലപ്പോഴും ഇത് നിങ്ങളുടെ അനുഭവത്തില്‍ വന്നു തുടങ്ങിയ സമയം തന്നെയാണ്. നിരവധി ഗ്രഹമാറ്റങ്ങളാണ് ഓഗസ്റ്റ് മാസത്തില്‍ സംഭവിക്കുന്നത്. കര്‍ക്കിടകം 16 മുതല്‍ ചിങ്ങം 15 വരെയാണ് ഓഗസ്റ്റ് മാസം വരുന്നത്. പല വിധത്തിലുള്ള ഗ്രഹമാറ്റങ്ങളാണ് ഈ മാസത്തില്‍ സംഭവിക്കുന്നത്.
ബുധന്‍ ഓഗസ്റ്റില്‍ കര്‍ക്കിടക മാസത്തിലാണ്, ശുക്രന് മിഥുനത്തിലും വരുന്നു. വ്യാഴം അതുപോലെ തന്നെ മിഥുനം രാശിയില്‍ സ്ഥിതി ചെയ്യുന്നു. കേതു ചിങ്ങം രാശിയിലും രാഹു കുംഭം രാശിയിലും സ്ഥിതി ചെയ്യുന്നു. എന്നാല്‍ അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രക്കാരില്‍ ഭാഗ്യം കൊണ്ട് വരുന്ന ചില നക്ഷത്രക്കാരുണ്ട്. അവര്‍ ആരൊക്കെയെന്നും അതില്‍ നിങ്ങളുടെ നാളുണ്ടോ എന്നും നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള അനുകൂല ഫലങ്ങളാണ് ഓഗസ്റ്റ് മാസത്തില്‍ തേടി എത്തുന്നു. പലപ്പോഴും ബിസിനസ് നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. നേട്ടങ്ങളെല്ലാം തന്നെ വിജയം കരസ്ഥമാക്കുന്ന തരത്തിലുള്ളതായിരിക്കും. പുതിയ കൂട്ടുകെട്ടുകളില്‍ നിങ്ങളുടെ ജീവിതം മികച്ചതാവും. വീട് പണി പുനരാരംഭിക്കുന്നതിന് യോഗമുണ്ട്. സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നത് ഓഗസ്റ്റ് മാസത്തിലാണ്. ദൈവാനുഗ്രഹം നിങ്ങളുടെ ജീവിതത്തില്‍ ഓഗസ്റ്റില്‍ സംഭവിക്കും.
രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്ക് പല കാര്യങ്ങളും കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്ന ഒരു മാസമാണ് ഓഗസ്റ്റ് മാസം. ജോലിയില്‍ സഹപ്രവര്‍ത്തകരുടെ പിന്തുണ നിങ്ങളെ തേടി എത്തുന്നു. അതുകൊണ്ട് തന്നെ ജോലിയെല്ലാം കൃത്യമായി മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. സന്താനങ്ങളില്‍ നിന്ന് നിങ്ങള്‍ അഭിമാനം കൊള്ളുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. എടുക്കുന്ന പല തീരുമാനങ്ങളും നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം പോസിറ്റീവ് സ്വാധീനം ചെലുത്തുന്നു. മക്കളുടെ പഠനം മികച്ച മാറ്റങ്ങളിലേക്ക് എത്തുന്നു. വീട് പണി പുനരാരംഭിക്കുന്നതിനും വാഹനയോഗവും കാണുന്നു.
തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച മാസങ്ങളില്‍ ഒന്നാണ് ഓഗസ്റ്റ് മാസം. മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയെ അഭിനന്ദിക്കുന്നതിനും എല്ലാ വിധത്തിലുള്ള പിന്തുണയും ലഭിക്കുന്നു എന്നതാണ് സത്യം. പിണങ്ങിയിരിക്കുന്ന സുഹൃത്തുക്കളും ബന്ധുക്കളും നിങ്ങളിലേക്ക് വീണ്ടും ചേരുന്നു. അത് മാത്രമല്ല ചിട്ടി, ഇന്‍ഷുറന്‍സ് എന്നിവയില്‍ നിന്ന് ധനാഗമം തേടി എത്തുന്നു. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവും. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതിന് സാധിക്കും. പല കോണില്‍ നിന്നും നിങ്ങളെ തേടി സമ്മാനം എത്തും എന്നതാണ് ഈ മാസത്തിലെ ഏറ്റവും വലിയ പ്രത്യേകതയും.

പൂരം
പൂരം നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ഭൗതിക സാഹചര്യങ്ങളെല്ലാം തന്നെ കൈകാര്യം ചെയ്യുന്നതിന് അനുകൂല സമയമാണ്. ധനാഗമം പല കോണില്‍ നിന്നും നിങ്ങളെ തേടി എത്തുന്നു. ഉദ്യോഗസ്ഥര്‍ക്ക് ജോലിയില്‍ ഉയര്‍ച്ചയും ശമ്പള വര്‍ദ്ധനവും തേടി എത്തുന്നു. കടബാധ്യതകള്‍ എല്ലാം തന്നെ ഇല്ലാതാവുന്നു. രോഗാവസ്ഥകള്ക്കെല്ലാം പരിഹാരം കാണുന്നതിനും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും സാധ്യതയുണ്ട്. പ്രണയിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച സമയമാണ്, അത് പലപ്പോഴും വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്.
അത്തം
അത്തം നക്ഷത്രക്കാര്‍ക്ക് ഓഗസ്റ്റ് മാസം ബംബറടിക്കും എന്നതാണ് സത്യം. പലപ്പോഴും തൊഴില്‍ സംബന്ധമായ പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ വിജയത്തിലേക്ക് എത്തുന്നു. അവസാനിക്കില്ലെന്ന് കരുതിയ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്ന മാസമാണ് ഓഗസ്റ്റ് മാസം. ജീവിതത്തിലെ ഏറ്റവും മികച്ച സമയമാണ് നിങ്ങളെ കാത്തിരിക്കുന്നത്. സാമ്പത്തിക സ്ഥിതിയില്‍ സംതൃപ്തിയുണ്ടാവുന്നു. കാര്യസാധ്യത്തിന് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്ന സമയമാണ്. ആരോഗ്യ പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിനും പൂര്‍ണമായും മാറ്റുന്നതിനും ഓഗസ്റ്റ് നിങ്ങളോട് കനിയുന്നു.



Click it and Unblock the Notifications