Latest Updates
-
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കഠിനമായ വേനൽച്ചൂട്; തളരാതെ പിടിച്ചുനിൽക്കാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ! -
ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക! നജഫ്ഗഡിൽ പിടിച്ചെടുത്തത് മാരകമായ വ്യാജ സപ്ലിമെന്റുകളുടെ വൻ ശേഖരം -
ഉഷ്ണതരംഗം വരുന്നു! ഗർഭിണികൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പ് -
തടി കുറയ്ക്കാൻ ജിം സപ്ലിമെന്റുകൾ വാങ്ങുന്നവരാണോ? ഈ ചതിക്കുഴിയിൽ വീഴരുത്! -
കടുത്ത ഉഷ്ണതരംഗം; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ തെറ്റുകൾ ഇനി ചെയ്യരുത് -
ഏപ്രിൽ 25: ഈ ശനിയാഴ്ച ഗ്രഹനില അനുകൂലം; തടസ്സങ്ങൾ മാറി നേട്ടങ്ങൾ കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ -
സീതാ നവമിയിലെ ഈ മാറ്റം നിങ്ങളുടെ സാമ്പത്തിക നില ഉയർത്തുമോ? അറിയാം വൃദ്ധി യോഗത്തിന്റെ രഹസ്യം -
ഇന്നത്തെ രാശിഫലം: മിഥുനത്തിനും ചിങ്ങത്തിനും ഭാഗ്യദിനം; ഈ ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് അപ്രതീക്ഷിത നേട്ടങ്ങൾ! -
ഇന്നത്തെ നക്ഷത്രഫലം: ശനിയാഴ്ച ഈ നക്ഷത്രക്കാർക്ക് രാജയോഗം, സാമ്പത്തിക നേട്ടങ്ങൾ നിങ്ങളെ തേടിയെത്തുമോ?
തേച്ചാലും മായ്ച്ചാലും ദൗര്‍ഭാഗ്യം വിട്ടുമാറില്ല: ഓഗസ്റ്റില്‍ നടുക്കടലിലകപ്പെട്ട പോലെ ഈ രാശിക്കാര്‍
മാസഫലം അനുസരിച്ച് പല വിധത്തിലുള്ള ഗുണദോഷഫലങ്ങള്‍ നമ്മള് ഓരോരുത്തരിലും ഉണ്ടാവുന്നു. പലപ്പോഴും നമ്മുടെ ജീവിതത്തില്‍ സന്തോഷവും സങ്കടവും ഒരുപോലെ ഉണ്ടാവുന്നു. അതുപോലെ തന്നെയാണ് ഭാഗ്യ നിര്ഭാഗ്യങ്ങളും. ജ്യോതിഷ പ്രകാരം ഉണ്ടാവുന്ന ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും പല വിധത്തിലാണ് നിങ്ങളെ സ്വാധീനിക്കുന്നതും. എന്നാല്‍ ഓഗസ്റ്റ് മാസത്തില്‍ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ എന്നതിനെക്കുറിച്ച് നമ്മള് വായിച്ച് കഴിഞ്ഞു. എന്നാല്‍ 12 രാശിക്കാരില്‍ ആര്‍ക്കൊക്കെയാണ് ഓഗസ്റ്റ് മാസത്തില്‍ ദോഷഫലങ്ങള്‍ വിട്ടൊഴിയാതെ നില്‍ക്കുന്നത് എന്ന് പലര്‍ക്കും അറിയില്ല.
ഓഗസ്റ്റ് മാസത്തില്‍ ഉണ്ടാവുന്ന എല്ലാ ജ്യോതിഷ മാറ്റങ്ങളും രാശിമാറ്റവും ഗ്രഹമാറ്റവും മൂലം സംഭവിക്കുന്ന സ്വാധീനം നിമിത്തമാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും ആഗ്രഹിക്കുന്നവരെങ്കില്‍ അതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ നമ്മുടെ ജീവിതത്തിലെ എല്ലാ വശങ്ങളേയും ബാധിക്കുന്നു. ഏതൊക്കെ രാശിക്കാരാണ് പലപ്പോഴും ദോഷങ്ങള്‍ കൊണ്ട് ഉഴലുന്നത് എന്ന് നമുക്ക് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഓഗസ്റ്റ് മാസം പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു. മാത്രമല്ല വളരെയധികം ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ട സമയമാണ്. ഒരു കാര്യത്തിലും ഒരിക്കലും എടുത്ത് ചാടി തീരുമാനം എടുക്കരുത്. ഇത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. സാമ്പത്തികപരമായി നോക്കുകയാണെങ്കിലും അല്പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ് ഓഗസ്റ്റ് മാസത്തില്‍. വര്‍ദ്ധിച്ച് വരുന്ന ചിലവ് നിങ്ങളുടെ സാമ്പത്തികാവസ്ഥ താളം തെറ്റിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ പലപ്പോഴും അനാവശ്യ ആശങ്കകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഒരിക്കലും അശ്രദ്ധയോടെ ഒരു കാര്യവും ചെയ്യരുത്.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരവരുടെ ജീവിതത്തെക്കുറിച്ചുള്ള ധാരണ വളരെ തെറ്റായിരിക്കും. പലപ്പോഴും ഇവര്‍ക്ക് ജീവിതം തന്നെ മാറി മറിയുന്നു. പ്രൊഫഷണല്‍ ജീവിതത്തില്‍ നിങ്ങള്‍ വരുത്തുന്ന തെറ്റുകള്‍ ജോലി നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് വരെ നിങ്ങളെ എത്തിക്കുന്നു. ലഭിക്കുന്ന അവസരങ്ങള്‍ ഒന്നും തന്നെ വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ സാധിക്കുകയില്ല. അത് നിങ്ങളില്‍ നഷ്ടബോധം ഉണ്ടാക്കുന്നു. ലക്ഷ്യങ്ങള്‍ എല്ലാം തന്നെ നേടിയെടുക്കുന്നതിന് വേണ്ടി അത്യധികം കഠിനാധ്വാനം ചെയ്യേണ്ടി വരുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ ഓഗസ്റ്റ് മാസത്തില്‍ പ്രതിസന്ധികള്‍ ഏറുന്നു. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും പലപ്പോഴും നിസ്സാരമായി കണക്കാക്കരുത്. കാര്യങ്ങളെല്ലാം തന്നെ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. കരിയറിലെ മാറ്റങ്ങള്‍ പലപ്പോഴും നിങ്ങളുടെ ജീവിതത്തിലെ സുപ്രധാന തീരുമാനങ്ങളിലേക്ക് എത്തുന്നു. മറ്റുള്ളവരുമായി നിരന്തരം ആശയവിനിമയം നടത്തേണ്ടതായി വരുന്നു. തെറ്റിദ്ധാരണകള്‍ വര്‍ദ്ധിക്കും. ആരോഗ്യം ശ്രദ്ധിക്കണം.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഓഗസ്റ്റ് മാസത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു. ധാരാളം സമയം പലപ്പോഴും ജീവിതത്തില്‍ വെല്ലുവിളിയായി മാറുന്നു. കാര്യങ്ങള്‍ എത്രയൊക്കെ ചെയ്താലും അത് കൃത്യമായി വരണം എന്നില്ല. ഒരിക്കലും നിങ്ങളുടെ കാര്യങ്ങള്‍ക്ക് മുകളില്‍ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കരുത്. അത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ബന്ധങ്ങളില്‍ വിട്ടുവീഴ്ചയുണ്ടാക്കുന്നത് അകല്‍ച്ച വര്‍ദ്ധിപ്പിക്കുന്നു. സാമ്പത്തിക പരാജയവും ജീവിതത്തെ ബാധിക്കുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് സ്വന്തം കാര്യങ്ങള്‍ ചെയ്യുന്നതിന് പോലും സാധിക്കാത്ത അവസ്ഥയാണ് ഉണ്ടാവുന്നത്. പലപ്പോഴും ജീവിതത്തിലെ പ്രതിസന്ധികള്‍ ഈ സമയം വര്‍ദ്ധിച്ച് വരുന്നു. ദൗര്‍ഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജീവിതത്തിലെ പ്രതിസന്ധികള്‍ വിടാതെ പിന്തുടരുന്നു. ഓരോ ചുവടിലും അപകടങ്ങളുണ്ടാവുന്നു. സാമ്പത്തികമായി ചെറിയ രീതിയില്‍ പ്രശ്നങ്ങള്‍ക്ക് സാധ്യത കാണുന്നു. ഇത്തരം കാര്യങ്ങളെ നിസ്സാരമായി കണക്കാക്കുന്നത് നിങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് എത്തിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications