Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
Monthly Horoscope: 6 രാശിക്കാര്‍ക്ക് ഭാഗ്യം , ചിലരില്‍ അപ്രതീക്ഷിത നേട്ടങ്ങള്‍: ഓഗസ്റ്റ് സമ്പൂര്‍ണ രാശിഫലം
ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. പലപ്പോഴും ഓരോ ദിവസവും ആഴ്ചയും മാസവും കൊല്ലവും എല്ലാം മാറുന്നതിന് അനുസരിച്ച് നിങ്ങളുടെ ജീവിതത്തേയും അതെല്ലാം സ്വാധീനിക്കുന്നു. എന്നാല്‍ പുതിയ മാസത്തിലേക്ക് കടക്കുമ്പോള്‍ പുതിയ പ്രതീക്ഷകളാണ് ഓരോരുത്തരുടേയും ജീവിതത്തില്‍ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതും എന്തൊക്കെയെന്നറിയാം.
ഭാഗ്യവശാല്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്നും അത് അനുകൂലമാണോ പ്രതികൂലമാണോ എന്നതെല്ലാം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. ജ്യോതിഷ സംബന്ധമായ പറയുകയാണെങ്കില്‍ 2024 ഓഗസ്റ്റിലെ രാശിമാറ്റങ്ങള്‍ എപ്രകാരം നമ്മുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഈ മാസത്തില്‍ ഉണ്ടാവുന്നു. പലപ്പോഴും പണത്തിന്റെ കാര്യത്തില്‍ അമിതമായ പ്രാധാന്യം നല്‍കാതിരിക്കുക. അമിത ശ്രദ്ധ പണത്തിന് നല്‍കുന്നത് കാര്യങ്ങളെല്ലാം തന്നെ മാറ്റി മറിക്കുന്നു.ദാമ്പത്യ ജീവിതത്തില്‍ മോശം അനുഭവങ്ങള്‍ ഉണ്ടായേക്കാം. മാനസികാരോഗ്യം പ്രതിസന്ധിയില്‍ ആവുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും സാഹചര്യം വിലയിരുത്തി വേണം കാര്യങ്ങള്‍ ചെയ്യുന്നതിന്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് പോലെ ജീവിതത്തില്‍ പ്രകടമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. അര്‍ഹമായ മാറ്റങ്ങള്‍ ജീവിതത്തില്‍ നിങ്ങളെ തേടി എത്തും. പലപ്പോഴും സാമ്പത്തിക കാര്യങ്ങളില്‍ അനുകൂലമായ മാറ്റങ്ങളുണ്ടാവും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ആഗ്രഹിക്കുന്നത് പോലെ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കും. പങ്കാളിയോടൊപ്പം സന്തോഷകരമായ സമയം പങ്കിടുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അവരുടെ പ്രണയം ശക്തമാവുനന്നതിനും അത് പോലെ തന്നെ വിവാഹത്തിലേക്ക് എത്തുന്നതിനും ഉള്ള സാധ്യതയുണ്ട്. പലപ്പോഴും വ്യക്തിപരവും തൊഴില്‍ പരവുമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവാം. ശാരീരികവും വൈകാരികവുമായ പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. പലപ്പോഴും ശാരീരികവും വൈകാരികവുമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. സന്തോഷകരമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിത്തില്‍ സംഭവിക്കുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്ന ഒരു മാസമാണ് ഓഗസ്റ്റിലേത്. നിങ്ങള്‍ എപ്പോഴും മറ്റുള്ളവരെ സഹായിക്കാന്‍ ഇഷ്ടപ്പെടുന്നു. നിങ്ങളുടെ ബിസിനസില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ജീവിതം തന്നെ മാറി മറിയുന്ന നേട്ടങ്ങള്‍ ഓഗസ്റ്റ് മാസം നിങ്ങളെ തേടി വരുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അപ്രതീക്ഷിതമായ പല മാറ്റങ്ങളും ഉണ്ടാവും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായ പല നേട്ടങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. പലപ്പോഴും നിങ്ങള്‍ക്ക് പ്രതീക്ഷിക്കാത്ത തരത്തിലുള്ള മാറ്റങ്ങളാണ് സംഭവിക്കാന്‍ പോവുന്നത്. ബിസിനസ് ചെയ്യുന്നവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ അനുകൂലമായ ലാഭങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതാണ്. വ്യായാമം ദിനവും ചെയ്യുന്നതിന് ശ്രദ്ധിക്കണം.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അവരുടെ ജീവിതം മാറി മറിയുന്നു. ഏത് കാര്യവും ഓഗസ്റ്റ് മാസത്തില്‍ സത്യസന്ധമായി ചെയ്യുക. പലപ്പോഴും ജീവിതത്തില്‍ ഇത് നല്ല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സ്ഥാനവും അധികാരവും നിങ്ങളെ തേടി എത്തും. ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ ഉണ്ടാവുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂലമായ പല നേട്ടങ്ങളും തേടി വരുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധ വേണം. സാമ്പത്തികമായി പറയുകയാണെങ്കില്‍ മികച്ച സമയമാണ് എന്നതാണ് സത്യം.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവരുടെ ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ സംഭവിക്കാം. പലപ്പോഴും സ്വാര്‍ത്ഥമായ പല മാറ്റങ്ങളും ജീവിതത്തില്‍ കൊണ്ട് വരേണ്ടി വരുന്നു. പ്രണയിക്കുന്നവര്‍ക്ക് അവരുടെ ജീവിതം സുരക്ഷിതമാക്കുന്നതിനുള്ള വഴികള്‍ തേടുന്നു. വൈകാരിക അസ്വസ്ഥതകള്‍ വര്‍ദ്ധിക്കാം. പലപ്പോഴും ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആകെത്തുകയായി മാറുന്നു. സ്വയം കാര്യങ്ങളെയെല്ലാം നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിന്റെ സുപ്രധാന ഘട്ടമാണ് കടന്ന് പോവുന്നത്. പലപ്പോഴും അനിവാര്യമായ മാറ്റങ്ങള്‍ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നു. കാര്യങ്ങളെല്ലാം തന്നെ മറികടക്കുന്നതിനുള്ള സാധ്യതയുണ്ട്. ദയവായി ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടതാണ്. പലപ്പോഴും ജോലിയില്‍ പ്രതിസന്ധികള്‍ നേരിടേണ്ട അവസ്ഥയുണ്ടാവുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് അവരുടെ ജീവിതം അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്ന സമയമാണ്. നിങ്ങളുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായ പ്രതിസന്ധികള്‍ക്കുള്ള സാധ്യതയുണ്ട്. രോഗാവസ്ഥയില്‍ നിന്ന് വളരെ പെട്ടെന്ന് തന്നെ സുഖം പ്രാപിക്കുന്നതിന് സാധിക്കുന്നു. പലപ്പോഴും മാറ്റങ്ങള്‍ അനിവാര്യമായിരിക്കുന്ന ഒരു മാസം തന്നെയാണ്. സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് എടുക്കുന്ന തീരുമാനങ്ങള്‍ അനുകൂലമായി വരുന്നു. തെറ്റായ തിരഞ്ഞെടുപ്പ് പലപ്പോഴും ജീവിത കാലം മുഴുവന്‍ ബാധിക്കുന്ന അവസ്ഥയുണ്ടാവും. അതുകൊണ്ട് തന്നെ ശ്രദ്ധയോടെ വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അവഗണന കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. ഡോക്ടറോട് സംസാരിക്കുകയും കാര്യങ്ങളെല്ലാം തന്നെ കൃത്യമായി തീരുമാനിക്കുകയും വേണം. അല്ലാത്ത പക്ഷം അത് ആരോഗ്യ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. പലപ്പോവും യുക്തിയോടെ വേണം എല്ലാ കാര്യങ്ങളിലും തീരുമാനം എടുക്കുന്നതിന്. പങ്കാളിക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. ആരോഗ്യം അവഗണിക്കുന്നതിന്റെ ഫലം നിങ്ങള്‍ അനുഭവിക്കുന്നു. അതുകൊണ്ട് അതീവ ജാഗ്രത ആരോഗ്യത്തിന്റെ കാര്യത്തില്‍ പുലര്‍ത്തണം. സാമ്പത്തിക കാര്യങ്ങളില്‍ അനുകൂല ഫലങ്ങളുണ്ടാവുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് നിര്‍ണായകമായ തീരുമാനങ്ങളെടുക്കുന്നതിനുള്ള സമയമാണ്. പലപ്പോഴും ജീവിതത്തില്‍ ആഗ്രഹങ്ങള്‍ വര്‍ദ്ധിക്കുന്നു. പലപ്പോഴും പിരിമുറുക്കം വര്‍ദ്ധിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കും. രോഗാവസ്ഥയെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. സാമ്പത്തികം അതിശക്തമായിരിക്കും. എല്ലാ മാറ്റങ്ങളേയും പോസിറ്റീവ് ആയി എടുക്കുന്നതിന് സാധിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
