Latest Updates
-
പഴങ്ങൾ മാത്രം കഴിച്ച് 15 കിലോ കുറച്ചു; രവി കിഷന്റെ ഡയറ്റ് പരീക്ഷിക്കും മുൻപ് ഇത് അറിയുക! -
ശനി രേവതി നക്ഷത്രത്തിലേക്ക്: ഈ 4 രാശിക്കാർക്ക് വൻ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത! -
ശുക്ര മൗഢ്യം: വിവാഹങ്ങൾ മാറ്റിവെക്കണോ? ഈ കാലയളവിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ചന്ദ്രൻ വൃശ്ചിക രാശിയിലേക്ക്: ഇന്ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്, രാഹുകാലം ഒഴിവാക്കുക! -
വൃശ്ചിക രാശിയിലെ ചന്ദ്രമാറ്റം: അനിഴം നക്ഷത്രത്തിലേക്ക് ചന്ദ്രൻ എത്തുമ്പോൾ ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 20: സർവാർത്ഥ സിദ്ധി യോഗം; ഇന്നത്തെ രാജയോഗത്തിൽ ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ കൊയ്യാം! -
ഈ വ്യാഴാഴ്ച ഭാഗ്യം തെളിയുന്ന 5 രാശിക്കാർ: സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും നിങ്ങളെ തേടിയെത്തും! -
ഇന്ന് ഈ 5 രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും: ഗ്രഹങ്ങളുടെ പ്രത്യേക വിന്യാസം നൽകുന്ന നേട്ടങ്ങൾ ഇവയാണ് -
ഓഗസ്റ്റ് 20 രാശിഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശുഭമുഹൂർത്തങ്ങളും അറിയാം!
24 മണിക്കൂറില്‍ ഭാഗ്യം പോയിമറയും: ദൗര്‍ഭാഗ്യം എപ്രില്‍ കീഴടക്കും 5 രാശിക്കാര്‍
ഏപ്രില്‍ മാസത്തില്‍ ഓരോ രാശിക്കാര്‍ക്കും എപ്രകാരമാണ് അനുകൂല പ്രതികൂല മാറ്റങ്ങള്‍ എന്ന് പലര്‍ക്കും അറിയാന്‍ താല്‍പ്പര്യമുണ്ടായിരിക്കും. ഏപ്രില്‍ മാസത്തില്‍ വേദ ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടേയും രാശികളുടേയും സ്ഥാനം മാറിക്കൊണ്ടിരിക്കുന്നു. ശനിയുടെ വര്‍ഷം എന്നാണ് പൊതുവേ 2024-നെ പറയുന്നത്. അതുകൊണ്ട് തന്നെ ശനിയുടെ സ്വാധീനം ഓരോ മാസത്തിലും ഓരോരുത്തരെ ബാധിക്കുന്നു. ബുധന്റെ ഉദയവും ശനിയുടെ മാറ്റവും ചൊവ്വയുടെ രാശിമാറ്റവും എല്ലാം ഏപ്രില്‍ മാസത്തേയും സ്വാധീനിക്കുന്നു.
ഏറ്റവും കൂടുതല്‍ ഗ്രഹമാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു സമയമാണ് ഏപ്രില്‍. ഈ സമയം ഓരോ രാശിക്കാര്‍ക്കും എപ്രകാരം മാറ്റങ്ങള്‍ സംഭവിക്കുന്നു എന്നും അത് എപ്രകാരം നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നു എന്നതും ചോദ്യമാണ്. എന്നാല്‍ അനുകൂല മാറ്റങ്ങള്‍ പോലെ തന്നെ പ്രതികൂല മാറ്റങ്ങള്‍ ഉണ്ടാവുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഏപ്രില്‍ മാസത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയമാണ്. കാരണം പലപ്പോഴും കരിയറില്‍ ഉണ്ടാവുന്ന പ്രതികൂല മാറ്റങ്ങള്‍ ജീവിതത്തെ വളരെയധികം സ്വാധീനിക്കും. പെട്ടെന്ന് തീരുമാനം എടുക്കുന്നതിന് ശ്രമിക്കരുത്. ജോലിയിലെ പിന്തുണ നഷ്ടപ്പെടുന്നത് പോലെ തന്നെ ജോലിയില്‍ പ്രതിസന്ധികളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങള്‍ ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം. നഷ്ടം വരുന്നതിന് പലപ്പോഴും ഇത് കാരണമാകുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അവരുടെ ജോലിയില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുന്ന ഒരു മാസമാണ് ഏപ്രില്‍ മാസം. പൊതുവേ അനാവശ്യ കാര്യങ്ങള്‍ക്ക് തര്‍ക്കിക്കുന്ന ഇവര്‍ കൂടുതല്‍ വെല്ലുവിളികളിലേക്കാണ് കടന്ന് പോവുന്നത്. ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് കൂടുതല്‍ കഷ്ടപ്പെടേണ്ട അവസ്ഥയുണ്ടാവുന്നു. ഉത്തരവാദിത്വങ്ങള്‍ കൃത്യമായി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ അത് പ്രതിസന്ധികളിലേക്ക് എത്തുന്നു. സാമ്പത്തിക പരാധീനതകള്‍ വര്‍ദ്ധിക്കും. ആരോഗ്യത്തിന് കൂടുതല്‍ പ്രാധാന്യം നല്കാന് ശ്രദ്ധിക്കണം.
തുലാം രാശി
തൂലാം രാശിക്കാര്‍ക്ക് ജീവിതത്തില്‍ ചെറിയ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന മാസമാണ് ഏപ്രില്‍ മാസം. മാനസികാരോഗ്യം ഈ സമയം വളരെയധികം പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ സമ്മര്‍ദ്ദപരമായ അവസ്ഥകളില്‍ നിന്ന് മുന്നോട്ട് പോവുന്നതിന് പെടാപാടു പെടും. പ്രിയപ്പെട്ടവരെ പിരിഞ്ഞ് നില്‍ക്കേണ്ടി വരുന്നു. കഷ്ടപ്പാടുകള്‍ കൂടുതലായിരിക്കും. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ അധികരിക്കുന്ന സമയമായതിനാല്‍ അതീവ ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്.
മകരം രാശി
മകരം രാശിയില്‍ ഉള്ളവരാണ് നിങ്ങളെങ്കില്‍ സാഹസികമായി കാര്യങ്ങള്‍ ചെയ്യുന്നതിന് സാധ്യതയുണ്ട്. പലപ്പോഴും ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് ചെറിയ രീതിയില്‍ സംശയവും തടസ്സവും നേരിടുന്നു. ഇത് പ്രശ്നങ്ങള്‍ കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തിക്കും. വിദ്യാഭ്യാതസത്തിന്റെ കാര്യത്തില്‍ ചെറിയ രീതിയില്‍ തടസ്സങ്ങളുണ്ടാവുന്നു. അവസരങ്ങള്‍ നിരവധി ഉണ്ടാവുമെങ്കിലും അതിനെ കൈകാര്യം ചെയ്യുന്നതിന് പലപ്പോഴും സാധിക്കാതെ വരുന്നു. പൊതുവേ പ്രതികൂല ഫലങ്ങളില്‍ പെടുന്ന സമയമാണ് ഏപ്രില്‍.
മീനം രാശി
മീനം രാശിക്കാര്‍ കൂടുതല്‍ സമയം സ്വന്തം കാര്യത്തിന് വേണ്ടി തന്നെ ചിലവാക്കുന്നതിന് ശ്രദ്ധ നല്‍കണം. അല്ലാത്ത പക്ഷം അത് നിങ്ങളെ ചുഴിയില്‍ പെട്ടത് പോലെ ആക്കുന്നു. പല കാര്യങ്ങളിലും ആത്മപരിശോധന നടത്തേണ്ട അവസ്ഥയുണ്ട്. പലപ്പോഴും ഇതിനെ നിയന്ത്രിക്കാന്‍ സാധിക്കാത്തതാണ് പ്രശ്നങ്ങള്‍ വഷളാക്കുന്നത്. സാമ്പത്തിക പ്രതിസന്ധികള്‍ വളരെ കൂടിയ തോതില്‍ ഉണ്ടാവും. ആത്മീയപരമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്ന ഒരു സാഹചര്യവും നിങ്ങളെ തേടി വരുന്നു. പൊതുവേ മോശം ഫലങ്ങള്‍ അധികരിച്ച് നില്ക്കന്ന ഒരു സമയമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications