Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
വിരലിലെണ്ണാവുന്ന രാശിക്കാരില്‍ ഏപ്രില്‍ കനിയും: ധനപ്പെയ്ത്ത് നടത്തും, ആ രാശിക്കാരില്‍ നിങ്ങളും?
ഏപ്രില്‍ മാസത്തിലേക്ക് കടക്കുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തില്‍ ജ്യോതിഷപരമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. പലപ്പോഴും സന്തോഷവും സമാധാനവും ഗുണവും ദോഷവും ഇടകലര്‍ന്ന ഒരു മാസം തന്നെയായിരിക്കും ഏപ്രില്‍ മാസം. പുത്തന്‍ പ്രതീക്ഷകള്‍ക്ക് തുടക്കം കുറിച്ച് വിഷുക്കാലവും ഈ മാസത്തിന്റെ മാറ്റ് കൂട്ടുന്നു. ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ ഏപ്രില്‍ മാസത്തില്‍ ഭാഗ്യം നിറയുന്ന ചില രാശിക്കാരുണ്ട്. അവരുടെ ജീവിതത്തില്‍ അതിഗംഭീര ഫലങ്ങളാണ് കാത്തിരിക്കുന്നത്.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും എന്തൊക്കെയാണ് സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത്, ആരൊക്കെയാണ് കരുതലോടെ ജീവിക്കേണ്ടത് എന്ന് നോക്കാം. ധന നേട്ടങ്ങളോടൊപ്പം തന്നെ കരിയറിലും ജോലിയിലും കുടുംബത്തിലും ദാമ്പത്യത്തിലും എന്ന് വേണ്ട നിങ്ങളെ മാറ്റത്തിലേക്ക് നയിക്കുന്ന എല്ലാ കാര്യങ്ങളിലും ഭാഗ്യനേട്ടങ്ങള്‍ കാത്തിരിക്കുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ കാത്തിരിക്കുന്നത് എന്ന് നോക്കാം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച ഒരു സമയമായാണ് ഏപ്രില്‍ മാസം കണക്കാക്കാനാവുന്നത്. അത്രയധികം നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ തേടി എത്തും. സാമ്പത്തിക സ്ഥിതിയില്‍ ഒട്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ക്കാണ് തുടക്കം കുറിയ്ക്കുന്നത്. കര്‍മ്മരംഗത്തെ മാറ്റങ്ങള്‍ വളരെയധികം നേട്ടങ്ങളാണ് നല്‍കുന്നത്. സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നതിനാല്‍ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. അനാരോഗ്യകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. എങ്കിലും അതിനെയെല്ലാം കൃത്യമായി കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. എല്ലാ തടസ്സങ്ങളേയും ണറികടക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉയരത്തിലായിരിക്കും. മുന്നോട്ടുള്ള ജീവിതത്തില്‍ പോലും നേട്ടങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തികമായി മിഥുനം രാശിക്കാര്‍ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്ന് പോവുന്നത് എന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. മികച്ച നേട്ടങ്ങള്‍ ജീവിതത്തില്‍ തേടി എത്തുന്നു. നഷ്ടപ്പെട്ടു എന്ന് കരുതിയ വസ്തു തിരികെ കിട്ടും . ജോലിയില്‍ പ്രമോഷനും അതോട് കൂടി ശമ്പള വര്‍ദ്ധനവും ഉണ്ടാവാം. സാമ്പത്തികമായി ഉയര്‍ച്ചയിലെത്തുന്നത് ബിസിനസ് തുടങ്ങുന്നതിന് നിങ്ങളെ പ്രേരിപ്പിക്കും. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. ആരോഗ്യം മികച്ചതായിരിക്കും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് വിഷുവിന് മുന്നോടിയായുള്ള നേട്ടങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. പ്രതിസന്ധി എത്ര വലിയതെങ്കിലും അതിനെ വളരെ പെട്ടെന്ന് തന്നെ പ്രതിരോധിക്കുന്നതിന് സാധിക്കുന്നു. അപകടകരമായ സാഹചര്യത്തെ പോലും വളരെ എളുപ്പത്തില്‍ പ്രതിരോധിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തിലും നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങളുണ്ടാവുന്ന സമയമാണ്. എല്ലാനേട്ടങ്ങളും ഒരുമിച്ച് ഏപ്രില്‍ മാസത്തില്‍ കര്‍ക്കിടകം രാശിക്കാരെ തേടി എത്തുന്നു. വിഷുവിന് മുന്‍പായി ഇവരുടെ സമയം തെളിയും എന്ന കാര്യത്തില്‍ സംശയം വേണ്ട . ജീവിതത്തിലെ എല്ലാ പ്രതിസന്ധിക്കും അവസാനം കുറിയ്ക്കുന്ന ഒരു മാസമാണ് ഏപ്രില്‍.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്കും ഗുണപ്രദമായ മാറ്റങ്ങളാണ് ഈ സമയം ഉണ്ടാവുന്നത്. പലപ്പോഴും മേടത്തിലേക്കുള്ള സൂര്യന്റെ മാറ്റം അനുകൂലാവസ്ഥകള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ നല്കുന്നു. ഏത് പ്രശ്നത്തിലും അതിനൊരു പരിഹാരം എന്ന നിലക്കാണ് ഏപ്രില്‍ മാസത്തില്‍ കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്നത്. മാത്രമല്ല ഇവരുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നില നില്ക്കുന്നു. അനുകൂലാവസ്ഥകള്‍ നിങ്ങളെ അപ്രതീക്ഷിത മാറ്റങ്ങളിലേക്ക് എത്തിക്കുന്നു. ബിസിനസുകാര്‍ക്ക് അനുകൂല സമയമാണ്. സാമ്പത്തിക അരക്ഷിതാവസ്ഥ ഇല്ലാതാവുന്നു. ഭാവിയിലേക്കുള്ള നിക്ഷേപം പോലും മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പുതിയ ബിസിനസ് ആരംഭിക്കുന്നതിനും ഏറ്റവും അനുകൂലമായ സമയമാണ്.
തുലാം
തുലാം രാശിക്കാര്‍ക്ക് പ്രണയ കാര്യങ്ങളിലും ദാമ്പത്യ ജീവിതത്തിലും സന്തോഷത്തിലും മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പ്രണയിക്കുന്നവര്‍ക്ക് അത് വിവാഹത്തിലേക്കുള്ള ആദ്യ ചുവട് വെക്കുന്ന ദിവസങ്ങളാണ് വരാന്‍ പോവുന്നത്. ഇതെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ സാമ്പത്തിക നേട്ടങ്ങളിലേക്കും കൂടിയാണ് വിരല്‍ ചൂണ്ടുന്നത്. ഏപ്രില്‍ മാസത്തിലുദിക്കുന്ന ഭാഗ്യം പിന്നീടങ്ങോട്ടുള്ള നേട്ടങ്ങളുടെ തുടക്കം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും വിദേശത്ത് ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് അതിന് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും വിദേശത്ത് സ്ഥിരതാമസത്തിനുള്ള സാധ്യത വരെ കാണുന്നു. ഏത് പ്രതിസന്ധികളേയും നിസ്സാരമായി കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications