ഏപ്രില്‍ 1 മുതല്‍ നല്ല നാളുകള്‍ ആരംഭം: വിഷുവര്‍ഷം അതിഗംഭീരം: ധനം, കരിയര്‍, ദാമ്പത്യം 12 രാശിക്കും ഫലം

ഏപ്രില്‍ മാസത്തിന് തുടക്കം കുറിക്കുമ്പോള്‍ ജ്യോതിഷപരമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും എന്തൊക്കെയാണ് സംഭവിക്കുന്ന മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. വിജയ പരാജയങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലാണ് സ്വാധീനം ചെലുത്തുന്നത്.

വരുന്ന ഒരു മാസം നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് നോക്കാം. ഏപ്രില്‍ മാസത്തില്‍ നിരവധി ഗ്രഹമാറ്റങ്ങളും സംഭവിക്കുന്നുണ്ട്. പലപ്പോഴും ചൊവ്വയുടെ രാശിമാറ്റവും ബുധന്റെ രാശിമാറ്റവും എല്ലാം ഏപ്രില്‍ മാസത്തിലാണ് സംഭവിക്കുന്നത്. കൂടാതെ ശുക്രന്റെ വക്രഗതി സഞ്ചാരവും വളരെ പ്രധാനപ്പെട്ടതാണ്. കൂടാതെ നാല് ഗ്രഹങ്ങള്‍ ഒരു നക്ഷത്രത്തില്‍ സംക്രമിക്കുന്നു എന്ന പ്രത്യേകതയും ഏപ്രില്‍ മാസത്തില്‍ സംഭവിക്കുന്നു. ഏപ്രില്‍ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് എന്ന് നോക്കാം.

Monthly Horoscope April 2025

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19)
മേടം രാശിക്കാര്‍ക്ക് ഈ മാസത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. കരിയറില്‍ ഉയര്‍ച്ചയും സാമ്പത്തിക മാറ്റങ്ങളും തേടി എത്തുന്നു. പലപ്പോഴും പുതിയ അവസരങ്ങള്‍ ജീവിതത്തില്‍ തേടി എത്തുന്നു. വിവേകത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. വ്യക്തിജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു എന്നതാണ് ഏപ്രില്‍ മാസത്തിലെ പ്രത്യേകത. വ്യക്തിജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങളുണ്ടാവുന്നു. സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ നിക്ഷേപത്തിലും പ്രതിഫലിക്കുന്നു.

ഇടവം (ഏപ്രില്‍ 20 - മെയ് 20)
ഇടവം രാശിക്കാര്‍ക്ക് ഏപ്രില്‍ മാസത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. പലപ്പോഴും സ്ഥിരതയുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം കൊണ്ട് വരുന്നു. ജോലിസ്ഥലത്ത് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഇത് നിങ്ങളെ ഉത്തരവാദിത്വം വര്‍ദ്ധിപ്പിക്കുന്നതിലേക്ക് എത്തുന്നു. ചിലപ്പോള്‍ ഉത്തരവാദിത്വത്തെ കൈകാര്യം ചെയ്യുന്നതിന് സാധിക്കണം എന്നില്ല. കൃത്യമായ ജീവിത രീതി പിന്തുടരുന്നതിന് ശ്രദ്ധിക്കണം. .താല്‍ക്കാലിക ജോലിയില്‍ നിന്ന് വരുമാനം ഉണ്ടാവുന്നു. വരുമാനം വര്‍ദ്ധിക്കുന്നത് സാമ്പത്തിക അടിത്തറയുണ്ടാക്കുന്നു. ദീര്‍ഘകാല നേട്ടങ്ങള്‍ തേടി എത്തുന്നു.

മിഥുനം (മെയ് 21 - ജൂണ്‍ 20)
മിഥുനം രാശിക്കാര്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏപ്രില്‍ മാസം അല്‍പം ശ്രദ്ധിക്കണം. പലപ്പോഴും അമിതമായുണ്ടാവുന്ന മാനസിക സമ്മര്‍ദ്ദം നിങ്ങളുടെ ആരോഗ്യത്തെ പ്രതിസന്ധിയിലാക്കും. അത് നിങ്ങളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിലേക്ക് എത്തും. അതിനെ ചെറുക്കുന്നതിന് വേണ്ടി യോഗയോ അല്ലെങ്കില്‍ ധ്യാനമോ ചെയ്യേണ്ടതാണ്. ആരോഗ്യം ഒരിക്കലും നിസ്സാരമാക്കരുത്. പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ തേടി എത്തുന്നു. പലപ്പോഴും സന്തോഷകരമായ മാറ്റങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്ന അവസ്ഥയുണ്ടാവുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനിര്‍ത്തുന്നതിന് അശ്രാന്ത പരിശ്രമം നടത്തേണ്ടി വരുന്നു.

കര്‍ക്കിടകം (ജൂണ്‍ 21 - ജൂലൈ 22)
കര്‍ക്കിടകം രാശിക്കാര്‍ക്ക് പുതിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ബിസിനസില്‍ മികച്ച ലാഭം ഈ മാസത്തില്‍ തേടി എത്തുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. അനുകൂലമായ പല നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. എല്ലാ കഴിവുകളും ഇരട്ടിയാവുന്നു. സൃഷ്ടിപരമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് നേട്ടം തേടി എത്തുന്നു. കരിയറിലെ ആവേശകരമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ്.

ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് തേടി എത്തുന്നത്. നിക്ഷേപങ്ങള്‍ക്കനുസരിച്ച് കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നു. സാമ്പത്തിക സ്ഥിരത വര്‍ദ്ധിക്കുന്നു. പ്രധാന നിക്ഷേപങ്ങള്‍ക്കെല്ലാം തന്നെ മികച്ച സമയമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. നിസ്സാരമായ കാര്യങ്ങള്‍ക്ക് ദേഷ്യപ്പെടരുത്. അത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു.

കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)
കന്നി രാശിക്കാര്‍ക്ക് വ്യക്തിപരമായ എല്ലാ മാറ്റങ്ങളും തൊഴില്‍പരമായ മാറ്റങ്ങളും ഉണ്ടാവുന്ന മാസമാണ് ഏപ്രില്‍ മാസം. പലപ്പോഴും പോസിറ്റീവ് ഊര്‍ജ്ജം തേടി എത്തുന്നു. വളരെക്കാലമായി ആഗ്രഹിച്ച് നടക്കാനിരുന്ന കാര്യങ്ങള്‍ ഈ മാസത്തില്‍ നടക്കുന്നു. വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുന്നു. എല്ലാ കാര്യങ്ങളും വിശകലനം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ ഒഴിവാക്കുക. നിസ്സാരമെന്ന് കരുതുന്ന പല കാര്യങ്ങളും പിന്നീട് നിങ്ങള്‍ക്ക് മാറ്റങ്ങള്‍ കൊണ്ട് വരുന്നു.

തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
തുലാം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന മാസമാണ് ഏപ്രില്‍ മാസം. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ജോലി സംബന്ധമായ പല കാര്യങ്ങളും നിങ്ങളെ തേടി എത്തുന്നു. അവസരങ്ങള്‍ പാഴാക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. അതിന്റെ ഫലമായി ധാരാളം ജോലി അവസരങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും. സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. സന്തോഷകരമായ നേട്ടങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്ന ഒരു മാസമാണ് ഏപ്രില്‍ മാസം. അപ്രതീക്ഷിത നേട്ടങ്ങളിലൂടെ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നു.

വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21)
ഏപ്രില്‍ മാസത്തില്‍ ഈ രാശിക്കാര്‍ വളരെയധികം ശ്രദ്ധിക്കണം. നിസ്സാരമെന്ന് കരുതുന്ന കാര്യങ്ങള്‍ പോലും കൈകാര്യം ചെയ്യുന്നത,് വളരെയധികം ശ്രദ്ധിച്ച് വേണം. കരിയറില്‍ വളര്‍ച്ചയുണ്ടാവണം എന്നില്ല. അത് നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കും. പലപ്പോഴും കരിയറിലെ പ്രതിസന്ധികള്‍ നിസ്സാരമല്ല എന്നത് മനസ്സിലാക്കണം. വ്യക്തിബന്ധങ്ങളിലെ സംഘര്‍ഷങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ വേണം.

Take a Poll

ധനു (നവംബര്‍ 22 - ഡിസംബര്‍ 21)
ധനു രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മോശം അനുഭവങ്ങള്‍ ഈ മാസത്തില്‍ ഉണ്ടാവുന്നു. സാമ്പത്തിക നേട്ടം നിങ്ങളെ തേടി എത്തുന്നു. എങ്കിലും അതില്‍ ചിലവാക്കുമ്പോള്‍ നിയന്ത്രണമില്ലാത്തത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. സാമ്പത്തിക അരക്ഷിതാവസ്ഥ നിങ്ങളെ തേടി എത്തുന്നു. ആരോഗ്യം നിസ്സാരമാക്കരുത്. ശരിയായ വിശ്രമവും പോഷകാഹാരവും ഉറപ്പ് വരുത്തണം എന്നതാണ് ഏപ്രില്‍ മാസം ശ്രദ്ധിക്കേണ്ടത്. സാമ്പത്തിക സ്ഥിതിയില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ അതിനെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ മുന്‍കരുതല്‍ എടുക്കേണ്ടതാണ്.

മകരം (ഡിസംബര്‍ 22 - ജനുവരി 19)
മകരം രാശിക്കാര്‍ക്ക് ജീവിതത്തില്‍ സന്തോഷവും സമാധാനവും ഈ മാസം ഉണ്ടാവുന്നു. കരിയറില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. കുടുംബത്തിന്റെ എല്ലാ വിധത്തിലുള്ള പിന്തുണയും നിങ്ങളുടെ ഓരോ കാര്യത്തിലും ലഭിക്കുന്നു. കുടുംബത്തിന്റെ വൈകാരിക പിന്തുണ നിങ്ങള്‍ക്ക് തേടി എത്തുന്ന സമയമാണ്. ജീവിതത്തില്‍ സന്തോഷകരമായതും മംഗളകരമായതുമായ കാര്യങ്ങള്‍ നടക്കുന്നു. അനാവശ്യ സമ്മര്‍ദ്ദം ഒഴിവാക്കേണ്ടതാണ്. അത് ആരോഗ്യത്തെ പ്രശ്‌നത്തിലാക്കുന്നു. നിസ്സാരമായ കാര്യങ്ങളെ വളരെ ഗൗരവത്തില്‍ എടുക്കരുത്.

കുംഭം (ജനുവരി 20 - ഫെബ്രുവരി 18)
കുംഭം രാശിക്കാര്‍ക്ക് അവരുടെ ആരോഗ്യം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. എല്ലാ വിധത്തിലുള്ള പരിശ്രമങ്ങള്‍ നിങ്ങള്‍ക്ക് ഫലം നല്‍കുന്നു. സാമ്പത്തികമായി നിങ്ങള്‍ക്ക് സ്ഥിരതയുണ്ടാവുന്നു. അപ്രതീക്ഷിത ചിലവുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ നിയന്ത്രണം വേണം. ജോലിയും വ്യക്തിജീവിതവും സന്തോഷത്തോടെ മുന്നോട്ട് പോവുന്നു. സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങളുണ്ടാവുന്നത് നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ച്ച നല്‍കുന്നു. പഠന കാര്യങ്ങളില്‍ വിജയം തേടി എത്തുന്നു. സന്തോഷകരമായ മാറ്റങ്ങള്‍ നിങ്ങളില്‍ തേടി എത്തുന്നു.

മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനം രാശിക്കാര്‍ക്ക് പല കാര്യങ്ങളും വളരെയധികം ശ്രദ്ധിച്ച് വേണം കൈകാര്യം ചെയ്യുന്നതിന്. അതിന് ഏപ്രില്‍ മാസം അത്ര നല്ല ഫലം തേടി എത്തുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എല്ലാം തന്നെ എടുക്കുന്നതിന് മികച്ച മാസമാണ് ഏപ്രില്‍ എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുന്നു. എങ്കിലും വരുമാനം അനുസരിച്ച് വേണം പണം ചിലവാക്കുന്നതിന്. അല്ലാത്ത പക്ഷം നിങ്ങള്‍ക്ക് ദാരിദ്ര്യത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യം നിസ്സാരമാക്കരുത്. വാഹന ഉപയോഗത്തില്‍ അല്‍പം ശ്രദ്ധിക്കണം.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Wednesday, March 26, 2025, 18:53 [IST]
X
Desktop Bottom Promotion