വിഷുവര്‍ഷം ഗംഭീരമാവും, 27 നാളിനും ഫലങ്ങള്‍ ഇപ്രകാരം: ഏപ്രില്‍ 14-ന് മുന്‍പ് തലയിലെഴുത്ത് മാറും

ഏപ്രില്‍ മാസത്തിന് തുടക്കം കുറിയ്ക്കുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. ഓരോ നക്ഷത്രക്കാര്‍ക്കും എപ്രകാരമാണ് ഈ വരുന്ന ആഴ്ച എന്നത് ശ്രദ്ധേയമായ കാര്യമാണ്. പലപ്പോഴും പലവിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. നിങ്ങളുടെ ഏപ്രില്‍ മാസം അശ്വതി മുതല്‍ രേവതി വരെയുള്ള 27 നാളുകാരിലും എന്തൊക്കെയാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നോക്കാം.

കരിയര്‍, ധനം, ദാമ്പത്യം, സന്തോഷം എന്നിങ്ങനെ എല്ലാം മേഖലകളിലും ഇത് മാറ്റങ്ങള്‍ കൊണ്ട് വരുന്നു. എന്തൊക്കെയാണ് 27 നാളുകാരേയും ഈ സമയം കാത്തിരിക്കുന്നത്, ആരൊക്കെയാണ് ശ്രദ്ധിക്കേണ്ടത് ആരൊക്കെയാണ് അനുകൂലഭാവത്തില്‍ മുന്നോട്ട് പോവുന്നത് ഇത്രയും കാര്യങ്ങള്‍ കൃത്യമായി നമുക്ക് മനസ്സിലാക്കാന്‍ ഈ ലേഖനം വായിക്കാം.

Monthly Horoscope April 2025

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ഏപ്രില്‍ മാസത്തില്‍ ഗുണദോഷ സമ്മിശ്രമായ മാറ്റങ്ങള്‍ക്കാണ് തുടക്കം കുറിയ്ക്കുന്നത്. പലപ്പോഴും ചൊവ്വയുടെ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നല്‍കുമെങ്കിലും തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. ചൊവ്വ വ്യാഴത്തോട് ചേര്‍ന്ന് നില്‍ക്കുന്നതിനാല്‍ ശുഭഫലങ്ങള്‍ നിങ്ങളുടെജീവിതത്തില്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍ഭാഗം, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഏപ്രില്‍ മാസത്തില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. ജോലിസംബന്ധമായ പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്ന സമയമാണ്. മാത്രമല്ല ബിസിനസ് നേട്ടങ്ങള്‍ക്കായി അനുകൂല സമയമാണ്. കണ്ടകശനി നിങ്ങളില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും. അത് മാത്രമല്ല കര്‍മ്മരംഗത്ത് ചെറിയ തരത്തിലുള്ള തടസ്സങ്ങള്‍ക്കും സാധ്യതയുള്ളതിനാല്‍ വളരെയധികം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. സാമ്പത്തിക നേട്ടങ്ങള്‍ അതിശക്തമായിരിക്കും.

മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍ഭാഗം)
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളാണ് നല്‍കുന്നത്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതിയില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യത്തിന്റെ കാര്യത്തിലും മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നു. ബിസിനസ് സംബന്ധമായി മികച്ച നേട്ടങ്ങളുണ്ടാവുന്നു. കടം കൊടുക്കുന്നതും കടം വാങ്ങുന്നതും അല്‍പം ശ്രദ്ധിച്ച് വേണം. അല്ലാത്ത പക്ഷം നഷ്ടങ്ങള്‍ സംഭവിക്കാം.

കര്‍ക്കിടകക്കൂറ് (പുണര്‍തം അവസാന കാല്‍ഭാഗം, പൂയം, ആയില്യം)
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ മാറ്റങ്ങള്‍ പല വിധത്തിലാണ് സ്വാധീനിക്കുന്നത്. സന്തോഷകരമായ പല നേട്ടങ്ങളും നിങ്ങളെ കാത്തിരിക്കുന്ന മാസമാണ് ഏപ്രില്‍ മാസം. വിഷുവിന് മുന്‍പായി പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവും. അതിനെ പ്രതിരോധിക്കുന്നതിന് ശ്രദ്ധിക്കണം. അപകടകരമായ പല സാഹചര്യങ്ങളേയും നിങ്ങള്‍ക്ക് നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ജോലിയുടെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവും.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാല്‍ഭാഗം)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സൂര്യന്റെ രാശിമാറ്റം പലപ്പോഴും ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. അത് മാത്രമല്ല പ്രശ്‌നങ്ങളില്‍ നിന്നെല്ലാം നിങ്ങളുടെ ജീവിതത്തെ മാറ്റി നിര്‍ത്തുന്നതിന് സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ദാമ്പത്യജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. അനുകൂലമായ പല നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.

Take a Poll

കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം)
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ബുധന്റെ മാറ്റം അനുകൂലമായ പല നേട്ടങ്ങളും നല്‍കുന്നു. സന്തോഷകരമായ ദാമ്പത്യജീവിതമാണ് ഇവരെ കാത്തിരിക്കുന്നത്. എപ്പോഴും ആനുകൂല്യങ്ങള്‍ പല കോണില്‍ നിന്നും നിങ്ങളെ തേടി എത്തും. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച സമയമാണ്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള തടസ്സങ്ങള്‍ വര്‍ദ്ധിക്കുന്നു. സാമ്പത്തികം ശക്തമായിരിക്കും. വിഷുവിന് മുന്‍പ് തന്നെ ഇവരുടെ ജീവിതം സുരക്ഷിതമായിരിക്കും.

തുലാക്കൂറ് (ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാല്‍ഭാഗം)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വ്യാഴത്തിന്റെ മാറ്റം പല വിധത്തിലുള്ള നേട്ടങ്ങള്‍ നല്‍കുന്നു. വിഷുവിനോട് അനുബന്ധിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. വിവാഹത്തിന് ഏറ്റവും അനുയോജ്യമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. പ്രണയിക്കുന്നവര്‍ക്ക് വളരെയധികം സാധ്യത വിവാഹത്തിനായിട്ടുണ്ടാവുന്നു. വിദേശജോലിക്കുള്ള സാധ്യത വളരെ കൂടുതലാണ്. പഠന കാര്യങ്ങളില്‍ മികച്ച സമയമാണ് അതുകൊണ്ട് തന്നെ ഇവര്‍ക്ക് കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു.

വൃശ്ചികക്കൂറ് (വിശാഖം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ചൊവ്വയാണ് ഇവരുടെ അധിപന്‍. ഇത് എല്ലാ വിധത്തിലുള്ള മാറ്റങ്ങളും നിങ്ങളെ മുന്നോട്ട് നയിക്കുന്നു. ഏത് പ്രതിസന്ധിയേയും ഇവര്‍ ധൈര്യത്തോടെ നേരിടുന്നു. പല കാര്യങ്ങള്‍ക്കും തടസ്സം നേരിടുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി അല്‍പം ശ്രദ്ധിക്കണം. നിസ്സാര കാര്യങ്ങള്‍ക്ക് ദേഷ്യപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധ വേണം.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍ഭാഗം)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരുടെ ഏപ്രില്‍ മാസത്തിലെ ഫലം പലപ്പോഴും അനുകൂലമായിരിക്കും. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ വിജയം കരസ്ഥമാക്കുന്നതിന് സാധ്യതയുണ്ട്. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങളെ തേടി എത്തുന്നു. സന്താനസൗഭാഗ്യം നിങ്ങളെ കാത്തിരിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എങ്കിലും അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

മകരക്കൂറ് (ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരുടെ മാറ്റങ്ങള്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ നല്‍കുന്നു. ചെറിയ രീതിയില്‍ സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാവാം. കുടുംബത്തില്‍ എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും സാധ്യതയുണ്ട്. എങ്കിലും അതിനെയെല്ലാം കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. അനാവശ്യ ചിലവുകള്‍ വര്‍ദ്ധിക്കും. ആരോഗ്യം നിസ്സാരമാക്കരുത്. സന്തോഷകരമായ പലമാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു.

കുംഭക്കൂറ് (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍ഭാഗം)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരുടെ മാറ്റങ്ങള്‍ പല വിധത്തിലാണ് നിങ്ങളെ സ്വാധീനിക്കുന്നത്. പലപ്പോഴും സന്തോഷകരമായ മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ എല്ലാ തരത്തിലുള്ള സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. കടം വാങ്ങുന്നതും കൊടുക്കുന്നതും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അനൂകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിറയ്ക്കുന്നു.

മീനക്കൂറ് (പൂരുരുട്ടാതി അവസാന കാല്‍ഭാഗം, ഉതൃട്ടാതി, രേവതി)
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വ്യാഴത്തിന്റെ ഗ്രഹഭാവത്തില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. വിഷുവിന് മുന്‍പ് തന്നെ ഇവര്‍ക്ക് നേട്ടങ്ങള്‍ തേടി എത്തും. സന്തോഷകരമായ പല മാറ്റങ്ങളും ഇവരുടെ ജീവിതത്തെ മാറ്റി മറിയ്ക്കുന്നു. പലപ്പോഴും സാമ്പത്തിക നേട്ടം പോലെ തന്നെ നഷ്ടവും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധയോടെ വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്. അനുകൂലമായ പല നേട്ടങ്ങളും നിങ്ങളെ കാത്തിരിക്കുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

X
Desktop Bottom Promotion