ജൂണ്‍ 1 മുതല്‍ 30 വരെയുള്ള സമ്പൂര്‍ണ നക്ഷത്രഫലം: ഈ കൂറുകാരില്‍ ലക്ഷ്മി വിളയാടും

ജൂണ്‍ മാസത്തിന് തുടക്കം കുറിക്കുമ്പോള്‍ ചില നക്ഷത്രക്കാരില്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. പലപ്പോഴും ഗുണഫലങ്ങളും ദോഷഫലങ്ങളും സമ്മിശ്രമായതിനാല്‍ അതിന് കണക്കായ മാറ്റങ്ങളും ജീവിതത്തിലുണ്ടാവാം. എന്നാല്‍ 27 നക്ഷത്രക്കാരില്‍ ജൂണ്‍ മാസത്തില്‍ നിങ്ങള്‍ക്ക് എന്തൊക്കെയാണ് സംഭവിക്കാന്‍ പോവുന്നത്, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത്, എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം എന്നതിനെക്കുറിച്ചെല്ലാം ഈ ലേഖനത്തില്‍ പറയുന്നു.

നിങ്ങളുടെ വരുന്ന മാസം എപ്രകാരം എന്ന് മുന്‍കൂട്ടി അറിഞ്ഞിരിക്കാവുന്നതാണ്. നിങ്ങളുടെ ജീവിതത്തിലെ ഗുണദോഷ സമ്മിശ്രമായ ഫലങ്ങളും അത് കരിയര്‍, ധനം, ദാമ്പത്യം, വിദ്യാഭ്യാസം, കുടുംബം എന്നീ മേഖലകളില്‍ എത്രത്തോളം ബാധിക്കുന്നു എന്നതിനെക്കുറിച്ചും നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.

Monthly Horoscope 2024

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം):
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സാമ്പത്തികമായി ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. എന്നാല്‍ ഇവര്‍ സംസാരിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നു. പരീക്ഷയില്‍ നിങ്ങള്‍ക്ക് മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം.

ഇടവക്കൂറ് (കാർത്തിക അവസാന മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി):
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു, കൂടാതെ കലാരംഗത്ത് ഉള്ളവര്‍ക്ക് മി്കച്ച നേട്ടങ്ങളുണ്ടാവുന്നു. നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്നു. ഭൂമി വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ സമയമായിരിക്കും. വാക്ക് തര്‍ക്കങ്ങള്‍ക്കുള്ള സാധ്യതയുണ്ട്.

മിഥുനക്കൂറ്(മകയിരം രണ്ടാം പകുതി, തിരുവാതിര, പുണർതം ആദ്യ പകുതി):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. കൂടാതെ വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കുന്നു. വിശേഷപ്പെട്ട ദിവസങ്ങള്‍ നിങ്ങള്‍ക്ക് അതിഗംഭീര നേട്ടങ്ങള്‍ സംഭവിക്കും. ദോഷഫലങ്ങള്‍ അധികരിച്ച് നില്‍ക്കുന്ന സമയമായത് കൊണ്ട് തന്നെ അല്‍പം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. ആരോഗ്യം ശ്രദ്ധിക്കണം.

കര്‍ക്കിടകക്കൂറ് (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം):
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ സംഭവിക്കുന്നു. പലപ്പോഴും സാമ്പത്തികമായി മികച്ച നേട്ടങ്ങള്‍ ഇവരെ തേടി എത്തുന്നു. ഉപരിപഠനത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ നിരവധി ലഭിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം. പലപ്പോഴും നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നു, എങ്കിലും അല്‍പം ശ്രദ്ധിച്ച് ചിലവാക്കണം.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാൽ ഭാഗം):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് തൊഴില്‍ മേഖലയില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നു. പലപ്പോഴും ചെറിയ പ്രതിസന്ധികള്‍ വലുതാവുന്നതിനുള്ള സാധ്യതയുണ്ട്. നിര്‍ത്തി വെച്ച പഠനം പുനരാരംഭിക്കുന്നതിനുള്ള യോഗം കാണുന്നു. എങ്കിലും ശ്രദ്ധയോടെ വേണം എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന്. ആരോഗ്യം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് പ്രതിസന്ധികളുണ്ടാക്കുന്നു.

കന്നിക്കൂറ് (ഉത്രം അവസാന മുക്കാൽ ഭാഗം, അത്തം, ചിത്തിര ആദ്യപകുതി):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരാന്‍ സാധിക്കുന്നു. ജീവിതം സന്തോഷത്തിന്റേതായി മാറുന്നു. പലപ്പോഴും സന്തോഷിക്കുന്നതിനുള്ള സാഹചര്യം നിങ്ങളെ ഇങ്ങോട്ട് തേടി വരുന്നു. ജോലി അന്വേഷിക്കുന്നവര്‍ക്ക് അതിനുള്ള യോഗം കാണുന്നു. പ്രണയിക്കുന്നവര്‍ക്കും ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു.

തുലാക്കൂറ് (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ ജീവിതത്തില്‍ നടപ്പിലാക്കാന്‍ സാധിക്കണം എന്നില്ല. കാരണം ജീവിതം പലപ്പോഴും ദോഷഫലങ്ങളെയാണ് ഇവര്‍ക്ക മുന്നില്‍ കാണിക്കുന്നത്. എങ്കിലും ദൈവാധീനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണം. പങ്കാളികള്‍ തമ്മില്‍ പ്രശ്‌നങ്ങളും വാക്കുതര്‍ക്കങ്ങളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. മഴക്കാല സംബന്ധമായ രോഗാവസ്ഥകള്‍ വര്‍ദ്ധിക്കാം.

വൃശ്ചികക്കൂറ് (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെല്ലാം നടക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. പുതിയ ബിസിനസ് ആരംഭിക്കുന്നതിനുള്ള സാധ്യത കാണുന്നു. വിദേശത്ത് നിന്ന് സന്തോഷവാര്‍ത്ത നിങ്ങളെ തേടി വരുന്നു. പല കോണില്‍ നിന്നും സമ്മാനങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന പല മാറ്റങ്ങളും ജീവിതത്തില്‍ കൊണ്ട് വരാന്‍ സാധിക്കുന്നു. സൗഹൃദങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. കാര്യങ്ങളെല്ലാം തന്നെ വളരെ പെട്ടെന്ന് നേടിയെടുക്കാന്‍ സാധിക്കുന്നു. ആരോഗ്യത്തിന്റെ മാറ്റങ്ങള്‍ നിങ്ങളെ പോലും അത്ഭുതപ്പെടുത്തുന്നതായിരിക്കും. ജോലിയില്‍ മാറ്റങ്ങള്‍ സംഭവിക്കാം.

മകരക്കൂറ് (ഉത്രാടം, തിരുവോണം, അവിട്ടം ആദ്യപകുതി):
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും സന്താനസൗഭാഗ്യം ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. യാത്രകള്‍ പലതും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ നല്‍കുന്നു. ബന്ധുക്കള്‍ കൈയ്യറിഞ്ഞ് സഹായിക്കുന്നു. അപടകരമായ പല സാഹചര്യങ്ങളും ഉണ്ടാവാം. അതില്‍ നിന്ന് രക്ഷപ്പെടുന്ന സാഹചര്യവും വരുന്നു.

കുംഭക്കൂറ് (അവിട്ടം രണ്ടാം പകുതി ഭാഗം, ച തയം, പൂരുരുട്ടാതി ആദ്യ മുക്കാൽ ഭാഗം):
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. ജീവിതത്തില്‍ ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കാന്‍ സാധിക്കുന്നു. പ്രായത്തിന്റേതായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവാം. എങ്കിലും അല്‍പം ശ്രദ്ധിച്ചാല്‍ ഇതിനേയും നമുക്ക് മറികടക്കാന്‍ സാധിക്കുന്നു. ജോലി ചെയ്യുന്നവര്‍ക്ക് അതില്‍ അനുകൂല മാറ്റങ്ങളുണ്ടാവാം. പലപ്പോഴും ജോലിയില്‍ സ്ഥാനക്കയറ്റത്തിനുള്ള സാധ്യതയുണ്ട്. പല കാര്യങ്ങളിലും അനുകൂലമായ നേട്ടങ്ങള്‍ ഉണ്ടാവാം.

മീനക്കൂറ് (പൂരുരുട്ടാതി അവസാന കാൽ ഭാഗം, ഉത്തൃട്ടാതി, രേവതി):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല കാര്യങ്ങളും നടക്കുന്നതിനുള്ള സാധ്യത കാണുന്നു. പലപ്പോഴും സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്‍ക്കുന്നു. പുതിയ വാഹനം വാങ്ങുന്നതിനുള്ള യോഗം കാണുന്നു. ആത്മീയമായ കാര്യങ്ങളില്‍ സന്തോഷവും സമാധാനവും കണ്ടെത്തുന്നതിന് സാധിക്കുന്നു. ജോലിയില്‍ സ്ഥലം മാറ്റം ലഭിക്കുന്നു.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Thursday, May 30, 2024, 13:19 [IST]
X
Desktop Bottom Promotion