2024 ഏപ്രില്‍ മാസത്തിലെ സമ്പൂര്‍ണ നക്ഷത്രഫലം: അശ്വതി - രേവതി ഗുണദോഷഫലങ്ങള്‍

ഏപ്രില്‍ മാസത്തിന് തുടക്കമായി, ഈ സമയം നിങ്ങളില്‍ അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും സംഭവിക്കുന്നു. സൂര്യന്‍ മീനം - മേടം രാശികളിലായി സഞ്ചരിക്കുന്ന സമയമാണ്. അതുകൊണ്ട് തന്നെ ഇത്തരം മാറ്റങ്ങള്‍ നിങ്ങളെ എപ്രകാരം ബാധിക്കുന്നു അല്ലെങ്കില്‍ സ്വാധീനിക്കുന്നു എന്നത് അറിഞ്ഞിരിക്കണം. സൂര്യന്റെ ഉച്ചരാശിയാണ് മേടം, മേടം രാശിക്ക് തുടക്കം കുറിക്കുന്നതിന് മുന്‍പ് ഏപ്രില്‍ മാസത്തില്‍ 27 നക്ഷത്രക്കാര്‍ക്കും എപ്രകാരം ഫലങ്ങള്‍ ഉണ്ടാവുന്നു എന്ന് നോക്കാം.

ശനി കുംഭം രാശിയില്‍ തന്നെ സ്ഥിതി ചെയ്യുകയാണ്. വ്യാഴം മേടം രാശിയില്‍ ആണ് ഇപ്പോഴുള്ളത്. ഏപ്രില്‍ 30 ആവുന്നതോടെ മേടം രാശിയിലെ വാര്‍ഷിക സഞ്ചാരം പൂര്‍ത്തിയാവുന്നു. മേയ് 1-ന് വ്യാഴം ഇടവം രാശിയില്‍ സംക്രമിക്കുന്നു. ഈ സമയത്തെല്ലാം ഓരോ ഗ്രഹങ്ങളിലും രാശിയിലും മാറ്റം സംഭവിക്കുന്നുണ്ട്. എന്തൊക്കെയാണ് ഏപ്രില്‍ മാസത്തില്‍ സംഭവിക്കുന്ന ഇരുപത്തേഴ് നക്ഷത്രക്കാരിലും ഉണ്ടാവുന്ന മാറ്റങ്ങളെന്ന് നോക്കാം.

Monthly Horoscope 2024

മേടക്കൂറ് ( അശ്വതി, ഭരണി, കാര്‍ത്തിക ഒന്നാം പാദം)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ഏപ്രില്‍ മാസം അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ശനിയും ചൊവ്വയും പതിനൊന്നാം ഭാവത്തില്‍ ആയത് കൊണ്ട് തന്നെ പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. തൊഴില്‍ നേട്ടവും സ്ഥാനക്കയറ്റവും ഉണ്ടാവുന്നു. പ്രിയപ്പെട്ടവര്‍ക്കൊപ്പം ദീര്‍ഘദൂര യാത്ര നടത്തുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കണം.

ഇടവക്കൂറ് (കാര്‍ത്തിക മുക്കാല്‍, രോഹിണി, മകയിരം ആദ്യ പകുതി)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗ്രഹങ്ങളുടെ മാറ്റം ചെറിയ രീതിയില്‍ പ്രതികൂല ഫലങ്ങള്‍ നല്‍കുന്നു. ഗുണദോഷ സമ്മിശ്രമായ ഇത്തരം മാറ്റങ്ങള്‍ നിങ്ങളില്‍ സന്തോഷം കൊണ്ട വരുന്നു. ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. വിദേശയാത്രക്ക് അനുമതി ലഭിക്കുകയും ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുകയും ചെയ്യുന്നു. സാമ്പത്തിക സഹായം പല കോണില്‍ നിന്നും ലഭിക്കുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ശ്രദ്ധിക്കണം.

മിഥുനക്കൂറ് (മകയിരം അവസാ പകുതി, തിരുവാതിര, പുണര്‍തം മുക്കാല്‍)
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മാസത്തിന്റെ ആദ്യ പകുതിയില്‍ നേട്ടങ്ങളുണ്ടാവും. എന്നാല്‍ പിന്നീട് അതില്‍ മാറ്റം വരുന്നു. തൊഴില്‍ രംഗത്തെ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം വിചാരിക്കുന്നത് പോലെ കാര്യങ്ങള്‍ സംഭവിക്കണം എന്നില്ല. ഏല്‍പ്പിക്കപ്പെട്ട ദൗത്യങ്ങള്‍ കൃത്യമായി നിറവേറ്റുന്നതിന് സാധിക്കും. സാമ്പത്തികം മികച്ചതായിരിക്കും.

കര്‍ക്കിടക്കൂറ് (പുണര്‍തം നാലാംപാദം, പൂയ്യം, ആയില്യം)
കര്‍ക്കിടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ് ഏപ്രില്‍ മാസം. അയവില്ലാത്ത നിലപാടുകള്‍ പല കാര്യങ്ങളിലും നിങ്ങള്‍ സ്വീകരിക്കുന്നു. ഇത് പലപ്പോഴും ശത്രുക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു. താല്‍പ്പര്യ പ്രകാരം ചെയ്യുന്ന ബിസിനസുകള്‍ എല്ലാം തന്നെ വിജയത്തിലെത്തുന്നു. പഠനസംബന്ധമായ കാര്യങ്ങളില്‍ വിജയം കണ്ടെത്താന്‍ സാധിക്കും. പിതാവിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ഒന്നാം പാദം)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിന് സാധിക്കുന്നു. ഇന്‍ഷുറന്‍സ്, ചിട്ടി എന്നിവ ലഭിക്കുന്നു. എങ്കിലും അഷ്ടമത്തിലെ ശനിയും കുജനും അത്ര നല്ലഫലങ്ങള്‍ പ്രദാനം ചെയ്യണം എന്നില്ല. ചില പ്രോജക്റ്റുകള്‍ മാറ്റി വെക്കേണ്ടതായി വരുന്നു. ശത്രുക്കള്‍ വര്‍ദ്ധിക്കുന്നതിലൂടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം.

കന്നിക്കൂറ് (ഉത്രം മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശനിയും കുജനും അഷ്ടമത്തില്‍ തന്നെയാകയാല്‍ അത് പ്രതികൂല സാഹചര്യങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നു. ശുക്രന്‍ പക്ഷേ ഒന്‍പതാം സ്ഥാനത്താകയാല്‍ ചെറിയ ചില നേട്ടങ്ങള്‍ നല്‍കുന്നുണ്ട്. ഇത് വഴി സാമ്പത്തികം മികച്ചതായിരിക്കും. എല്ലാ തരത്തിലുള്ള നേട്ടങ്ങളും നിങ്ങളില്‍ ശുക്രന്റെ സ്ഥാനം നല്‍കുന്നു. തിരഞ്ഞെടുപ്പുകളില്‍ വിജയം ലഭിക്കും.

തുലാക്കൂറ് (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം മുക്കാല്‍)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സാമ്പത്തികമായി നേട്ടങ്ങള്‍ക്ക് വഴിയുണ്ട്. ഊഹക്കച്ചവടത്തില്‍ നേട്ടങ്ങളുണ്ടാവുന്നു. ശുക്രന്റെ നേട്ടം മികച്ചതായിരിക്കും. പരീക്ഷകളില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്നതിന് സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് സാധയതയുണ്ട്. സഹപ്രവര്‍ത്തകരുടെ സഹകരണം മികച്ച മാറ്റങ്ങള്‍ നിങ്ങളില്‍ കൊണ്ട് വരുന്നു.

വൃശ്ചികക്കൂറ് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അഭിമാനകരമായ നേട്ടങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. ബുധന്റെ ബലക്ഷയം ചെറിയ രീതിയില്‍ പ്രതിസന്ധികള്‍ പഠന കാര്യങ്ങളില്‍ ഉണ്ടാക്കുന്നു. സാഹിത്യകാരന്‍മാര്‍ക്ക് രചനകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുന്നു. ബുദ്ധിയുടെ കാര്യത്തില്‍ ഉണ്ടാവുന്ന ബുധന്റെ മൗഢ്യം പലപ്പോഴും നിങ്ങളെ പ്രശ്‌നത്തിലാക്കുന്നു. സാമ്പത്തിക കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വസ്തുവും അല്ലെങ്കില്‍ വീടോ വാങ്ങുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. സാമ്പത്തിക കാര്യങ്ങളില്‍ ഇവര്‍ക്ക് സംതൃപ്തി ഉണ്ടാവുന്നു. ശുക്രന്‍ അഞ്ചാം ഭാവത്തില്‍ സഞ്ചരിക്കുന്നതിനാല്‍ കലാപരമായ കാര്യങ്ങളില്‍ അനുകൂല ഫലങ്ങള്‍ ഉണ്ടാവും. നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്നവരായിരിക്കും എന്നത് കൊണ്ട് തന്നെ മികച്ച നേട്ടങ്ങള്‍ ഇത് വഴി നിങ്ങളെ തേടി എത്തുന്നു.

മകരക്കൂറ് (ഉത്രാടം മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യപകുതി)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സര്‍ഗ്ഗാത്മകമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സാധിക്കുന്നു. പദ്ധതികള്‍ കൂടുതല്‍ കൃത്യമായി നടപ്പിലാക്കുന്നതിന് സാധിക്കുന്നു. കിടപ്പ് രോഗികള്‍ക്ക് ആശ്വാസം ലഭിക്കുന്ന നേട്ടങ്ങള്‍ ഉണ്ടാവുന്നു. ശത്രുക്കളെ കൈകാര്യം ചെയ്യുന്നതിനും അത് വഴി വിജയം കരസ്ഥമാക്കുന്നതിനും സാധിക്കും. പക്ഷേ ഏപ്രില്‍ ആദ്യ പകുതിയില്‍ ചെറിയ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും.

കുംഭക്കൂറ് (അവിട്ടം രണ്ടാം പകുതി, ചതയം, പൂരുരുട്ടാതി)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. എല്ലാവരുടേയും പിന്തുണ നിങ്ങളെ സഹായിക്കുന്നു. വീടിന്റെ പണി പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. വിവാഹക്കാര്യത്തില്‍ തീരുമാനമാവുന്നു. പല വിധത്തിലുള്ള അഭിപ്രായങ്ങള്‍ തര്‍ക്കത്തിലേക്ക് എത്തുന്നു. ആരോപണങ്ങള്‍ കൃത്യമായി പ്രതിരോധം തീര്‍ക്കുന്നതിന് സാധിക്കുന്നു. വാഹന ഉപയോഗത്തില്‍ ശ്രദ്ധിക്കണം.

മീനക്കൂറ് (പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി)
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. നിലവിലെ ജോലി പ്രതികൂലാവസ്ഥയിലേക്ക് നീങ്ങുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാം. മനസമാധാനം നഷ്ടപ്പെടാം. ഏറെക്കാലമായി അകന്ന് കഴിഞ്ഞിരുന്ന ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് കഴിയാന്‍ യോഗമുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിരത നഷ്ടപ്പെടുന്നു.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

X
Desktop Bottom Promotion