Finance Horoscope: ധനം ഇരട്ടിക്കും, ഇഷ്ടം പോലെ സമ്പാദിക്കാം: 31 ദിനം നിര്‍ണായകമാറ്റം, സമ്പൂര്‍ണഫലം

ഒക്ടോബര്‍ മാസത്തിന് തുടക്കമായി, ഈ സമയം പല വിധത്തിലുള്ള അനുകൂല പ്രതികൂല മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. എന്നാല്‍ ധനപരമായി ഇത് എത്രത്തോളം ഗുണകരമായ ഒരു മാസമായിരിക്കും എന്നതാണ് പലര്‍ക്കും അറിയേണ്ടത്. ജീവിതം തന്നെ മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തുമ്പോള്‍ അത് സാമ്പത്തിക സ്ഥിതിയില്‍ എത്രത്തോളം മാറ്റം വരുത്തുന്നുണ്ട്, സാമ്പത്തികമായി നിങ്ങള്‍ എപ്രകാരം മാറുന്നു എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നതെല്ലാം അറിയണം.

ഒക്ടോബര്‍ മാസത്തില്‍ സാമ്പത്തിക നേട്ടങ്ങള്‍ കൈപ്പിടിയില്‍ ഒതുക്കാന്‍ സാധിക്കുന്ന ചില രാശിക്കാരുണ്ട്. സന്തോഷകരവും സമാധാനപൂര്‍ണവുമായ ഒരു ജീവിതത്തില്‍ മികച്ച നേട്ടങ്ങള്‍ കരസ്ഥമാക്കുന്നതിന് വേണ്ടി നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഇതാണ്. സാമ്പത്തിക രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും വരുന്ന മാസം എപ്രകാരം എന്ന് നോക്കാം.

finance horoscope

മേടം രാശി (മാര്‍ച്ച് 21 - ഏപ്രില്‍ 19)
മേടം രാശിക്കാര്‍ക്ക ഈ മാസം സാമ്പത്തികമായി എന്തൊക്കെ മാറ്റങ്ങളുണ്ടാവുന്നു എന്ന് നോക്കാം. പലപ്പോഴും സാമ്പത്തിക കാര്യങ്ങളില്‍ അവര്‍ പെട്ടെന്നുള്ള തീരുമാനങ്ങള്‍ എടുക്കുന്ന. ഇത് പലപ്പോഴും നിങ്ങളെ അമിത ചെലവിലേക്ക് നയിച്ചേക്കാം. സാമ്പത്തികം മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ കൃത്യമായ ബജറ്റ് ഉണ്ടാക്കിയെടുക്കണം. കൂടാതെ ചെലവുകള്‍ വര്‍ദ്ധിക്കാതിരിക്കാന്‍ വളരെയധികം ശ്രദ്ധിക്കണം.

ഇടവം രാശി (ഏപ്രില്‍ 20 - മെയ് 20)
ഇടവം രാശിക്കാര്‍ക്ക് വരുന്നമാസം സാമ്പത്തിക കാര്യത്തില്‍ സ്ഥിരതയും ആശ്വാസവും ഉണ്ടാവും. അത് മാത്രമല്ല ഇവര്‍ എപ്പോഴും വളരെയധികം ഉത്സാഹത്തോടെ സമ്പാദിക്കാന്‍ പ്രവണത കാണിക്കുന്നു. എന്നാല്‍ പക്ഷേ ആഡംബര വസ്തുക്കളില്‍ ആകര്‍ഷണം കൂടുതലായിരിക്കാം. ദീര്‍ഘകാല സമ്പാദ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സമയം കണ്ടെത്തണം.

മിഥുനം രാശി (മെയ് 21 - ജൂണ്‍ 20)
മിഥുനം രാശിക്കാര്‍ക്ക് വരുന്ന മാസം പല കാര്യങ്ങളിലും ജിജ്ഞാസ കൂടുതലായിരിക്കും. മാത്രമല്ല ഇവര്‍ പലപ്പോഴും വ്യത്യസ്തമായ ചെലവുകളെക്കുറിച്ച് ചിന്തിക്കുന്നു. കൂടാതെ അവരുടെ മാറുന്ന താല്‍പ്പര്യങ്ങക്കായി പണം ധാരാളം ചിലവഴിക്കുന്നു. ഇതിന്റെ ഫലമായി പലപ്പോഴും ബജറ്റുകള്‍ തയ്യാറാക്കുന്നു. ആരോഗ്യ കാര്യത്തിനായി ധാരാളം പണം ഈ മാസം ചിലവാക്കേണ്ടി വന്നേക്കാം.

കര്‍ക്കടകം രാശി (ജൂണ്‍ 21 - ജൂലൈ 22)
കര്‍ക്കടകം രാശിക്കാര്‍ക്ക് വരുന്ന മാസം വളരെയധികം നേട്ടങ്ങളുണ്ടാവുന്നു. പലപ്പോഴും കുടുംബ ആവശ്യങ്ങള്‍ക്കും അത്യാഹിതങ്ങള്‍ക്കുമായി ഇവര്‍ സമ്പാദ്യം ഭാവിയിലേക്ക് മാറ്റി വെക്കുന്നു. എന്നാല്‍ ഭാവി തന്നെയാണ് ഇവരുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ നല്‍കുന്ന സമയം. പലപ്പോഴും വരുന്നമാസം അത്ര മികച്ച ഒരു സാമ്പത്തിക സ്ഥിതിയല്ലെങ്കിലും വരുന്ന മാസങ്ങള്‍ ഇവര്‍ക്ക് അനുകൂലമായിരിക്കും. എങ്കിലും പണം ചിലവാക്കുമ്പോള്‍ ജാഗ്രത അനിവാര്യമാണ്.

ചിങ്ങം രാശി (ജൂലൈ 23 - ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. എങ്കിലും സാമ്പത്തിക കാര്യങ്ങളില്‍ ധൂര്‍ത്ത് പാടില്ല എന്നതാണ് പ്രധാന കാര്യം. സമൂഹത്തില്‍ ചാരിറ്റിക്ക് വേണ്ടി ധാരാളം പണം ചിലവഴിക്കുന്നു. ആരോഗ്യ കാര്യത്തിനായും സൗന്ദര്യത്തിന് വേണ്ടിയും ഇവര്‍ക്ക് പണം ചിലവഴിക്കേണ്ടി വരുന്നു. സമ്പാദ്യം വര്‍ദ്ധിപ്പിക്കുന്നതില്‍ മാത്രമായിരിക്കും ഇവര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്.

കന്നി രാശി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)
കന്നിരാശിക്കാര്‍ പണം ചിലവാക്കുന്ന കാര്യത്തില്‍ ഈ മാസം അല്‍പം മുന്നിലായിരിക്കും. എങ്കിലും ഇവര്‍ വളരെ പ്രാക്റ്റിക്കലായി ചിന്തിച്ച് മാത്രമേ പണം ചിലവാക്കുകയുള്ളൂ. ബജറ്റിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കുന്നു. ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കാന്‍ സാധിക്കുന്ന ഒരു മാസമാണ് ഇവര്‍ക്ക്. കര്‍മ്മരംഗത്ത് നേട്ടങ്ങള്‍ തേടി എത്തുന്നു.

തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
തുലാം രാശിക്കാര്‍ സാമ്പത്തികം ഉള്‍പ്പെടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ സാധിക്കുന്നു. കൂടാതെ അവരുടെ സാമ്പത്തിക ജീവിതത്തില്‍ ഐക്യം നിലനിര്‍ത്തുന്നതിനും സാധിക്കുന്നു. ബിസിനസില്‍ നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലായിരിക്കും. ഇതിലൂടെ ലഭിക്കുന്ന ലാഭം പുതിയ ബിസിനസ് ആരംഭിക്കുന്നതിലേക്ക് നിങ്ങളെ എത്തിക്കുന്നു.

വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21)
വൃശ്ചികം രാശിക്കാര്‍ക്ക് പണത്തിന്റെ കാര്യത്തില്‍ അതിതീവ്രമായ പല മാറ്റങ്ങളും സംഭവിക്കുന്ന ഒരു മാസമാണ്. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങളെ തേടി എത്തുന്നു. പണം ചിലവാക്കുന്ന കാര്യത്തില്‍ കൃത്യമായ രേഖകള്‍ സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ ഒരു പക്ഷേ അത് ഭാവിയില്‍ ്പ്രതിസന്ധികള്‍ ഉണ്ടാക്കുന്നില്ല. ചിലവ് കുറക്കുന്നതിന് ശ്രദ്ധിക്കണം.

ധനു (നവംബര്‍ 22 - ഡിസംബര്‍ 21)
ധനു രാശിക്കാര്‍ വളരെയധികം സാഹസികത ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ട് തന്നെ പല വിധത്തിലും പണം നഷ്ടപ്പെടുത്തുന്ന സാഹസികതക്ക് ഇവര്‍ മുതിരാം. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കരുത്. പലപ്പോഴും ഇതിന് വേണ്ടി മാത്രം ഇവര്‍ പണം മാറ്റി വെക്കാം. ജീവിതത്തില്‍ സന്തോഷം നിറക്കുന്ന യാത്രകള്‍ ഇവര്‍ ധാരാളം നടത്തുന്നു. അതെല്ലാം ഒക്ടോബര്‍ മാസത്തില്‍ ബജറ്റിനെ താളം തെറ്റിക്കും. എങ്കിലും അവര്‍ ജീവിതം ആസ്വദിക്കുന്നു.

മകരം (ഡിസംബര്‍ 22 - ജനുവരി 19)
മകരം രാശിക്കാര്‍ വളരെയധികം സാമ്പത്തിക അച്ചടക്കം പാലിക്കുന്നവരായിരിക്കും. അത് പലപ്പോഴും ഭാവി സുരക്ഷിതമാക്കുന്നതിന് ഉപകരിക്കുന്നു. ചിലവുകളേക്കാള്‍ കൂടുതല്‍ വരുമാനമാണ് ഇവര്‍ക്കുണ്ടാവുന്നത്. അതിന് വേണ്ടി എത്രയൊക്കെ കഷ്ടപ്പെടുന്നതിനും ഇവര്‍ തയ്യാറായിരിക്കും. ആഘോഷഘങ്ങള്‍ക്ക് വേണ്ടി ഈ മാസം ഇവര്‍ ധാരാളം പണം ചിലവാക്കേണ്ടതായി വരും. ബിസിനസില്‍ നേട്ടങ്ങള്‍ തേടി എത്തും.

കുംഭം (ജനുവരി 20 - ഫെബ്രുവരി 18)
കുംഭം രാശിക്കാരില്‍ നിന്ന് വീട് പണിക്കായി പണം ചിലവാകുന്നു. ഇത് പലപ്പോഴും ജീവിതത്തില്‍ ചെറിയ രീതിയില്‍ സാമ്പത്തിക അടിത്തറയെ താളം തെറ്റിക്കും. സമ്പാദ്യത്തോടൊപ്പം തന്നെ സാമ്പത്തിക നഷ്ടങ്ങളെക്കുറിച്ചും ഇവര്‍ ശ്രദ്ധിക്കണം. ഒരു കൃത്യമായ ബജറ്റ് തയ്യാറാക്കിയതിന് ശേഷം മാത്രം പണം ചിലവാക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് സാമ്പത്തിക ഞെരുക്കത്തിലേക്ക് നിങ്ങളെ എത്തിക്കും.

മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനം രാശിക്കാര്‍ സഹാനുഭൂതിയുള്ളവരായിരിക്കും. ഇത് ഇവരെ ഉദാരമനസ്‌കരാക്കും എന്നതാണ് സത്യം. എന്നാല്‍ കൂടുതല്‍ സാമ്പത്തിക സ്ഥിരത ആഗ്രഹിക്കുന്നവരും കൂടിയായിരിക്കും. അതുകൊണ്ട് തന്നെ പണം അനാവശ്യമായി ചിലവാക്കരുത്. ബജറ്റിനുള്ളില്‍ ഒതുങ്ങുന്ന കാര്യങ്ങള്‍ മാത്രം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

X
Desktop Bottom Promotion