Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
Monthly Horoscope: കടങ്ങളും, സാമ്പത്തിക പ്രശ്നവും; ജൂലൈ കടക്കാന്‍ പെടാപ്പാട് പെടുന്ന 4 രാശിക്കാര്‍
Monthly Horoscope: ജൂലൈ മാസത്തിലേക്ക് കടക്കുകയാണ് നാം. ഗ്രഹങ്ങളുടേയും നക്ഷത്രങ്ങളുടേയും കാര്യത്തില്‍ ജൂലൈ മാസം വളരെ സവിശേഷമായിരിക്കും. ഈ മാസം പല ഗ്രഹങ്ങളും അവയുടെ രാശി മാറ്റാന്‍ പോകുന്നു. ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ഈ മാറ്റം ചില രാശിക്കാര്‍ക്ക് ശുഭകരവും മറ്റ് രാശിക്കാര്‍ക്ക് അശുഭകരവുമായിരിക്കും. ഗ്രഹങ്ങളുടെ രാശി മാറ്റത്തിലൂടെ രൂപപ്പെടുന്ന യോഗങ്ങള്‍ രാശിചിഹ്നങ്ങളെ ബാധിക്കും.
പണത്തിന്റെ കാര്യത്തില്‍, ജൂലൈ മാസം പല രാശിക്കാര്‍ക്കും കുഴപ്പങ്ങള്‍ നിറഞ്ഞതായിരിക്കും. പല രാശിക്കാരുടെയും ജൂലൈയില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടേണ്ടിവന്നേക്കാം. വരുന്ന മാസത്തില്‍ സാമ്പത്തിക സ്ഥിതി വഷളാകാന്‍ സാധ്യതയുള്ള ചില രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
ജൂലൈ മാസം നിങ്ങള്‍ക്ക് സാമ്പത്തികമായി ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും. ശനി നിങ്ങളുടെ ചെലവുകള്‍ വര്‍ദ്ധിപ്പിക്കും, അതിനാല്‍ നിങ്ങള്‍ ആശങ്കാകുലരായിരിക്കും. ഈ മാസം നിങ്ങളുടെ ചെലവുകള്‍ ഉയര്‍ന്നേക്കാം. നിങ്ങള്‍ സമ്പാദിക്കുന്നതിനേക്കാള്‍ കൂടുതല്‍ പണം ചെലവഴിക്കേണ്ടിവന്നേക്കാം. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മോശമാക്കും. ജോലി ചെയ്യുന്നവര്‍ക്ക് പണത്തിന്റെ കാര്യത്തില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഈ സമയത്ത് നിങ്ങള്‍ പ്രധാനപ്പെട്ട സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കണം.
കര്‍ക്കിടകം
ജൂലൈയില്‍ കര്‍ക്കടക രാശിയിലുള്ളവരുടെ സാമ്പത്തിക സ്ഥിതി മോശമായിരിക്കും. നിങ്ങളുടെ അനാവശ്യ ചെലവുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കും. വരുന്ന മാസത്തില്‍ നിങ്ങളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുക. ഉയര്‍ന്ന ചെലവുകള്‍ കാരണം നിങ്ങളുടെ പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചേക്കാം. വലിയ നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ പലതവണ ചിന്തിക്കണം. ജൂലൈ 16ന് ശേഷം നിങ്ങളുടെ ചെലവുകള്‍ കുറഞ്ഞേക്കാം. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നഷ്ടം സംഭവിച്ചേക്കാം. ഏത് ഇടപാടും നിങ്ങള്‍ ജാഗ്രതയോടെ നടത്തണം.
തുലാം
ജൂലൈ മാസത്തിലെ രാശിഫലം അനുസരിച്ച്, പണത്തിന്റെ കാര്യത്തില്‍ വരുന്ന മാസം നിങ്ങള്‍ക്ക് നല്ലതല്ല. വരുന്ന മാസത്തില്‍ പണം നിക്ഷേപിക്കുന്നതിന് മുമ്പ് നിങ്ങള്‍ പലതവണ ചിന്തിക്കണം. ധൃതി പിടിച്ച് സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കരുത്. തെറ്റായ തീരുമാനങ്ങള്‍ എടുത്തതില്‍ ഈ മാസം നിങ്ങള്‍ ഖേദിക്കേണ്ടിവരും. നിങ്ങളുടെ ചെലവുകള്‍ വര്‍ദ്ധിക്കും. പഴയ നിക്ഷേപത്തില്‍ നിന്ന് നിങ്ങള്‍ക്ക് വലിയ നഷ്ടം ഉണ്ടായേക്കാം. നിങ്ങളുടെ ചെലവുകള്‍ ഏതെങ്കിലും തരത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കും.
ധനു
ധനു രാശിക്കാര്‍ക്ക് ജൂലൈയില്‍ സാമ്പത്തിക വെല്ലുവിളികള്‍ നേരിടേണ്ടിവരും. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും പ്രായമായവരുടെ ആരോഗ്യത്തിനുമായി പണം ചെലവഴിക്കേണ്ടി വന്നേക്കാം. നിങ്ങളുടെ പണം എവിടെയെങ്കിലും കുടുങ്ങിയേക്കാം. ഈ മാസം നിങ്ങള്‍ക്ക് വായ്പ എടുക്കേണ്ടി വന്നേക്കാം. സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവരും. ഈ മാസം നിങ്ങള്‍ക്ക് ഒരു ലോണ്‍ എടുക്കേണ്ട ആവശ്യവും ഉണ്ടായേക്കാം. ജൂലൈയില്‍, ഏതെങ്കിലും തരത്തിലുള്ള നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ചിന്തിക്കണം. ജൂലൈയില്‍ ധനു രാശിക്കാര്‍ അവരുടെ പണം ശരിയായി കൈകാര്യം ചെയ്യാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
