Latest Updates
-
Rashiphalam: ഇന്ന് മാര്‍ച്ച് 16, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇപ്രകാരം -
ഡ്രൈഫ്രൂട്സ് ഈ സമയം കഴിച്ച് നോക്കൂ: സാധാരണയേക്കാള്‍ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും -
ഇന്നത്തെ രാത്രി കഴിഞ്ഞാല്‍ മഹാലക്ഷ്മി രാജയോഗം: നിനച്ചിരിക്കാത്ത സൗഭാഗ്യങ്ങളില്‍ 6 രാശിക്കാര്‍ -
വേനല്‍ച്ചൂടിനെ പ്രതിരോധിക്കാനും മികച്ച ദഹനത്തിനും ഈ പഴങ്ങള്‍ ശീലമാക്കാം -
ഈ വസ്തുക്കള്‍ അറിയാതെ പോലും ദാനം ചെയ്യരുത്: ശനിയുടെ ക്രോധം നിങ്ങളില്‍ പതിക്കും -
പഴങ്ങളെല്ലാം ആരോഗ്യത്തിന് ഗംഭീരം: പക്ഷേ ഒളിഞ്ഞിരിക്കുന്ന അപകടം ആയുസ്സെടുക്കുന്നതിന് തുല്യം -
മാര്‍ച്ച് അവസാനത്തില്‍ ശനി ഉത്രട്ടാതിയില്‍ 3-ാം പാദത്തില്‍: ഇതുവരെയുള്ള ജിവിതമല്ല, 3 രാശിക്ക് തലവര മാറും -
ഇന്ന് മുതല്‍ സൂര്യന് മീനത്തില്‍: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലം അറിയാം -
Rashiphalam : മീനം 1, ഇന്നത്തെ രാശിഫലം നിങ്ങള്‍ക്കെങ്ങനെ? അറിയാം ഇക്കാര്യങ്ങള്‍ -
പാപമോചിനി ഏകാദശി 2026: പ്രാധാന്യം, മുഹൂര്‍ത്തം, ചടങ്ങുകള്‍, ഐശ്വര്യത്തിലേക്ക് വഴി തുറക്കുന്നത് ഇപ്രകാരം
ജോലിയില്‍ ഉയര്‍ച്ച, അപ്രതീക്ഷിത നേട്ടങ്ങള്‍ തേടിയെത്തും: നിര്‍ണായക മാറ്റങ്ങളിലൂടെ സെപ്റ്റംബര്‍
സെപ്റ്റംബര്‍ മാസം ആരംഭിച്ച് കഴിഞ്ഞു, ഈ സമയം ജ്യോതിഷ പ്രകാരം പല മാറ്റങ്ങളും ഓരോ രാശിക്കാരിലും ഉണ്ടാവുന്നു. അത്രയേറെ പ്രാധാന്യത്തോടെ മുന്നോട്ട് പോവുന്നതിനാല്‍ ഈ മാസത്തെ പ്രത്യേകതകളെക്കുറിച്ച് നമുക്ക് നോക്കാം. പല ഗ്രഹങ്ങള്‍ക്കും സ്ഥാന ചലനം സംഭവിക്കുന്നതിനാല്‍ അതെല്ലാം നമ്മുടെ ജീവിതത്തേയും സ്വാധീനിക്കുന്നു. തൊഴില്‍, കരിയര്‍, ധനം, ദാമ്പത്യം എന്നിങ്ങനെ പല മേഖലകളിലായി നേട്ടങ്ങളും കോട്ടങ്ങളും സെപ്റ്റംബര്‍ നല്‍കുന്നു.
കരിയര്‍ മാറ്റങ്ങള്‍ തന്നെയാണ് ഇവയില്‍ പ്രധാനപ്പെട്ടത്. സെപ്റ്റംബര്‍ മാസത്തില്‍ നാം അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. അതില്‍ ചില രാശിക്കാര്‍ക്ക് വെല്ലുവിളികള്‍ നേരിടേണ്ടി വരും, ചിലര്‍ക്കാകട്ടെ കാര്യങ്ങള്‍ വളരെ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഇത്തരത്തില്‍ സെപ്റ്റംബറിലെ കരിയര്‍ മാസഫലം എന്താണെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഈ മാസം കരിയര്‍ അടിസ്ഥാനത്തില്‍ ഗുണമുള്ളതായിരിക്കും. പലപ്പോഴും മേലുദ്യോഗസ്ഥരുമായുള്ള നിങ്ങളുടെ ബന്ധം തന്നെ നിങ്ങള്‍ക്ക് ഗുണകരമായ പല മാറ്റങ്ങളും നല്‍കുന്നു. നിങ്ങളുടെ ജോലിയിലും പെരുമാറ്റത്തിലും അവര്‍ സംതൃപ്തരാവുന്നു. കൂടാതെ ശമ്പള വര്‍ദ്ധനവും സ്ഥാനക്കയറ്റവും നിങ്ങളെ കാത്തിരിക്കുന്നു ഈ മാസം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് അവരുടെ കരിയറിനെ സംബന്ധിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ഗുണദോഷ സമ്മിശ്രമായിരിക്കും ഈ ദിനങ്ങള്‍. നിങ്ങളുടെ ജീവിതത്തെ സംബന്ധിച്ചിടത്തോളം ഉണ്ടാവുന്ന മാറ്റങ്ങള്‍ അപ്രതീക്ഷിതമായിരിക്കും. പലപ്പോഴും പ്രശ്‌നങ്ങള്‍ കാരണം വിജയത്തിലേക്കെത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കാതെ വരുന്നു. എന്നാല്‍ സമയമെടുത്താലും വിജയം നിങ്ങളെ തേടി വരുന്നു.
മിഥുനം
കരിയറിനെ സംബന്ധിച്ച് ഈ മാസം അല്‍പം ശ്രദ്ധയോടെ വേണം മിഥുനം രാശിക്കാര്‍ മുന്നോട്ട് പോവുന്നതിന്. കഠിനാധ്വാനം ചെയ്യുന്നത് വഴി വിജയം കൈപ്പിടിയില്‍ ഒതുക്കുന്നതിന് സാധിക്കുന്നു. എപ്പോഴും കരിയറില്‍ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്. ഒരിക്കലും കഠിനാധ്വാനത്തില്‍ നിന്ന് പിന്‍മാറരുത് എന്നത് ശ്രദ്ധിക്കണം. ഉടന്‍ തന്നെ വിജയത്തിനുള്ള സാധ്യതയുണ്ട്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് കരിയര്‍ മാറ്റങ്ങള്‍ പല വിധത്തിലാണ് സംഭവിക്കുന്നത്. നിങ്ങള്‍ പല വിധത്തിലാണ് ജീവിതത്തില്‍ ഇതിനെ കണക്കാക്കേണ്ടത്. പലപ്പോഴും ജോലിയില്‍ സ്ഥാനക്കയറ്റം നിങ്ങളെ കാത്തിരിക്കുന്നു. വിദേശത്ത് ജോലിയുടെ ആവശ്യത്തിന് വേണ്ടി പോവുന്നതിന് സാധിക്കുന്നു. നിങ്ങളുടെ ജോലി സമയം കൃത്യമായി കണക്കാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നു. ആഗ്രഹിച്ച ജോലി സ്വന്തമാക്കുന്നതിനും സാധിക്കുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ വിജയം നേടുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ ശ്രമിക്കുന്ന ജോലിയില്‍ വിജയം ലഭിക്കുന്നു. എല്ലാ കാര്യവും തീരുമാനമാവുന്നത് വഴി നിങ്ങള്‍ക്ക് അത് കൂടുതല്‍ പ്രയോജനം നല്‍കുന്നു. പലപ്പോഴും കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സാമ്പത്തിക സഹായവും തേടി എത്തുന്നു. അത് വഴി നിങ്ങള്‍ക്ക് ആവശ്യമുള്ള ജോലി പൂര്‍ത്തിയാക്കാന്‍ കഴിയും.
കന്നി
കന്നി രാശിക്കാര്‍ക്ക് ജോലിയില്‍ അനുകൂല സമയം വര്‍ദ്ധിക്കുന്നു. വിജയം നിറഞ്ഞ ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മികച്ച നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. എളുപ്പത്തില്‍ കാര്യങ്ങളെല്ലാം പ്രയോജനത്തില്‍ വരുന്ന ഒരു സമയമാണ് എന്നത് കൊണ്ട് തന്നെ നേട്ടങ്ങള്‍ ധാരാളം ഉണ്ടാവുന്നു. കുടുംബത്തിനും സുഹൃത്തിനും വേണ്ടി ജോലിയില്‍ പലപ്പോഴും മാറ്റങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കുന്നു.
തുലാം
തുലാം രാശിക്കാര്‍ക്ക് അവരുടെ കരിയറിനെ കുറിച്ച് അല്‍പം ആശങ്കകള്‍ നിലനില്‍ക്കുന്ന ഒരു മാസമാണ് സെപ്റ്റംബര്‍. പലപ്പോഴും തന്റെ കഴിവിന് അനുസരിച്ചുള്ള ഒരു കരിയര്‍ ആയിരിക്കില്ല എന്നതാണ് ഇവരെ കൂടുതല്‍ ടെന്‍ഷനിലേക്ക് എത്തിക്കുന്നത്. പലപ്പോഴും മാനസികമായ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുമെങ്കിലും അതിനെല്ലാം പരിഹാരം കാണുന്നതിന് സാധിക്കുന്ന ഒരു സമയം കൂടിയാണ്. ശരിയായ തീരുമാനം കരിയറിന്റെ കാര്യത്തില്‍ എടുക്കേണ്ടതിന്റെ അനിവാര്യത നിസ്സാരമല്ല.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് കരിയറിന്റെ കാര്യത്തില്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ നിങ്ങള്‍ക്ക് ബംബറടിക്കുന്ന ഒരു മാസമാണ് സെപ്റ്റംബര്‍. കരിയറിലെ എല്ലാ മാറ്റങ്ങളും അനുകൂല ഫലങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നു. മേലുദ്യോഗസ്ഥരില്‍ നിന്ന് എല്ലാ വിധത്തിലുള്ള പിന്തുണയും ലഭിക്കുന്നു.
ധനു
ധനു രാശിക്കാര്‍ക്ക് ഈ മാസം കരിയര്‍പരമായി അനുകൂലമായിരിക്കും. കഠിനാധ്വാനത്തിന്റെ ഫലങ്ങള്‍ ഇവരെ കാത്തിരിക്കുന്ന ഒരു മാസമാണ്. ആഗ്രഹിക്കുന്നത് പോലെ ജീവിതം മാറി മറിയുന്നത് കരിയര്‍ നേട്ടങ്ങളെ ഇരട്ടിയാക്കുന്നു. തൊഴില്‍ സംബന്ധമായി ഉണ്ടാവുന്ന മാറ്റങ്ങള്‍ അപ്രതീക്ഷിതമായിരിക്കും. കരിയറില്‍ മേലുദ്യോഗസ്ഥരില്‍ നിന്ന് എല്ലാ വിധത്തിലുള്ള പിന്തുണയും ലഭിക്കുന്നു. ഇതെല്ലാം സാമ്പത്തിക നേട്ടത്തിലേക്കും നിങ്ങളെ എത്തിക്കുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് അനുകൂല പ്രതികൂല മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് സെപ്റ്റംബര്‍ മാസം. പലപ്പോഴും കരിയറില്‍ പ്രശ്‌നങ്ങളും അതുപോലെ തന്നെ പ്രശ്‌ന പരിഹാരങ്ങളും ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ ജീവിതത്തില്‍ എല്ലാ വിധത്തിലുള്ള മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. നിങ്ങളുടെ തെറ്റായ തീരുമാനങ്ങള്‍ പലപ്പോഴും കഠിനാധ്വാനത്തെ വെറുതെയാക്കും. അതിനാല്‍ എപ്പോഴും പോസിറ്റീവ് മാറ്റങ്ങളിലേക്ക് എത്തിക്കുക മനസ്സിനെ എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
കുംഭം
കരിയറന്റെ തുടക്കക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളുണ്ടാവാം. പലപ്പോഴും ഉയര്‍ച്ച താഴ്ചകള്‍ ഇവരെ കൂടുതല്‍ ബാധിക്കുന്നു. വളരെയധികം കഷ്ടപ്പെടേണ്ട അവസ്ഥയുണ്ടാവുന്നുണ്ട്. മേലുദ്യോഗസ്ഥര്‍ക്ക് പല കാര്യങ്ങളും പ്രശ്‌നത്തിലേക്ക് അവസാനിക്കാം. സഹപ്രവര്‍ത്തകരുമായി നല്ല ബന്ധം പുലര്‍ത്തുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തിക വിജയം കൈവരിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. കരിയര്‍ നേട്ടങ്ങള്‍ മികച്ചതായി നില്‍ക്കാന്‍ വളരെയധികം കഷ്ടപ്പെടേണ്ടി വരും.
മീനം
കരിയറിന്റെ വിജയത്തിനായി ശ്രമിക്കുന്നവര്‍ക്ക് ഈ മാസം ഗുണകരമായിരിക്കും. നിങ്ങളുടടെ മേലുദ്യോഗസ്ഥരോടൊപ്പം കൂടുതല്‍ സൗഹാര്‍ദ്ദപരമായ ഇടപെടലിന് സാധിക്കുന്നു. പലപ്പോഴും അവരുടെ പെരുമാറ്റം നിങ്ങളെ അത്ഭുതപ്പെടുത്തും. നിങ്ങളുടെ ജോലിയില്‍ സഹപ്രവര്‍ത്തകരും സന്തുഷ്ടരാവുന്നു. ജോലിയോടുള്ള നിങ്ങളുടെ സമര്‍പ്പണം നിങ്ങള്‍ക്ക് സാമ്പത്തിക പുരോഗതി നല്‍കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











