Career Horoscope: ഈ രാശിക്കാര്‍ നിര്‍ണായക മാറ്റങ്ങളിലൂടെ മുന്നോട്ട്, നവംബറില്‍ ഇവര്‍ക്ക് കഷ്ടപ്പാടോ നേട്ടമോ?

നവംബര്‍ മാസത്തില്‍ നിങ്ങളുടെ കരിയറില്‍ എന്തക്കെ മാറ്റങ്ങള്‍ ഉണ്ടാവുന്നു എന്ന് അറിയാന്‍ പലര്‍ക്കും ആഗ്രഹം കാണും. ജീവിതത്തിലെ സന്തോഷകരമായ പല സാഹചര്യങ്ങളും നമ്മളെ തേടി എത്തുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. നിങ്ങളുടെ വരുന്ന ദിവസങ്ങളില്‍ കരിയറില്‍ ഉണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ചും അത് ജീവിതത്തെ എപ്രകാരം സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചും നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

തൊഴില്‍, കരിയര്‍, ധനം, ദാമ്പത്യം എന്നിങ്ങനെ പല മേഖലകളിലായി നേട്ടങ്ങളും കോട്ടങ്ങളും നവംബര്‍ മാസത്തില്‍ കാത്തിരിക്കുന്നുണ്ട്. ഇതില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ് കരിയര്‍ മാറ്റങ്ങള്‍. എന്നാല്‍ അത് ജീവിതത്തില്‍ ഉണ്ടാവുന്ന പല മാറ്റങ്ങളേയും സ്വാധീനിക്കുന്നു. ചില രാശിക്കാര്‍ക്ക് ഗുണകരവും ചിലര്‍ക്ക് ദോഷകരവുമാണ് ഈ നവംബര്‍. കൂടുതല്‍ അറിയാന്‍ വായിക്കൂ.

Monthly Career Horoscope

മേടം
മേടം രാശിക്കാര്‍ക്ക് ഈ മാസം കരിയര്‍ അടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ ഗുണഫലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. പലപ്പോഴും കൃത്യസമയത്ത് ജോലി ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. ഏത് തരത്തിലുള്ള മാറ്റങ്ങളേയും പൂര്‍ണമായും ഉള്‍ക്കൊണ്ട് കരിയറില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് മേടം രാശിക്കാര്‍ക്ക് സാധിക്കുന്നു. കിട്ടാതെ ഇരിക്കുന്ന ജോലി വരെ നിങ്ങളെ തേടി എത്തും. കൂടാതെ ശമ്പള വര്‍ദ്ധനവും സ്ഥാനക്കയറ്റവും നവംബറില്‍ ഇവരുടെ പ്രത്യേകതയാണ്.

ഇടവം
ഇടവം രാശിക്കാര്‍ക്ക് അവരുടെ കരിയറിന്റൈ കാര്യത്തില്‍ ഗുണവും ദോഷവും ഒരുപോലെ ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ഈ സമയം ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ജീവിതത്തിലെ എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങളെ തേടി വരുന്ന സമയം കൂടിയാണ്. ആഗ്രഹിക്കുന്ന പൊസിഷനില്‍ കരിയറില്‍ എത്തിപ്പെടുന്നതിന് നിങ്ങള്‍ക്ക് സാധിക്കും.

മിഥുനം
കരിയറിനെ സംബന്ധിച്ച് ഈ മാസം അല്‍പം ശ്രദ്ധയോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. കഠിനാധ്വാനം ചെയ്യുന്നത് വഴി മാത്രമേ നിങ്ങള്‍ക്ക് വിജയത്തിലെത്താന്‍ സാധിക്കുകയുള്ളൂ. കരിയറില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് എപ്പോഴാണെങ്കിലും ലഭിക്കുന്നു.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് കരിയര്‍ മാറ്റങ്ങള്‍ ഈ മാസത്തില്‍ അത്ഭുതപ്പെടുത്തുന്നു. ജോലിയില്‍ സ്ഥാനക്കയറ്റം ഉള്‍പ്പടെയുള്ള പല മാറ്റങ്ങളും സംഭവിക്കുന്നു. ജോലിയിലെ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ജോലി ആവശ്യത്തിന് വേണ്ടി പോവുന്നവര്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. ആഗ്രഹിച്ച ജോലി കരസ്ഥമാക്കാന്‍ സാധിക്കുന്ന ഒരു സമയമാണ്. ജീവിതം തന്നെ കരിയറില്‍ മാറി പോവുന്നവരാണ് കര്‍ക്കടകം രാശിക്കാര്‍.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ വിജയം ഇങ്ങോട്ട് തേടി വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ശ്രമിക്കുന്നത് പോലെ തന്നെ മുന്നോട്ട് പോവാന്‍ സാധിക്കുന്നു. പലപ്പോഴും കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സാമ്പത്തിക സഹായം നിങ്ങളെ തേടി എത്തുന്നു. എന്നാല്‍ കരിയറില്‍ അതൊരു മുതല്‍ക്കൂട്ടായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. കരിയര്‍ ജീവിതത്തില്‍ ഏറ്റവും വലിയ വഴിത്തിരിവാണ് നവംബര്‍ മാസം.

കന്നി
കന്നി രാശിക്കാര്‍ക്ക് ജോലിയില്‍ ആഗ്രഹിക്കുന്നത് പോലെ ഒരു സ്ഥാനത്തെത്താന്‍ സാധിക്കുന്നു. ജീവിതം തന്നെ മാറി വരുന്ന തരത്തിലുള്ള മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നിങ്ങളെ കാത്തിരിക്കുന്ന നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണ്. ഏത് കാലത്തും ഓര്‍ക്കാവുന്ന തരത്തിലുള്ള അനുകൂലമായ കരിയര്‍ മാറ്റം നിങ്ങള്‍ക്ക് ജീവിതത്തില്‍ ഉണ്ടാവുന്നു.

തുലാം
തുലാം രാശിക്കാര്‍ക്ക് അവരുടെ കരിയറിനെ കുറിച്ച് നിരവധി ആശങ്കകള്‍ നിലനില്‍ക്കുന്ന ഒരു മാസം കൂടയായിരിക്കും നവംബര്‍ മാസം. പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ ഒരു കരിയര്‍ നിങ്ങള്‍ക്ക് ലഭിക്കുന്നതിന് കൂടുതല്‍ കഷ്ടപ്പെടേണ്ടി വരുന്നു. പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ട് പോവുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. പലപ്പോഴും ആശങ്കകള്‍ക്ക് അറുതിയുണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. എങ്കിലും ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് കരിയറിന്റെ കാര്യത്തില്‍ അവര്‍ പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകള്‍ ഉണ്ടാവുന്നു. ബംബറടിക്കുന്ന തരത്തില്‍ നേട്ടങ്ങള്‍ ഇവരെ തേടി എത്തുന്നു. ആഗ്രഹിക്കുന്നത് പോലെ ഒരു ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. കരിയറില്‍ മേലുദ്യോഗസ്ഥരില്‍ നിന്ന് എല്ലാ വിധത്തിലുള്ള പിന്തുണയും ലഭിക്കുന്നു. സാമ്പത്തികമായി അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. എങ്കിലും കരിയര്‍ വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.

ധനു രാശി
ധനു രാശിക്കാര്‍ക്ക് കരിയറില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങളാണം നവംബര്‍ മാസത്തില്‍ കാത്തിരിക്കുന്നത്. ജീവിതം തന്നെ മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. ആഗ്രഹിച്ച് കാത്തിരുന്ന ജോലിയില്‍ തന്നെ പ്രവേശിക്കാന്‍ സാധിക്കുന്നു. ഒരു തരത്തിലും ഇവരെ പ്രതിസന്ധികള്‍ ഈ മാസം ബാധിക്കുന്നില്ല. ജോലിയില്‍ മികച്ച നേട്ടങ്ങളാണ് ഈ മാസം ഇവരെ കാത്തിരിക്കുന്നത്.

മകരം
മകരം രാശിക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങളാണ് കരിയറില്‍ ഉണ്ടാവുന്നത്. എങ്കിലും ചില അവസരങ്ങളില്‍ അവരുടെ ജോലിയില്‍ പ്രതിസന്ധികള്‍ക്ക് സാധ്യത കാണുന്നു. കഠിനാധ്വാനം ചെയ്യുന്നവര്‍ക്ക് മികച്ച ഫലം ജീവിതത്തില്‍ ലഭിക്കും. പോസിറ്റീവ് മനസ്സോടെ ചിന്തിച്ച് മുന്നോട്ട് പോവേണ്ടതാണ്. അല്ലാത്ത പക്ഷം അത് ജീവിതത്തില്‍ കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നു. മാനസികാരോഗ്യം ഈ സമയം വളരെ പ്രധാനപ്പെട്ടതാണ്. വെല്ലുവിളികളില്‍ തളര്‍ന്ന് പോവാതെ മുന്നോട്ട് പോവാന്‍ ശ്രദ്ധിക്കണം.

കുംഭം
കുംഭം രാശിക്കാര്‍ക്ക് അവരുടെ കരിയറന്റെ തുടക്കത്തില്‍ പല പ്രതിസന്ധികളും നേരിടേണ്ടി വരാം. എന്നാല്‍ മാസത്തിന്റെ പകുതിയാവുന്നതതോടെ അതിനെല്ലാം മാറ്റം വരുന്നതിന് സാധിക്കുന്നു. സാമ്പത്തികമായി ജീവിതത്തില്‍ ഉയര്‍ച്ചയിലേക്ക് എത്തുന്നു. കരിയര്‍ നേട്ടങ്ങള്‍ മികച്ചതായി നില്‍ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ജീവിതം തന്നെ മാറി മറിയുന്ന ജോലിസാധ്യതകള്‍ നിങ്ങള്‍ക്കുണ്ടാവുന്നു.

മീനം
മീനം രാശിക്കാര്‍ക്ക് കരിയര്‍ വിജയത്തിന് ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. ഗുണപ്രദമായ മാറ്റങ്ങള്‍ ആണ് ഈ സമയം നിങ്ങളെ തേടി എത്തുന്നത്. പലപ്പോഴും നിങ്ങളുടടെ മേലുദ്യോഗസ്ഥരോടൊപ്പം കൂടുതല്‍ സൗഹാര്‍ദ്ദപരമായ ബന്ധം ഉണ്ടാവുന്നതിനാല്‍ ജോലികള്‍ മികച്ചതാക്കാന്‍ സാധിക്കും. സഹപ്രവര്‍ത്തകര്‍ നിങ്ങളുടെ ജോലിയില്‍ മികച്ച സഹായം നല്‍കുന്നു. ജോലിയിലെ നിങ്ങളുടെ സമര്‍പ്പണം വളരെയധികം അനുകൂല മാറ്റങ്ങള്‍ സാമ്പത്തിക രംഗത്ത് നല്‍കുന്നു.

നവംബര്‍ 2024- തുടങ്ങുന്നതേ ഐശ്വര്യത്തോടെ: ധനം, കരിയര്‍, ദാമ്പത്യം ജോലി: എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങള്‍

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Saturday, November 2, 2024, 12:22 [IST]
X
Desktop Bottom Promotion