Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
മിഥുനസംക്രാന്തി: സൂര്യന് മിഥുനം രാശിയെത്തുമ്പോള് ആഢംബരത്തിലാറാടും 3 രാശിക്കാര്‍
ജ്യോതിഷത്തില്‍ സൂര്യനെ ഗ്രഹങ്ങളുടെ രാജാവ് എന്നാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ സൂര്യന്റെ മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നു. ഓരോ ഗ്രഹമാറ്റവും ഉണ്ടാക്കുന്ന മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തിലും പ്രധാന നേട്ടങ്ങളും കോട്ടങ്ങളും നല്കുന്നു. ഇന്ന് മിഥുനം 1, അതായത് മിഥുന സംക്രാന്തി ദിനം. ഈ ദിനത്തിലും നാം അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. 12 രാശിക്കാരിലും സൂര്യന്റെ ഗ്രഹമാറ്റം എപ്രകാരമാണ് അനുകൂലമായി മാറുന്നത് എന്നതിനെക്കുറിച്ച് ഈ ലേഖനത്തില്‍ വായിക്കാം.
പന്ത്രണ്ട് രാശിക്കാരില്‍ 3 രാശിക്കാര്‍ക്കാണ് സൂര്യന്റെ രാശിമാറ്റം അനുകൂല ഫലങ്ങള്‍ നല്‍കുന്നത്. അതില്‍ തന്നെ ജൂണ്‍ 15-ന് മിഥുനം രാശിയില്‍ പ്രവേശിക്കുന്ന സൂര്യന്റെ സ്ഥാനത്തില്‍ പരമാവധി ഭാഗ്യം നേടിയെടുക്കുന്ന 3 രാശിക്കാരാണ് ഉള്ളത്. എന്നാല്‍ ഇവര്‍ ഏതൊക്കെ രാശിക്കാരാണ് എന്നത് നമുക്ക് നോക്കാം. അതിലുപരി ജീവിതത്തിലെ എല്ലാ തരത്തിലുള്ള പ്രതിസന്ധികളേയും നമുക്ക ്ഇതിലൂടെ ഇല്ലാതാക്കുന്നതിനും സാധിക്കുന്നു..

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് സൂര്യന്റെ രാശിമാറ്റം അനുകൂലമായ പല മാറ്റങ്ങളും നല്കുന്നു. മിഥുനത്തിലേക്കാണ് സൂര്യന് അതിന്റെ രാശിമാറുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മികച്ച മാറ്റങ്ങള്‍ നല്കുന്നു. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ കൃത്യമായി ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. കൂടാതെ തടസ്സങ്ങള്‍ നേരിടുന്ന അവസ്ഥയില്‍ അതിനെ പ്രതിരോധിക്കുന്നതിനും ജീവിതത്തില്‍ പോസിറ്റീവ ഊര്‍ജ്ജം നിറക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. അര്‍ഹിക്കുന്ന സ്ഥാനമാനങ്ങള്‍ നിങ്ങളെ തേടി എത്തും. എല്ലാ തരത്തിലുള്ള അനുകൂല മാറ്റങ്ങളും സൂര്യന് നിങ്ങള്‍ക്ക് പ്രദാനം ചെയ്യുന്നു. ലോട്ടറിയടിക്കുന്നതിനുള്ള സാധ്യത വരെ ഈ രാശിക്കാര്‍ക്കുണ്ട്. വിധിയെ ഒരു തരത്തിലും തടയിടുന്നതിന് സാധിക്കുകയില്ല
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് സൂര്യന്റെ മിഥുനം രാശി സംക്രമണത്തില്‍ ജോലിയിലും കരിയറിലും അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ജ്യോതിഷത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ സംഭവിക്കുന്നു. കുംഭം രാശിക്കാരില്‍ ജീവിതം തന്നെ മാറ്റി മറിക്കുന്ന സംഭവങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. പലപ്പോഴും ആഗ്രഹസാഫല്യം തന്നെയാണ് ഈ സമയത്തെ ഏറ്റവും വലിയ പ്രത്യേകതയും. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. കരിയറിലെ മാറ്റങ്ങള്‍ നിങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തെ സ്വാധീനിക്കുന്നു. അതുപോലെ തന്നെ ജീവിതം മാറി മറിയുന്നതിലേക്കും കാര്യങ്ങള്‍ എത്തുന്നു. സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. ഒരു തരത്തിലും നിങ്ങള്‍ക്ക് കടങ്ങളോ മറ്റോ ഉണ്ടാവുന്നില്ല.
മീനം രാശി
മീനം രാശിക്കാര്‍ക്ക് മിഥുന സംക്രാന്തി അനുകൂലമായ പല മാറ്റങ്ങളും നല്കുന്നു. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ തന്നെ കാര്യങ്ങളെല്ലാം പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. ഭൂമി, വാഹന യോഗം കാണുന്നു. ജോലിയില്‍ ആഗ്രഹിക്കുന്ന മാറ്റം കൊണ്ട് വരുന്നതിന് സാധിക്കുന്നു. പ്രശസ്തിയും ബഹുമാനവും നിങ്ങളെ തേടി എത്തും. കെട്ടിക്കിടക്കുന്നതും പൂര്‍ത്തിയാക്കാത്തതുമായ ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ജീവിതം മാറി മറിയുന്ന അവസ്ഥയുണ്ടാവുന്നു എ്ന്നതാണ് മിഥുന സംക്രാന്തിയുട പ്രത്യേകത.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
