Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
മിഥുനത്തില് കാത്തിരിക്കുന്ന ഇരട്ട രാജയോഗം: കണ്ണ് മഞ്ഞളിക്കും സൗഭാഗ്യത്തെ കാത്തിരിക്കാം 5 നക്ഷത്രക്കാര്‍ക്ക്
മിഥുനമാസത്തിന് തുടക്കമായി, ഈ സമയം പല വിധത്തിലുള്ള ജ്യോതിഷ മാറ്റങ്ങള്‍ ഓരോരുത്തരുടേയും ജീവിതത്തില്‍ നടക്കുന്നുണ്ട്. പലപ്പോഴും അത് ഗുണാനുഭവങ്ങളും അതുപോലെ തന്നെ ദോഷഫലങ്ങളും പ്രദാനം ചെയ്യുന്നതുമായിരിക്കും. മിഥുന മാസത്തില്‍ പക്ഷേ ചില നക്ഷത്രക്കാര്‍ക്ക് ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള മാറ്റങ്ങളുണ്ടാവും. മിഥുനമാസമാണ് ഏറ്റവും ദൈര്‍ഘ്യമേറിയ മലയാള മാസമായി കണക്കാക്കുന്നത്. അത് 32 ദിവസത്തോളം നീണ്ട് നില്ക്കുന്നു. പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്ന ഒരു മാസം കൂടിയാണ് എ്ന്നതില് സംശയം വേണ്ട.
ഇരട്ട രാജയോഗത്തില്‍ ആറാടുന്ന ചില നക്ഷത്രക്കാര്‍ മിഥുന മാസത്തിലുണ്ട്. അവര്‍ ആരൊക്കെയെന്നും ഏതൊക്കെ നക്ഷത്രക്കാരാണെന്നതും നമുക്ക് നോക്കാം. സമാനമായ ഗുണാനുഭവങ്ങള്‍ എല്ലാ നക്ഷത്രക്കാരിലും ഉണ്ടാവുമെങ്കിലും ഇനി പറയുന്ന ചില നക്ഷത്രക്കാര്‍ക്ക് അത് കൂടുതല്‍ ഗുണകരമായ മാറ്റങ്ങള്‍ നല്കുന്നു. അവര്‍ ഏതൊക്കെ നക്ഷത്രക്കാരാണെന്നും എന്തൊക്കെയാണ് രാജയോഗ സമാനമായ ഫലങ്ങള്‍ നല്‍കുന്നത് എന്നും നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാരുടെ ജീവിതത്തില്‍ മിഥുനമാസം വളരെയധികം ഗുണാനുഭവങ്ങള്‍ നല്കുന്നു. പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. കൂടാതെ സാമ്പത്തിക സ്ഥിതിയില്‍ ഇരട്ടി മാറ്റം തേടി എത്തുന്നു. സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനവും സന്തോഷകരമായ അംഗീകാരവും തേടി എത്തും. ജോലിയുടെ കാര്യത്തിലും രണ്ടാമതൊരു ചിന്തയുടെ ആവശ്യമില്ല. അത്രയധികം ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു എന്നതാണ് സത്യം. ആരോഗ്യപരമായി നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ മുന്നോട്ട് പോവുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് കാര്യങ്ങളില്‍ ഇരട്ടി മാറ്റം സംഭവിക്കുന്നു.
തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സന്തോഷകരമായ നിരവധി മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. സന്തോഷം ഇരട്ടിയാവുന്നു. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തിലും മാറ്റങ്ങള്‍ സംഭവിക്കും. ഭൂമി വാങ്ങുന്നതിന് യോഗം കാണുന്നു. അതോടൊപ്പം തന്നെ സാമ്പത്തിക സ്ഥിതി ഇരട്ടിയാവും. ജോലിയില്‍ സ്ഥാനമാറ്റവും അനുകൂലമായ വരുമാനനേട്ടവും തേടി എത്തും. നിങ്ങള്‍ ആഗ്രഹിക്കുന്നിടത്ത് എത്താന്‍ എന്തുകൊണ്ടും അനുകൂലമായ സമയമാണ് മിഥുന മാസം. നേട്ടങ്ങളില്‍ നിങ്ങള്‍ തന്നെ പലപ്പോഴും അത്ഭുതപ്പെടുന്നു.

മകയിരം
മകയിരം നക്ഷത്രക്കാരുടെ ജീവിതത്തില്‍ അനുകൂലമായ മാസമാണ് മിഥുനം നല്‍കുന്നത്. പല വിധത്തിലുള്ള ഗുണകരമായ നേട്ടങ്ങളില്‍ നിങ്ങള്‍ ആറാടുന്നു. ഭാഗ്യാനുഭവങ്ങള്‍ പലതും ജീവിതത്തെ കൂടുതല്‍ സന്തോഷത്തിലേക്ക് എത്തിക്കും. ബിസിനസ് സംബന്ധമായി ഉണ്ടാവുന്ന മാറ്റങ്ങള്‍ നിസ്സാരമല്ല. ബിസിനസില്‍ ഉയര്‍ച്ചയും സാമ്പത്തിക നേട്ടങ്ങളു തേടി എത്തുന്നു. അതിനെത്തുടര്‍ന്ന് വീണ്ടും പുതിയ ബിസിനസ് ആരംഭിക്കുന്നതിന് നിങ്ങള്‍ തയ്യാറാവുന്നു. വിവാഹത്തിന് ഏറ്റവും അനുയോജ്യമായ സമയമാണ്. രാജാവിനെപ്പോലൈ ജീവിക്കുന്നതിന് നിങ്ങള്‍ക്ക് യോഗം കാണുന്നു.
മകം
മകം നക്ഷത്രക്കാര്‍ക്ക് അനുകൂലമായ മാസമാണ് മിഥുന മാസം. ആരോഗ്യത്തിന്റെ കാര്യത്തിലും കൂടുതല്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. സാമ്പത്തികമായി ആഗ്രഹിക്കുന്ന ഉയരത്തില്‍ എത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. പല വിധത്തിലുള്ള ബുദ്ധിമുട്ടുകളും നിങ്ങള്‍ അനുഭവിക്കേണ്ടി വരുമെങ്കിലും അതിനെയെല്ലാം തരണം ചെയ്ത് ഉയരത്തിലേക്ക് കുതിക്കുന്നതിന് സാധിക്കുന്ന ഒരു മാസമാണ് മിഥുന മാസം. ബുദ്ധിമുട്ടുകളെയെല്ലാം തന്നെ പരിഹരിക്കുന്നതിനും അത് വഴി സന്തോഷം നിറയ്ക്കുന്നതിനും മിഥുനത്തില് മകം നക്ഷത്രക്കാര്‍ക്ക് യോഗം കാണുന്നു.വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഉയരത്തിലേക്ക് എത്തുന്നതിനാല്‍ ഭാവിയും സുരക്ഷിതമായിരിക്കും.

ചിത്തിര
ചിത്തിര നക്ഷത്രക്കാര്‍ക്ക് മിഥുന മാസത്തില്‍ പല കോണില്‍ നിന്നാണ് സന്തോഷം തേടി എത്തുന്നത്. ജോലിയിലെ ഉയര്‍ച്ച നിങ്ങളുടെ ജീവിതത്തെ മാറ്റി മറിയ്ക്കുന്നു. ക്ഷേമത്തിലേക്ക് എത്തുന്നതിനുള്ള യോഗം ഇവര്‍ക്കുണ്ടാവുന്നു. ആരോഗ്യം നിസ്സാരമല്ല. സാമ്പത്തിക സ്ഥിതി ഇരട്ടിയാവുന്നു. എല്ലാ അര്‍ത്ഥത്തിലും ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ദാമ്പത്യ ജീവിതത്തിലും സന്തോഷവും സമാധാനവും തേടി എത്തുന്നു. പുതിയ വീട് വെക്കുന്നതിനും വാഹനം വാങ്ങുന്നതിനും എല്ലാം യോഗം കാണുന്നു. ഇതെല്ലാം തന്നെ നിങ്ങളുടെ ജീവിത്തെ മാറ്റി മറിയ്ക്കുന്നു എന്നതാണ് സത്യം.



Click it and Unblock the Notifications

