Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
മിഥുനത്തില് ഈ നക്ഷത്രക്കാര്‍ വിഷ്ണുഭജനം മുടക്കരുത്: ദോഷങ്ങള്‍ വരിവരിയായി വരും
മിഥുന മാസം എന്നത് സൂര്യന് മിഥുനം രാശിയില്‍ സഞ്ചരിക്കുന്ന സമയത്തെയാണ് പറയുന്നത്. ഈ മാസത്തില്‍ തന്നെയാണ് ഞാറ്റുവേലകളും വരുന്നത്. ഉത്രം നക്ഷത്രത്തില്‍ ജൂണ്‍ 15-നാണ് മിഥുനമാസം വരുന്നത്. നിരവധി ഗ്രഹമാറ്റങ്ങളാണ് മിഥുനമാസത്തില്‍ സംഭവിക്കുന്നത്. സൂര്യനും ശുക്രനും വ്യാഴവും എല്ലാം അതിന്റെ ഗ്രഹങ്ങളെ മാറ്റുന്ന സമയമാണ് മിഥുനം. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഈ ഗ്രഹമാറ്റങ്ങളും സ്വാധീനം ചെലുത്തുന്നു.
ഗ്രഹങ്ങളുടെ മാറ്റങ്ങള്‍ അനുസരിച്ച് ഗുണദോഷഫലങ്ങളും ഓരോ നക്ഷത്രക്കാരിലും മാറി വരുന്നു. ഓരോ ഗ്രഹമാറ്റങ്ങള്‍ നമ്മുടെ ജീവിതത്തെ എപ്രകാരം ബാധിക്കുന്നു എന്നുള്ളത് അറിഞ്ഞിരിക്കണം. ഗ്രഹമാറ്റവും രാശിമാറ്റവും നിങ്ങളുടെ നക്ഷത്രത്തിലെ ദോഷങ്ങളെ പ്രതിരോധിക്കുന്നതിന് ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി , കാര്‍ത്തിക 1/4)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി വിഷ്ണുവിന് പാല്പായസം , മുരുകന് പഞ്ചാമൃത അഭിഷേകം എന്നിവയാണ് സമര്‍പ്പിക്കേണ്ടത്. ഇത് വഴി നിങ്ങളുടെ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുകയും ദോഷങ്ങളെ പാടേ ഇല്ലാതാക്കാന്‍ സാധിക്കുകയും ചെയ്യുന്നു.
ഇടവക്കൂറ് (കാര്‍ത്തിക 3/4 , രോഹിണി , മകയിരം 1/2)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷപരിഹാരത്തിന് വേണ്ടിയും ഗുണഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായും ശിവക്ഷേത്രത്തില്‍ ശ്രീരുദ്രസൂക്ത പുഷ്പാഞ്ജലി വഴിപാടായി സമര്‍പ്പിക്കണം. കൂടാതെ ശാസ്താവിന് എള്ളുപായസവും ദോഷപരിഹാരമായി നല്‍കാവുന്നതാണ്. അതോടൊപ്പം ഭദ്രകാളിക്ക് കടുംപായസം സമര്‍പ്പിക്കാവുന്നതാണ്
മിഥുനക്കൂറ് (മകയിരം 1/2 തിരുവാതിര, പുണര്‍തം 3/4)
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷപരിഹാരത്തിനും ഗുണവര്‍ദ്ധനവിനും വേണ്ടി മുരുകന് ഭസ്മാഭിഷേകവും ഗണപതിഭഗവാന് നാളികേരവും ഉടക്കാവുന്നതാണ്. ഹനുമാന് സ്വാമിക്കും വടമാല സമര്‍പ്പിക്കുന്നതും നല്ലതാണ്
കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4 പൂയം ആയില്യം )
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷഫലങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി ശിവക്ഷേത്രത്തില്‍ കൂവള മാല സമര്‍പ്പിക്കണം. കൂടാതെ ശാസ്താവിന് നെയ്യഭിഷേകവും വഴിപാടായി സമര്‍പ്പിക്കണം. ഇതെല്ലാം ചെയ്യുന്നത് വഴി നിങ്ങളുടെ ദോഷഫലങ്ങള്‍ ഇല്ലാതാവുന്നു.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിനും ഗുണ വര്‍ദ്ധനവിനും വേണ്ടി വിഷ്ണുഭഗവാനെ ആരാധിക്കാവുന്നതാണ്. ഇത് കൂടാതെ ദിനവും തുളസിക്ക് ജലം അര്‍പ്പിക്കുകയും വേണം. ശാസ്താപ്രീതിക്ക് വേണ്ടി എള്ള് തിരി കത്തിക്കുന്നതിനും ശ്രദ്ധിക്കണം.
കന്നിക്കൂറ് (ഉത്രം 3/4 , അത്തം ചിത്തിര 1/2)
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷഫലങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി സുബ്രഹ്മണ്യ സ്വാമിയെയാണ് ആരാധിക്കേണ്ടത്. ഇത് കൂടാതെ നാഗപ്രീതി ഉറപ്പ് വരുത്തുന്നതിനു ശ്രദ്ധിക്കണം. നാഗങ്ങള്‍ക്ക് നൂറും പാലും സമര്‍പ്പിക്കുക വഴി ദോഷങ്ങളെ ഇല്ലാതാക്കാം.
തുലാക്കൂറ് (ചിത്തിര 1/2 ചോതി വിശാഖം 3/4)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിനും ഗുണഫലങ്ങള്‍ക്ക് വേണ്ടിയും ധര്‍മ്മശാസ്താവിനെ ആരാധിക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലുള്ള ദോഷങ്ങള്‍ക്കും പരിഹാരം കാണുന്നു. കൂടാതെ സുബ്രഹ്മണ്യ സ്വാമിക്ക് പഴം നിവേദിക്കണം. അതോടൊപ്പം തന്നെ എല്ലാ തരത്തിലുള്ള ദോഷങ്ങളും ഇല്ലാതാവുന്നു.
വൃശ്ചികക്കൂറ് (വിശാഖം 1/4 അനിഴം , തൃക്കേട്ട)
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ലഭിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ഇവര്‍ ജന്മനക്ഷത്ര ദിനത്തില്‍ ആയുസൂക്ത പുഷ്പാഞ്ജലി സമര്‍പ്പിക്കണം. കൂടാതെ ശാസ്താവിനും നാഗത്തിനും പ്രത്യേകം വഴിപാടും സമര്‍പ്പിക്കുകയും വേണം.
ധനുക്കൂറ് (മൂലം , പൂരാടം , ഉത്രാടം 1/4)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും അവരുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിനും ഗുണവര്‍ദ്ധനവിനും വേണ്ടി മഹാവിഷ്ണുവിനെ ആരാധിക്കേണ്ടതാണ്. നാഗങ്ങള്‍ക്ക് നെയ് വിളക്ക് സമര്‍പ്പിക്കുന്നതും നല്ലതാണ്.
മകരക്കൂറ് (ഉത്രാടം 3/4 തിരുവോണം അവിട്ടം 1/2)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷഫലങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി നാഗത്തിന് നൂറും പാലും സമര്‍പ്പിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ എല്ലാ തരത്തിലുള്ള ദോഷങ്ങളേയും അകറ്റുകയും ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
കുംഭക്കൂറ് (അവിട്ടം 1/2 ചതയം, പൂരൂരുട്ടാതി )
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരിലും ദോഷപരിഹാരത്തിന് വേണ്ടി ശിവക്ഷേത്രത്തില്‍ സമര്‍പ്പിക്കാവുന്നതാണ്. കൂടാതെ ശാസ്താവിന് നെയ് വിളക്ക് സമര്‍പ്പിക്കാം. ഇതെല്ലാം നിങ്ങളുടെ ദോഷഫലങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
മീനക്കൂറ് (പൂരൂരുട്ടാതി 1/4 ഉത്തൃട്ടാതി, രേവതി )
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി ശിവന് ധാര സമര്‍പ്പിക്കാവുന്നതാണ്. ഇത് കൂടാതെ നരസിംഹ ക്ഷേത്രത്തില്‍ പാനകം സമര്‍പ്പിക്കാം. കൂടാതെ ശാസ്താപ്രീതിയും നേടേണ്ടതാണ്. ദിനവും വിഷ്ണുഭജനവും നടത്തുന്നതിന് ശ്രദ്ധിക്കണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications