Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍
മിഥുനമാസ സമ്പൂര്‍ണഫലം: ജൂണ്‍ 15 മുതല്‍ ജൂലൈ 15 വരെ 27 നാളുകാര്‍ക്കും നക്ഷത്രഫലം
മിഥുന മാസത്തിന് തുടക്കം കുറിക്കുമ്പോള്‍ ഈ വരുന്ന ഒരു മാസം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. സൂര്യന്‍ മിഥുനം രാശിയില്‍ സഞ്ചരിക്കുന്ന സമയമാണ് മിഥുനമാസം എന്ന് പറയുന്നത്. ഈ മാസത്തില്‍ ഞാറ്റുവേലകളുണ്ട്. ജൂണ്‍ 15-നാണ് മിഥുന മാസത്തിന് തുടക്കമാവുന്നത്. ഉത്രം നക്ഷത്രത്തില്‍ തുടങ്ങുന്ന മിഥുന മാസത്തിന് 27 നക്ഷത്രക്കാരിലും എപ്രകാരം സ്വാധീനം ചെലുത്താന്‍ സാധിക്കുന്നു എന്നുള്ളതിനെക്കുറിച്ച് നമുക്ക് നോക്കാം.
നിരവധി ഗ്രഹമാറ്റങ്ങളാണ് മിഥുന മാസത്തില്‍ നടക്കുന്നത്. ഈ സമയം നിങ്ങളുടെ ജീവിതത്തേയും ഇത് സ്വാധീനിക്കുന്നു. ശുക്രന്‍ മിഥുനം 22 വരെയാണ് മിഥുന മാസത്തില്‍ തുടരുന്നത്. ഏറ്റവും മികച്ച ഫലങ്ങള്‍ ലഭിക്കുന്ന ഒരു മാസമാണ് എന്നതില്‍ സംശയം വേണ്ട. വ്യാഴം ഇടവം രാശിയിലും ശനി കുംഭം രാശിയിലും തന്നെയാണ് ഈ മാസത്തിലും നില്‍ക്കുന്നു. 27 നക്ഷത്രക്കാരേയും മിഥുന മാസത്തിലെ ഫലം എപ്രകാരം സഹായിക്കുന്നു എന്ന് നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):
അശ്വതി, ഭരണി, കാര്‍ത്തികയുടെ കാല്‍ഭാഗം എന്നിവ ചേര്‍ന്ന മേടക്കൂറില്‍ വരുന്നവര്‍ ഉന്‍മേഷത്തോടെ ഏത് കാര്യത്തേയും സമീപിക്കുന്നവരായിരിക്കും. ജോലിയില്‍ ഇവരെക്കാത്ത് സ്ഥാനക്കയറ്റം നിലനില്‍ക്കുന്നു. ജോലിയിലെ ഉയര്‍ച്ചയും നിങ്ങളെ സഹായിക്കുന്നു. സാമ്പത്തിക നേട്ടം നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മികച്ചതായിരിക്കും. വിവാഹത്തിന്റെ കാര്യങ്ങള്‍ക്ക് അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവും. തെറ്റിദ്ധാരണകള്‍ക്കുള്ള സാധ്യതയുണ്ട്. എങ്കിലും ശ്രദ്ധിച്ച് മുന്നോട്ട് പോവാം.
ഇടവക്കൂറ്(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പലപ്പോഴും തൊഴിലില്‍ നേട്ടങ്ങളുണ്ടാവുന്നു. അനാവശ്യ ചിലവുകള്‍ നിയന്ത്രിക്കണ്ടതുണ്ട്. സൗഹൃദത്തോടെ ഏത് കാര്യത്തിലും ഇടപെടുന്നു. പലപ്പോഴും നിരവധി അവസരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. ബിസിനസ് ചെയ്യുന്നവരില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. പലപ്പോഴും ജീവിതത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന ഒരു മാറ്റം കൊണ്ട് വരുന്നതിന് സാധിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ ചെറിയ പ്രതിസന്ധികളുണ്ടാവാം.
മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):
മിഥുനക്കൂറില്‍ വരുന്നവരെങ്കില്‍ ഇവര്‍ക്ക് ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. വിദ്യാഭ്യാസത്തിന് വേണ്ടി ലോണുകള്‍ ലഭിക്കുന്നു. ഗുണദോഷ സമ്മിശ്രമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവും.
കര്‍ക്കിടകക്കൂറ് (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. പല സ്രോതസ്സുകളില്‍ നിന്ന് പണം ലഭിക്കുന്നു. ബിസിനസില്‍ ശ്രദ്ധ ചെലുത്തി മുന്നോട്ട് കൊണ്ട് പോവേണ്ടതുണ്ട്.. വിവാഹത്തിന്റെ കാര്യത്തില്‍ പെട്ടെന്ന് തീരുമാനമാവുന്നു. എല്ലാ കാര്യങ്ങളും അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നു. ദൂരയാത്രകള്‍ക്ക് സാധ്്യതയുണ്ട്. രോഗാവസ്ഥകള്‍ ശ്രദ്ധിക്കണം.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു സമയമാണ്. പലപ്പോഴും ജോലിയുള്ളവര്‍ക്ക് പല വിധത്തില്‍ പുരോഗതിയുണ്ടാവുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുകയം ജീവിതത്തില്‍ സന്തോഷം നിറയുകയും ചെയ്യുന്നു. വിദേശത്ത് പോവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂല സമയമാണ്. വാഹനം കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അപ്രതീക്ഷിതമായ ധനാഗമം ഉണ്ടാവുന്നു. ഇത് നിങ്ങളുടെ കടബാധ്യതകളെല്ലാം തന്നെ തീര്‍ക്കുന്നു. പലപ്പോഴും പല വിധത്തിലുള്ള തെറ്റിദ്ധാരണകള്‍ ഉണ്ടായേക്കാം. അതിനെയെല്ലാം പ്രതിരോധിക്കാന്‍ ശ്രമിക്കുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ കുടുംബത്തില്‍ ഉണ്ടാവുന്നു. ഭാഗ്യാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്നു. ആരോഗ്യം ശ്രദ്ധിക്കണം
തുലാക്കൂറ് (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു സമയമാണ്. പഠനത്തില്‍ മികവ് പുലര്‍ത്തുന്നതിന് ശ്രദ്ധിക്കണം. ദൈനംദിന ആവശ്യങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ കഷ്ടപ്പെടേണ്ടി വരുന്നു. ദമ്പതികള്‍ക്കിടയില്‍ പലപ്പോഴും അഭിപ്രായ വ്യത്യാസങ്ങള്‍ വര്‍ദ്ധിക്കുന്നു. എടുത്ത് ചാടി തീരുമാനങ്ങള്‍ എടുക്കരുത്. പലപ്പോഴും ആലോചിച്ച് ശ്രദ്ധാപൂര്‍വ്വം വേണം കാര്യങ്ങള്‍ തീരുമാനിക്കുന്നതിന്. വാഹന ഉപയോഗത്തില്‍ വളരെയധികം ശ്രദ്ധിക്കണം.
വൃശ്ചികക്കൂറ് (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ധനനേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നു. സമോയിചിതമായി ഏത് കാര്യത്തിലും ഇടപടുന്നത് വഴി നേട്ടങ്ങളുണ്ടാവുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുകയും ചെയ്യുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു, ്അച്ഛന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ ശ്രദ്ധിച്ച് മുന്നോട്ട് പോവേണ്ടതാണ്.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ദാമ്പത്യത്തില്‍ കലഹങ്ങള്‍ വര്‍ദ്ധിച്ചേക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് കര്‍മ്മമേഖലയില്‍ നേട്ടങ്ങളുണ്ടാവാം. ആഢംബര വസ്തുക്കള്‍ വാങ്ങുന്നതിന് വേണ്ടി പണം ചിലവാക്കുന്നു. കുടുംബത്തിലെ അസ്വാരസ്യങ്ങള്‍ വര്‍ദ്ധിച്ചേക്കാം. പലപ്പോഴും കൂടുതല്‍ പ്രതിസന്ധികള്‍ ജീവിതത്തില്‍ ഉണ്ടാവാം. വിവാഹത്തിലെ കാലതാമസം നിങ്ങളെ ബുദ്ധിമുട്ടിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
മകരക്കൂറ് (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷഫലങ്ങള്‍ അധികരിച്ച് നില്‍ക്കുന്ന ഒരു സമയമാണ്. ബിസിനസ് മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം. വിദേശത്ത് പഠനാവശ്യങ്ങള്‍ക്ക് വേണ്ടി പോവുന്നതിന് സാധിച്ചേക്കാം. ബന്ധുക്കളമായി യോജിച്ച് പോവാന്‍ ബുദ്ധിമുട്ടുണ്ടായിരിക്കും. പലപ്പോഴും ബിസിനസ് മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
കുംഭക്കൂറ് (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സാധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക പുരോഗതി പല വിധത്തില്‍ നിങ്ങള്‍ക്കുണ്ടാവുന്നു. പുതിയ തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. ജീവിത ശൈലി രോഗങ്ങള്‍ നിങ്ങളെ പലപ്പോഴും പ്രശ്‌നത്തിലാക്കുന്നു. ആരോഗ്യപ്രതിസന്ധികള്‍ പലപ്പോഴും വര്‍ദ്ധിക്കുകയും ചെയ്യുന്നു.
മീനക്കൂറ് (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പലപ്പോഴും വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. ബിസിനസിലെ പ്രതിസന്ധികളെല്ലാം തന്നെ ഇല്ലാതാവുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ കാര്യത്തിലും ശ്രദ്ധ ചെലുത്തേണ്ടതായി വരുന്നു. അമ്മക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട് . മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്ന ഒരു സമയമാണ് എന്നതാണ് സത്യം. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
