Latest Updates
-
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ?
മിഥുനത്തില് വരാനിരിക്കുന്ന ഗ്രഹമാറ്റം ആരെയെല്ലാം വലയ്ക്കും : 12 രാശിക്കും സമ്പൂര്‍ണഫലം
ജൂണ്‍ 15-നാണ് മിഥുനം ഒന്നാം തീയ്യതിക്ക് തുടക്കം കുറിയ്ക്കുന്നത്. ഈ സമയം പല വിധത്തിലുള്ള ഗ്രഹ രാശിമാറ്റങ്ങള്‍ സംഭവിക്കുന്നു. ഈ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ദിവസങ്ങള്‍ വരുന്ന മാസം കൂടിയാണ് മിഥുന മാസം. 32 ദിവസങ്ങളാണ് മിഥുനത്തില് വരുന്നത്. ഇത് ചില രാശിക്കാരില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ ഈ മാസത്തില്‍ മൂന്ന് ഞാറ്റുവേലകളും സ്ഥാനം പിടിച്ചിട്ടുണ്ട്.
മിഥുന മാസത്തില്‍ ചില പ്രത്യേക ഗ്രഹമാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. അവ ഏതൊക്കെയെന്നും ഏതെല്ലാം എന്നും നമുക്ക് നോക്കാവുന്നതാണ്.അതിലുപരി ഇത് 12 രാശിക്കാരിലും എപ്രകാരം സ്വാധീനം ചെലുത്തുന്നു എന്നും നമുക്ക് നോക്കാം.

ഗ്രഹ മാറ്റങ്ങള്‍ ഇപ്രകാരം
ചൊവ്വയുടെ രാശിമാറ്റമാണ് ഇതില്‍ ഏറ്റവും ആദ്യത്തേത്. ചൊവ്വ മിഥുനമാസം മുഴുവന്‍ ചിങ്ങം രാശിയിലാണ് സഞ്ചരിക്കുന്നത്. അത് മാത്രമല്ല ശുക്രന് മിഥുനം 15 വരെ മേടം രാശിയിലും പിന്നീട് അതിന് ശേഷം ഇടവം രാശിയിലും ആണ് സഞ്ചാരം ഉറപ്പിക്കുന്നത്. ബുധനാകട്ടെ മിഥുനം 8 വരെ മിഥുനം രാശിയിലും പിന്നീട് കര്‍ക്കിടകത്തിലേക്ക് മാറുകയും ചെയ്യുന്നു. അതില്‍ തന്നെ പുണര്‍തം, പൂയ്യം, ആയില്യം എന്നീ നക്ഷത്രങ്ങളിലൂടെ സഞ്ചരിക്കുന്നു.
വ്യാഴമുള്പ്പടെയുള്ള മാറ്റം
വ്യാഴം മിഥുനം രാശിയിലാണ് സഞ്ചരിക്കുന്നത്. അതാകട്ടെ തിരുവാതിര നക്ഷത്രത്തില്‍ തന്റെ സഞ്ചാരം പൂര്‍ത്തിയാക്കുന്നു. കൂടാതെ മിഥുനത്തില് വ്യാഴം മൗഢ്യത്തിലാണ് സ്ഥിതി ചെയ്യുന്നത്. രാഹുവാകട്ടെ കുംഭം രാശിയിലാണ് ഈ സമയം സ്ഥിതി ചെയ്യുന്നത്. അതിന്റെ സഞ്ചാര നിലയും കുംഭം രാശിയിലാണ്. കേതു ചിങ്ങം രാശിയിലും സഞ്ചരിക്കുന്നതിനാല്‍ ഈ ഗ്രഹങ്ങളെല്ലാം അതിന്റെ ഫലങ്ങളും 12 രാശിക്കാരിലും നല്കുന്നു.
മേടം
മേടം രാശിക്കാര്‍ക്ക് ഈ ഗ്രഹമാറ്റങ്ങള്‍ വഴി വളരെയധികം നേട്ടങ്ങളുണ്ടാവുന്നു. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തിലും ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. വീടുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സമയം കണ്ടെത്തണം. ജോലിയില്‍ ചെറിയ രീതിയില്‍ പ്രതിസന്ധികള്‍ ഉണ്ടാവാം. അത് മാത്രമല്ല സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാവുകയും ചെയ്യുന്നു.
ഇടവം
ഇടവം രാശിക്കാര്‍ക്ക് മിഥുന മാസത്തിലെ ഗ്രഹമാറ്റങ്ങള്‍ പലപ്പോഴും സമ്പത്തിലും കരിയറിലും വളര്‍ച്ച കൊണ്ട് വരുന്നതിന് കാരണമാകുന്നു. കൂടാതെ നിങ്ങളുടെ നിക്ഷേപങ്ങള്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല എല്ലാകാര്യങ്ങളും കൃത്യമായി ആസൂത്രണം ചെയ്തതിന് ശേഷം മാത്രം ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് പലപ്പോഴും വ്യക്തിപരമായി പല കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. കൂടാതെ പുതിയ തുടക്കങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. കൂടാതെ സ്വയം പരിചരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും നല്ലതാണ്. ഇതെല്ലാം ഈ ഗ്രഹമാറ്റങ്ങളുടെ ഫലം കൂടിയാണ്.
കര്‍ക്കടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് പലപ്പോഴും പല കാര്യങ്ങളിലും വൈകാരികമായ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായിരിക്കും. ആത്മീയമായ പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കാം. സാമ്പത്തിക കാര്യങ്ങള്‍ കൂടുതല്‍ മാറ്റങ്ങളിലേക്ക് എത്തുന്നു എന്നതാണ് പ്രത്യേകത. ഈ ഗ്രഹമാറ്റം മിഥുനത്തില് ഇവരുടെ ജീവിതത്തെ കൂടുതല്‍ നേട്ടങ്ങളിലേക്ക് എത്തിക്കുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് മിഥുനത്തില് സംഭവിക്കുന്ന ഓരോ ഗ്രഹമാറ്റങ്ങളും കരിയര്‍ വളര്‍ച്ചക്ക് ഉത്തമമാണ്. പലപ്പോഴും നേതൃത്വപരമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കും. അതിനുള്ള ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തികമായും അനുകൂല സമയമായിരിക്കും ഇവര്‍ക്ക്.
കന്നി
കന്നി രാശിക്കാര്‍ക്ക് വിദേശത്ത് നിന്ന് അനുകൂല മാറ്റങ്ങള്‍ തേടി എത്തുന്നു. ഉന്നത പഠനത്തിനും ഏറ്റവും മികച്ച സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ നേട്ടങ്ങള്‍ നിങ്ങള്‍ക്ക് കൊണ്ട് വരുന്നു.

തുലാം
തുലാം രാശിക്കാര്‍ക്ക് സാമ്പത്തികമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്ന സമയമാണ്. സാമ്പത്തികമായി മികച്ച മാറ്റങ്ങള്‍ സംഭവിക്കുന്നതിനാല്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ സംഭവിക്കുന്നു. നിങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങള്‍ക്ക് സംഭവിക്കുന്ന സമയമാണ് എന്നതും സംശയം വേണ്ട.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ വൈവാഹിക ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. കൂടാതെ പാര്‍ട്ണര്‍ഷിപ്പില്‍ ബിസിനസ് ചെയ്യുന്നവര്‍ക്ക് ഈ ഗ്രഹമാറ്റങ്ങള്‍ മികച്ച മാറ്റങ്ങള്‍ നല്കുന്നു. മറ്റുള്ളവരുമായി സഹകരണ മനോഭാവത്തോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
ധനു
ധനു രാശിക്കാര്‍ക്ക് ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. എങ്കിലും പൊതുവേ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ദിനചര്യകള്‍ പലതും ജീവിതത്തെ മാറ്റി മറിയ്ക്കുന്നു. ജോലിയും ജീവിതവും മെച്ചപ്പെടുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് പ്രണയ കാര്യങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കുന്ന സമയമാണ്. പലപ്പോഴും പ്രണയ കാര്യങ്ങളിലും മാറ്റങ്ങള്‍ സംഭവിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു.
കുംഭം
കുംഭം രാശിക്കാര്‍ക്ക് വീട്, സ്വത്ത്, കുടുംബം എന്നിവയെല്ലാം തന്നെ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. മാത്രമല്ല വൈകാരികമായി രോഗശാന്തി നിലനില്‍ക്കുന്ന സമയമാണ്. സാമ്പത്തിക കാര്യങ്ങളും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
മീനം
മീനം രാശിക്കാര്‍ക്ക് ആശയവിനിമയം മികച്ച രീതിയില്‍ നടക്കുന്നു. ഗ്രഹമാറ്റങ്ങള്‍ എല്ലാ തരത്തിലും നിങ്ങള്‍ക്ക് ഗുണാനുഭവങ്ങളാണ് നല്‍കുന്നത്. പലപ്പോഴും ഹ്രസ്വ യാത്രകള്‍ നടത്തുന്നതിനും അത് വഴി ആഗ്രഹ പൂര്‍ത്തീകരണത്തിനും സാധിക്കുന്നു.



Click it and Unblock the Notifications
