Latest Updates
-
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം
2025-ല്‍ 15 തവണ രാശിമാറുന്ന ബുധന്‍; ഓരോ രാശിമാറ്റവും സമ്പന്നരാക്കുന്നത് ഈ 4 രാശിക്കാരെ
പുതുവര്‍ഷം ആരംഭിക്കാന്‍ കുറച്ച് നാളുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. വരും വര്‍ഷത്തില്‍ ജനുവരി മാസം മുതല്‍ ബുധന്‍ രാശിമാറ്റത്തിലേയ്ക്ക് പ്രവേശിക്കുകയാണ്. ആദ്യം ധനു രാശിയില്‍ പ്രവേശിക്കും. 2025 ഡിസംബര്‍ മാസം അവസാനിക്കുമ്പോള്‍ ഇതേ ധനുരാശിയില്‍ ബുധന്‍ എത്തിച്ചേരുന്നതാണ്. ഇത്തരത്തില്‍ 15 തവണയാണ് വരും വര്‍ഷം ബുധന്‍ രാശിമാറുന്നത്.

ഓരോ രാശിമാറ്റവും ഓരോ നക്ഷത്രക്കാരെയും, രാശിക്കാരെയും പലവിധത്തില്‍ ബാധിക്കുന്നു. എന്നാല്‍, 15 തവണ രാശിമാറുമ്പോഴും ഭാഗ്യം വിട്ടൊഴിയാത്ത ചില രാശിക്കാരുണ്ട്. ഇവര്‍ക്ക് ജീവിതത്തില്‍ വെച്ചടി വെച്ചടി കയറ്റമായിരിക്കും. പണം സമ്പാദിച്ച്, ജീവിതം സുരക്ഷിതമാക്കാന്‍ സാധിക്കുന്നതാണ്. ഈ ഭാഗ്യം സിദ്ധിച്ച രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
മിഥുനം
ബുധന്റെ ഓരോ രാശിമാറ്റവും മിഥുനം രാശിക്കാര്‍ക്ക് ഫലപ്രദമായ മാറ്റങ്ങളും സൗഭാഗ്യങ്ങളും നല്‍കുന്നതാണ്. ജോലിയില്‍ കഴിവ് തെളിയിക്കാന്‍ വരും വര്‍ഷത്തില്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ഇത് കൂടുതല്‍ അഭിനന്ദനങ്ങള്‍ക്ക് വഴിയൊരുക്കും. നിലവില്‍ ചേര്‍ന്നിരിക്കുന്ന സമ്പാദ്യ പദ്ധതികളില്‍ നിന്നും ലാഭം ഉണ്ടാകുന്നതായിരിക്കും. സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
പുതിയ വീട്, വാഹനം എന്നിവ സ്വന്തമാക്കാന്‍ സാധിക്കും. വീടിനോട് ചേര്‍ന്ന് സ്ഥലം വാങ്ങാന്‍ സാധിക്കും. കഷ്ടപ്പാടും, ദുരിതവും അവസാനിക്കും. സന്തോഷകരമായ ജീവിതം നയിക്കാന്‍ സാധിക്കുന്നതാണ്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. പുതിയതായി ബിസിനസ്സ് രംഗത്തേയ്ക്ക് ഇറങ്ങിയവര്‍ക്കും ഇതേ ലാഭം ഉണ്ടായിരിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും ഉണ്ടായിരിക്കുന്നതാണ്. കുടുംബ ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ സാധിക്കും.
കന്നി
ബുധന്റെ രാശിമാറ്റം കന്നി രാശിക്കാര്‍ക്കും സാമ്പത്തിക നേട്ടങ്ങള്‍ നല്‍കുന്നതാണ്. ബിസിനസ്സ്കാര്‍ക്ക് സമ്പാദിക്കാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല വര്‍ഷമായിരിക്കും 2025. പഠനത്തില്‍ മുന്നിട്ട് നില്ക്കാന് സാധിക്കുന്നതാണ്. വിദേശത്തേയ്ക്ക് നോക്കുന്നവര്‍ക്കും നല്ല അവസരങ്ങള്‍ തേടി എത്തുന്നതായിരിക്കും. നിലവില്‍ വിദേശത്ത് വസിക്കുന്നവര്‍ക്ക് പങ്കാളികളെ ഒപ്പം കൊണ്ടുവരാന്‍ സാധിക്കുന്നതാണ്. സന്താന സൗഭാഗ്യം ഉണ്ടാകും. നിലവില്‍ പുതിയ ജോലി നോക്കുന്നവര്‍ക്ക്, നല്ല ശമ്പളത്തോടെ പുതിയ മേഖലയില്‍ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കുന്നതാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ബിസിനസസ്സില് നല്ല പുരോഗതി ഉണ്ടാകും. നിലവിലുള്ള പല സാമ്പത്തിക ബാധ്യതകളും എത്രയും പെട്ടെന്ന് തീര്‍പ്പാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക അടിത്തറ ഉറപ്പാക്കും. പുതിയ ജോലി ലഭിക്കും. ബിസിനസ്സ് ലാഭകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കും. മക്കളില്‍ നിന്നും സാമ്പത്തിക സഹായങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. പാരമ്പര്യമായി ലഭിച്ച സ്വത്തില്‍ വീട് നിര്‍മ്മിക്കും. കൃഷി ചെയ്യും. സമ്പാദ്യ പദ്ധതികളില്‍ ഭാഗമാകും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ബിസിനസ്സില്‍ ശോഭിക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല വര്‍ഷമായിരിക്കും 2025. വിദേശ രാജ്യത്തേയ്ക്ക് പോകാന്‍ സാധിക്കും. ജീവിത നിലവാരം മെച്ചപ്പെടുത്തും. പുതിയ സാധനങ്ങള്‍ വീട്ടിലേയ്ക്ക് വാങ്ങും. വാഹനം വാങ്ങാന്‍ യോഗം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
