Latest Updates
-
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ -
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ! -
മഴയത്ത് പുറത്തിറങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ; ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ -
അന്താരാഷ്ട്ര യോഗാ ദിനം: കരീനയും കീർത്തിയും പിന്തുടരുന്ന ഈ 12 മിനിറ്റ് വർക്കൗട്ട് ശീലമാക്കിയാൽ മാറ്റം ഉറപ്പ്! -
ജൂൺ 22-ന് അപൂർവ്വ സരസ്വതി യോഗം: ബുധൻ, വ്യാഴം, ശുക്രൻ ഒന്നിക്കുമ്പോൾ ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം -
2026 ജൂൺ 21: അന്താരാഷ്ട്ര യോഗ ദിനത്തിൽ അപൂർവ്വ രാജയോഗം; ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം!
ഏപ്രില്‍ മാസം ബുധന്‍ ഇനി ഇവരില്‍ ഭാഗ്യദേവനായി മാറും; നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
Mercury's transit: സൂര്യനോട് ഏറ്റവും അടുത്ത് കിടക്കുന്ന ഗ്രഹമാണ് ബുധന്‍. ബുദ്ധിയുടെയും ആശയവിനിമയത്തിന്റെയും ഗ്രഹമായി ബുധനെ കണക്കാക്കുന്നു. ഒരു വ്യക്തിയുടെ ജാതകത്തില്‍ ബുധന്‍ ശുഭസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് എങ്കില്‍ നേട്ടങ്ങള്‍ അനവധി ഇവര്‍ക്ക് ലഭിക്കുന്നതാണ്. ബുധന്‍ ശുഭ സ്ഥാനത്താണെങ്കില്‍ ബിസിനസ്സില്‍ ശോഭിക്കാന്‍ സാധിക്കുന്നതാണ്. പഠനത്തില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. ധാരാളം യാത്രകള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്.

ഏപ്രില്‍ മൂന്നിന് പൂരുരുട്ടാതി നക്ഷത്രത്തിലേയ്ക്ക് ബുധന്‍ നീങ്ങുകയാണ്. ബുധന്‍ നക്ഷത്രം മാറി, പുതിയ നക്ഷത്രത്തില്‍ സ്ഥിതി ചെയ്യുന്നതോടെ, ചില രാശിക്കാര്‍ക്ക് നേട്ടങ്ങളും അനവധിയായിരിക്കും. പ്രതീക്ഷിക്കാതെ പല കാര്യങ്ങളും ശുഭകരമായി ഇഴരുടെ ജീവിതത്തില്‍ ഭവിക്കുന്നതാണ്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ നേട്ടങ്ങള്‍ വന്നു ചേരുന്നത് എന്ന് നോക്കാം.
മേടം
മേടക്കാര്‍ക്ക് ഏപ്രില്‍ മാസം തുടക്കം മുതല്‍ നേട്ടങ്ങളായിരിക്കും. ജോലി സ്ഥലത്തെ പ്രശ്നങ്ങളും സമ്മര്‍ദ്ദങ്ങളും കുറയുന്നതായിരിക്കും. മേലാധികാരികളുമായി നല്ലൊരു ബന്ധം സ്ഥാപിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ശമ്പളത്തില്‍ ഗണ്യമായ വര്‍ദ്ധനവ് പ്രതീക്ഷിക്കാവുന്നതാണ്. അനാവശ്യ ചിലവുകള്‍ കുറയ്ക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. പണം ലാഭിക്കാന്‍ ഇവര്‍ക്ക് സാധിക്കും. മാതാപിതാക്കളുമായി ഏതെങ്കിലും തരത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്ക്കുന്നുണ്ടെങ്കില് അവ പരിഹരിക്കപ്പെടുന്നതാണ്. കുടുംബത്തില്‍ സന്തോഷം നല്കുന്ന അനവധി സംഭവങ്ങള്‍ ഉണ്ടാകുന്നതാണ്. വിവാഹം ആലോചിക്കുന്നവര്‍ക്ക് നല്ല ആലോചനകള്‍ വരുന്നതാണ്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ പദ്ധതിയിടുന്നതായിരിക്കും. ജോലി സ്ഥലത്ത് നിന്നും പുതിയ ഉത്തരവാദിത്തങ്ങള്‍ ലഭിക്കാന്‍ ഇവര്‍ക്ക് സാധ്യത വര്‍ദ്ധിക്കുന്നതാണ്. സഹോദരങ്ങളില്‍ നിന്നും പിന്തുണ ലഭിക്കുന്നതായിരിക്കും. ജീവിതത്തിലെ പല പ്രശ്നങ്ങള്‍ക്കും ശരിയായ വിധത്തില്‍ പരിഹാരം കണ്ടെത്താനും ഇവര്‍ക്ക് സാധിക്കുന്നതാണ്.
ഇടവം
ഇടവക്കൂറുകാര്‍ക്ക് ബുധന്‍ മൂലം പ്രത്യേകം നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. അനാവശ്യയ ചിലവുകള്‍ നിയന്ത്രിക്കുന്നതായിരിക്കും. സാമ്പദ്യത്തെക്കുറിച്ചുള്ള ചിന്ത ഉണ്ടായിരിക്കുന്നതായിരിക്കും. ഭാവിയിലേയ്ക്കുള്ള നേട്ടങ്ങള്‍ക്കായി പല കാര്യങ്ങളും ഒഴിവാക്കാന്‍ ഇവര്‍ ശ്രമിക്കുന്നതായിരിക്കും. ശമ്പളം വര്‍ദ്ധിപ്പിക്കാനുള്ള സാധ്യത കൂടുതലാണ്. പിതാവിന്റെ പേരില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതായിരിക്കും. സ്വത്ത് തര്‍ക്കങ്ങള്‍ നിലനില്ക്കുന്നുണ്ടെങ്കില് അത് ഒത്തുതീര്‍പ്പാകുന്നതാണ്. ചെയ്ത് തീര്‍ക്കാന്‍ സാധിക്കാതെ പോയ പല കാര്യങ്ങളും ശരിയായ വിധത്തില്‍ ചെയ്ത് തീര്‍ക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. മാനസിക സമാധാനം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കുന്നതായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകരുടെ സഹായത്തോടെ പഠനത്തില്‍ മികവ് തെളിയിക്കാന്‍ സാധിക്കുന്നതാണ്.
തുലാം
കുടുംബക്കാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന സ്വത്ത് തര്‍ക്കങ്ങളും സാമ്പത്തിക തര്‍ക്കങ്ങളും ഇല്ലാതാകുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ശരിയായ നിക്ഷേപങ്ങളില്‍ പണം ചേര്‍ക്കുന്നതായിരിക്കും. ഇത് ഭാവിയില്‍ മുതല്‍ക്കൂട്ടാകുന്നതാണ്. ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നതാണ്. തൊഴില്‍ രംഗത്ത് നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നതാണ്. ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. പുതിയ തൊഴില്‍ അവസരങ്ങള്‍ ഈ രാശിക്കാരെ തേടി എത്തുന്നതാണ്. പഠിച്ച വിഷയവുമായി ബന്ധപ്പെട്ട തൊഴില്‍ കണ്ടെത്താന്‍ സാധിക്കുന്നതാണ്. ജോലി സംബന്ധമായി വിദേശത്തേയ്ക്ക് പേകാന്‍ ഈ രാശിക്കാര്‍ക്ക് അവസരം ലഭിക്കുന്നതാണ്. ആത്മധൈര്യം വര്‍ദ്ധിക്കുന്നതാണ്. കുടുംബത്തില്‍ സന്തോഷകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ സാധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications