Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
ശനിയുടെ രാശിയില്‍ ബുധന്‍ അസ്തമനം; പടികടന്നെത്തുന്നത് ദൗര്‍ഭാഗ്യങ്ങള്‍, ഈ രാശിക്കാര്‍ സൂക്ഷിക്കണം
Mercury's ast into Pisce: ഗ്രഹങ്ങളുടെ രാജകുമാരന് എന്നാണ് ബുധന്‍ അറിയപ്പെടുന്നത്. ബുദ്ധിശക്തിയുടെയും, ധനത്തിന്റെയും, കഴിവിന്റെയുമെല്ലാം ഗ്രഹം കൂടിയാണ് ബുധന്‍. അതിനാല്‍, ബുധനില്‍ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും 12 രാശികളെയും കാര്യമായി ബാധിക്കുന്നതാണ്. നിലവില്‍ ബുധന്‍ ശനിയുടെ രാശിയായ മീനത്തില്‍ അസ്തമിക്കാന്‍ പോവുകയാണ്. ഏതൊരു ഗ്രഹവും രാശിമാറ്റത്തിന് മുന്‍പ് അസ്തമിക്കുന്നതാണ്. നിലവില്‍ ശനിയും അസ്തമനം പൂര്‍ത്തിയാക്കി മീനം രാശിയില്‍ പ്രവേശിക്കാന്‍ തയ്യാറായി നില്ക്കുന്നു.

ബുധന്‍ അസ്തമിക്കുന്നതോടെ ചില രാശിക്കാരുടെ സൗഭാഗ്യങ്ങളും കെടുന്നു. ദൗര്‍ഭാഗ്യങ്ങള്‍ ജീവിതത്തിലേയ്ക്ക് പ്രവേശിക്കുന്നതാണ്. കരിയറിലും, ബിസിനസ്സിലും പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും വര്‍ദ്ധിക്കുന്നു. ഇനിവരുന്ന 20 ദിവസത്തേയ്ക്ക് ഈ രാശിക്കാര്‍ ഈ ദുരിതങ്ങള്‍ അനുഭവിക്കേണ്ടതായി വരാം. ഈ ദൗര്‍ഭാഗ്യങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
കന്നി
കന്നി രാശിയുടെ അധിപനാണ് ബുധന്‍. അതിനാല്‍, ബുധന്‍ അസ്തമിക്കുമ്പോള്‍ കന്നി രാശിക്കാരെ ഇത് ദോഷകരമായി ബാധിക്കുന്നതാണ്. ശ്രദ്ധയോടെ ജോലി സ്ഥലത്ത് തുടര്‍ന്നില്ലെങ്കില്‍ പല അനിഷ്ട സംഭവങ്ങളും ഉണ്ടാകാനുള്ള സാധ്യതകള്‍ കൂടുതലാണ്. സഹപ്രവര്‍ത്തകരോട് സൗമ്യതയോടെ പെരുമാറാന്‍ ശ്രദ്ധിക്കുക. ദേഷ്യം കുറയ്ക്കുന്നത് നല്ലതാണ്. ക്ഷമയോടെ ഓരോ കാര്യങ്ങളും വളരെ കൃത്യമായി ചെയ്ത് തീര്‍ക്കുന്നതും നല്ലതായിരിക്കും. ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. പരസ്പരം ശരിയായ വിധത്തില്‍ ആശയവിനിമയം നടത്താന്‍ ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം, അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. ഇതെല്ലാം ദാമ്പത്യത്തെ കാര്യമായി ബാധിക്കാന്‍ സാധ്യത ഏറുന്നു. സമൂഹത്തില്‍ നിന്നും നിങ്ങള്‍ക്കെതിരെ ചില ആരോപണങ്ങള്‍ കേള്‍ക്കാനും ഇടവരുന്നതാണ്. ബിസിനസ്സില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നതാണ്. വിചാരിച്ച രീതിയില്‍ പല കാര്യങ്ങളും ചെയ്ത് തീര്‍ക്കാന്‍ സാധിക്കാത്ത അവസ്ഥ ഈ രാശിക്കാര്‍ക്ക് ഉണ്ടായേക്കാം. തടസ്സങ്ങള്‍ അകലാനും, ബുധന്റെ അസ്തമനം മൂലമുണ്ടാകുന്ന ദോഷങ്ങള്‍ കുറയ്ക്കാനും ഗണപതിയ്ക്ക് വഴിപാട് നേരുന്നതും, ഗണപതി മന്ത്രങ്ങള്‍ ജപിക്കുന്നതും നല്ലതാണ്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ബുധന്റെ അസ്തമനം മൂലം ദോഷങ്ങള്‍ ഉണ്ടാകുന്നതാണ്. നിങ്ങള്‍ പറയുന്ന കാര്യങ്ങളെ മറ്റുള്ളവര്‍ തെറ്റായി വ്യാഖ്യാനിക്കാം. ഇതുമൂലം അനവധി പ്രശ്നങ്ങള്‍ ഈ രാശിക്കാര്‍ നേരിടേണ്ടതായി വരാം. പരമാവധി സ്വന്തം കാര്യങ്ങള്‍ മറ്റുളളവരോട് പറയാതിരിക്കാന്‍ ശ്രദ്ധിക്കുക. പലരും നിങ്ങളുടെ രഹസ്യങ്ങള്‍ പുറത്ത് വിടുന്നതായിരിക്കും. തൊഴില്‍ രംഗത്ത് ശ്രദ്ധയോടെ മുന്നേറുക. സഹപ്രവര്‍ത്തകരില്‍ നിന്നും മോശം അഭിപ്രായങ്ങള്‍ കേള്‍ക്കേണ്ടതായി വന്നേക്കാം. സാമ്പത്തിക പ്രതിസന്ധി വര്‍ദ്ധിക്കാതിരിക്കാന്‍ അനാവശ്യ ചിലവുകള്‍ കുറയ്ക്കുന്നത് നല്ലതായിരിക്കും. യാത്രകള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുന്നത് നല്ലതാണ്. അനാവശ്യ കാര്യങ്ങള്‍ ഒഴിവാക്കുക. സ്വന്തം കാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുക. പങ്കാളിയോട് മോശം വാക്കുകള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ദോഷങ്ങള്‍ അകറ്റാന്‍ ഗപണതി മന്ത്രം ജപിക്കുന്നത് നല്ലതാണ്.
വൃശ്ചികം
വൃശ്ചികം രാശിയില്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ സൂക്ഷിക്കുക. പഠന കാര്യങ്ങളില്‍ അശ്രദ്ധ പുലര്‍ത്തുന്നത് ഭാവിയെ ദോഷകരമായി ബാധിക്കാന്‍ സാധ്യത. പരീക്ഷകളില്‍ മാര്‍ക്ക് വാങ്ങാന്‍ ശ്രദ്ധിക്കുക. പഠനത്തില്‍ നിന്നും വ്യതിചലിപ്പിക്കുന്ന കാര്യങ്ങള്‍ മാറ്റി നിര്‍ത്തുക. മാതാപിതാക്കളുടെ വാക്കുകള്‍ കേള്‍ക്കുന്നത് നല്ലതാണ്. നല്ല സൗഹൃദങ്ങള്‍ മാത്രം വെച്ചുപുലര്‍ത്താന്‍ ശ്രദ്ധിക്കുക. തൊഴില്‍ രംഗത്ത് പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം. ബിസിനസ്സ് ചെയ്യുന്നവര്‍ സൂക്ഷിക്കുക. സാമ്പത്തിക തകര്‍ച്ച ഉണ്ടാകാം. തടസ്സങ്ങള്‍ അകലാന്‍ ഗണപതിയ്ക്ക് വഴിപാട് നേരുന്നത് നല്ലതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
