Latest Updates
-
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം -
പിതൃപക്ഷം 2026: സെപ്റ്റംബർ 27 മുതൽ; ഈ ദിവസങ്ങളിൽ പുതിയ തുടക്കങ്ങൾ വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആടൽ യോഗം ഇന്ന്: ഈ കാര്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണി പാളും, ശ്രദ്ധിക്കേണ്ട സമയക്രമം ഇതാ -
ബുധന്റെ തുലാം രാശിസംക്രമണം: ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ഗർഭനിരോധന മാർഗ്ഗങ്ങൾ തേടുകയാണോ? സർക്കാർ സൗകര്യങ്ങളും സുരക്ഷയും അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 26 നക്ഷത്രഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? ശുഭമുഹൂർത്തവും പരിഹാരങ്ങളും അറിയാം -
അരങ്ങൊഴിഞ്ഞ സൂര്യ കൃഷ്ണമൂർത്തി: 6:45-ന്റെ ആ കൃത്യനിഷ്ഠ ഇനി ഓർമ്മ മാത്രം -
2026 സെപ്റ്റംബർ 25: ഇന്നത്തെ രാശിഫലവും ശുഭമുഹൂർത്തങ്ങളും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം അനുകൂലമാക്കാം!
ഏപ്രില്‍ 9-ന് ശേഷം ആരംഭം തന്നെ മോശം സമയത്തോടെ: ശുഭഫലങ്ങളെ നശിപ്പിക്കും ദരിദ്രയോഗം
ജ്യോതിഷ പ്രകാരം നിശ്ചിത സമയത്ത് തന്നെ ഓരോ ഗ്രഹങ്ങള്‍ക്കും മാറ്റങ്ങള്‍ സംഭവിക്കുകയും അത് നമ്മുടെയെല്ലാം ജീവിതത്തെ സ്വാധീനിക്കുകയും ചെയ്യുന്നുണ്ട്. പലപ്പോഴും ആരോഗ്യത്തിനും സ്വത്തിനും ജോലിക്കും സന്താനങ്ങള്‍ക്കും എല്ലാം ഈ ഗ്രഹമാറ്റങ്ങള്‍ കൊണ്ട് ദോഷം സംഭവിക്കുന്നു. ഗ്രഹങ്ങളുടെ രാജകുമാരന് എന്നാണ് ബുധനെ പൊതുവേ അറിയപ്പെടുന്നത. എന്നാല്‍ ചില അവസരങ്ങളില്‍ ബുധന്‍ നമ്മള് പ്രതീക്ഷിക്കാത്ത ചില പ്രതികൂല മാറ്റങ്ങള്‍ നല്കുന്നു. ഇത്തരം മാറ്റങ്ങളെ പലപ്പോഴും എപ്രകാരം കൈകാര്യം ചെയ്യണം എന്നത് ഒരു ചോദ്യം തന്നെയായിരിക്കും.
കനത്ത സാമ്പത്തിക നഷ്ടത്തിനും അശുഭകരമായ പല മാറ്റങ്ങള്‍ക്കും ബുധന്റെ ഈ മാറ്റം കാരണമായേക്കാം. ബുധന്‍ എപ്രില്‍ 9-ന് മീനം രാശിയിലേക്ക് മാറുന്നു. ഇതിന്റെ ഫലമായി ചില രാശിക്കാരില്‍ ദരിദ്രയോഗം രൂപപ്പെടുന്നു. സാമ്പത്തിക നഷ്ടം തന്നെയാണ് ഇവരില്‍ പ്രധാനമായും സംഭവിക്കുന്നത്. ഇത് കൂടാതെ അശുഭകമായ പല മാറ്റങ്ങളും ചില രാശിക്കാരില്‍ ഉണ്ടാവുന്നു. ഇത് ഏതൊക്കെ രാശിക്കാരാണ് എന്നും എന്തൊക്കെയാണ് ഇവര്‍ ശ്രദ്ധിക്കേണ്ടത് എന്നും ഈ ലേഖനത്തില്‍ വായിക്കാം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ബുധന്റെ ഈ മാറ്റം ചെറിയ ചില അസ്വസ്ഥതകള്‍ തുടക്കത്തില്‍ തന്നെ പ്രദാനം ചെയ്യുന്നു. എന്നാല്‍ പിന്നീട് പ്രശ്നങ്ങളുടെ കാഠിന്യം വര്‍ദ്ധിക്കുകയും അത് വഴി പ്രതിസന്ധികള്‍ കൂടുതലാവുകയും ചെയ്യുന്നു. എന്നാല്‍ അതേ സമയം തന്നെ ഇവരില്‍ നീചഭംഗരാജയോഗത്തിന്റെ ഫലവും അനുഭവിക്കാന്‍ ഇടയുണ്ട്. ഇത് അധികം മാറ്റങ്ങള്‍ ജീവിതത്തില്‍ വരുത്തുന്നില്ല. എങ്കിലും കരിയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മിഥുനം രാശിക്കാരെ വിടാതെ പിന്തുടരുന്നു. ആരോഗ്യ പ്രശ്നങ്ങളും ഇവര്‍ക്കൊപ്പം ഉണ്ടായിരിക്കും. അച്ഛന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ദരിദ്ര യോഗം വളരെയധികം ദോഷം ഫലം നല്കുന്നു. മോശം ദിവസങ്ങളോടെയായിരിക്കും നിങ്ങള്‍ ദിനങ്ങളാരംഭിക്കുന്നത് തന്നെ. രോഗാവസ്ഥകള്‍ നിങ്ങളെ വിട്ടുപോവുകയില്ല. കന്നി രാശിയില്‍ ജോലി ചെയ്യുന്നവര്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കണം. ഒരു കാരണവശാലും അശ്രദ്ധയുണ്ടാവാതിരിക്കാന് പ്രത്യേകം ശ്രദ്ധ വേണം. പല കാര്യങ്ങളിലും മറ്റുള്ളവരുമായി അഭിപ്രായ വ്യത്യാസമുണ്ടാവാം. പുതിയ ജോലികള്‍ ഈ സമയം ആരംഭിക്കുന്നത് നല്ലതല്ല.. അത് നിങ്ങളില്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ദരിദ്ര യോഗം പ്രതികൂലമായ പല അവസ്ഥകളും ഉണ്ടാക്കുന്നു. പലപ്പോഴും പങ്കാളിയുടെ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ പോലും നിങ്ങളില്‍ പ്രതികൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പാദം, ചര്‍മ്മം എന്നിങ്ങനെയുള്ള ഭാഗങ്ങളില്‍ പലപ്പോഴം മോശം അവസ്ഥകള്‍ ഉണ്ടാവാം. മാനസിക പിരിമുറുക്കം വര്‍ദ്ധിക്കുകയും അത് വഴി ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവുകയും ചെയ്യുന്നു. പണം കടം കൊടുന്നത് അല്പം ശ്രദ്ധിക്കണം. കാരണം അത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികളും ബാധ്യതകളും വിളിച്ച് വരുത്തുന്നു. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം.
എന്താണ് ദരിദ്രയോഗം?
ജാതകത്തില്‍ ലഗ്നാധിപനും രാഹുവും കൂടി യോഗം ചെയ്ത് കര്‍ക്കിടക രാശിയിലോ ചന്ദ്രനോടൊപ്പം മറ്റ് രാശികളിലെ സ്ഥിതി ചെയ്യുമ്പോഴാണ് ദരിദ്രയോഗം ഉണ്ടാവുന്നത്. ഈ സമയം പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ദാരിദ്യം ഫലത്തില്‍ വരുന്നു. നിനച്ചിരിക്കാതെ ജീവിതം തകിടം മറിക്കുന്ന അവസ്ഥയുണ്ടാവുന്നു ഈ യോഗമുള്ളവരില്‍ നിര്‍ഭാഗ്യങ്ങളുടെ ഘോഷയാത്രയായിരിക്കും, മാത്രമല്ല അവസാനിക്കാത്ത കടബാധ്യതകളും നിങ്ങള്‍ക്കുണ്ടാവുന്നു. വൈവാഹിക പരാജയം, സന്താനസൗഭാഗ്യമില്ലാതിരിക്കുക, സാമ്പത്തിക പരാധീനത എന്നിവയെല്ലാം തന്നെ ഇവരെ ബാധിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
