Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
ബുധ, ശുക്ര, വ്യാഴ സംഗമം; ഈ അപൂര്‍വ്വ യോഗത്തില്‍ ധനത്രയോദശി യോഗത്താല്‍ പണം സമ്പാദിക്കാന്‍ യോഗം ഇവർക്ക്
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ത്രിഗ്രഹി യോഗം ഒക്ടോബര്‍ 29 മുതല്‍ ആരംഭിക്കുകയാണ്. ബുധന്‍, ശുക്രന്, വ്യാഴം എന്നിവയുടെ സംഗമത്താലാണ് ത്രിഗ്രഹി യോഹം രൂപപ്പെടുന്നത്. ഇതിന്റെ ഫലമായി ചില രാശിക്കാര്‍ക്ക് ധനത്രയോദശി ഉണ്ടാകുന്നു.

ധനത്രയോദശി ഉണ്ടാകുന്നത് മൂലം പണം സമ്പാദിക്കാന്‍ സാധിക്കുന്നു. കഷ്ടപ്പാടുകള്‍ അകലുന്നു. ജീവിതത്തില്‍ സന്തോഷം വന്നു ചേരുന്നു. അതുപോലെ, ജോലിക്കാര്യത്തിലും ബിസിനസ്സിലും നല്ല പുരോഗതി ഈ രാശിക്കാര്‍ക്ക് ഉണ്ടാകുന്നു. ഈ സൗഭാഗ്യങ്ങളെല്ലാം നേടിയെടുക്കാന്‍ പോകുന്ന രാശിക്കാര്‍ ആരെല്ലാമെന്ന് നോക്കാം.
മേടം
ത്രിഗ്രഹി യോഗത്താല്‍ മേടം രാശിക്കാര്‍ക്ക് നിരവധി ജോലി കാര്യത്തിലും അതുപോലെ വ്യക്തി ജീവിതത്തിലും നിരവധി ഗുണങ്ങളആണ് ഉണ്ടാകുവാന്‍ പോകുന്നത്. കര്‍മ്മ മണ്ഡലത്തില്‍ വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സാധിക്കും. അതിനാല്‍ ജോലി സ്ഥലത്ത് അംഗീകാരങ്ങള്‍ ലഭിക്കും. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ ശമ്പള വര്‍ദ്ധനവ് നിങ്ങള്‍ക്ക് ലഭിക്കും. മേലാധികാരികളില്‍ നിന്നും പ്രശംസകള്‍ ലഭിക്കും.
നിലവില്‍ ബിസിനസ്സ് ചെയ്യുന്നവരാണ് നിങ്ങളെങ്കില്‍ മുന്‍ മാസങ്ങളില്‍ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ ലാഭം ലഭിക്കും. ഉപഭോക്താക്കളില്‍ നിന്നും നല്ല അഭിപ്രായങ്ങള്‍ ലഭിക്കും. അതുപോലെ, പുതിയ മേഖലയിലേയ്ക്ക് ബിസിനസ്സ് വ്യാപിപ്പിക്കാന്‍ സാധിക്കും. പണം ഇരട്ടിയായി തിരിച്ച് ലഭിക്കും വിധത്തില്‍ കൂടുതല്‍ മേഖലയിലേയ്ക്ക് പണ നിക്ഷേപം നടത്തും. ഇത് സമ്പത്ത് വര്‍ദ്ധിപ്പിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല സമയമാണിത്. ഉന്നത വിദ്യാഭ്യാസത്തിനായി സ്കോളര്‍ഷിപ്പുകള്‍ ലഭിക്കാന്‍ യോഗം.
ചിങ്ങം
ത്രിഗ്രഹി യോഗത്താല്‍ ചിങ്ങം രാശിക്കാര്‍ക്കും നിരവധി ഗുണങ്ങളാണ് ലഭിക്കാന്‍ പോകുന്നത്. പ്രത്യേകിച്ച്, ഇവരുടെ നേതൃഗുണം മൂലം കമ്പനിയ്ക്ക് നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. പ്രൊമോഷന് ലഭിക്കാന്‍ സാധ്യത. മറ്റുള്ളവരെ സഹായിക്കും. ഇതിലൂടെ പേരും പ്രശസ്തിയും വര്‍ദ്ധിക്കും. ബന്ധുക്കളില്‍ നിന്നും നല്ല പിന്തുണ ലഭിക്കും. പുതിയ ബിസിനസ്സ് ആരംഭിക്കും. വിദേശത്ത് ബിസിനസ്സ് ആരംഭിക്കാന്‍ യോഗം. മക്കളില്‍ നിന്നും സന്തോഷ വാര്‍ത്തകള്‍ കേള്‍ക്കാന്‍ യോഗം. ആരോഗ്യനില മെച്ചപ്പെടും. പല മേഖലയില്‍ നിന്നായി കയ്യില്‍ പണം വന്നു ചേരും. പുതിയ വാഹാനം വാങ്ങാന്‍ യോഗം.
തുലാം
ത്രിഗ്രഹി യോഗത്താല്‍ തുലാം രാശിക്കാര്‍ക്ക് നല്ല ദിനങ്ങളാണ് ഇനി വരാനിരിക്കുന്നത്. സാമ്പത്തികനില മെച്ചപ്പെടും. വരുമാനം വര്‍ദ്ധിക്കും. ബിസിനസ്സില്‍ പങ്കാളികളാകുന്നത് കൂടുതല്‍ നേട്ടം ലഭിക്കാന്‍ സഹായിക്കും. ജോലിയില്‍ നല്ല നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. നിങ്ങളുടെതായ പേര് നിലനിര്‍ത്താന്‍ സാധിക്കും. നിങ്ങളുടെ കഴിവ് കണ്ട് മറ്റു കമ്പനികളില്‍ നിന്നും നല്ല അവസരങ്ങള്‍ തേടിയെത്തും. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല കാലമാണ്.
മീനം
മീനം രാശിക്കാര്‍ക്കും നിരവധി നേട്ടങ്ങളാണ് ഉണ്ടാകാന്‍ പോകുന്നത്. ബിസിനസ്സില്‍ നല്ലരീതിയില്‍ ലാഭം ഉണ്ടാകും. മക്കള്‍ വഴി പണം സമ്പാദിക്കാന്‍ യോഗം ഉണ്ട്. മക്കളില്‍ നിന്നും പല നല്ല കാര്യങ്ങള്‍ കേള്‍ക്കാന്‍ യോഗം ഉണ്ടായിരിക്കും. ജോലി സ്ഥലത്ത് നല്ല അന്തരീക്ഷം രൂപപ്പെടും. ഇത് കൃത്യമായി ജോലികള്‍ തീര്‍ക്കാന്‍ സഹായിക്കും. മക്കളുമൊത്ത് വിദേശ യാത്രയ്ക്ക് യോഗം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
