ബുധന്റെ ബുദ്ധിയും ശുക്രന്റെ സമൃദ്ധിയും; ഐശ്വര്യം വാതില്‍പ്പടിയില്‍ എത്തിനില്‍ക്കുന്നവര്‍

ബുദ്ധിയുടെയും ആശയവിനിമയത്തിന്റെയും ഗ്രഹമായ ബുധനും ഭൗതിക സുഖങ്ങളുടെയും സൗന്ദര്യത്തിന്റെയും ബന്ധങ്ങളുടെയും ഗ്രഹമായ ശുക്രനും ഇടവത്തില്‍ സംയോജിക്കുകയാണ്. ഒരു വ്യക്തിക്ക് ഏറ്റവും ആവശ്യമായ കഴിവുകളുടെയും ഗുണങ്ങളുടെയും ദാതാക്കളായ ഈ ഗ്രഹങ്ങള്‍ ഒന്നിക്കുന്നത് പൊതുവേ മംഗളകരവും ഐശ്വര്യദായകവുമാണ്.

astrology

ബുധ-ശുക്ര യുതിയുടെ ഫലങ്ങള്‍

ബുധനും ശുക്രനും സംയോജിക്കുമ്പോള്‍ ഉണ്ടാകുന്ന ജ്യോതിഷഫലങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.

  • ജാതകത്തില്‍ ബുധ-ശുക്ര സംയോഗമുണ്ടെങ്കില്‍ ആ വ്യക്തി വളരെ ആകര്‍ഷകമായ വ്യക്തിത്വമുള്ള ആളായിരിക്കും. സംസാരത്തിലും ചിന്തകളിലും പഠനത്തിലുമെല്ലാം മികച്ച പ്രകടനം കാഴ്ചവെക്കുന്നവരായിരിക്കും ഇവര്‍. മറ്റുള്ളവരുമായി ഇടപെടുമ്പോള്‍ വളരെ മര്യാദയോടും അതേസമയം ബുദ്ധിപരമായും ഇവര്‍ പെരുമാറും.
  • ആശയവിനിമയം, സംസാരം, എഴുത്ത് എന്നിവയുമായി ബന്ധപ്പെട്ട കഴിവുകള്‍ എന്നിവ ബുധനുമായും സര്‍ഗാത്മകത, ഭാവന, ബന്ധം, കല, സൗന്ദര്യം എന്നിവയോടുള്ള ആഭിമുഖ്യം തുടങ്ങിയവ ശുക്രനുമായും ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ജാതകത്തില്‍ ബുധ-ശുക്ര സംയോഗം ഉള്ളവര്‍ ഈ രണ്ട് വിഭാഗത്തിലുള്ള കഴിവുകളും പ്രകടിപ്പിക്കുന്നവരായിരിക്കും. പ്രതിഭാധനരായ എഴുത്തുകാര്‍, സംഗീതജ്ഞര്‍, അഭിനേതാക്കള്‍ എന്നിവരെല്ലാം ആയിത്തീരാന്‍ സാധ്യതയുള്ളവരാണ് ഇവര്‍.
  • ഉദ്യോഗപരമായ കഴിവുകള്‍ ബുധനുമായും സര്‍ഗാത്മകത ശുക്രനുമായും ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഇവരുടെ സംയോഗത്തിലൂടെ ഉദ്യോഗജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാകും. തൊഴിലിനെ ആഴത്തില്‍ മനസ്സിലാക്കാനും തൊഴില്‍രംഗത്തെ പുതിയ മാറ്റങ്ങളും മുന്നേറ്റങ്ങളും നല്ലവണ്ണം മനസ്സിലാക്കിയവരും ആകും ഇവര്‍.
  • ജാതകത്തില്‍ ബുധ-ശുക്ര യുതി ഉള്ളവര്‍ സാധാരണമല്ലാത്ത ലിംഗവിഭാഗങ്ങളില്‍ ആയിരിക്കാന്‍ സാധ്യതയുണ്ട്.
  • ബുധ-ശുക്ര സംയോഗത്തിലൂടെ ഒരു വ്യക്തിക്ക് ജീവിതത്തില്‍ ഭൗതിക സുഖങ്ങളും സൗകര്യങ്ങളും സ്ഥാനമാനങ്ങളും സമൂഹത്തിന്റെ ആദരവും നിരവധി വരുമാന മാര്‍ഗ്ഗങ്ങളും സാമ്പത്തിക സൗകര്യങ്ങളും ഉണ്ടായിരിക്കും.

ഇടവത്തില്‍ ബുധ-ശുക്ര യുതി

ശുക്രന്‍ നിലവില്‍ ഇടവത്തിലാണ് ഉള്ളത്. മെയ് 31ന് ബുധനും ഇടവത്തിവേക്ക് വന്നുചേരും. അങ്ങനെ ഇടവത്തില്‍ ഈ രണ്ട് ഗ്രഹങ്ങളുടെയും സംയോഗമുണ്ടാകും. ഈ സംയോഗത്തിലൂടെ ചില രാശികള്‍ക്ക് ജീവിതത്തില്‍ നിരവധി മികച്ച അവസരങ്ങളും ഭാഗ്യങ്ങളും ഉണ്ടാകും. ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.

മേടം

മേടം രാശിക്കാര്‍ ബുധ-ശുക്ര യുതിയിലൂടെ ജീവിതത്തില്‍ നേട്ടങ്ങള്‍ കൊയ്യും. ഈ രാശിക്കാരുടെ ധനം, ഭാഷണം എന്നിവയുമായി ബന്ധപ്പെട്ട ഭാവത്തിലാണ് ഈ സംയോഗം ഉണ്ടാകാന്‍ പോകുന്നത്. ഇടക്കിടക്ക് അപ്രതീക്ഷിത ധനയോഗഗവും ധനലാഭവും സൗഭാഗ്യങ്ങളും ഉണ്ടാകും. പൂര്‍ത്തിയാകാതെ കിടന്നിരുന്ന ജോലികള്‍ പൂര്‍ത്തീകരിക്കും. ഉദ്യോഗസ്ഥര്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍, ബിസിനസുകാര്‍ക്ക് നഷ്ടം നികത്താനുള്ള അവസരം എന്നിവയുണ്ടാകും. ബാങ്കിംഗ്, മാര്‍ക്കറ്റിംഗ്, മീഡിയ തുടങ്ങി ബുധനുമായി ബന്ധപ്പെട്ട കര്‍മ്മ രംഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ കാലയളവില്‍ കാര്യമായ ലാഭം കൈവരും.

കന്നി

കന്നി രാശിക്കാരും ബുധ-ശുക്ര സംയോഗത്തിന്റെ നേട്ടം കൊയ്യാന്‍ ഭാഗ്യം ലഭിച്ചവരാണ്. കാരണം ഈ രാശിയുടെ ഭാഗ്യവുമായി ബന്ധപ്പെട്ട മണ്ഡലത്തിലാണ് ഈ സംയോഗമുണ്ടാകാന്‍ പോകുന്നത്. അതുകൊണ്ടുതന്നെ ഭാഗ്യത്തിന്റെ തുണ ഇവര്‍ക്ക് എപ്പോഴുമുണ്ടാകും. ഈ കാലയളവില്‍ ദാമ്പത്യ ജീവിതവും കുടുംബജീവിതവും സമാധാനകരമായിരിക്കും. എല്ലാവരുമായും ഈ രാശിയിലുള്ളവര്‍ വളരെ മാന്യമായി ഇടപെടുകയും ഹൃദ്യമായ പെരുമാറ്റം കാഴ്ചവെക്കുകയും ചെയ്യും. ബിസിനസുകാര്‍ പുതിയ മേഖലകളിലേക്ക് ബിസിനസ് വിപുലപ്പെടുത്തും. മംഗളകരവും ധാര്‍മ്മികവുമായ പരിപാടികളില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകും. സ്വദേശത്തും വിദേശത്തുമായി നിരവധി യാത്രകള്‍ നടത്തിയേക്കും.

മകരം

ബുധ-ശുക്ര യുതിയിലൂടെ ജീവിതം സുന്ദരമാകാന്‍ പോകുന്ന മറ്റൊരു രാശിക്കാര്‍ മകരം രാശിയില്‍ ജനിച്ചവരാണ്. മകരം രാശിക്കാരുടെ അഞ്ചാം ഭാവത്തിലാണ് ഈ സംയോഗം ഉണ്ടാകാന്‍ പോകുന്നത്. മക്കളുമായി ബന്ധപ്പെട്ട് നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ സാധ്യതയുണ്ട്. ഈ സമയത്ത് സന്തോഷിക്കാനുള്ള നിരവധി അവസരങ്ങള്‍ മുന്നിലുദിക്കും. മനസുഖവും സന്തോഷവും മൂലം ജീവിതം ആനന്ദകരമായിരിക്കും. ആകസ്മികമായി പണം വന്നുചേരാന്‍ ഇടയുണ്ട്. മാത്രമല്ല ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കാന്‍ കഴിയും. പ്രേമകാര്യങ്ങളില്‍ പുരോഗതിയുണ്ടാകും.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Tuesday, May 28, 2024, 11:40 [IST]
X
Desktop Bottom Promotion