Latest Updates
-
ഡൽഹിയിൽ പൊടിക്കാറ്റും ഈർപ്പവും; ചർമ്മം സുരക്ഷിതമാക്കാൻ ഈ ചെറിയ മാറ്റങ്ങൾ മതി! -
കത്തുന്ന വെയിലിൽ പോക്കറ്റിൽ ഉള്ളി വെച്ചാൽ രക്ഷയുണ്ടോ? ഈ അബദ്ധങ്ങൾ ഒഴിവാക്കി വേനൽക്കാലത്തെ നേരിടാം -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? സുരക്ഷിതമായി വ്യായാമം ചെയ്യാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
വണ്ണം കുറയ്ക്കാനും പിസിഒഎസ് മാറ്റാനും ഇനി കുറഞ്ഞ ചിലവിൽ; വിപണിയിലെ ഈ മാറ്റം ശ്രദ്ധിക്കൂ -
വണ്ണം കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ സ്മാർട്ട് ടിപ്സുകൾ പരീക്ഷിച്ചാൽ തിളക്കം നിലനിർത്താം! -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്ന ആ 'ലാസ്റ്റ് മിനിറ്റ്' വിദ്യ; ഞെട്ടിക്കുന്ന രഹസ്യങ്ങൾ ഇതാ! -
അവിട്ടം നക്ഷത്രത്തിലേക്ക് ചന്ദ്രൻ: സാമ്പത്തിക ഉയർച്ചയും ഭാഗ്യവും തേടിയെത്തുന്നു, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
വൻ സാമ്പത്തിക നേട്ടത്തിന് ഇന്ദ്രയോഗം; മെയ് 11-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാഗ്യം കൂടെയുണ്ടാകും! -
മെയ് 11: കരിയറിൽ വൻ കുതിപ്പും സാമ്പത്തിക നേട്ടവും; ഭാഗ്യം കൂടെയുള്ള ആ 3 രാശികൾ ഇവയാണ്
ഫെബ്രുവരി 27 കാത്തിരിക്കാം: നേട്ടങ്ങള്‍ കുന്നുകൂടും, ധനമഴ പെയ്യും: 27-ല്‍ 15 നാളുകാര്‍ക്ക് നല്ലകാലം തെളിയും
Lakshmi Narayan Yoga: ഫെബ്രുവരി മാസത്തില്‍ ഏറ്റവും അധികം ഗുണാനുഭവങ്ങള്‍ നല്കുന്ന ഒരു യോഗമാണ് ലക്ഷ്മീ നാരായണ യോഗം. ഇത് പല വിധത്തില്‍ ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഫെബ്രുവരി 27-നാണ് ലക്ഷ്മി നാരായണ യോഗം രൂപം കൊള്ളുന്നത്. കുംഭം രാശിയില്‍ നിന്ന് ബുധന്‍ ഈ ദിനത്തില്‍ മീനം രാശിയില്‍ പ്രവേശിക്കും. കൂടാതെ ശുക്രന് മീനം രാശിയില്‍ തന്നെ സ്ഥിതി ചെയ്യുന്നും ഉണ്ട്. ഈ രണ്ട് ഗ്രഹങ്ങളും ചേരുമ്പോള്‍ അത് ഗുണാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്ന ലക്ഷ്മി നാരായണ യോഗം രൂപം കൊള്ളുന്നതിന് സഹായിക്കുന്നു.
വേദജ്യോതിഷത്തിലെ ഏറ്റവും മികച്ച ശുഭകരമായ യോഗങ്ങളില്‍ ഒന്നാണ് ഇത്. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള ധന നേട്ടങ്ങള്‍ ഈയോഗം ചില നക്ഷത്രക്കാര്‍ക്ക് നല്കുന്നു. ശുക്രനും ബുധനും ഒന്നിച്ച് ചേരുമ്പോഴാണ് ലക്ഷ്മി നാരായണ യോഗം രൂപം കൊള്ളുന്നത്. സമ്പത്ത്, സമൃദ്ധി, ബുദ്ധി എന്നിവ ഈ യോഗഫലമായി ലഭിക്കുന്നു. ഒരു വ്യക്തിക്ക് രാജകീയപ്രഭാവം നിലനിര്‍ത്തുന്നതിനും അതോടൊപ്പം തന്നെ സാമ്പത്തിക അഭിവൃദ്ധി, അന്തസ്സ് എന്നിവ നിലനിര്‍ത്തുന്നതിനും ഈ യോഗം സഹായിക്കുന്നു. അപാരമായ സമ്പത്തും സന്തോഷവും ഈ യോഗഫലമുള്ളവര്ക്ക് ലഭിക്കുന്നു. 27-ല്‍ ചില പ്രത്യേക കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ക്ക് യോഗഫലം ഉണ്ടാവുന്നു. ്അവര്‍ ആരൊക്കെയെന്ന് നോക്കാം.

വൃശ്ചികക്കൂറ് (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക നേട്ടം അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ബിസിനസില്‍ മികച്ച ലാഭം തേടി എത്തും. നഷ്ടപ്പെട്ട പണം തിരികെ ലഭിക്കുന്നു. കൂടാതെ ജോലിയില്‍ സ്ഥാനക്കയറ്റവും നേട്ടവും തേടി എത്തും. അതുകൂടാതെ സമൂഹത്തില്‍ നിങ്ങള്‍ ഉയര്‍ന്ന സ്ഥാനത്തെത്തും. ജോലിയില്‍ നിങ്ങളുടെ നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും കൂടാതെ വിവാഹാലോചനകള്‍ നല്ല രീതിയില്‍ നടക്കുന്നു. ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഇവര്‍ക്കൊപ്പം എപ്പോഴും ഉണ്ടായിരിക്കും.
മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സാമ്പത്തികമായി വളരെയധികം നേട്ടങ്ങളാണ് ഈ സമയം തേടി എത്തുന്നത്. അത് കൂടാതെ ഇവരുടെ വരുമാനം വര്‍ദ്ധിക്കുകയും ബാങ്കില്‍ പണം കുന്നൂകുടുകയും ചെയ്യുന്നതിനുള്ള യോഗം കാണുന്നു. എല്ലാ ഉത്തരവാദിത്വങ്ങളും കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിനും സാധിക്കും. ജോലിയില്‍ ഉയര്‍ച്ചയും സാമ്പത്തിക നേട്ടങ്ങളും തേടി എത്തും. കൂടാതെ പ്രണയിക്കുന്നവര്‍ക്ക് പല കാര്യങ്ങളും അനുകൂലമായി വരുന്നു. വിവാഹത്തിലേക്ക് വരെ കാര്യങ്ങളെത്താം.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ഗ്രഹസംയോജനം വളരെയധികം അഭിവൃദ്ധി നല്കുന്നു. കൂടാതെ ജോലിയില്‍ ശമ്പള വര്‍ദ്ധനവിന് സാധ്യതയുണ്ട്. കരിയറിലെ വളര്‍ച്ച നിങ്ങളെ പോലും അത്ഭുതപ്പെടുത്തുന്നതായിരിക്കും. സമൂഹത്തില്‍ വ്യക്തിത്വവും അഭിമാനവും നിങ്ങള്‍ക്കുണ്ടാവുന്നു. അനുകൂലമായ കുടുംബ മാറ്റങ്ങള്‍ നിങ്ങളില്‍ നേട്ടങ്ങളുണ്ടാവുന്നു. സന്തോഷകരമായ പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കും. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും പൂര്‍ത്തിയാക്കാന്‍ സാധിക്കും. കുടുംബത്തില്‍ മംഗള കാര്യങ്ങള്‍ നടക്കും.
തുലാക്കൂറ് (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പെട്ടെന്ന് സാമ്പത്തിക നേട്ടം ഉണ്ടാവാം. കൂടാതെ സാമ്പത്തികമായി നിങ്ങള്‍ക്ക് പെട്ടെന്നുണ്ടാവുന്ന ഉയര്‍ച്ച സുഹൃത്തുക്കളിലും മാറ്റങ്ങള്‍ വരുത്താം. ജോലിയില്‍ പുതിയ അവസരങ്ങള്‍ തേടി എത്തും. സ്ഥാനക്കയറ്റത്തിനും സാധ്യത കൂടുതലാണ്. പലപ്പോഴും ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. വെള്ളിയാഴ്ച ദിനം ഇവരോടൊപ്പം ലക്ഷ്മി ദേവി ഉണ്ാവുന്നു. കുടുംബത്തില്‍ സ്നേഹവും ഐക്യവും വര്‍ദ്ധിക്കും. ഒരു തരത്തിലും പുറകോട്ട് പോവേണ്ടതായി വരുന്നില്ല.
മകരക്കൂറ് (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ബിസിനസില്‍ നേട്ടങ്ങളുണ്ടാവും. പലപ്പോഴും ജോലിയില്‍ ശമ്പളം ഇരട്ടിയാവും. സാമ്പത്തിക നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തും. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. അവിവാഹിതര്‍ക്ക് വിവാഹം പെട്ടെന്ന് സംഭവിക്കാം. ധനകാര്യ മേഖലയിലെ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ആഗ്രഹിക്കുന്നതെല്ലാം കരസ്ഥമാക്കും. വീട് പണി പുനരാരംഭിക്കുന്നതിനുള്ള യോഗം കാണുന്നു. വിഷ്ണുഭഗവാന്റെ അനുഗ്രഹം ഇവര്‍ക്കൊപ്പം എപ്പോഴും ഉണ്ടായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications