Latest Updates
-
ഗണേശ ചതുർത്ഥി ദിനത്തിൽ നിങ്ങളുടെ രാശിഫലം: ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം
ബുധന്‍ തൃക്കേട്ട നക്ഷത്രത്തില്‍; സമ്പത്ത്, വിദ്യയില്‍ ഉയര്‍ച്ച, നല്ല ജോലി ഈ രാശിക്കാര്‍ക്ക്
വേദ ജ്യോതിഷം പ്രകാരം, ഗ്രഹങ്ങള്‍ തൃക്കേട്ട നക്ഷത്രത്തിലേയ്ക്ക് പ്രവേശിക്കുന്നത് മറ്റു നക്ഷത്രങ്ങളില്‍ പ്രവേശിക്കുന്നതിനേക്കാള്‍ നേട്ടങ്ങളും സൗഭാഗ്യങ്ങളും നല്‍കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. നിലവില്‍ ബുധന്‍ തൃക്കേട്ട നക്ഷത്രത്തിലേയ്ക്ക് പ്രവേശിച്ചിരിക്കുകയാണ്.

ഗ്രഹങ്ങളിലെ രാജകുമാരന് എന്നറിയപ്പെടുന്ന ബുധന്‍ തൃക്കേട്ട നക്ഷത്രത്തില്‍ പ്രവേശിച്ചതോടെ 3 രാശിക്കാര്‍ക്ക് കാലദോഷം അകന്നിരിക്കുകയാണ്. ഇനി ഇവര്‍ക്ക് നിരവധി നേട്ടങ്ങളും സൗഭാഗ്യങ്ങളും സ്വന്തമാക്കാന്‍ സാധിക്കും. ഈ രാശികള്‍ ഏതെല്ലാമെന്ന് നോക്കാം.
മേടം
നിലവില്‍ കഷ്ടകാലങ്ങളിലൂടെ നടന്ന് നീങ്ങുന്ന രാശിക്കാര്‍ക്ക് സകല സൗഭാഗ്യങ്ങള്‍ വരുന്നതാണ്. സാമ്പത്തികപരമായി പല നേട്ടങ്ങളും ഈ രാശിക്കാരെ കാത്തിരിക്കുന്നു. സമയം കൃത്യമായി വിനിയോഗിച്ചാല്‍ സമ്പത്തിക ബുദ്ധിമുട്ടുകള്‍ അകലുന്നതാണ്. ജീവിതത്തില്‍ നല്ല പുരോഗതിയും, വളര്‍ച്ചയും നേടിയെടുക്കാന്‍ ഇവര്‍ക്ക് സാധിക്കും. സ്വന്തമായി ഒരു വാട് സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പ്രായമായവര്‍ ആരോഗ്യ കാര്യത്തില്‍ കുറച്ചധികം ശ്രദ്ധിക്കുക. ജോലി അന്വേഷിക്കുന്നവര്‍ക്ക് പുതിയ ജോലി ലഭിക്കുന്നതാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും വന്ന് ചേരും. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല ദിനങ്ങളാണ് വരാനിരിക്കുന്നത്. വിദേശത്തേയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരം ലഭിക്കുന്നതാണ്.
തുലാം
ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടായിരിക്കും. ദീര്‍ഘകാലമായി ആഗ്രഹിച്ച സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ സാധിക്കും. സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാന്‍ സാധിക്കുന്നതാണ്. മക്കളുമൊത്ത് ഷോപ്പിംഗ് പോകും. കുടുംബാംഗങ്ങള്‍ക്ക് വിലപിടിപ്പുള്ള വസ്തുക്കള്‍ സമ്മാനമായി നല്കാന് സാധിക്കുന്നതാണ്. പുതിയ വസ്ത്രങ്ങള്‍ വാങ്ങാന്‍ യോഗം ഉണ്ടായിരിക്കും. വീട്ടുകാരുമൊത്ത് യാത്രകള്‍ ചെയ്യും. സുഹൃത്ത് ബന്ധങ്ങള്‍ വര്‍ദ്ധിക്കും. നല്ല സൗഹൃദങ്ങള്‍ നിങ്ങള്‍ക്ക് ആശ്വാസം നല്‍കും. വിദേശത്തേയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല ദിനങ്ങളാണ് വരാനിരിക്കുന്നത്. സാമ്പത്തിക അച്ചടക്കം കൈ വരിക്കും. മക്കളുടെ പേരില്‍ പണം നിക്ഷേപിക്കും.
കുംഭം
നല്ല സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷം നിറഞ്ഞ നിമിഷങ്ങള്‍ വന്ന് ചേരും. നിങ്ങളഎ വേദനിപ്പിച്ചവര്‍ നിങ്ങളോട് മാപ്പ് പറയും. സാമ്പത്തിക പ്രശ്നങ്ങള്‍ അകലുന്നതാണ്. ജീവിതത്തില്‍ ലക്ഷ്യബോധം വര്‍ദ്ധിക്കും. കൃത്യമായ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കും. ഇത് നിങ്ങളെ ശരിയായ ദിശയിലൂടെ നടക്കാന്‍ സഹായിക്കും. നല്ല ഉയര്‍ന്ന ശമ്പളത്തില്‍ ജോലിയില്‍ പ്രവേശിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ പലതും നിങ്ങളെ തേടി എത്താം. ശരിയായ വിധത്തില്‍ വിനിയോഗിച്ചാല്‍, ഭാവിയില്‍ സമ്പന്നരായി ജീവിക്കാന്‍ സാധിക്കും. സുഹൃത്തുക്കള്‍ വഴി സന്തോഷകരമായ നിമിഷങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. കടങ്ങൾ വീട്ടാന്‍ സാധിക്കും. പുതിയ സ്ഥലം വാങ്ങാനുള്ള യോഗവും ഈ രാശിക്കാര്‍ക്ക് ഉണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
