Latest Updates
-
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ?
ബുധന്‍ തൃക്കേട്ട നക്ഷത്രത്തിലേയ്ക്ക്; ഈ രാശിക്കാര്‍ക്ക് ലഭിക്കുന്ന സൗഭാഗ്യങ്ങള്‍ ആരെയും കൊതിപ്പിക്കും
ഗ്രഹങ്ങളിലെ രാജകുമാരന് എന്നാണ് ബുധന്‍ അറിയപ്പെടുന്നത്. അതിനാല്‍, ബുധനിലുണ്ടാകുന്ന ഓരോ മാറ്റവും ഓരോ രാശിക്കാര്‍ക്കും വളരെ പ്രധാനപ്പെട്ടതാണ്. പ്രത്യേകിച്ച്, വളരെ വേഗത്തില്‍ സഞ്ചരിക്കുന്ന ഗ്രഹം കൂടിയാണ് ബുധന്‍. അതിനാല്‍, നക്ഷത്രങ്ങളും രാശിയും മറ്റു ഗ്രഹങ്ങളേക്കാള്‍ വേഗത്തില്‍ ബുധന്‍ മാറുന്നു. ഇത് ബുധന്റെ അനുഗ്രഹം ഓരോ രാശിക്കാരിലും മാറി മാറി പ്രതിഫലിക്കുന്നതിനും കാരണമാകുന്നുണ്ട്. നിലവില്‍ ബുധന്‍ തൃക്കേട്ട നക്ഷത്രത്തിലേയ്ക്ക് ചലിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍, അടുത്ത ഒന്നര മാസക്കാലം ഈ 3 രാശിക്കാര്‍ക്ക് സൗഭാഗ്യങ്ങളായിരിക്കും. ജീവിതത്തില്‍ നല്ല ഉയര്‍ച്ചയും ഇവര്‍ക്ക് ഉണ്ടാകുന്നതാണ്.

കന്നി
ആത്മാര്‍ത്ഥതയോടെ ആഗ്രഹ സഫലീകരണത്തിനായി പ്രയത്നിക്കുന്ന രാശിക്കാരാണ് കന്നി രാശിക്കാര്‍. ഇനി വരുന്ന ഒന്നര മാസം ഇവരുടെ സകല ആഗ്രഹങ്ങളും നിറവേറുന്നതായിരിക്കും. ബിസിനസ്സില്‍ നല്ല സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. നേട്ടങ്ങള്‍ പലതും ഇവരെ തേടിയെത്തും. ജോലിയില്‍ മികവ് കാണിക്കും. കുട്ടികളുമായി വിനോദ പരിപാടികളില്‍ പങ്കെടുക്കും. ദീര്‍ഘകാലമായി ആഗ്രഹിച്ച സാധനങ്ങള്‍ വാങ്ങിക്കാന്‍ യോഗം കൈവിക്കുന്നതാണ്. പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. കച്ചവടക്കാര്‍ക്ക് വളരെ ലാഭം ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സ് കൂടുതല്‍ മേഖലയിലേയ്ക്ക് വികസിപ്പിക്കാന്‍ സാധിക്കുന്നതാണ്. പുതിയതായി ബിസിനസ്സ് ആരംഭിക്കുന്നവര്‍ക്കും സാമ്പത്തിക ലാഭം ഉണ്ടായിരിക്കും. സ്വത്ത് ഭാഗം വെച്ച് ലഭിക്കും. കൃഷിയിൽ നിന്നും പ്രതീക്ഷിച്ചതിനേക്കാൾ അധികം ലാഭം നേടിയെടുക്കാൻ സാധിക്കുന്നതാണ്. വാഹനവുമായി ബന്ധപ്പെട്ട് പുതിയ ബിസിനസ്സ് ആരംഭിക്കുന്നത് നല്ലതായിരിക്കും. അറിവ് വർദ്ധിക്കും. ഇത് ജോലിയിൽ കൂടുതൽ ഗുണകരമാകും.
തുലാം
നിലവില്‍ കയ്യിലുള്ള സമ്പാദ്യം ഏതെല്ലാം വിധത്തില്‍ വളര്‍ത്തിയെടുക്കണം എന്നതിനെ കുറിച്ച് ഈ രാശിക്കാര്‍ക്ക് കൃത്യമായ ധാരണ ലഭിക്കും. സാമ്പത്തികപരമായി അഭിവൃദ്ധിപ്പെടും. പുതിയ സ്ഥലങ്ങള്‍ വാങ്ങിക്കും. വീടുപണി വേഗത്തില്‍ തീര്‍ക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. കടബാധ്യതകള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ തീര്‍ക്കാന്‍ സാധിക്കും. പണമിടപാടുകള്‍ വഴി ലാഭം ഉണ്ടായിരിക്കുന്നതാണ്. വണ്ടി കച്ചവടം ചെയ്യുന്നവര്‍ക്ക് ലാഭം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക ഉന്നമനത്തിനായി ഏതറ്റംവരെയും പോകുന്നതായിരിക്കും.
ധനു
വിദേശത്തേയ്ക്ക് നോക്കുന്നവര്‍ക്ക് അതിനുള്ള പുതിയ സാധ്യതകള്‍ തുറക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ലകാലമാണ് വരാന്‍ പോകുന്നത്. നിങ്ങളുടെ കഴിവിലുള്ള ആത്മവിശ്വാസം വര്‍ദ്ധിക്കും. ഇത് കൂടുതല്‍ മേഖലയിലേയ്ക്ക് സ്വയം വളരാന്‍ നിങ്ങളെ സഹായിക്കുന്നതാണ്. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കും. സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ശോഭിക്കാന്‍ സാധിക്കുന്നതാണ്. പല ഉന്നതതല പരീക്ഷകളും ഉയര്‍ന്ന മാര്‍ക്കോടെ പാസ്സാകും. പലരും നിങ്ങളുടെ കഴിവിനെ പ്രശംസിക്കും. വീട്ടില്‍ സന്തോഷവും സമാധാനവും വന്ന് ചേരുന്നതാണ്. ദമ്പതികള്‍ക്കിടയില്‍ സന്തോഷം വര്‍ദ്ധിക്കും. വിവാഹം ആലോചിക്കുന്നവര്‍ക്ക് വളരെ നല്ല ദിനങ്ങളാണ് വരാനിരിക്കുന്നത്. എല്ലാ മേഖലയില്‍ നിന്നും സാമ്പത്തിക ലാഭം ഇവര്‍ക്ക് പ്രതീക്ഷിക്കാവുന്നതാണ്. കച്ചവടക്കാര്‍ക്ക് നല്ല നാളുകളാണ് ഇനി വരാനിരിക്കുന്നത്. പണം കടം കൊടുക്കുമ്പോള്‍ സൂക്ഷിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
