Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
ബുധന്‍ വൃശ്ചികത്തില്; ഒരു തിരിഞ്ഞുനോട്ടം വേണ്ട, വെച്ചടി വെച്ചടി കയറ്റം ഈ രാശിക്കാര്‍ക്ക്
വേദ ജ്യോതിഷപ്രകാരം, നവഗ്രഹങ്ങളില്‍ വെച്ച് ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഗ്രഹങ്ങളില്‍ ഒന്നാണ് ബുധന്‍. ഗ്രഹങ്ങളിലെ രാജകുമാരന് എന്നാണ് ബുധനെ പൊതുവില്‍ വിശേഷിപ്പിക്കുന്നത്. ബിസിനസ്സ്, വിദ്യാഭ്യാസം, തൊഴില്‍ എന്നീ മേഖലയില്‍ ശോഭിക്കണമെങ്കില്‍ ബുധന്റെ അനുഗ്രഹം അനിവാര്യമാണ്. ബുധന്‍ രാശിമാറുമ്പോള്‍ ഓരോ രാശികളിലും അതിനനുസരിച്ച് ഓരോ മാറ്റങ്ങളും ഉണ്ടായിരിക്കുന്നതാണ്. നിലവില്‍ ബുധന്‍ വൃശ്ചികത്തിലേയ്ക്ക് രാത്രി 7.44ന് പ്രവേശിക്കുന്നു. ബുധന്‍ വൃശ്ചികത്തില് പ്രവേശിച്ചിരിക്കുന്ന ഈ അവസരത്തില്‍ നേട്ടങ്ങള്‍ കൊയ്യാന്‍ യോഗം ലഭിക്കുന്ന 4 രാശിക്കാരുണ്ട്. അവര്‍ ഏതെല്ലാമെന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ബുധന്റെ രാശിമാറ്റം മൂലം സാമ്പത്തിക ലാഭം പ്രതീക്ഷിക്കാവുന്നതാണ്. ബിസിനസ്സില്‍ വളരാന്‍ സാധിക്കും. നല്ല പ്രോജക്ടുകള്‍ ലഭിക്കും. ജോലിക്കാരുടെ ആത്മാര്‍ത്ഥത നിങ്ങളുടെ സ്ഥാപനത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതാണ്. സാമ്പത്തിക മേഖലയില്‍ വളരാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പല കച്ചവടത്തിലും പണം നിക്ഷേപിക്കും. എല്ലാ മേഖലയില്‍ നിന്നും ലാഭം പ്രതീക്ഷിക്കാവുന്നതാണ്. കച്ചവടക്കാര്‍ക്ക് സാമ്പത്തിക ലാഭം ഉണ്ടായിരിക്കുന്നതാണ്. പുതിയ ഉപഭോക്താക്കളെ ലഭിക്കുന്നതായിരിക്കും. മക്കളെ വിദേശത്തേയ്ക്ക് അയക്കാന്‍ യോഗം ലഭിക്കുന്നതാണ്. വിദേശത്ത് ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുചിതമായ അവസരങ്ങള്‍ ലഭിക്കുന്നതാണ്. ആഗ്രഹിച്ച മേഖലയിലെല്ലാം ശോഭിക്കാന്‍ ഇവര്‍ക്ക് സാധിക്കും. കഷ്ടപ്പാടുകള്‍ ഇവരില്‍ നിന്നും ഇല്ലാതാകുന്നതാണ്. ജീവിതത്തില്‍ പുത്തന്‍ പ്രതീക്ഷകള്‍ ലഭിക്കും. പുതിയ അവസരങ്ങള്‍ ഈ രാശിക്കാരെ തേടിയെത്തും. വളരാന്‍ അനുകൂലമായ സമയമാണിപ്പോള്‍.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ജോലിയില്‍ ശോഭിക്കാന്‍ സാധിക്കുന്നതാണ്. ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യുന്നത് വളരാന്‍ സഹായിക്കുന്നതാണ്. പുതിയ ജോലി നോക്കുന്നവര്‍ക്ക് നല്ല അവസരങ്ങള്‍ തേടി എത്തുന്നതായിരിക്കും. വിദേശത്തേയ്ക്ക് നോക്കുന്നവര്‍ക്കും അതിനുള്ള അവസരങ്ങള്‍ ലഭിക്കുന്നതാണ്. പുതിയ കോഴ്സ് പഠിക്കാന്‍ സാധിക്കും. അതില്‍ നിന്നും പുതിയ അവസരങ്ങള്‍ ലഭിക്കും. ഉയര്‍ന്ന ശമ്പളത്തില്‍ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കും. ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക മേഖലയില്‍ ശോഭിക്കാന്‍ സാധിക്കും. ജീവിതത്തില്‍ സന്തോഷവും സമാധാനവും ലഭിക്കുന്നതാണ്. നല്ല ദാമ്പത്യ ബന്ധം തുടരാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. പഠനത്തില്‍ ശോഭിക്കാന്‍ സാധിക്കും. കലാകായിക രംഗത്ത് മിന്നുന്ന പ്രകടനം കാഴ്ച വെയ്ക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്.
തുലാം
തുലാം രാശിക്കാര്‍ക്ക് ജീവിതത്തില്‍ നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഇല്ലാതാകുന്നതാണ്. പുതിയ ജോലി ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ദാരിദ്രം ഇല്ലാതാകുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ശോഭിക്കാന്‍ സാധിക്കുന്നതാണ്. വിദേശത്തേയ്ക്ക് നോക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ കൃത്യമായി ലഭിക്കുന്നതാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് കാര്‍ഷിക മേഖലയില്‍ വിജയം കൈവരിക്കാന്‍ സാധിക്കും. ജോലിയില്‍ ഉന്നത സ്ഥാനകയറ്റം ലഭിക്കാന്‍ സാധ്യത. പല ഉന്നതരുമായി ബന്ധം വളര്‍ത്താന്‍ സാധിക്കുന്നതാണ്. ഇത് ബിസിനസ്സില്‍ വളരാന്‍ സഹായിക്കും. പുതിയ വാഹനം വാങ്ങാന്‍ യോഗം, വീടുപണി വളരെ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ യോഗം. പുതിയ വീടും സ്ഥലവും വാങ്ങാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പല സ്ഥലങ്ങളിലേയ്ക്കും യാത്രകള്‍ ചെയ്യേണ്ടതായി വന്നേക്കാം. വിദേശത്തേയ്ക്ക് യാത്ര ചെയ്യാന്‍ യോഗം. വിദേശത്ത് ജോലി നോക്കുന്നവര്‍ക്ക് അതിനുള്ള അവസരം ലഭിക്കുന്നതാണ്. നിലവില്‍ ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് സാമ്പത്തിക ലാഭം ഉണ്ടായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്കും നല്ല അവസരങ്ങള്‍ ലഭിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വിദേശത്തേയ്ക്ക് പോകാന്‍ സാധിക്കും. സ്വന്തമായും പേരും പ്രശസ്തിയും നേടിയെടുക്കാന്‍ സാധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications