Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഇന്ന് പുലര്‍ന്നു ബുധാദിത്യ യോഗം: 12-രാശിയില്‍ ഭാഗ്യം നെറുകയില്‍ ഉദിക്കുന്നവര്‍ ഇവരാണ്
വേദജ്യോതിഷ പ്രകാരം ബുധാദിത്യ രാജയോഗത്തിന് തുടക്കമായിരിക്കുകയാണ്. അതില്‍ തന്നെ ജീവിതത്തില്‍ സംഭവിക്കുന്ന പല മാറ്റങ്ങളും അനുകൂലമായി വരുകയും പ്രതികൂലമാി വരുകയും ചെയ്യുന്നു. നവഗ്രഹങ്ങളില്‍ ബുധന്‍ എന്ന് പറയുന്നത് ഗ്രഹങ്ങളുടെ രാജകുമാരനായാണ് കണക്കാക്കുന്നത്. ഡിസംബര്‍ 29-ന് ബുധന്‍ വ്യാഴത്തിലേക്ക് അതിന്റെ രാശി ചക്രം മാറ്റി കഴിഞ്ഞു. ഇത് 12 രാശിക്കാരിലും ഗുണദോഷഫലങ്ങള്‍ സൃഷ്ടിക്കുന്നു. ഈ സമയം ഗ്രഹങ്ങളുടെ രാജാവായ സൂര്യനും അവിടെയുണ്ടായതിനാല് ബുധാദിത്യ രാജയോഗം സൃഷ്ടിക്കപ്പെടുന്നു.
അതിന്റെ അടിസ്ഥാനത്തില്‍ അത് ചില രാശിക്കാരില്‍ ഗുണാനുഭവങ്ങളെ പ്രദാനം ചെയ്യുന്നു. സൂര്യനും ബുധനും ഒരേ രാശിയില്‍ തന്നെ സ്ഥിതി ചെയ്യുന്നത് പൊതുവേ ശുഭകരരമായാണ് പറയുന്നത്. ഇത് വഴി സാമ്പത്തിക നേട്ടങ്ങള്‍, ആത്മവിശ്വാസം, ബിസിനസില്‍ ഉയര്‍ച്ച എന്നിവ സംഭവിക്കും. ഇത് ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ബുധസംക്രമണം നിമിത്തം സൃഷ്ടിക്കപ്പെടുന്ന ബുധാദിത്യ രാജയോഗം വളരെയധികം പ്രധാനപ്പെട്ടതാണ്. സാമ്പത്തിക നേട്ടങ്ങളും ബിസിനസില്‍ അനുകൂലമായ ഫലങ്ങളും നിങ്ങളെ തേടി എത്തുന്നു. അത് മാത്രമല്ല നിങ്ങള്‍ പങ്കെടുക്കുന്ന മത്സരപ്പരീക്ഷകളില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കുന്നതിന് മേടം രാശിക്കാര്‍ക്ക് സാധിക്കുന്നു. വീടും കാറും സ്വന്തമാക്കുന്നതിനും ജീവിതത്തില്‍ ഉയര്‍ച്ചയിലേക്ക് എത്തുന്നതിനും യോഗം കാണുന്നു. മുടങ്ങിക്കിടക്കുന്ന ജോലികള്‍ എല്ലാം തന്നെ കൃത്യമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അവരുടെ എട്ടാം ഭാവത്തിലാണ് ബുധന്‍ സഞ്ചരിക്കുന്നത്. ഇത് ഇവരില്‍ വളരെയധികം ഗുണകരമായ മാറ്റങ്ങള്‍ പ്രദാനം ചെയ്യുന്നു. പുതിയ തൊഴില്‍ മാറ്റങ്ങള്‍ നിങ്ങളില്‍ അത്ഭുതം കൊണ്ട് വരുന്നു. ജോലിയില്‍ സംഭവിക്കുന്ന ഓരോ മാറ്റവും ഓരോ തരത്തിലാണ് നേട്ടങ്ങളിലേക്ക് എത്തിക്കുന്നത്. ബിസിനസില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. കുട്ടികളുടെ കാര്യത്തില്‍ ആരോഗ്യവും സന്തോഷവും തേടി എത്തും. സാമ്പത്തിക സ്ഥിതി വളരെയധികം അനുകൂലമായി വരുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ അഞ്ചാം ഭാവത്തിലാണ് ബുധന്റെ സഞ്ചാരം നടക്കുന്നത്. അതിന്റെ ഫലമായി ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും തേടി എത്തുന്നു. കുട്ടികളുടെ ആരോഗ്യം മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതി നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ ഉയരത്തിലെത്തുന്നു. വിദേശത്ത് നിന്ന് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അനുകൂല സമയമാണ്. അത് മാത്രമല്ല ദാമ്പത്യ ജീവിതത്തില്‍ സന്തോഷകരമായ സാഹചര്യം തേടി എത്തുന്നു. ബുദ്ധിയും ശക്തിയും ഒരുമിച്ച് ഫലം നല്കുന്ന ദിവസങ്ങളാണ് എന്നതില്‍ സംശയം വേണ്ട.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവരുടെ മൂന്നാം ഭാവത്തിലാണ് ബുധന്റെ സഞ്ചാരം. ഇത് നിങ്ങളില്‍ അനുകൂലമായ പല സാഹചര്യങ്ങളും കൊണ്ട് വരുന്നു. ധൈര്യം, വിജയം എന്നിവ നിങ്ങള്‍ക്കൊപ്പം ഉണ്ടാവുന്നു. കൂടാതെ ഈ സംക്രമണം നിമിത്തം ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു എന്നതാണ് ഏറ്റവും വലിയ കാര്യവും. ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് നിലനിന്നിരുന്ന ആശങ്കക്ക് പരിഹാരം കാണാന്‍ സാധിക്കും. കൂടാതെ ബുധന്റെ ശുഭഫലങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. സാമ്പത്തിക സ്ഥിതി വളരെ അനുകൂലമായി വരുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അനുകൂല സാഹചര്യങ്ങളാണ് ഈ രാജയോഗം പ്രദാനം ചെയ്യുന്നത്. അതിന്റെ ഫലമായി നിങ്ങള്‍ക്ക് പുതിയ വാഹനം, വീട്, ഭൂമി എന്നിവ വാങ്ങുന്നതിന് യോഗം കാണുന്നു. ഏത് കാര്യത്തിലും വിജയം തേടി എത്തും. അത് മാത്രമല്ല മാനസികാരോഗ്യം മികച്ചതാവുകയും ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുകയും ചെയ്യുന്നു. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും അനുകൂല സമയമാണ്. സാമ്പത്തിക സ്ഥിതി അത്ഭുതപ്പെടുത്തുന്ന തരത്തില്‍ മാറി മറിയുന്നു. സന്തോഷകരമായ പല സാഹചര്യങ്ങളും നിങ്ങളുടെ കുടുംബത്തില്‍ ഉണ്ടാവും.



Click it and Unblock the Notifications