Latest Updates
-
പ്ലസ് വൺ പഠനം ഉഷാറാക്കാം; പഠനമുറിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
മഴക്കാലത്ത് വീടിന്റെ മുൻവാതിൽ ഇങ്ങനെ മാറ്റിയാൽ ഐശ്വര്യം തേടിയെത്തും; മംഗള ഗൗരി പൂജയ്ക്ക് ഒരുങ്ങാം -
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം!
ബുധന്‍ അനിഴം നക്ഷത്രത്തിലേയ്ക്ക്; ദീപാവലി ദിനത്തോടെ ഈ രാശിക്കാര്‍ക്ക് പുതിയ ജോലി, ഉയര്‍ന്ന ശമ്പളം, പ്രൊമോഷന്
ഗ്രഹങ്ങളില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഗ്രഹമാണ് ബുധന്‍. ബുധനില്‍ ഉണ്ടാകുന്ന ഓരോ ചെറിയ മാറ്റങ്ങള്‍ പോലും ഒരു വ്യക്തിയുടെ ഭാവിയെ ബാധിക്കുന്നുണ്ട്. പ്രത്യേകിച്ച്, ജോലി സംബന്ധമായ കാര്യങ്ങള്‍ സ്വധീനിക്കുന്നത് ബുധന്‍ ഗ്രഹമാണ്. നിലവില്‍ ബുധന്‍ അനിഴം നക്ഷത്രത്തിലേയ്ക്ക് മാറിയിരിക്കുകയാണ്.

ബുധന്‍ നക്ഷത്രം മാറിയതോടെ ദീപാവലി ദിനം മുതല്‍ ഇതിന്റെ ഗുണങ്ങള്‍ അനുഭവിക്കാന്‍ യോഗം ലഭിക്കുന്ന ചില രാശിക്കാരുണ്ട്. പ്രത്യേകിച്ച്, ജോലി സംബന്ധമായ കാര്യങ്ങളില്‍ ഇവര്‍ക്ക് നല്ല പുരോഗതി ഉണ്ടായിരിക്കുന്നതാണ്. ഈ സൗഭാഗ്യങ്ങള്‍ തേടിയെത്തുന്ന രാശിക്കാര്‍ ആരെല്ലാമെന്ന് നോക്കാം.
മിഥുനം
ദീപാവലിയോടെ മിഥുനം രാശിക്കാര്‍ക്ക് നിരവധി ഗുണങ്ങളാണ് ലഭിക്കാന്‍ പോകുന്നത്. പ്രതീക്ഷിച്ച ജോലി ലഭിക്കാം. ആഗ്രഹിച്ച കമ്പനിയില്‍ ആരംഭത്തില്‍ തന്നെ ജോലിയ്ക്ക് കയറാന്‍ യോഗം കാണുന്നുണ്ട്. നല്ലരീതിയില്‍ കഴിവ് പുറത്തെടുക്കാന്‍ സാധിക്കുന്നതിനാല്‍, പലരും നിങ്ങളെ പ്രശംസിക്കും. നിങ്ങളുടെ ബുദ്ധിപരമായ നീക്കത്താല്‍ ഏറ്റവും പ്രയാസമെന്ന് തോന്നുന്ന കാര്യങ്ങള്‍ പോലും വളരെ ലളിതമായ രീതിയില്‍ ചെയ്തെടുക്കാന്‍ സാധിക്കും. ഇത് മറ്റുള്ളവരില്‍ നിങ്ങളെ കുറിച്ച് മതിപ്പ് ഉണ്ടാക്കുന്നതിന് സഹായിക്കും. കുടുംബാന്തരീക്ഷം മെച്ചപ്പെടും. നിങ്ങളുടെ വളര്‍ച്ചയ്ക്കായി സുഹൃത്തുക്കള്‍ പോലും ഒപ്പം നിന്ന് പ്രവര്‍ത്തിക്കും. നിലവിലെ ജോലിയില്‍ തുടരാന്‍ സാധിക്കും. സാമ്പത്തികപരമായി ഉയര്‍ച്ച ഉണ്ടായിരിക്കും.
കന്നി
കന്നി രാശിക്കാര്‍ക്കും നിരവധി നേട്ടങ്ങളാണ് ബുധന്റെ നക്ഷത്ര മാറ്റത്തോടെ ഉണ്ടാകാന്‍ പോകുന്നത്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതാണ്. കൂടുതല്‍ നിക്ഷേപങ്ങള്‍ പല മേഖലയില്‍ നടത്താന്‍ സാധിക്കും. വിദേശത്ത് ജോലി ലഭിക്കും. കുടുംബ സമേതം വിദേശത്ത് താമസിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നല്ല പുരോഗതി ഉണ്ടായിരിക്കും. അധ്യാപന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല സമയമാണ് വരുന്നത്. നല്ല ശമ്പളത്തോടെ പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ യോഗം ഉണ്ടായിരിക്കും. ഉയര്‍ന്ന പോസ്റ്റിലേയ്ക്ക് പ്രൊമോഷന് ലഭിക്കാന്‍ സാധ്യത കൂടുതലാണ്. മക്കളില്‍ നിന്നും നല്ല കാര്യങ്ങള്‍ കേള്‍ക്കാന്‍ സാധിക്കും. കുടുംബത്തില്‍ മംഗളകരമായ പല കാര്യങ്ങളും സംഭവിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ അനുകൂലമായ ദിനങ്ങളാണ് വരാനിരിക്കുന്നത്. വിദേശത്തേയ്ക്ക് നോക്കുന്നവര്‍ക്ക് അതിനുള്ള അവസരം ലഭിക്കും. മത്സര പരീക്ഷകളില്‍ വിജയിക്കും. കലാ-കായിക രംഗത്ത് ശോഭിക്കാനും സാധിക്കുന്നതാണ്.
തുലാം
വളരെ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കും. ഏതേ പ്രശ്നത്തിനും കൃത്യമായി പരിഹാരം കണ്ടെത്താന്‍ സാധിക്കും. ഇത് കൂടുതല്‍ ഗുണങ്ങളും നേട്ടങ്ങളും നിങ്ങള്‍ക്ക് നല്‍കുന്നതാണ്. പുതിയ ബന്ധങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ സാധിക്കും. ഇത് നിങ്ങളുടെ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാകും. നിരവധി ആളുകള്‍ക്ക് തൊഴില്‍ നല്കുന്ന സ്ഥാപനം ആരംഭിക്കാന്‍ യോഗം. ബിസിനസ്സില്‍ പച്ചപിടിക്കും. സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല ദിവസങ്ങളാണ് വരാനിരിക്കുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications