Latest Updates
-
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ?
ഒക്ടോബറില്‍ ബുധന്‍ വൃശ്ചികം രാശിയില്‍; വൈവാഹികജീവിതത്തില്‍ മാറ്റങ്ങള്‍ക്ക് സാധ്യത
ജ്യോതിഷശാസ്ത്രത്തില്‍ ബുധന്‍ വാക്ചാതുരിയുടെയും ഭാഷണത്തിന്റെയും ബിസിനസിന്റെയും ആശയവിനിമയത്തിന്റെയും ഗണിതത്തിന്റെയും ബുദ്ധിവൈഭവത്തിന്റെയും കാരണഭൂതനായാണ് അറിയപ്പെടുന്നത്. ഗ്രഹങ്ങളുടെ രാജകുമാരനെന്നാണ് ബുധന്‍ അറിയപ്പെടുന്നത്. ബുധ സംക്രമണങ്ങളുടെ കാലത്ത് പന്ത്രണ്ട് രാശികളിലും ഏതെങ്കിലും രീതിയിലുള്ള പ്രഭാവമുണ്ടാകും. ഒക്ടോബര്‍ മാസത്തില്‍ ബുധന്‍ വൃശ്ചികം രാശിയിലേക്ക് പ്രവേശിക്കുകയാണ്. ചില രാശികളില് ജനിച്ച ആളുകളെ സംബന്ധിച്ചെടുത്തോളം വളരെ മംഗളകരമായ രാശിമാറ്റമാണിത്. ഈ രാശിമാറ്റത്തിലൂടെ അവരുടെ ജീവിതത്തില്‍ ഭാഗ്യകാലം വന്നണയുകയും ധനവും സമ്പത്തും ഐശ്വര്യവും ലഭിക്കുകയും ചെയ്യും. ഈ രാശികള്‍ ഏതെല്ലാമാണെന്ന് അറിയാം.

വൃശ്ചികം
ബുധന്റെ സംക്രമണം വൃശ്ചികം രാശിക്കാര്‍ക്ക് ഗുണകരമാണ്. കാരണം ഈ രാശിയുടെ ലഗ്നഭാവത്തിലാണ് ഈ രാശിമാറ്റം സംഭവിക്കുന്നത്. അതിനാല്‍ ഈ കാലയളവില്‍ വൃശ്ചികം രാശിക്കാര്‍ക്ക് ആത്മവിശ്വാസം വര്‍ധിക്കും. കൂടാതെ സമൂഹത്തില്‍ ഇവര്‍ക്കുള്ള സ്വീകാര്യത വര്‍ധിക്കും. ഇവര്‍ക്ക് സ്ഥാനമാനങ്ങളും പേരും പ്രശസ്തിയും കൈവരും. കുടുംബജീവിതവും ദാമ്പത്യജീവിതവും സന്തോഷകരമായിത്തീരും. പൊതുവെ എല്ലാവരുടെയും സഹകരണവും സഹായവും ലഭിക്കുന്ന സമയമാണിത്. പാര്‍ട്ണര്‍ഷിപ്പ് ബിസിനസുകള്‍ ചെയ്യുന്നവര്‍ക്കും ഇത് നല്ല കാലമാണ്.
ഇടവം
ബുധന്റെ രാശിമാറ്റത്തിന്റെ നേട്ടം കൊയ്യാനിരിക്കുന്ന മറ്റൊരു രാശി ഇടവമാണ്. കാരണം ഈ രാശിയുടെ ഏഴാമത്തെ ഭാവത്തിലാണ് ഈ സംക്രമണം നടക്കുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ വിവാഹിതരായ ഇടവം രാശിക്കാര്‍ക്ക് ദാമ്പത്യസുഖം കൈവരും. കൂടാതെ ജീവിതപങ്കാളിയുടെ പിന്തുണ എല്ലാ കാര്യങ്ങളിലും ഉണ്ടാകും. ഈ കാലയളവില്‍ ഈ രാശികളില് ജനിച്ച ആളുകളുടെ വ്യക്തിത്വം കൂടുതല്‍ ആകര്‍ഷകമായിത്തീരും. ഇടവം രാശിയുടെ അഞ്ച്, ധനം ഭാവങ്ങളുടെ അധിപതിയാണ് ബുധന്‍. അഞ്ചാമത്ത രാശിയിലാണ് ഗ്രഹം സംക്രമണം നടത്തുന്നത് എന്നത് കൊണ്ട് സാമ്പത്തികനേട്ടങ്ങളും അപ്രതീക്ഷിത ധനലാഭവും ഉണ്ടാകും. സന്താനങ്ങളുമായി ബന്ധപ്പെട്ട് നല്ല കാര്യങ്ങള്‍ കേള്‍ക്കാനോ അവര്‍ നിമിത്തം സന്തോഷിക്കാനോ ഇടയാകും.
മകരം
മകരം രാശിയില്‍ ജനിച്ച ആളുകള്ക്കഅത്തം നക്ഷത്രം, കേതു സംയോഗം: സെപ്റ്റംബര്‍ അവസാനിക്കുന്നത് സൂര്യകൃപയോടെ ബുധന്‍ വൃശ്ചികം രാശിയിലെത്തുന്നത് നേട്ടമാകും. കാരണം ബുധന്‍ ഇവരുടെ പതിനൊന്നാമത്തെ ഭാവത്തിലാണ് സംക്രമണം നടത്തുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ ഇവരുടെ വരുമാനത്തില്‍ കാര്യമായ വര്‍ധന പ്രകടമാകും. കൂടാതെ പുതിയ വരുമാനസ്രോതസ്സുകള്‍ ഇവര്‍ക്ക് മുമ്പില്‍ തുറക്കപ്പെടും. കൂടാതെ ഈ കാലയളവില്‍ ഇവരുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ അവസരങ്ങള്‍ ലഭിക്കും. ഓഹരിവിപണി, ലോട്ടറി തുടങ്ങിയ ഭാഗ്യ പരീക്ഷണങ്ങളില്‍ വിജയിക്കാനുള്ള അവസരവും ഇവര്‍ക്ക് മുമ്പിലുണ്ടാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
