Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
മെയ് അവസാനത്തോടെ കരിയറില് അപ്രതീക്ഷിത നേട്ടങ്ങള് തേടിയെത്തുന്ന രാശികള്
ജ്യോതിഷത്തില് ചിലപ്പോള് ഗ്രഹങ്ങള് തങ്ങളുടെ മിത്ര രാശികളിലും ശത്രു രാശികളിലും പ്രവേശിച്ചെന്നു വരും. അതിന്റെ പ്രഭാവം ആ രാശികളില് ഉള്ളവരില് മാത്രമല്ല എല്ലാ രാശികളിലും പ്രകടമാകും. രാശി പരിവര്ത്തനങ്ങള് ചില രാശികള്ക്ക് സൗഭാഗ്യങ്ങളും നേട്ടങ്ങളും നല്കുമ്പോള് മറ്റുചില രാശികള്ക്ക് അതുമൂലം കഷ്ടകാലവും വന്നുചേരും.

വളരെ സൗമ്യനായ ഒരു ഗ്രഹമായാണ് ജ്യോതിഷത്തില് ബുധന് കണക്കാക്കപ്പെടുന്നത്. ഗ്രഹനിലയില് ബുദ്ധിയുടെയും ആശയവിനിയമയത്തിന്റെയും ഗ്രഹമാണ് ബുധന്.
മെയ് അവസാനത്തോടെ ബുധന് ഇടവം രാശിയിലേക്ക് പ്രവേശിക്കുകയാണ്. ബുധന്റെ മിത്ര രാശി ആയാണ് ഇടവം ജ്യോതിഷത്തില് അറിയപ്പെടുന്നത്. ശുക്രനാണ് ഇടവം രാശിയുടെ അധിപന്. ശുക്രനും ബുധനും തമ്മില് മിത്രഭാവം കാത്തുസൂക്ഷിക്കുന്ന ഗ്രഹങ്ങളാണ്. അതിനാല് തന്നെ ഇടവം രാശിയിലേക്കുള്ള ബുധന്റെ രാശിമാറ്റത്തിലൂടെ ചില രാശികള്ക്ക് ഭാഗ്യം തെളിയും. പ്രധാനമായും അവരുടെ കരിയറിലും ബിസിനസിലുമെല്ലാം ഈ രാശിമാറ്റത്തിന്റെ പ്രതിഫലനങ്ങള് വ്യക്തമായി കാണാന് കഴിയും. ഈ രാശികള് ഏതെല്ലാമാണെന്ന് നോക്കാം.
മേടം
മേടം രാശിയുടെ ധന ഭാവത്തിലേക്കാണ് ബുധന് പ്രവേശിക്കുന്നത്. അതുകൊണ്ടുതന്നെ സാമ്പത്തികകാര്യങ്ങളില് അഭിവൃദ്ധിയുണ്ടാക്കാന് മേടം രാശിക്കാര്ക്ക് സാധിക്കും. പ്രതീക്ഷിക്കാതെ ധനലാഭമുണ്ടാക്കാനും പുതിയ വരുമാന മാര്ഗ്ഗങ്ങള് കണ്ടെത്താനും മേടം രാശിക്കാര്ക്ക് ഈ കാലയളവില് സാധിക്കും. ജീവിതം കൂടുതല് സുഖകരമാകുന്ന സമയമായിരിക്കും മേടം രാശിക്കാര്ക്ക് ഇത്. എല്ലാ ഭൗതികസുഖങ്ങളും അനുഭവിക്കാനുള്ള യോഗം ഉണ്ടാകും. ഉദ്യോഗസ്ഥര്ക്ക് ജോലിസ്ഥലത്ത് പുരോഗതിയും സ്ഥാനമാനങ്ങളും കൈവരും. ബിസിനസ് രംഗത്തുള്ളവര്ക്കും ലാഭമുണ്ടാക്കാന് പറ്റിയ സമയമാണ് മുന്നിലുള്ളത്.
കുംഭം
ബുധന്റെ രാശിപരിവര്ത്തനം കുംഭം രാശിക്കാര്ക്ക് ജീവിതത്തില് ശുഭഫലങ്ങള് നല്കുന്ന സമയമാണ് വരാനിരിക്കുന്നത്. കുംഭം രാശിക്കാരുടെ നാലാം ഭാവത്തിലാണ് ബുധന്റെ രാശിമാറ്റം സംഭവിക്കുന്നത്. കരിയറിലും അപ്രതീക്ഷിത മാറ്റങ്ങളും വളര്ച്ചയ്ക്കുള്ള പുതിയ അവസരങ്ങളും വന്നുചേരും. സാമ്പത്തികമായി വളരെ മെച്ചപ്പെടുന്ന ഒരു സമയം കൂടിയായിരിക്കും ഇത്. ബിസിനസ് രംഗത്തുള്ളവര്ക്ക് പുതിയ ഓര്ഡറുകള് ലഭിക്കുകയും അതിലൂടെ ലാഭം വന്നുചേരുകയും ചെയ്യും. ഈ കാലയളവില് വാഹനങ്ങളോ വസ്തുവകകളോ വാങ്ങിക്കുവാനും യോഗമുണ്ടാകും.
മകരം
മകരം രാശിക്കാര്ക്കും ഇടവം രാശിയിലേക്കുള്ള ബുധന്റെ രാശിപരിവര്ത്തനം ഗുണകരമായിത്തീരും. കാരണം മകരം രാശിയുടെ അഞ്ചാം ഭാവത്തിലാണ് ഈ രാശിമാറ്റം സംഭവിക്കാന് പോകുന്നത്. മക്കളെ കുറിച്ച് നല്ല വാര്ത്തകള് കേള്ക്കാനും യോഗമുണ്ടാകും. പ്രണയജീവിതത്തിലും ദാമ്പത്യജീവിതത്തിലും സന്തോഷം വന്നുചേരും. സാമ്പത്തികരംഗത്തും ഇവര്ക്ക് നല്ലകാലമാണ് വരാനിരിക്കുന്നത്. അപ്രതീക്ഷിത ധനലാഭം പ്രതീക്ഷിക്കാം. മീഡിയ, എഴുത്ത് തുടങ്ങിയ മേഖലകളില് പ്രവര്ത്തിക്കുന്നവര്ക്ക് ഉയര്ച്ചയുണ്ടാകും.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
