Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
ഇടവത്തിലെ ബുധ സംക്രമണം: ആരോഗ്യകാര്യത്തില്‍ ശ്രദ്ധ വേണം ഈ ആറ് രാശികള്‍ക്ക്
ഇടവം രാശിയിലേക്കുള്ള ബുധന്റെ രാശിമാറ്റം പലതരത്തില്‍ ഗുണകരമാകുന്ന രാശികള്‍ ഏതെല്ലാമാണെന്ന് ഇതിനകം നമ്മള് ചര്‍ച്ച ചെയ്തു. എന്നാല്‍ ഈ സുപ്രധാനമായ രാശിമാറ്റം ഗുണകരമാകാത്ത, അഥവാ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവെക്കുന്ന ചില രാശികള്‍ ഉണ്ട്. അവ ഏതാണെന്ന് പരിശോധിക്കാം.

ബുധന്‍
ബുദ്ധിയുടെയും അറിവിന്റെയും ഗ്രഹമാണല്ലോ ബുധന്‍. നമ്മുടെ ചിന്തകളും സംസാരവുമെല്ലാം എങ്ങനെയാകണമെന്ന് നിശ്ചയിക്കുന്നത് ബുധനാണ്. 12 രാശികളില് കന്നി, മിഥുനം എന്നീ രാശികളുടെ അധിപനാണ് ബുധന്‍. ബുധന്റെ അനുഗ്രഹമുണ്ടെങ്കില്‍ ആ വ്യക്തി ബുദ്ധിശാലിയും മികച്ച ആശയവിനിമയ ശേഷി ഉള്ളയാളും വിവിധ ഭാഷകളില്‍ പാണ്ഡിത്യം ഉള്ളയാളും ആയിരിക്കും.
ഈ മാസം അവസാനം, അതായത് മെയ് 31ന് ബുധന്‍ പ്രധാനപ്പെട്ട ഒരു രാശിമാറ്റം നടത്തുകയാണ്. ഇത്തവണ ഇടവം രാശിയിലേക്കാണ് ബുധന്‍ പ്രവേശിക്കുന്നത്. എല്ലാ രാശികളില് ഉള്ളവരിലും ബുധന്റെ ഈ രാശിമാറ്റം ശുഭാശുഭഫലങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഈ രാശിമാറ്റം കൊണ്ട് ചില ആളുകള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് ചെറിയ ചില ആരോഗ്യപ്രശ്നങ്ങള്‍ ഈ കാലകളവില് അനുഭവപ്പെട്ടേക്കാം. നാഡീ-സംബന്ധമായ പ്രശ്നങ്ങള്‍ വരാനുള്ള സാധ്യതയുണ്ട്. അതോടൊപ്പം ശാരീരികമായ ക്ഷീണവും അനുഭവപ്പെടും. അതുകൊണ്ടുതന്നെ ഈ സമയത്ത് ആരോഗ്യപരിപാലനത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കുക. ആരോഗ്യപ്രശ്നങ്ങള്‍ വന്നാല്‍ സ്വയം ചികിത്സയ്ക്ക് മുതിരാതെ വിദഗ്ധചികിത്സ തേടുക.
മിഥുനം
ബുധന്റെ രാശിമാറ്റം മിഥുനം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് നിസാരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും. എന്നാല്‍ അത്തരം ആരോഗ്യപ്രശ്നങ്ങള്‍ ജീവിതത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കും. പ്രധാനമായും കണ്ണ്, തൊണ്ട എന്നിവയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ക്കാണ് സാധ്യത. അതേസമയം സാരമായ ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടാകുകയില്ല. എങ്കിലും ആരോഗ്യകാര്യത്തില്‍ ശ്രദ്ധവേണം.
ചിങ്ങം
ചിങ്ങം രാശിയില്‍ ജനിച്ചവര്‍ക്ക് ബുധന്റെ രാശിമാറ്റം കാരണം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകും. പ്രധാനമായും ത്വക്ക്, കഴുത്ത് എന്നിവയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ക്കാണ് സാധ്യത. ഡോക്ടറെ കണ്ട് പ്രതിവിധി തേടുക. അതോടൊപ്പം വീട്ടില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുക. ആരോഗ്യം മോശമാകുന്നുവെന്ന് തോന്നുകയാണെങ്കില്‍ ആരോഗ്യപരിപാലനത്തിന് ശ്രദ്ധ നല്‍കുക.
തുലാം
തുലാം രാശിക്കാര്‍ ആരോഗ്യകാര്യത്തില്‍ അതീവശ്രദ്ധ പുലര്‍ത്തേണ്ട സമയമാണ്. ആരോഗ്യത്തില്‍ ആശങ്കപ്പെടുന്ന സ്ഥിതിയുണ്ടാകും. മാനസിക പിരിമുറുക്കവും നാഡീ-സംബന്ധമായ പ്രശ്നങ്ങളും അനുഭവപ്പെടാം. നേത്രാരോഗ്യത്തിലും ഈ സമയത്ത് പ്രത്യേകശ്രദ്ധ നല്‍കണം. കാരണം നേത്രരോഗങ്ങള്‍ വരാനും സാധ്യതയുണ്ട്.
ധനു
ബുധന്റെ രാശിമാറ്റം ആരോഗ്യത്തെ മോശമായി ബാധിക്കുന്ന മറ്റൊരു രാശി ധനു രാശിയാണ്. പലതരം വേദനകള്‍ മൂലം അലട്ടലുകള്‍ ഉണ്ടാകും. കാലില്‍ പേശീവേദന അനുഭവപ്പെടും. ഒന്നും ചെയ്യാനുള്ള ശക്തി തോന്നുകയില്ല ഊര്‍ജ്ജക്കുറവ് അനുഭവപ്പെടും. ഇതെല്ലാം ജീവിതത്തില്‍ കടുത്ത സമ്മര്‍ദ്ദമേകും. അതുകൊണ്ട് ആരോഗ്യം മെച്ചപ്പെടുത്താന്‍ കാര്യമായ പരിശ്രമം ഉണ്ടാകേണ്ടതുണ്ട്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് തലവേദനും തൊണ്ടസംബന്ധമായ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്ന സമയമായിരിക്കും ഇത്. ആരോഗ്യപ്രശ്നങ്ങള്‍ മാനസികമായി ബുദ്ധിമുട്ടിക്കും. എന്നാലും പോസിറ്റീവ് ആയി ചിന്തിക്കുക. നല്ല ചിന്തകള്‍ മാനസിന് ബലമേകും. ആരോഗ്യം സംബന്ധിച്ച് നല്ല തീരുമാനങ്ങള്‍ എടുക്കുക. നല്ല തീരുമാനങ്ങളും ശുഭാപ്തി വിശ്വാസവും ഉണ്ടെങ്കില്‍ വെല്ലുവിളി നിറഞ്ഞ ഈ സമയം തരണം ചെയ്യാന്‍ കഴിയും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications