Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ജൂണ്‍ തുടങ്ങുമ്പോള്‍ കരുതിയിരുന്നോളൂ, ബുധന്റെ രാശിമാറ്റം ഗുണകരമല്ല ഈ രാശികള്‍ക്ക്
ഭാഗ്യനിര്‍ഭാഗ്യങ്ങളുടെയും സുഖദുഖങ്ങളുടെയും മിശ്രണമാണ് ജീവിതം. ഭാഗ്യശേഷം നിര്‍ഭാഗ്യവും ദുഖം കഴിഞ്ഞാല്‍ സുഖവും ഉണ്ടാകാം. പക്ഷേ ഇവയൊന്നും തീരുമാനിക്കുന്നത് മനുഷ്യരല്ല. മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരം ഇവയെല്ലാം സംഭവിക്കുന്നു. വിധിയെന്നും തലവരയെന്നുമെല്ലാം ആളുകള്‍ അതിനെ വിളിക്കുന്നു. ജ്യോതിഷം അനുസരിച്ച് ഗ്രഹങ്ങളുടെ സ്ഥാനങ്ങളാണ് മനുഷ്യരുടെ ജീവിതഗതിയെ നിയന്ത്രിക്കുന്നത്. ഗ്രഹങ്ങള്‍ അനുകൂലസ്ഥാനത്തും പ്രതികൂലസ്ഥാനത്തും വരുന്നത് പ്രകാരം ജീവിതത്തില്‍ ഭാഗ്യനിര്‍ഭാഗ്യങ്ങളും സുഖദുഖങ്ങളും തെളിയുകയും മങ്ങുകയും ചെയ്യുന്നു.

ഒമ്പത് ഗ്രഹങ്ങളെ അടിസ്ഥാനമാക്കിയാണ് ജ്യോതിഷം പ്രവചനങ്ങള്‍ നടത്തുന്നത്. ഇതില്‍ ഏഴ് ഗ്രഹങ്ങള്‍ സൗരയൂഥത്തിലെ പ്രധാനഗ്രഹങ്ങളാണ്. മറ്റ് രണ്ട് ഗ്രഹങ്ങളായ രാഹുവും കേതുവും നിഴല്‍ ഗ്രഹങ്ങളാണ്. എന്നാല്‍ ഇവയും മനുഷ്യജീവിതത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നു. ഈ ഗ്രഹങ്ങളെല്ലാം നിശ്ചിതകാലത്തിന് ശേഷം തങ്ങളുടെ സ്ഥാനങ്ങള്‍ മാറും. അപ്പോള്‍ അതിന്റെ പ്രതിഫലനം നമ്മുടെയെല്ലാം ജീവിതത്തില്‍ കാണാനാകുമെന്നാണ് ജ്യോതിഷം പറയുന്നത്.
ബുധന്റെ രാശിമാറ്റം
ജ്യോതിഷത്തില്‍ ബുദ്ധിയുടെയും അറിവിന്റെയും ഗ്രഹമായാണ് ബുധന്‍ കണക്കാക്കപ്പെടുന്നത്. ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്ന പേരും ബുധനുണ്ട്. ഒരു വ്യക്തിയുടെ ആശയവിനിമയ ശേഷി, തീരുമാനങ്ങള്‍ എടുക്കാനുള്ള ശേഷി എന്നിവ നിര്‍ണ്ണയിക്കുന്നതും ബുധനാണെന്ന് പറയപ്പെടുന്നു. മിഥുനം, കന്നി എന്നീ രാശികളുടെ അധിപനായാണ് ബുധന്‍ അറിയപ്പെടുന്നത്.
മെയ് 10നാണ് ബുധന്‍ നിലവിലെ രാശിയായ മേടത്തിലേക്ക് പ്രവേശിച്ചത്. ഇനി മെയ് 31ന് ബുധന്‍ അടുത്ത രാശിയായ ഇടവത്തിലേക്ക് പ്രവേശിക്കും. ഈ രാശിമാറ്റം എല്ലാ ആളുകളിലും ചെറിയ രീതിയിലും വലിയ രീതിയിലുമുള്ള സ്വാധീനമുണ്ടാക്കുമെങ്കിലും മേടം, കന്നി, മിഥുനം, കുംഭം, തുലാം എന്നീ രാശികളെ സംബന്ധിച്ച് ഇത് അത്ര ഗുണകരമായ രാശിമാറ്റം ആയിരിക്കില്ല. ഇവര്‍ക്ക് ഏതൊക്കെ രീതിയിലുള്ള പ്രശ്‌നങ്ങളാണ് അനുഭവിക്കേണ്ടിവരികയെന്ന് നോക്കാം.
മേടം
സാമ്പത്തികമായ ബുദ്ധിമുട്ടുകളാല്‍ വലയുന്ന ഒരു കാലമാണ് മേടം രാശിക്കാര്‍ക്ക് മുന്നിലുള്ളത്. ചിലവുകള്‍ വര്‍ദ്ധിക്കുകയും വരവുമായി ഒത്തുപോകാതെയും വരും. ഇത് മാനസികമായ സമ്മര്‍ദ്ദങ്ങള്‍ക്ക് കാരണമാകും. പണം കയ്യില്‍ വരുന്നതിന് തടസമൊന്നും ഉണ്ടാകുകയില്ലെങ്കിലും ചിലവുകള്‍ കാരണം വന്ന പണം കയ്യില്‍ നില്‍ക്കാത്ത സ്ഥിതിയുണ്ടാകും. അനാവശ്യ ചിലവുകള്‍ നിയന്ത്രിച്ച് പണം കരുതിവെക്കുന്നതിന് ഊന്നല്‍നല്‍കുക. ഇതിലൂടെ മാത്രമേ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താന്‍ സാധിക്കൂ.
മിഥുനം
ഇടവം രാശിയിലേക്കുള്ള ബുധന്റെ രാശിമാറ്റം മിഥുനം രാശിയില്‍ ജനിച്ചവര്‍ക്കും അനുകൂലമാകില്ല. ചിലവുകള്‍ അധികരിക്കുന്നത് തന്നെയാണ് മിഥുനം രാശിക്കാര്‍ക്കും വിനയാകുക. പ്രധാനമായും ആരോഗ്യച്ചിലവുകള്‍ വര്‍ദ്ധിക്കാനിടയുണ്ട്. കിട്ടുന്ന പണമെല്ലാം മരുന്നുകള്‍ക്കും ചികിത്സയ്ക്കുമായി ചിലവഴിക്കേണ്ട സ്ഥിതിയുണ്ടാകാം. ഇത് ടെന്‍ഷന്‍ വര്‍ദ്ധിപ്പിക്കും. ചിലവുകള്‍ താങ്ങാനാകാത്ത അവസ്ഥയില്‍ വായ്പ എടുക്കുന്നതിനെ കുറിച്ച് ആലോചിക്കേണ്ടതായി വരും. ഇതെല്ലാം വിഷാദത്തിന് വഴിവെച്ചേക്കാം.
ചിങ്ങം
ചിങ്ങം രാശിയില്‍ ജനിച്ചവര്‍ക്ക് ജൂണ്‍ തുടങ്ങി സാമ്പത്തിക പ്രതിസന്ധികള്‍ നേരിടേണ്ടതായി വന്നേക്കും. നഷ്ടങ്ങളും ചിലവുകളും കാരണം ആവശ്യങ്ങള്‍ക്ക് പണം തികയാത്ത അവസ്ഥയുണ്ടാകും. ഈ സമയത്ത് സമ്പത്തുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. നഷ്ടമുണ്ടാകാതിരിക്കാന്‍ ഇത് വളരെ പ്രധാനമാണ്. ഈ സമയത്ത് വരുമാനവും ധനാഗമനവും കുറയാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ ബുധന്റെ രാശിമാറ്റം ഇവര്‍ക്ക് അനുകൂലമായിരിക്കില്ല.
തുലാം
തുലാം രാശിയില്‍ ജനിച്ചവരും കരുതലോടെ ഇരിക്കേണ്ട കാലമാണ് വരാനിരിക്കുന്നത്. ചിലവുകള്‍ കുത്തനെ കൂടുകയും അത് താങ്ങാനാകാതെ വരികയും ചെയ്യും. ഇതെല്ലാം മാനസിക പിരിമുറുക്കം കൂടാന്‍ ഇടയാക്കും. സാമ്പത്തിക നഷ്ടങ്ങളും അപ്രതീക്ഷിത ചിലവുകളും കാരണം ഈ കാലയളവ് മുഴുവന്‍ സമാധാനം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. യാത്രാവേളകളില്‍ അതീവജാഗ്രതയോടെ ഇരിക്കുക. ഈ പ്രതിസന്ധി കാലത്തെ മറികടക്കുന്നതിനായി കൃത്യമായ സാമ്പത്തിക ആസൂത്രണം നടത്തുകയും പണം കരുതിവെക്കുന്നതിന് മുന്‍ഗണന നല്‍കുകയും ചെയ്യുക.
വൃശ്ചികം
ധനസംബന്ധമായ വിഷയങ്ങളില്‍ വൃശ്ചികം രാശിക്കാരും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഈ സമയത്ത് പുതിയ നിക്ഷേപങ്ങള്‍ നടത്തുകയോ അത് സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുകയോ ചെയ്യരുത്. എല്ലാ കാര്യങ്ങളിലും, പ്രത്യേകിച്ച് സാമ്പത്തിക കാര്യങ്ങളില്‍ തിടുക്കത്തില്‍ തീരുമാനങ്ങള്‍ എടുക്കാതെ വരുംവരായ്കകളെ കുറിച്ച് ചിന്തിച്ച് തീരുമാനം എടുക്കുക. ക്ഷമാശീലം വേണ്ടുന്ന ഒരു കാലം കൂടിയാണിത്. സാമ്പത്തിക ആസൂത്രണം നടത്തി നഷ്ടസാധ്യതകള്‍ കുറയ്ക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications