Latest Updates
-
Rashiphalam : മീനം 1, ഇന്നത്തെ രാശിഫലം നിങ്ങള്‍ക്കെങ്ങനെ? അറിയാം ഇക്കാര്യങ്ങള്‍ -
പാപമോചിനി ഏകാദശി 2026: പ്രാധാന്യം, മുഹൂര്‍ത്തം, ചടങ്ങുകള്‍, ഐശ്വര്യത്തിലേക്ക് വഴി തുറക്കുന്നത് ഇപ്രകാരം -
മാര്‍ച്ച് 15-ലെ പുലരിയില്‍ ത്രിഗ്രഹിയോഗം: ഭാഗ്യക്കൊടുമുടി കയറും 5 രാശിക്കാര്‍, ഇതില്‍ നിങ്ങളുണ്ടോ? -
ബുധന്റെ നേര്‍ഗതി സഞ്ചാരം: ഭാഗ്യം തേടി എത്തുന്ന രാശിക്കാരില്‍ ഇടവവും ചിങ്ങവും ഉള്‍പ്പടെ -
വെളുത്തുള്ളി സ്ഥിരമായി വെറും വയറ്റിലെങ്കില്‍ ആരോഗ്യം കൈയ്യിലൊതുങ്ങും: -
ശരീരത്തില്‍ മഗ്നീഷ്യം വളരെ കുറവോ? അറിയണം ഇക്കാര്യങ്ങള്‍, ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ നിസ്സാരമല്ല -
വരുന്ന 7 ദിനത്തില്‍ മീനത്തില്‍ ശുക്രന്റെ വിളയാട്ടം: ശുക്രാദിത്യ രാജയോഗം മീനത്തില്‍, ഭാഗ്യകടാക്ഷം ഈ രാശിക്ക് -
ആഴ്ചഫലം: മാര്‍ച്ച് 15 - 21 വരെയുള്ള 7 ദിനങ്ങള്‍ 12 രാശിക്കാര്‍ക്കും ഭാഗ്യനിര്‍ഭാഗ്യങ്ങളും കൃത്യഫലവും -
Rashiphalam: ധനം, ജോലി, കുടുംബം, കരിയര്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം -
Rashiphalam: ഇന്നത്തെ രാശിഫലം ആര്‍ക്കെല്ലാം അനുകൂലം, അറിയാം സമ്പൂര്‍ണഫലം
ബുധന്‍ രാശി മാറി: വൃശ്ചികത്തിലെ വക്രഗതിയിലൂടെ സമ്മിശ്രഫലങ്ങള്‍; നേട്ടങ്ങളും കോട്ടങ്ങളും പ്രതീക്ഷിക്കണം
ഒക്ടോബര്‍ അവസാനവാരമാണ് ബുധന്‍ തുലാം രാശിയില്‍ നിന്നും വൃശ്ചികം രാശിയിലേക്ക് എത്തിയത്. ഇനിയുള്ള മൂന്നാഴ്ച വൃശ്ചികം രാശിയിലാണ് ബുധന്റെ സംക്രമണം. വൃശ്ചികം രാശിയില്‍ ബുധന്‍ വളരെ സവിശേഷമായ ഫലങ്ങളാണ് നല്‍കുന്നത്. കാരണം ബുധന്റെയും വൃശ്ചികത്തിന്റെ അധിപനായ ചൊവ്വയുടെയും ഫലങ്ങള്‍ ഈ കാലയളവില്‍ ആളുകളില്‍ പ്രതിഫലിക്കും. വെല്ലുവിളികളെ നിശ്ചയദാര്‍ഢ്യത്തോടെ നേരിടാനും ക്രിയാത്മകമായി, വിജയലക്ഷ്യത്തോടെ തടസങ്ങളെ എതിരിട്ട് വ്യക്തിപരമായ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനും ഈ കാലയളവില്‍ സാധിക്കും.

ജ്യോതിഷത്തില്‍ ബുധന്റെ സ്ഥാനം
യാത്ര, ആശയവിനിമയം, സാങ്കേതികവിദ്യ, ദൈനംദിന കാര്യങ്ങള്‍ എന്നിവയുടെ ദേവനാണ് ജ്യോതിഷത്തില്‍ ബുധന്‍. ആളുകള്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നതും അവരുടെ ചിന്തകള്‍ പ്രകടിപ്പിക്കുന്നതും ബുധന്റെ സ്വാധീനത്തിലാണ്. ബുധന്‍ വൃശ്ചികം രാശിയില്‍ ആകുമ്പോള്‍ ആളുകളുടെ ആശയവിനിമയം കൂടുതല്‍ മികച്ചതും ഫലപ്രദവുമാകുന്നു. ഈ കാലയളവില്‍ ആഴത്തിലുള്ള, തീവ്രമായ സംഭാഷണങ്ങളും ചര്‍ച്ചകളും ജീവിതത്തില്‍ നടക്കും. ഒളിച്ചുവെച്ച ചിന്തകളും നിഗൂഢതകളും വെളിപ്പെടുത്തുന്ന ഒരു സമയമായിരിക്കും ഇത്. അതേസമയം ആശയവിനിമയത്തില്‍ കഴിയുന്നത്ര മൃദുസമീപനം കൊണ്ടുവരാന്‍ ശ്രമിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം തെറ്റിദ്ധാരണയ്ക്കും പിണക്കങ്ങള്‍ക്കും കാരണമായേക്കും.
ആത്മവിശ്വാസത്തോടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ആളുകള്‍ ശ്രമിക്കുന്ന ഒരു സമയമാണ് വൃശ്ചികം രാശിയിലെ ബുധ സംക്രമണകാലം. ഈ സമയത്ത് അവരുടെ ഭൗതികമായ ഗുണവിശേഷങ്ങള്‍ വര്‍ധിക്കും. തടസ്സങ്ങള്‍ തട്ടിനീക്കാന്‍ സവിശേഷമായ കഴിവ് ഈ കാലയളവില്‍ ഉണ്ടാകും. പ്രത്യേകിച്ച് ബുധന്‍ വക്രഗതിയില്‍ ആയതുകൊണ്ട്. സുഹൃത്തുക്കളില്‍ നിന്നും വേണ്ടപ്പെട്ടവരില്‍ നിന്നും മികച്ച ഉപദേശങ്ങള്‍ ലഭിക്കും. പുരോഗതിയ്ക്കുള്ള പുതിയ പാത കണ്ടെത്താന്‍ ഈ ഉപദേശങ്ങള്‍ സഹായിക്കും.
ഏകാഗ്രതയും സൂക്ഷ്മതയും മെച്ചപ്പെടുന്ന ഒരു സമയമാണിത്. വൃശ്ചികം രാശിയില്‍ ഇരട്ട ഫലങ്ങള്‍ നല്‍കുന്ന ബുധന്‍ ഒരാളുടെ ചിന്താശേഷിയെയും ബുദ്ധിശക്തിയെയും സ്വാധീനിക്കുകയും മികച്ചതാക്കുകയും ചെയ്യും. ഈ കാലയളവില്‍ ആത്മവിശ്വാസം വര്‍ധിക്കും. കൂടുതല്‍ മനശക്തിയും ആത്മധൈര്യവും തോന്നും. വെല്ലുവിളികളെ വിജയകരമായി പൊരുതി തോല്‍പ്പിക്കാനും വിജയത്തിലേക്ക് അടുക്കാനും സാധിക്കും.
വെല്ലുവിളികള്‍
വൃശ്ചികം രാശിയില്‍ വക്രഗതിയിലാണ് ബുധന്റെ സഞ്ചാരം. ഇതിലൂടെ വെല്ലുവിളികളും ബുധന്‍ നല്‍കും. ആശയവിനിമയത്തിലും സാങ്കേതികമായ കഴിവുകളിലും പ്രതിസന്ധികള്‍ ഉണ്ടാകാനിടയുണ്ട്. ഈയൊരു പ്രശ്‌നം ബന്ധങ്ങളിലെ ഇടപെടലുകളെയും ബാധിക്കും. ബിസിനസുകാരായ ആളുകള്‍ക്ക് അവരുടെ പ്രവര്‍ത്തനത്തിലൂടെ നഷ്ടങ്ങള്‍ വന്നെത്താം. ജീവിതപങ്കാളിയുമായോ ബിസിനസ് പങ്കാളിയുമായോ ആശയവ്യത്യാസമോ അഭിപ്രായഭിന്നതയോ ഉടലെടുത്തേക്കും.
വൃശ്ചികത്തിലെ ബുധന്‍ - പ്രധാന വസ്തുതകള്‍
ആഴത്തിലുള്ള, തീവ്രമായ, വൈകാരികമായ, അര്‍ത്ഥവത്തായ ആശയവിനിമയങ്ങള്‍ നടക്കുന്ന സമയം. സാധാരണഗതിയില്‍ പറയാത്ത കാര്യങ്ങള്‍ പോലും ഈ സമയത്ത് പറഞ്ഞെന്നുവരും. ഏറെക്കാലമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ ഏറ്റവും നല്ല സമയമാണിത്.
ഉള്‍വിളികളും ഉള്‍പ്രേരണകളും ശക്തിപ്പെടുന്ന കാലമാണിത്. വൃശ്ചികം രാശിയുടെ പ്രത്യേകതയാണിത്. അതോടൊപ്പം ബുധന്റെ ബുദ്ധിവൈഭവം കൂടി ചേരുമ്പോള്‍ ആളുകള്‍ക്ക് ജീവിതത്തില്‍ മുന്നേറാന്‍ അനുകൂലമായ സാഹചര്യം സൃഷ്ടിക്കപ്പെടും. ജീവിതത്തില്‍ ഒളിഞ്ഞുകിടക്കുന്ന പ്രശ്‌നങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും.
നിഗൂഢതകള്‍ മറനീക്കുന്ന ഒരു സമയം കൂടിയാണിത്. അറിയാത്ത കാര്യങ്ങളിലേക്ക് ഊളിയിടാനും ഉള്ളിലുള്ള അതീന്ദ്രിയ ജ്ഞാനത്തിലൂടെ നിഗൂഢകളിലേക്ക് വെളിച്ചം വീശാനും വൃശ്ചികം രാശിയിലെ ബുധന്റെ സ്ഥാനം സഹായിക്കും.
വൃശ്ചികം രാശിയില്‍ ബുധന്‍ എത്തുമ്പോള്‍ ആളുകള്‍ കൂടുതല്‍ വൃക്തതയോടെ, നേരിട്ട് കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ തയ്യാറാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications











