വൃശ്ചികത്തിലെ ബുധന്റെ സ്ഥാനം നിര്‍ണായകം: 12 രാശിക്കും സമ്പൂര്‍ണ ഗുണദോഷ ഫലം

ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നാണ് പൊതുവേ ബുധനെ പറയുന്നത്. എന്നാല്‍ ചില സമയങ്ങളില്‍ ബുധന്‍ രാശിമാറുമ്പോള്‍ അത് എപ്രകാരം ഓരോ രാശിക്കാരേയും ബാധിക്കുന്നു എന്നത് ചോദ്യം തന്നെയാണ്. പലപ്പോഴും വിജയത്തിലേക്കും സന്തോഷത്തിലേക്കും ഒരു വ്യക്തിയെ എത്തിക്കുന്ന ഗ്രഹമാണ് ബുധന്‍. ഒരു വ്യക്തിക്ക് മുന്നോട്ട് പോവുന്നതിനും കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും എല്ലാം ജ്യോതിഷത്തില്‍ ബുധന്‍ വഹിക്കുന്ന പങ്ക് നിസ്സാരമല്ല. പലപ്പോഴും ബിസിനസിലെ വിജയത്തിന് വരെ ബുധന്റെ സ്ഥാനം നിര്‍ണായകമാണ്.

ഇത്തവണ ബുധന്‍ വൃശ്ചിക രാശിയിലേക്ക് ഒക്ടോബര്‍ 29-നാണ് സ്ഥാനം മാറുന്നത്. വ്യാഴവുമായി കൂടിച്ചേരുന്നതിനാല്‍ പലപ്പോഴും അപൂര്‍വ്വ സൗഭാഗ്യത്തിലേക്കും ബുധന്‍ നിങ്ങളെ എത്തിക്കുന്നു. ബുധന്റെ വൃശ്ചികം രാശിയിലേക്കുള്ള മാറ്റം ഏതൊക്കെ രാശിക്കാര്ക്ക് ഗുണങ്ങള്‍ നല്‍കുന്നു, ഏതൊക്കെ രാശിക്കാര്‍ക്ക് ദോഷം നല്‍കുന്നു എന്നത് അറിഞ്ഞിരിക്കാം. 12 രാശിക്കും ബുധന്റെ മാറ്റം എത്രത്തോളം സ്വാധീനം ചെലുത്തും എന്ന് നോക്കാം.

Mercury Transit in Scorpio

മേടം രാശി
മേടം രാശിക്കാര്‍ക്ക് അവരുടെ എട്ടാം ഭാവത്തിലൂടെയാണ് ബുധന്‍ സഞ്ചരിക്കുന്നത്. ഇവരെ തേടി അപ്രതീക്ഷിത നേട്ടങ്ങളെത്തുന്നു. മാത്രമല്ല ജോലിയില്‍ ഗുണഫലങ്ങളുണ്ടാവും. എന്നാല്‍ പല വിധത്തിലുള്ള വെല്ലുവിളികളും നേരിടേണ്ടി വരും എന്നതാണ് സത്യം. ശ്രദ്ധാപൂര്‍വ്വമായി എല്ലാ കാര്യങ്ങളും ചെയ്യേണ്ടതാണ്. സാമ്പത്തിക ആസൂത്രണവും ഇതില്‍ പ്രധാനപ്പെട്ടതാണ്. ചെറിയ ബുദ്ധിമുട്ടുകള്‍ ദാമ്പത്യ ജീവിതത്തില്‍ ഉണ്ടായേക്കാം. പലപ്പോഴും പണം നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യപ്രശ്‌നങ്ങളും ഇവരെ വിട്ടുമാറാതെ നില്‍ക്കുന്നു.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇവരുടെ ഏഴാം ഭാവത്തിലൂടെയാണ് ബുധന്‍ സഞ്ചരിക്കുന്നത്. പലപ്പോഴും നിലവില്‍ സൗഹൃദത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നവരായിരിക്കും ഇവര്‍. കരിയറിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ജോലിയില്‍ നേട്ടങ്ങളും അതിനനുസരിച്ച് മാറ്റങ്ങളും ഉണ്ടായേക്കാം. ബിസിനസ് രംഗത്ത് അനുകൂലമായ പല മാറ്റങ്ങള്‍ക്കും സാധ്യതയുണ്ട്. ഗണ്യമായ ധനലാഭം പല കോണില്‍ നിന്നും നിങ്ങളെ തേടി എത്തും. പങ്കാളിയുടെ ആരോഗ്യം ശ്രദ്ധിക്കണം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അവരുടെ ആറാം ഭാവത്തിലൂടെയാണ് ബുധന്‍ സഞ്ചരിക്കുന്നത്. ചിലവുകള്‍ വര്‍ദ്ധിക്കുന്നതിന് സാധ്യതയുണ്ട്. കരിയറില്‍ നിയന്ത്രിക്കാന്‍ സാധിക്കാത്ത വിധത്തില്‍ സമ്മര്‍ദ്ദം ഉണ്ടാവാം. പലപ്പോഴും ബിസിനസില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ സംഭവിക്കാം. അത് ആശങ്കകള്‍ക്ക് വഴി തെളിക്കാം. പങ്കാളിയുമായുള്ള പല കാര്യങ്ങളിലും തര്‍ക്കങ്ങള്‍ നിലനിന്നേക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ വയറുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്.

കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് അവരുടെ അഞ്ചാം ഭാവത്തിലാണ് സംക്രമണം നടക്കുന്നത്. ഇത് പലപ്പോഴും നിങ്ങളില്‍ ആശയക്കുഴപ്പത്തിലേക്ക് എത്തിക്കുന്നതിനുള്ള സാധ്യതയുണ്ട്. കരിയറില്‍ പ്രതിസന്ധികളും മേലുദ്യോഗസ്ഥനുമായി തര്‍ക്കത്തിനും സാധ്യതയുണ്ട്. ആശയക്കുഴപ്പവും അനിശ്ചിതത്വവും നിലനില്‍ക്കുന്ന അവസ്ഥയുണ്ടാവുന്നു. പലപ്പോഴും നിങ്ങള്‍ക്ക് വരുമാനം നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴായി പണം ധാരാളം ചിലവാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്താം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ നാലാമത്തെ ഭാവത്തിലൂടെയാണ് ബുധന്‍ സഞ്ചരിക്കുന്നത്. പല സുഖസൗകര്യങ്ങളും നിങ്ങളെ തേടി വരുന്ന സമയമാണ്. സമ്പാദിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. കരിയറില്‍ മികച്ച മാറ്റങ്ങള്‍ നിങ്ങളെ തേടി വരുന്ന ഒരു സമയമാണ്. പലപ്പോഴും സാമ്പത്തിക കാര്യങ്ങളില്‍ അനുകൂലമായ പല നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവും. ദാമ്പത്യ ജീവിതത്തിലും സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. പോസിറ്റീവ് മാറ്റങ്ങളില്‍ പലതും നിങ്ങളെ തേടി എത്തുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അവരുടെ മൂന്നാമത്തെ ഭാവത്തിലൂടെയാണ് ബുധന്റെ സംക്രമണം നടക്കുന്നത്. ഇത് കരിയറില്‍ മികച്ച നേട്ടങ്ങള്‍ കൊണ്ട് വരുന്നു. മേലുദ്യോഗസ്ഥന്റെ പിന്തുണ പല കാര്യങ്ങളിലും നിങ്ങള്‍ക്ക് ഉണ്ടാവുന്നു. ഇത് പ്രമോഷനും ജോലിയില്‍ പുരോഗതിയും കൊണ്ട് വരും. ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വമ്പന്‍ സാമ്പത്തിക ലാഭം തേടി എത്തുന്നു. പലപ്പോഴും കഠിനാധ്വാനം ചെയ്യുന്നതിന്റെ ഫലം നിങ്ങള്‍ക്കുണ്ടാവുന്നു. യാത്രകള്‍ ധാരാളം നടത്തുന്നതിലേക്ക് കാര്യങ്ങളെത്തുന്നു. സന്തോഷം വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും അനുകൂലമായ സമയം തന്നെയാണ് എന്നതില്‍ സംശയം വേണ്ട.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവരുടെ രണ്ടാമത്തെ ഭാവത്തിലൂടെയാണ് സംക്രമണം നടക്കുന്നത്. ഇത് ഭാഗ്യത്തെ ആകര്‍ഷിക്കുന്നു. ആത്മീയമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുന്നു. പല കാര്യങ്ങളിലും നേട്ടങ്ങള്‍ തേടി എത്തുന്നു. കരിയറില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. വരുമാനം വര്‍ദ്ധിക്കുകയും അത് വഴി നേട്ടങ്ങളുണ്ടാവുകയും ചെയ്യുന്നു. അതെല്ലാം തന്നെ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ നല്‍കുകയും ചെയ്യുന്നു. ആരോഗ്യ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ ഒന്നാം ഭാവത്തിലാണ് ബുധന്റെ സംക്രമണം നടക്കുന്നത്. ഇതിന്റെ ഫലമായി പലപ്പോഴും ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. മാത്രമല്ല കരിയറില്‍ തൊഴിലവസരങ്ങള്‍ തേടി വരുന്നു. കൂടാതെ സാമ്പത്തികമായി പുരോഗതിയുണ്ടാവുകയും ചെയ്യുന്നു. സ്വത്ത് സമ്പാദനത്തിന്റെ കാര്യത്തിലും അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ദാമ്പത്യത്തില്‍ നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കാം.

ധനു രാശി
ധനു രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവാന്‍ ഇടയുണ്ട്. കാരണം അവരുടെ പന്ത്രണ്ടാം ഭാവത്തിലാണ് ബുധന്റെ സംക്രമണം നടക്കുന്നത്. എന്നാല്‍ അതുപോലെ തന്നെ നെഗറ്റീവ് ഫലങ്ങളും നിങ്ങളെ തേടി എത്താം. പലപ്പോഴം സുഹൃത്തുക്കള്‍ നിങ്ങളെ കൈയ്യോഴിഞ്ഞേക്കാം. പല വിധത്തിലുള്ള അവസരങ്ങള്‍ നിങ്ങള്‍ക്ക് നഷ്ടപ്പെടുന്നു. കൂടാതെ യാത്ര ചെയ്യുന്നതിനുള്ള സാധ്യതയും വര്‍ദ്ധിക്കുന്നു. കരിയറില്‍ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം.

മകരം രാശി
മകരം രാശിക്കാര്‍ക്ക് അവരുടെ പതിനൊന്നാം ഭാവത്തിലാണ് ബുധന്റെ സംക്രമണം നടക്കുന്നത്. ഇത് പലപ്പോഴും കഠിനാധ്വാനത്തിന്റെയും ആഗ്രഹങ്ങളുടേയും പൂര്‍ത്തീകരണത്തിലേക്ക് എത്തുന്നതാണ്. കരിയറില്‍ നിരവധി തൊഴിലവസരങ്ങള്‍ നിങ്ങളെ തേടി എത്താം. എങ്കിലും അല്‍പം ശ്രദ്ധയോടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ബിസിനസില്‍ നിന്ന് ലാഭം ലഭിക്കുന്നു. ദാമ്പത്യത്തിലും സന്തോഷവും അനുയോജ്യതയും നിലനില്‍ക്കും.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അവരുടെ പത്താം ഭാവത്തിലാണ് ബുധന്റെ സംക്രമണം നടക്കുന്നത്. ഇത് നിങ്ങളെ ജോലിയില്‍ കൂടുതല്‍ അര്‍പ്പണ ബോധമുള്ളവരാക്കി മാറ്റുന്നു. പലപ്പോഴും കരിയറില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ ഭാവിയില്‍ ജീവിതത്തില്‍ അനുകൂല സാഹചര്യം ഒരുക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് കൂടുതല്‍ സമ്പാദിക്കുന്നതിന് സാധിക്കുന്നു. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും എക്കാലവും നിലനില്‍ക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ചെറുതായി അലട്ടുന്നതിനുള്ള സാധ്യതയുണ്ട്.

മീനം രാശി
മീനം രാശിക്കാര്‍ക്ക് പലപ്പോവും അവരുടെ ഒന്‍പതാം ഭാവത്തിലാണ് ബുധന്റെ സംക്രമണം. അതിന്റെ ഫലമായി നിങ്ങള്‍ കാലങ്ങളായി പ്രശ്‌നമെന്ന് വിചാരിച്ചിരുന്ന പല കാര്യങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും. കരിയറില്‍ പ്രതീക്ഷിക്കാത്ത നേട്ടങ്ങളുണ്ടാവുന്നു. പല കാര്യങ്ങളിലും ലാഭം കരസ്ഥമാക്കുന്നതിനും സാമ്പത്തിക സ്ഥിരതക്കും ഉള്ള യോഗം കാണുന്നു. വ്യക്തി ജീവിതത്തില്‍ പങ്കാളിയുമായുള്ള സ്‌നേഹം വര്‍ദ്ധിക്കുന്നു. രോഗപ്രതിരോധവുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Friday, October 18, 2024, 10:19 [IST]
X
Desktop Bottom Promotion