ബുധന്‍ നീചരാശിയില്‍: ഗുണമൊട്ടുമില്ലെന്ന് മാത്രമല്ല ദോഷങ്ങള്‍ നിരവധി, നെട്ടോട്ടമോടും ഇവര്‍

Mercury Transit in Pisces: ബുധന്റെ സ്ഥാനമാറ്റം അഥവാ രാശിമാറ്റം സംഭവിക്കാന്‍ പോവുകയാണ്. ഫെബ്രുവരി 27 അതായത് കുംഭം 15-ന് ബുധന്‍ മീനം രാശിയിലേക്ക് മാറുന്നു. മെയ് 7 വരെ ബുധന്‍ മീനം രാശിയില്‍ സ്ഥിതി ചെയ്യുന്നു. വരുന്ന 70 ദിനങ്ങള്‍ ബുധന്‍ എപ്രകാരം ഓരോ രാശിക്കാരേയും സ്വാധീനിക്കും എന്നത് വളരെ ശ്രദ്ധേയമായ കാര്യമാണ്. കാരണം ബുധന്‍ ഈ സമയം നീചസ്ഥിതിയിലാണ് വരുന്നത്. ഗ്രഹങ്ങള്‍ക്ക് സാധാരണയായി ജ്യോതിഷത്തില്‍ ഉച്ചം, സ്വക്ഷേത്രം, നീചം എന്നിങ്ങനെയുള്ള പല മാറ്റങ്ങളും സ്ഥിതകളുമുണ്ട്.

അതുകൊണ്ട് തന്നെ ബുധന്റെ മീനം രാശിയിലേക്കുള്ള സംക്രമണം സംഭവിക്കുന്നത് നീചസ്ഥിതിയിലാണ്. സാധാരണ ബുധന്‍ ഇത്രയും ദിവസവും മീനം രാശിയില്‍ തുടരാറില്ല, 27 ദിവസങ്ങള്‍ക്കപ്പുറം ബുധന്‍ സ്ഥാനം മാറുന്നു. പക്ഷേ പതിവിന് വിപരീതമായി ബുധന്‍ 70 ദിവസത്തോളം മീനം രാശിയില്‍ സ്ഥിതി ചെയ്യുന്നു. എന്നാല്‍ ഇതില്‍ മാര്‍ച്ച് 18 മുതല്‍ ഏപ്രില്‍ രണ്ട് വരെയുള്ള സമയത്താണ് ബുധന്‍ ദുര്‍ബലമാവുന്നത്. ഇത് നിങ്ങളുടെ ജീവിതത്തേയും സ്വാധീനിക്കും. കുടുതല്‍ അറിയാന്‍ വായിക്കൂ.

Mercury Transit in Pisces 2025
Photo Credit: wise Generated

മേടക്കൂറ്
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ബുധന്റെ സഞ്ചാരം അത്ര നല്ലഫലങ്ങളല്ല നല്‍കുന്നത്. മാത്രമല്ല രാഹുവും ശുക്രനും ബുധനൊപ്പം ചേരുന്നതിനാല്‍ ത്രിഗ്രഹ യോഗവും കാണുന്നു. മാത്രമല്ല ഇത് നിങ്ങളുടെ ജീവിതത്തെ വളരെ ദോഷകരമായി ബാധിക്കുന്നു. പലപ്പോഴും പറയുന്നതല്ല ആളുകള്‍ കേള്‍ക്കുക. അത് പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കും. പലപ്പോഴും സംസാരത്തിലൂടെ പ്രതിസന്ധികള്‍ തേടി എത്തും. സാമ്പത്തിക നഷ്ടവും പ്രശ്‌നങ്ങളും വര്‍ദ്ധിക്കാം.

ഇടവക്കൂറ്
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പലപ്പോഴും ബുധന്‍ ദുര്‍ബലനെങ്കിലും ചെറിയ രീതിയില്‍ ഗുണാനുഭവങ്ങളും നല്‍കുന്നു. പലപ്പോഴും തൊഴില്‍പരമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. എങ്കിലും അല്‍പം ശ്രദ്ധിക്കണം. അധികാരവും ചുമതലയും കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കും. പരീക്ഷകളില്‍ വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു.

മിഥുനക്കൂറ്
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം. എങ്കിലും അതീവ ശ്രദ്ധയോടെ ഓരോ കാര്യവും കൈകാര്യം ചെയ്യുന്നത് അതിന്റേതായഫലം ല്‍കുന്നു. വിദേശ യാത്രക്ക് അനുകൂല സമയമാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവും. എങ്കിലും ഒരു താഴ്ച പ്രതീക്ഷിച്ച് വേണം ഓരോ ചുവടും മുന്നോട്ട് വെയ്ക്കുന്നതിന്.

കര്‍ക്കിടകക്കൂറ്
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ബുധന്‍ അത്ര നല്ല ഫലങ്ങളല്ല നല്‍കുന്നത്. നമ്മുടെ പദ്ധതിയനുസരിച്ചുള്ള കാര്യങ്ങളൊന്നും നടക്കണം എന്നില്ല. മാത്രമല്ല ബിസിനസില്‍ നിങ്ങള്‍ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് വലിയ സാമ്പത്തിക നഷ്ടം സംഭവിക്കാം. പുതിയ ബിസിനസ് ആരംഭിക്കരുത്. അത് വലിയ നഷ്ടത്തിലേക്ക് എത്തും. സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ കരുതല്‍ വേണം.

ചിങ്ങക്കൂറ്
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പലപ്പോഴും നീചസ്ഥാനത്തുള്ള ബുധന്‍ പല ദോഷഫലങ്ങളും പ്രദാനം ചെയ്യുന്നു. എങ്കിലും ചില കാര്യങ്ങള്‍ നിങ്ങളുടെ ഭാഗ്യത്തിന് നടന്ന് പോവാം. എന്നാല്‍ ചിലതാകട്ടെ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് പ്രതിസന്ധികളിലേക്ക് എത്തുന്നു. സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണം. കടബാധ്യതകള്‍ വര്‍ദ്ധിക്കും. എങ്കിലും അതിനെ പരിഹരിക്കാന്‍ സാധിക്കുന്നു.

കന്നിക്കൂറ്
കന്നിക്കൂറില്‍ വരുന്ന ബുധന്‍ പലപ്പോഴും ഗുണങ്ങളേക്കാള്‍ ദോഷങ്ങളെ പ്രദാനം ചെയ്യുന്നു. മാത്രമല്ല അവയെല്ലാം തന്നെ വേണ്ട പോലെ ജീവിതത്തെ സ്വാധീനിക്കുകയും ഇല്ല. സാമ്പത്തിക സ്ഥിതിയില്‍ അല്‍പം ശ്രദ്ധ വേണം. കടം വാങ്ങാതിരിക്കാന്‍ വളരെയധികം ശ്രദ്ധിക്കണം. കാരണം അത് പിന്നീട് നിങ്ങള്‍ക്ക് ഒരു തലവേദനയുണ്ടാക്കാം. പ്രണയത്തില്‍ തകര്‍ച്ച സംഭവിക്കാം. ദാമ്പത്യ ജീവിതവും വേണ്ട പോലെ മുന്നോട്ട് പോവുകയില്ല. സന്തുലിതമല്ലാത്ത ഒരു ജീവിതമായിരിക്കും നിങ്ങള്‍ക്കുണ്ടാവുന്നത്.

തുലാക്കൂറ്
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ശത്രുക്കള്‍ വര്‍ദ്ധിക്കും. രോഗാവസ്ഥയില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. എങ്കിലും അതിനെയെല്ലാം അതിജീവിക്കാനും സാധിക്കും. ബിസിനസില്‍ നഷ്ടങ്ങള്‍ തുടര്‍ക്കഥയാവും, പലപ്പോഴും പ്രതീക്ഷിക്കാത്തത് പോലെ കടങ്ങള്‍ വാങ്ങുന്നതിനുള്ള യോഗം കാണുന്നു. പ്രതീക്ഷകള്‍ പലതും അസ്ഥാനത്താവും. കൂടാതെ വിദേശത്ത് പോവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് സാധിക്കണം എന്നില്ല. വസ്തുവില്‍ക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം.

വൃശ്ചികക്കൂറ്
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ജീവിതത്തില്‍ നേരിടേണ്ട് വരും. ഒരു കാര്യത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാതെ കാര്യങ്ങളെക്കുറിച്ച് സംസാരിക്കരുത്. അത് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കും. ജോലിയില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങളെ ഉടന്‍ പരിഹരിക്കണം. അല്ലാത്ത പക്ഷം അത് വലുതായി വരാം. സാമ്പത്തിക സ്ഥിതിയും വളരെ മോശമായിരിക്കും.

ധനുക്കൂറ്
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടികള്‍ നേരിടേണ്ടി വരും. അത് നിങ്ങളുടെ ജീവിതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കും. അനാരോഗ്യകരമായ പല കാര്യങ്ങളും ജീവിതത്തിലുണ്ടാവും. സൗഹൃദങ്ങളില്‍ പലപ്പോഴും തെറ്റിദ്ധാരണകള്‍ ഉണ്ടാവും. കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കും. അതുകൊണ്ട് തന്നെ എടുക്കുന്ന തീരുമാനങ്ങള്‍ എന്ത് തന്നെയാണെങ്കിലും ആലോചിച്ച് വേണം എന്നത് ശ്രദ്ധിക്കണം.

മകരക്കൂറ്
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കാര്യങ്ങളൊന്നും തന്നെ പ്രതീക്ഷിച്ചത് പോലെ സംഭവിക്കണം എന്നില്ല. പലപ്പോഴും സഹപ്രവര്ത്തകരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കാത്തത് ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടാക്കും. സാമ്പത്തിക സ്ഥിതിയില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കും. ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാം. ജോലിയിലെ തടസ്സങ്ങള്‍ നീങ്ങാതെ നിങ്ങളില്‍ തലവേദനയുണ്ടാക്കും. ശരിക്കും വട്ടം കറങ്ങുന്ന ഒരു സമയമാണ് എന്നതില്‍ സംശം വേണ്ട.

കുംഭക്കൂറ്
മീനം രാശിയില്‍ ബുധന്റെ സഞ്ചാരം പലപ്പോഴും കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കും. എങ്കിലും നാമമാത്രമായ ചില ഗുണാനുഭവങ്ങളും നിങ്ങള്‍ക്ക് ലഭിക്കുന്നു. പലപ്പോഴും ദാമ്പത്യ ജീവിതത്തില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങളെ ഭംഗിയായി പരിഹരിക്കാന്‍ സാധിക്കും. വാകുക്കള്‍ക്ക് വിലയുണ്ടാവും. ധനവരവ് അല്‍പം കൂടി വര്‍ദ്ധിക്കുന്നു. ശത്രുക്കളെ പ്രതിരോധിക്കാന്‍ സാധിക്കും.

മീനക്കൂറ്
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങള്‍ വിടാതെ പിന്തുടരുന്നു. നിങ്ങളെ ചുറ്റിവരിഞ്ഞ് ഒരു ഭയം നിലനില്‍ക്കാം. പലപ്പോഴും കടബാധ്യതകള്‍ വര്‍ദ്ധിക്കാം. സാമ്പത്തികമായി നിങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടുകളിലൂടെ കടന്ന് പോവുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം കടം വാങ്ങുന്നതിനും കടം കൊടുക്കുന്നതിനും. ബിസിനസിലെ നേട്ടങ്ങള്‍ നിസ്സാരമല്ല. അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കും.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Wednesday, February 19, 2025, 14:51 [IST]
X
Desktop Bottom Promotion