Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
ഈ ആഴ്ചയിലെ പ്രധാന നക്ഷത്രമാറ്റം; ബുധന്‍ മകം നക്ഷത്രത്തിലെത്തും; തൊഴിലില്‍ ഉയര്‍ച്ചയും വിജയവും ഫലം
ഗ്രഹങ്ങളുടെ രാജകുമാരനായ ബുധന്‍ ബുദ്ധി, വിവേകം, ബിസിനസ്, ഏകാഗ്രത, ആശയവിനിമയം എന്നിവയുടെ ദേവനാണ്. 26 ദിവസം കൂടുമ്പോഴാണ് ബുധന്‍ ഒരു രാശിയില്‍ നിന്നും അടുത്ത രാശിയിലേക്ക് കടക്കുന്നത്. സെപ്റ്റംബറില്‍ ബുധന്‍ രണ്ട് തവണ രാശിമാറ്റം നടത്തുന്നുണ്ട്. മാസത്തിന്റെ തുടക്കത്തില്‍ തന്നെ ബുധന്‍ ചിങ്ങം രാശിയിലേക്കും മാസത്തിന്റെ അവസാനത്തില്‍ കന്നി രാശിയിലേക്ക് ബുധന്‍ പ്രവേശിക്കും.

രാശിമാറ്റത്തോടൊപ്പം ബുധന്‍ നക്ഷത്രമാറ്റവും നടത്തുന്നുണ്ട്. ഇതിന്റെ പ്രതിഫലനങ്ങള്‍ എല്ലാ രാശികളിലും അനുഭവപ്പെടും. സെപ്റ്റംബര്‍ തുടക്കത്തില്‍ തന്നെ ബുധന്‍ മകം നക്ഷത്രത്തിലേക്ക് പ്രവേശിക്കുകയാണ്. കേതുവിന്റെ നക്ഷത്രമാണ് മകം. ബുധന്‍ മകം നക്ഷത്രത്തിലേക്ക് എത്തുന്നത് ആര്‍ക്കെല്ലാം നേട്ടമാകുമെന്ന് അറിയാം.
സെപ്റ്റംബര്‍ നാലിന് രാവിലെ 11.52നാണ് ബുധന്‍ മകം നകഷത്രത്തില് പ്രവേശിക്കുന്നത്. സെപ്റ്റംബര്‍ 14 വരെ ഈ നക്ഷത്രത്തില്‍ തുടര്‍ന്നതിന് ശേഷം പൂരം നക്ഷത്രത്തിലേക്ക് എത്തിച്ചേരും. 27 നക്ഷത്രങ്ങളില്‍ പത്താമത്തെ നക്ഷത്രമാണ് മകം. കേതുവാണ് ഈ നക്ഷത്രത്തിന്റെ ദേവന്. ഇതിലൂടെ ചില രാശികള്‍ക്ക് ജീവിതത്തില്‍ സന്തോഷദിനങ്ങള്‍ വന്നുചേരും.
മേടം
മേടം രാശിയുടെ അഞ്ചാമത്തെ ഭാവത്തിലാണ് ബുധന്‍ രാശിമാറ്റം നടത്തുന്നത്. മകം നക്ഷത്രത്തിലേക്ക് ബുധന്‍ എത്തുന്നത് മേടം രാശിക്കാര്‍ക്ക് ഗുണകരമാകും. ഏറെക്കാലമായി അലട്ടിയിരുന്ന പ്രശ്നങ്ങള്‍ അവസാനിക്കും. അതോടൊപ്പം കരിയറില്‍ നേട്ടങ്ങളുണ്ടാകും. ജോലിയില്‍ സംതൃപ്തിയുണ്ടാകും. ബിസിനസില്‍ നിന്നും ലാഭമുണ്ടാകും. പരിശ്രമങ്ങള്‍ ഫലം കാണും. പുതിയ വരുമാനമാര്‍ഗ്ഗങ്ങള്‍ ഉണ്ടാകുന്നതിനാല്‍ സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ദാമ്പത്യജീവിതം സന്തോഷകരമാകും. ദാമ്പത്യത്തില്‍ അലട്ടിയിരുന്ന പ്രശ്നങ്ങളില്‍ നിന്നും മോചനം ലഭിക്കും. അധ്യാത്മിക കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും.
മിഥുനം
മിഥുനം രാശിയില്‍ ജനിച്ച ആളുകള്‍ക്കും ബുധന്‍ മകം നക്ഷത്രത്തിലേക്ക് എത്തുന്നത് ലാഭകരമാകും. ഏറെക്കാലമായി നടക്കാതിരുന്ന ജോലികള്‍ പുനരാരംഭിക്കാനും പൂര്‍ത്തീകരിക്കാനും സാധിക്കും. കരിയറുമായി ബന്ധപ്പെട്ട് യാത്രകള്‍ നടത്തേണ്ടതായി വരും. അവയ്ക്ക് ഗുണമുണ്ടാകും. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് ഈ സമയത്ത് അതിന് യോഗമുണ്ടാകും. നല്ല തൊഴിലവസരങ്ങള്‍ തേടിയെത്തും. പുതിയ ജോലിയിലൂടെ പല ആനുകൂല്യങ്ങളും തേടിയെത്തും. ബിസിനസില്‍ നിന്നും വലിയ നേട്ടങ്ങള്‍ ഉണ്ടാകും. സാമ്പത്തികസ്ഥിതി വളരെയധികം മെച്ചപ്പെടും.
ചിങ്ങം
ബുധന്‍ മകം നക്ഷത്രത്തിലേക്ക് കടക്കുന്നത് ചിങ്ങം രാശിക്കാര്‍ക്ക് ഗുണകരമാകും. കുടുംബാംഗങ്ങളോടൊപ്പം സമയം ചിലവഴിക്കാനും സന്തോഷം അനുഭവിക്കാനും കഴിയും. ബിസിനസ് വിദേശത്തേക്ക് വ്യാപിപ്പിക്കാനോ വിദേശ ബിസിനസുകളില്‍ നിന്ന് ലാഭം കൊയ്യാനോ സാധിക്കും. ധനവും സമ്പത്തും തേടിയെത്തും. കരിയറില്‍ വമ്പന്‍ നേട്ടങ്ങള്‍ ഉണ്ടാകും. പുതിയ ജോലിക്കുള്ള നിരവധി അവസരങ്ങള്‍ ലഭിക്കും. സാമ്പത്തികസ്ഥിതി വളരെ അഭിവൃദ്ധിപ്പെടുന്നതിനാല് സമ്പാദ്യങ്ങള്‍ വളരും. ദാമ്പത്യജീവിതം സന്തോഷകരമാകുകയും ജീവിതപങ്കാളിയുടെ പൂര്‍ണ പിന്തുണ എല്ലാ കാര്യങ്ങളിലും ലഭിക്കുകയും ചെയ്യും.ജീവിതത്തില്‍ അനവധി സന്തോഷനിമിഷങ്ങള്‍ ഉണ്ടാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
