Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
Mercury transit: ഗ്രഹങ്ങളുടെ രാജകുമാരന് രാശിമാറുമ്പോള്‍ വസ്തു, വീട്, ആഭരണം വിലപിടിച്ചതെല്ലാം കൈക്കുള്ളില്‍
വേദ ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ ഗ്രഹമാറ്റങ്ങളുടെ സമയത്ത് സംഭവിക്കുന്നുണ്ട്. പലപ്പോഴും ജീവിതത്തില്‍ ഉണ്ടാവുന്ന പല ഗ്രഹമാറ്റങ്ങളും നിങ്ങളുടെ ജീവിതത്തിലും വളരെയധികം സ്വാധീനം ചെലുത്തുന്നു. എന്നാല്‍ ബുധന്റെ രാശിമാറ്റം എത്രത്തോളം നിങ്ങളെ സ്വാധീനിക്കുന്നു എന്ന് അറിയാന്‍ ഈ ലേഖനം സഹായിക്കുന്നു. ബുധന്‍ ഗ്രഹങ്ങളുടെ രാജകുമാരന് എന്നറിയപ്പെടുന്ന ഗ്രഹമാണ്. അതുകൊണ്ട് തന്നെ ഈ ഗ്രഹത്തിന്റെ മാറ്റം പല വിധത്തില്‍ നിങ്ങള്‍ക്ക് മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
തുലാം രാശിയിലേക്ക് ബുധന്‍ മാറുമ്പോള്‍ അത് എപ്രകാരം 12 രാശിക്കാരേയും ബാധിക്കുന്നു എന്നത് ചോദ്യമാണ്. എന്നാല്‍ ചില അവസരങ്ങളില്‍ എങ്കിലും അത് നിങ്ങളുടെ ജീവിതത്തെ മാറ്റി മറിക്കുന്നുണ്ട്. പ്രത്യേകിച്ച് മൂന്ന് രാശിക്കാരില്‍ ബുധന്റെ സ്വാധീനം നിസ്സാരമല്ല. ബുധന്റെ രാശിമാറ്റം നിമിത്തം 3 രാശിക്കാരുടെ ഭാഗ്യം പ്രകാശിക്കും. ഈ രാശിക്കാരുടെ സമ്പത്തില്‍ വലിയ വര്‍ദ്ധനവുണ്ടാവും. അത് ഏതൊക്കെ രാശിക്കാരാണ് എന്ന് നമുക്ക് നോക്കാം.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ബുധന്റെ സംക്രമണം അനുകൂലമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പണത്തിന്റെ ഗൃഹത്തിലേക്കാണ് ബുധന്‍ മാറുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ ഉണ്ടാവുന്നു. കാലാകാലങ്ങളില്‍ ധനലാഭം തേടി എത്തുന്നു. ലക്ഷ്യങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. പലപ്പോഴും പുതിയ പ്രോജക്റ്റുകള്‍ കാരണം സാമ്പത്തിക നേട്ടം നിങ്ങള്‍ക്കുണ്ടാവും. കൂടാതെ പോസിറ്റീവിറ്റി ജീവിതത്തില്‍ നിറയുന്നു. സംസാരത്തിന്റെ കഴിവ് കാരണം ജീവിതം തന്നെ മാറി മറിയുന്നു. ആഗ്രഹിക്കുന്നത് പോലെയുള്ള സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ബിസിനസുകാര്‍ക്ക് പണം പല തരത്തിലും തേടി എത്തും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ശുഭകരമായ പല മാറ്റങ്ങളും ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ഇവരുടെ അഞ്ചാം ഭാവത്തിലാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്. നിങ്ങളുടെ കുഞ്ഞുമായി ബന്ധപ്പെട്ട് ജീവിതത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവാം. നിങ്ങള്‍ക്ക് കാലാകാലങ്ങളില്‍ അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. പലപ്പോഴും ജീവിതത്തില്‍ പുരോഗതി പ്രാപിക്കുകയും സാമ്പത്തിക നേട്ടങ്ങള്‍ കൂടുതല്‍ ഉണ്ടാവുകയും ചെയ്യുന്നു. പ്രണയിക്കുന്നവര്‍ക്ക് അവരുടെ ജീവിതം സന്തോഷകരമായി മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. ജോലിയുടെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള തടസ്സങ്ങളും നിങ്ങള്ക്കുണ്ടാവുന്നില്ല. എന്നാല്‍ ജോലിയില്‍ നേട്ടങ്ങളും സാമ്പത്തിക മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു.
മകരം രാശി
ബുധന്റെ സംക്രമണം മകരം രാശിക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഗുണം ചെയ്യുന്നു. പലപ്പോഴും കരിയറിന്റേയും ബിസിനസിന്റേയും അനുകൂല മാറ്റങ്ങള്‍ ഇവരെ കൂടുതല്‍ സന്തോഷിപ്പിക്കുന്നു. ആഗ്രഹിക്കുന്നത് പോലെയുള്ള പുരോഗതി ജീവിതത്തില്‍ ഉണ്ടാവും. ബിസിനസില്‍ നഷ്ടപ്പെട്ട പണം തിരികെ ലഭിക്കുന്നു. നിങ്ങളുടെ കരിയറില്‍ പെട്ടെന്നുള്ള വളര്‍ച്ച ഉണ്ടാകും, നിങ്ങളുടെ ശമ്പളം വര്‍ദ്ധിക്കുകയും പ്രമോഷന് ലഭിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കാനുള്ള എല്ലാ അവസരങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. ജോലി അന്വേഷിക്കുന്നവര്‍ക്ക് ജോലി ലഭിക്കുന്നു. കൂടാതെ അച്ഛനുമായുള്ള ബന്ധം ശക്തമാവുകയും മികച്ച നേട്ടങ്ങളുണ്ടാവുകയും ചെയ്യുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
