Latest Updates
-
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ്
രാജാവിന്റെ രാശിയില്‍ രാജകുമാരന്; ബുധന്റെ രാശിമാറ്റം ഐശ്വര്യകരം, തൊഴില്‍, സാമ്പത്തികഗുണങ്ങള്‍
ജ്യോതിഷശാസ്ത്രം അനുസരിച്ച് നവഗ്രഹങ്ങളില്‍ ഒരു ഗ്രഹത്തിന് ചില ഗ്രഹങ്ങളുമായി പൊരുത്തവും മറ്റുചില ഗ്രഹങ്ങളുമായി പൊരുത്തക്കേടും ഉണ്ടാകും. രാശിചക്രത്തില്‍ ഓരോ രാശികള്‍ക്കും അധിപനായി ഒരു ഗ്രഹമുണ്ട്. ഒരുഗ്രഹം അതിന് പൊരുത്തമുള്ള മറ്റൊരു ഗ്രഹത്തിന്റെ രാശിയില്‍ എത്തുമ്പോള്‍ ശുഭഫലങ്ങളും പൊരുത്തക്കേടുള്ള ഗ്രഹത്തിന്റെ രാശിയില്‍ എത്തുമ്പോള്‍ അശുഭഫലങ്ങളും രൂപം കൊള്ളും. ഇത്തരം ശുഭാശുഭഫലങ്ങള്‍ ആളുകളടെ ജീവിതത്തില്‍ പ്രതിഫലിക്കുകയും ചെയ്യും.

ഗ്രഹങ്ങളുടെ രാജകുമാരനെന്ന് വിളിക്കപ്പെടുന്ന ബുധന്‍ അടുത്ത മാസം ചിങ്ങത്തിലേക്ക് കടക്കുകയാണ്. ബുധന്റെ മിത്രരാശിയാണ് ചിങ്ങം. അതുകൊണ്ടുതന്നെ പൊതുവേ ശുഭഫലങ്ങളാണ് ഇതിലൂടെ ഉണ്ടാകുക. പ്രത്യേകിച്ച് മൂന്ന് രാശികള്‍ക്ക് വളരെ വിശിഷ്ടമായ ഫലങ്ങള്‍ ഈ രാശിമാറ്റത്തിലൂടെ ലഭിക്കും. ആ രാശികള്‍ ഏതെല്ലാമാണെന്ന് അറിയാം.
ചിങ്ങം
ചിങ്ങം രാശിയില്‍ ജനിച്ചവര്‍ക്ക് ബുധന്റെ രാശിമാറ്റം ശുഭകരമായി മാറും. കാരണം ഈ രാശിമാറ്റം അവരുടെ ലഗ്നഭാവത്തിലാണ് സംഭവിക്കുന്നത്. അതിനാല്‍ ഈ കാലയളവില്‍ മറ്റുള്ളവര്‍ക്ക് ഇവരോടുള്ള മതിപ്പ് വളരെയധികം വര്‍ധിക്കും. അതോടൊപ്പം സമൂഹത്തില്‍ അംഗീകാരവും പദവികളും തേടിയെത്തും. പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഈ സമയം വളരെയധികം നേട്ടങ്ങള്‍ ഉണ്ടാകും. ആഗ്രഹിച്ച രീതിയിലുള്ള ഉന്നത വിദ്യാഭ്യാസം നേടും. കൂടാതെ ദിവസ വരുമാനം കൂടും. മാമ്രല്ല, പണം സമ്പാദിക്കുന്നതില്‍ വിജയിക്കും. പുതിയ ആളുകളുമായി ബന്ധം സ്ഥാപിക്കുകയും അത് ഭാവിയില്‍ ഗുണകരമായിത്തീരുകയും ചെയ്യും. കൂടാതെ വിവാഹിതര്‍ക്ക് ദാമ്പത്യജീവിതം സന്തോഷകരമാകും. പങ്കാളിത്ത ബിസിനസ് നടത്തുന്നവര്‍ക്കും ലാഭം തേടിവരും.
തുലാം
ബുധന്റെ രാശിമാറ്റം തുലാം രാശിക്കാര്‍ക്കും അനുകൂലമായിരിക്കും. കാരണം ഈ രാശിയുടെ വരുമാനവുമായി ബന്ധപ്പെട്ട ഭാവത്തിലാണ് ഈ രാശിമാറ്റം സംഭവിക്കുന്നത്. അതുകൊണ്ട് ഈ സമയത്ത് ഇവരുടെ വരുമാനം വളരെയധികം വര്‍ധിക്കും. മാത്രമല്ല, ഈ സമയം നിക്ഷേപങ്ങള്‍ നടത്തുന്നതിനും വളരെ ഗുണകരമാണ്. ഈ സമയത്ത് നടത്തുന്ന നിക്ഷേപങ്ങള്‍ ഭാവിയില്‍ നേട്ടമാകും. അതിലൂടെ വളരെയധികം സാമ്പത്തികലാഭം ഉണ്ടാകും. ബിസിനസ് ചെയ്യുന്നവര്‍ക്ക് ബുധന്റെ രാശിമാറ്റത്തോടെ ബിസിനസ് കൂടുതല്‍ വിപുലപ്പെടുത്താനുള്ള ഭാഗ്യമുണ്ടാകും. മാത്രമല്ല, സന്താനങ്ങളുമായി ബന്ധപ്പെട്ട് ശുഭവാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും. ഈ സമയത്ത് ഓഹരിനിക്ഷേപം, ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളിലൂടെയും സാമ്പത്തികനേട്ടം ഉണ്ടാകാം.
ധനു
ധനു രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ബുധന്റെ രാശിമാറ്റം ഗുണകരമായിരിക്കും. കാരണം ഇവരുടെ ഒമ്പതാം ഭാവത്തിലാണ് രാശിമാറ്റം നടക്കുന്നത്. അതുകൊണ്ട് ഈ സമയത്ത് ഇവര്‍ക്ക് നല്ലകാലം ആരംഭിക്കും. എല്ലാ കാര്യങ്ങളിലും ഭാഗ്യത്തിന്റെ തുണയുണ്ടാകും. ബിസിനസ് ചെയ്യുന്നവര്‍ക്ക് ഈ കാലയളവ് വളരെയധികം ശുഭകരമായിരിക്കും. ബിസിനസില്‍ നിന്നും ലാഭം തേടിയെത്തും. ഉദ്യോഗസ്ഥര്‍ക്ക് ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തങ്ങളും മികച്ച അവസരങ്ങളും ലഭിക്കും. നിര്‍ത്തിവെച്ചിരുന്ന ജോലി പുനരാരംഭിക്കാന്‍ സാധിക്കും. സ്വദേശത്തും വിദേശത്തും യാത്രകള്‍ നടത്താന്‍ സാധിക്കും. മംഗളകരമായ പരിപാടികളില്‍ പങ്കെടുക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
