Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ബുധന്‍ രാശിമാറി: ഇനിയാണ് യഥാര്ത്ഥഭാഗ്യം മറനീക്കി വരുന്നത്: 27നാളിനും ഗുണദോഷഫലം
ബുധന്റെ രാശിമാറ്റം ചിങ്ങത്തില് സംഭവിച്ച് കഴിഞ്ഞു. വേദജ്യോതിഷമനുസരിച്ച് ബുധന്‍ നമ്മുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. ബുദ്ധി, അറിവ്, വിധി, സംസാരശേഷി എന്നിവയെല്ലാം സ്വാധീനിക്കുന്നതാണ് ബുധന്റെ മാറ്റം.
കര്‍ക്കിടകം രാശിയിലുള്ള ബുധന്റെ രാശിമാറ്റത്തോട് അനുബന്ധിച്ച് പല വിധത്തില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു. 27 നക്ഷത്രക്കാരിലും സംഭവിക്കുന്ന ബുധന്റെ രാശിമാറ്റത്തിന്റെ ഫലങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. 27 നക്ഷത്രക്കാരിലും സമ്പൂര്‍ണ ഗുണദോഷഫലം എന്തൊക്കെയെന്ന് നോക്കാം.

മേടക്കൂറ്
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ബുധന്റെ രാശിമാറ്റം പലപ്പോഴും പുതിയ ആശയങ്ങള്‍ കൊണ്ട് വരുന്നു. മാത്രമല്ല ചിന്തകള്‍ പങ്കിടുന്നതില്‍ നിങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. പലപ്പോഴും സാമ്പത്തിക സ്ഥിതിയിലെ മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നു.
ഇടവക്കൂറ്
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങള്‍ ഉണ്ടാവുന്നു ബുധന്റെ രാശിമാറ്റം മൂലം. ക്രിയേറ്റീവ് ആയ പല കാര്യങ്ങളിലും നിങ്ങള്‍ക്ക് താല്‍പ്പര്യം വര്‍ദ്ധിക്കുന്നു. പുതിയ ബിസിനസ് ആരംഭിക്കുന്നതിന് അനുകൂലമായ സമയമാണ്.
മിഥുനക്കൂറ്
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ആശയവിനിമയ സംബന്ധമായ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആകര്‍ഷകമായി സംസാരിക്കുന്നത് വഴി പലപ്പോഴും പ്രശ്നങ്ങളെല്ലാം തന്നെ അകന്ന് പോവുന്നു. സാമ്പത്തിക സ്ഥിതി അതിശക്തമായിരിക്കും.
കര്‍ക്കടകക്കൂറ്
കര്‍ക്കടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ബുധന്‍ വളരെയധികം പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും ജീവിതത്തിലെ എല്ലാ തരത്തിലുള്ള മാറ്റങ്ങളും ഉള്‍ക്കൊള്ളുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്ന സമയമാണ്.പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നത് വഴി നേട്ടങ്ങളുണ്ടാവുന്നു.
ചിങ്ങക്കൂറ്
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ബുധന്റെ ചിങ്ങം രാശിയിലേക്കുള്ള സംക്രമണം അനുകൂലമായ പല നേട്ടങ്ങളും നല്കുന്നു. പലപ്പോഴും സ്വാഭാവികമായ പല നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ജീവിതത്തില്‍ ഉണ്ടാവുന്ന സാമ്പത്തിക പ്രതിസന്ധികളെല്ലാം പരിഹരിക്കുന്ന സമയമാണ്.
കന്നിക്കൂറ്
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സ്വകാര്യ ജീവിതത്തില്‍ നേട്ടങ്ങളുണ്ടാവുന്നു. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങള്‍ക്ക് തേടി വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ജോലിയില്‍ ഉയര്‍ച്ചയും നേട്ടങ്ങളും ലഭ്യമാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
തുലാക്കൂറ്
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ ഐക്യവും സ്നേഹവും ബുധന്‍ നല്കുന്നു. പലപ്പോഴും പല വിധത്തിലുള്ള പൊരുത്തക്കേടുകള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുമെങ്കിലും അതിനെയെല്ലാം പരിഹരിക്കുന്ന തരത്തിലുള്ള മാറ്റങ്ങളാണ് ജീവിതത്തില്‍ ഉണ്ടാവുന്നത്.
വൃശ്ചികക്കൂറ്
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നതിന് പലപ്പോഴും ബുധന്‍ കാരണമാകുന്നു. കൂടാതെ ജോലിയില്‍ പല വിധത്തിലുള്ള സ്ഥാനമാറ്റങ്ങളും സംഭവിക്കുന്നു. സാമ്പത്തിക കാര്യങ്ങള്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കണം.
ധനുക്കൂറ്
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പഠന കാര്യങ്ങളില്‍ കൂടുതല്‍ പ്രാധാന്യം ഉണ്ടാവുന്നു. പുതിയ കാര്യങ്ങളെക്കുറിച്ച് പഠിക്കുന്നതിനും അതിന് വേണ്ട തീരുമാനങ്ങള്‍ എടുക്കുന്നതിനും സാധിക്കുന്നു. സാമ്പത്തിക കാര്യങ്ങള്‍ മികച്ച ഫലങ്ങള്‍ നല്കുന്നു.
മകരക്കൂറ്
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കരിയറില്‍ പുരോഗതിയുണ്ടാവുന്ന സാധ്യതയുണ്ട്. അത് കൂടാതെ ജീവിതത്തില്‍ അനുകൂലമായ നേട്ടങ്ങളും ഉണ്ടാവാം. കഠിനാധ്വാനം അംഗീകരിക്കപ്പെടുന്നു. പുരോഗതി പലപ്പോഴും ജീവിതത്തില്‍ നിങ്ങളെ തേടി എത്തുന്നു. അതിന് ബുധന്‍ കാരണമാകുന്നു.
കുംഭക്കൂറ്
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ബുദ്ധിപരമായ കാര്യങ്ങളില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവാം. പലപ്പോഴും ഗുണകരമായ പല നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്നു. ജീവിതത്തില്‍ നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.
മീനക്കൂറ്
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഉയര്‍ന്ന നേട്ടങ്ങള്‍ ബുധന്‍ പ്രദാനം ചെയ്യുന്നു. സാമ്പത്തിക കാര്യങ്ങളില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും അനുഭവിക്കേണ്ടി വരുന്നില്ല. പലപ്പോഴും നിങ്ങള്‍ക്ക് നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ജീവിതം തന്നെ മാറി മറിയുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications