ബുധന്‍ മിഥുനം രാശിയിലേക്ക്: ജൂണ്‍ 6-22 വരെയുള്ള 17 ദിനം മാറ്റങ്ങള്‍ 12 രാശിക്കാര്‍ക്കും ഇപ്രകാരം

Mercury Transit In Gemini 2025: ബുധന്‍ മിഥുനം രാശിയിലേക്ക് മാറുകയാണ് ജൂണ്‍ 6 മുതല്‍. ഇത് ചില രാശിക്കാര്‍ക്ക് അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു. ജൂണ്‍ 6 മുതല്‍ 22 വരെ ബുധന്‍ മിഥുനം രാശിയില്‍ സ്ഥിതി ചെയ്യുന്നു. മിഥുനം ബുധന്റെ സ്വന്തം രാശിയിലേക്കാണ് മാറുന്നത്. ബുദ്ധിയുടെ കാര്യത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഗ്രഹമാണ് ബുധന്‍. അതുകൊണ്ട് തന്നെ ബുധനുണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളുടെ കാര്യക്ഷമതയേയും ബാധിക്കുന്നു.

ബുധന്റെ സ്വന്തം രാശിയാണ് ബുധന്‍. അതുകൊണ്ട് തന്നെ ബുധന്റെ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നു. ബിസിനസ്സില്‍ ലാഭം കൊണ്ടുവരുന്നതിനും അത് വഴി നേട്ടങ്ങള്‍ തേടി എത്തുന്നതിനും എല്ലാം ബുധന്‍ കാരണമാകുന്നു. എന്നാല്‍ ബുധന്‍ ദുര്‍ബലനായി ഇരുന്നാല്‍ അത് നിങ്ങളില്‍ നെഗറ്റീവ് മാറ്റങ്ങളും കൊണ്ട് വരുന്നു. 12 രാശിക്കാരിലും ബുധന്റെ മിഥുനം രാശി സംക്രമണം എത്രത്തോളം മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്ന് നോക്കാം.

Mercury Transit In Gemini

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19)
മേടം രാശിക്കാര്‍ക്ക് മാനസികമായ പല മാറ്റങ്ങളും സംഭവിക്കുന്നു. അതെല്ലാം തന്നെ പലപ്പോഴും പോസിറ്റീവ് മാറ്റങ്ങളായിരിക്കും. കൂടാതെ നിങ്ങള്‍ നടത്തുന്ന സാമൂഹിക ഇടപെടല്‍ പലപ്പോഴും വിജയം കാണുന്നു. പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനും സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണകരമായ പല നേട്ടങ്ങളും തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തോടെ ഏത് കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു.

ഇടവം (ഏപ്രില്‍ 20 - മെയ് 20)
ഇടവം രാശിക്കാര്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിതി മാറ്റങ്ങളുടേതായി തുടരും. പലപ്പോഴും മിഥുനത്തിലെ ബുധന്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. സമര്‍ത്ഥമായി ഏത് കാര്യത്തിലും ഇടപെടുന്നതിന് സാധിക്കുന്നു. ആവേശകരമാ ചിലവുകള്‍ ഉണ്ടാവാം. അതിനെ കൈകാര്യം ചെയ്യുന്നത് സൂക്ഷിച്ച് വേണം. അനാവശ്യമായി ഒരു കാര്യത്തിലും ഇടപെടരുത്. അത് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു. കൂടുതല്‍ ശ്രദ്ധ ഓരോ കാര്യത്തിലും അനിവാര്യമാണ്.

മിഥുനം (മെയ് 21 - ജൂണ്‍ 20)
മിഥുനം രാശിക്കാരുടെ ഗ്രഹമാണ് ബുധന്‍. ഇത് നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങളാണ് കൊണ്ട് വരുന്നത്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യത്തോടെ ഓരോ കാര്യവും ചെയ്യുന്നതിന് സാധിക്കുന്നു. സാമ്പത്തിക മാറ്റങ്ങള്‍ അനുകൂലമായി വരുന്നു. നേട്ടങ്ങളുടെ കാര്യത്തില്‍ പല വിധത്തിലുള്ള സന്തോഷം സംഭവിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. ഓരോ കാര്യം സംസാരിക്കുമ്പോളും വളരെയധികം ചിന്തിക്കുന്നു.

കര്‍ക്കിടകം (ജൂണ്‍ 21 - ജൂലൈ 22)
കര്‍ക്കിടകം രാശിക്കാര്‍ക്ക് കൂടുതല്‍ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ നടത്തുന്നതിനുള്ള യോഗം കാണുന്നു. ബുധന്‍ നിങ്ങളെ ചിന്തിക്കുന്നതിനും അതനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനും സഹായിക്കുന്നു. ഭൂതകാല മാറ്റങ്ങള്‍ ജീവിതത്തെ കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തിക്കും. എങ്കിലും ശ്രദ്ധയോടെ കൈകാര്യം ചെയ്താല്‍ എല്ലാം പരിഹരിക്കപ്പെടുന്നു. ആരോഗ്യം നിസ്സാരമല്ല. സാമ്പത്തിക കാര്യങ്ങളില്‍ അതീവ ശ്രദ്ധ അനിവാര്യമാണ്.

Mercury Transit In Gemini

ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാര്‍ക്ക് ഒാരോ സാഹചര്യവും എപ്രകാരമായിരിക്കണം എന്ന ചിന്തയുണ്ടാവുന്നു. പലപ്പോഴും കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ആരോഗ്യത്തോടെ എല്ലാക്കാലവും മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. സാമൂഹിക ജീവിതത്തില്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല സന്തോഷകരമായ പല നേട്ടങ്ങളും ഇന്നത്തെ ദിവസം തേടി എത്തുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ നിങ്ങളെ ബാധിക്കുകയില്ല. സാമ്പത്തിക കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടി വരും.

കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)
കന്നി രാശിക്കാര്‍ക്ക് കരിയര്‍ മാറ്റങ്ങള്‍ തേടി എത്തുന്നു. പ്രധാനപ്പെട്ട മീറ്റിംഗുകള്‍ എല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ആരോഗ്യത്തെ വളരെയധികം ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ ഉണ്ടാവുന്നു. അതിന്റെ ഫലമായി പല വിധത്തിലും പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം. കരിയറുമായി ബന്ധപ്പെട്ട് പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നു. അത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ സന്തോഷത്തിലാക്കുന്നു. സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണം.

തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
തുലാം രാശിക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പഠനം, യാത്ര എന്നിവയ്ക്കായി കൂടുതല്‍ സമയം ചിലവഴിക്കേണ്ടി വരും. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക കാര്യങ്ങള്‍ നിങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അത് നേട്ടങ്ങളിലേക്ക് എത്തുന്നു. അനുകൂലമായ പല മാറ്റങ്ങളും ഈ സമയം സംഭവിക്കാം. കാത്തിരിക്കുന്ന മാറ്റങ്ങള്‍ നിങ്ങളെ കൂടുതല്‍ സന്തോഷത്തിലാക്കും.

വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21)
പണം, അടുപ്പം എന്നിവ വര്‍ദ്ധിക്കുന്ന സമയമാണ്. പലപ്പോഴും ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങളെല്ലാം തന്നെ വിചിത്രമായി നിങ്ങള്‍ക്ക് തോന്നാം. ബുധ സംക്രമണം ആഴത്തിലുള്ള ചിന്തകള്‍ വര്‍ദ്ധിപ്പിക്കും. ഗൗരവത്തോടെ ഓരോ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങള്‍ ഇരട്ടിയാവുന്നു. അതിനെ കൈകാര്യം ചെയ്യുന്ന രീതി മികച്ചതായിരിക്കണം.

Mercury Transit In Gemini

ധനു (നവംബര്‍ 22 - ഡിസംബര്‍ 21)
ധനു രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ് ബുധ സംക്രമണം. അത് നിങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. തുറന്ന് പറച്ചില്‍ അല്‍പം ശ്രദ്ധിക്കണം. കാര്യങ്ങളെ അത് തകിടം മറിയ്ക്കുന്നതിലേക്ക് എത്താം. സാമ്പത്തികമായി അത്ര നല്ല സമയമായിരിക്കില്ല എന്നതാണ് പ്രധാന കാര്യം. കാലങ്ങളോളം ഇതിന്റെ മാറ്റങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കണം.

മകരം (ഡിസംബര്‍ 22 - ജനുവരി 19)
മകരം രാശിക്കാര്‍ക്ക് ബുധന്റെ മിഥുനം രാശിയിലേക്കുള്ള സംക്രമണം പല ശീലങ്ങളിലും മാറ്റം കൊണ്ട് വരുന്നതിന് കാരണമാകുന്നു. പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതിന് സാധിക്കും. സാമ്പത്തിക മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. ബുധന്‍ നിങ്ങളെ കൂടുതല്‍ കാര്യങ്ങള്‍ സംഘടിപ്പിക്കുന്നതിനും പ്രശ്‌നങ്ങള്‍ എല്ലാം കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനും സഹായിക്കുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്.

കുംഭം (ജനുവരി 20 - ഫെബ്രുവരി 18)
കുംഭം രാശിക്കാരില്‍ ഗുണപരമായ പലമാറ്റങ്ങളും തേടി എത്തുന്ന സമയമാണ്. പലപ്പോഴും ആഗ്രഹങ്ങള്‍ അനുസരിച്ച് കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. സന്തോഷകരമായ നേട്ടങ്ങളുണ്ടാവുന്നു. അഭിനിവേശത്തോടെയാണ് ഓരോ കാര്യത്തേയും സമീപിക്കുക. ഗുണപരമായ മാറ്റങ്ങള്‍ പലതും നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. സാമ്പത്തിക സ്ഥിതിയില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്.

മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനം രാശിക്കാര്‍ക്ക് പലപ്പോഴും ആശയവിനിമയത്തിലെ പ്രതിസന്ധികള്‍ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നു. അത് പലപ്പോഴും കൂടുതല്‍ അനാരോഗ്യപരമായ വെല്ലുവിളികള്‍ സൃഷ്ടിക്കും. അതിനെ എപ്രകാരം കൈകാര്യം ചെയ്യണം എന്നതാണ് ആദ്യം അറിഞ്ഞിരിക്കേണ്ടത്. സാമ്പത്തിക സ്ഥിതി അല്‍പം മോശമായിരിക്കും. അത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തിക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Friday, May 30, 2025, 18:09 [IST]
X
Desktop Bottom Promotion