Latest Updates
-
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം -
വ്യാഴചലനത്തില് അളവറ്റ സമ്പത്തിന് യോഗമുള്ള രാശിക്കാര്‍, 5 രാശിക്കാരില്‍ മാര്‍ച്ച് 11-ന് ശേഷം രാജയോഗം -
വാരഫലത്തില്‍ സംഖ്യാശാസ്ത്രം പറയുന്ന മാറ്റങ്ങള്‍ ഇതെല്ലാം, അറിയാം സമ്പൂര്‍ണഫലം -
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം -
Rashiphalam: ഇന്ന് 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം, നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം
ബുധന്‍ ഭരണി നക്ഷത്രത്തില്‍: കൃത്യമായി പറഞ്ഞാല്‍ മെയ് 23 മുതലിങ്ങോട്ട് 12 രാശിക്കും തലയിലെഴുത്ത് മാറും
രാശിമാറ്റങ്ങളും ഗ്രഹമാറ്റങ്ങളും എപ്പോഴും അത്ഭുതം സൃഷ്ടിക്കുന്നതാണ്. പല വിധത്തിലുള്ള നേട്ടങ്ങളും മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നത് ഇത്തരം ഗ്രഹമാറ്റങ്ങളിലൂടെയാണ്. പലപ്പോഴും ജീവിതം സന്തോഷത്തിലേക്കും പ്രശ്‌നങ്ങളിലേക്കും എത്തുന്നതിനുള്ള സാധ്യതയും ഗ്രഹമാറ്റം നിമിത്തം സംഭവിക്കുന്നു. മെയ് 21 മുതലാണ് ഇത്തരം മാറ്റങ്ങള്‍ സംഭവിക്കുന്നത്. എങ്കിലും കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കുന്ന ചില രാശിക്കാരുണ്ട്.
മെയ് 21 മുതല്‍ ഭരണി നക്ഷത്രത്തിലാണ് ബുധന്‍ ഉള്ളത്. ഇത് 12 രാശിക്കാരില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ഇത്തരം മാറ്റങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുന്നതിന് ഈ ലേഖനം വായിക്കാവുന്നതാണ്. 12 രാശിക്കാര്‍ക്കും ബുധന്റെ രാശിമാറ്റം എത്രത്തോളം ഫലം നല്‍കുന്നുണ്ട് അനുകൂല പ്രതികൂല മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് അവരുടെ ആശയങ്ങള്‍ കൃത്യമായി മറ്റുള്ളവരെ മനസ്സിലാക്കിപ്പിക്കാന്‍ സാധിക്കുന്നു. പല കാര്യങ്ങളിലും ധൈര്യം ലഭിക്കുന്നു. പുതിയ പരീക്ഷണങ്ങള്‍ക്ക് ഇറങ്ങിത്തിരിക്കാന്‍ സാധിക്കുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്. നേട്ടങ്ങള്‍ നിങ്ങളെ ഇങ്ങോട്ട് തേടി വരുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ബുധന്റെ നക്ഷത്രമാറ്റം സാമ്പത്തികമായി അനുകൂല നേട്ടങ്ങള്‍ നല്‍കുന്നു, ആരോഗ്യം അല്‍പം പ്രതിസന്ധിയില്‍ ആവുന്നതിനുള്ള സാധ്യതയുണ്ട്. പൊതുവെ മോശം ഫലങ്ങളില്‍ നിന്ന് കരകയറുന്നതിനുള്ള ഒരു അവസരം കൂടിയാണ് ഇടവം രാശിക്കാര്‍ക്ക് ഈ സമയം. എല്ലാ തരത്തിലുള്ള പ്രതിസന്ധികളും ഒന്നൊഴിയാതെ നിങ്ങളില്‍ നിന്ന് അകന്നു പോവുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് മികച്ച ആശയവിനിമയം സാധ്യമാവുന്ന ഒരു സമയമാണ്. പലപ്പോഴും നിങ്ങളില്‍ സാമ്പത്തിക നിക്ഷേപങ്ങളും സാമ്പത്തിക സ്ഥിരതയും വര്‍ദ്ധിക്കുന്നു. കഠിനാധ്വാനം ചെയ്യുന്നതിന്റെ ഫലമായി ജീവിതം തന്നെ മാറി മറിയുന്നു. സാമ്പത്തിക നേട്ടങ്ങള്‍ക്ക് അനുകൂല സമയമാണെങ്കില്‍ പോലും കടം കൊടുക്കുന്നത് പരമാവധി ഒഴിവാക്കണം. ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നതിനും അതിന് വേണ്ടി സമയം കണ്ടെത്തുന്നതിനും സാധിക്കുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് പ്രൊഫഷണല്‍ രംഗത്തെ മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണ്. പലപ്പോഴും ജീവിതത്തില്‍ ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കാന്‍ സാധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ഏത് കാര്യത്തോടും സംവേദനക്ഷമതയോടെ പെരുമാറാന്‍ സാധിക്കുന്നു. സംയമനത്തോടെ വേണം എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന്. അല്ലാത്ത പക്ഷം നിങ്ങള്‍ക്ക് തന്നെ അത് തലവേദനയായി മാറുന്നതിനുള്ള സാധ്യത കാണുന്നു. ചിന്തകളില്‍ നിങ്ങള്‍ മുന്നിട്ട് നില്‍ക്കുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അറിവ് വര്‍ദ്ധിക്കുന്നതിന് വേണ്ടിയുള്ള അലച്ചില്‍ ഈ സമയം ആരംഭിക്കുന്നു. പല കാര്യങ്ങളിലും അനുകൂലമായ നേട്ടങ്ങളുണ്ടാവുന്നു. എങ്കിലും അല്‍പം ശ്രദ്ധയോടെ കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. അശ്ലീലതയോടെ പലപ്പോഴും പലതിനേയും സമീപിക്കാം. എങ്കിലും പ്രതിസന്ധികള്‍ ഉണ്ടാവുന്നില്ല. മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ചെയ്യേണ്ടതാണ്. ആരോഗ്യം ശ്രദ്ധിക്കണം.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അവരുടെ മാറ്റങ്ങള്‍ പല കോണില്‍ നിന്നും ആരംഭിക്കുന്നു. ബുധന്റെ നക്ഷത്രമാറ്റം പല വിധത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. സാമ്പത്തിക സ്ഥിരതയില്ലാത്ത ഒരു അവസ്ഥയുണ്ടാവുന്നു. അതുകൊണ്ട് തന്നെ പലപ്പോഴും പണത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ അത്യാവശ്യമാണ്. അല്ലാത്ത പക്ഷം അത് ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവരുടെ സംസാരവും രീതിയും ഒന്ന് ശ്രദ്ധിക്കേണ്ട സമയമാണ്. പലപ്പോഴും നിങ്ങളുടെ പ്രൊഫഷണല്‍ രംഗത്ത് പോലും ഇത്തരം സംസാര രീതികള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. നിലപാടുകളില്‍ നിന്ന് വ്യതിചലിക്കാതെ നില്‍ക്കുന്നത് മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു. കഴിവ് ഉപയോഗിക്കേണ്ട അവസരങ്ങള്‍ വന്ന് ചേരുന്നു. മറ്റുള്ളവരെ ഉപദേശിക്കാന്‍ പോവരുത്. ഇത് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ ദിനചര്യകളില്‍ മാറ്റങ്ങള്‍ വരുന്ന സമയമാണ്. ജീവിത ശൈലി സംബന്ധമായ രോഗങ്ങള്‍ നിങ്ങളെ ബാധിക്കുന്നു. മെഡിറ്റേഷന് വേണ്ടി സമയം കണ്ടെത്തണം. ഇത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പലപ്പോഴും എല്ലാ കാര്യങ്ങളിലും അതീവ ശ്രദ്ധ ചെലുത്തേണ്ട ഒരു സമയം തന്നെയാണ്. നിങ്ങളുടെ ജീവിതം എല്ലാ അര്‍ത്ഥത്തിലും ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ട സമയമാണ് എന്നതില്‍ സംശയം വേണ്ട.
ധനു രാശി
ധനു രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ബുധന്റെ സ്വാധീനം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും സൃഷ്ടിക്കുന്നു. ജീവിതം തന്നെ മാറി മറിയുന്ന മാറ്റങ്ങള്‍ ബുധന്റെ നക്ഷത്രമാറ്റം ഉണ്ടാക്കുന്നു. പലപ്പോഴും ജീവിതത്തില്‍ ഉണ്ടാവുന്ന പ്രതിസന്ധികളെ ധൈര്യത്തോടെ നേരിടുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. കുടുംബത്തിന്റെ സ്വസ്ഥതക്കുറവ് നിങ്ങളെ കൂടുതല്‍ പ്രതിസന്ധിയില്‍ ആക്കുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.
മകരം രാശി
മകരം രാശിക്കാര്‍ക്ക് അവരുടെ രോഗാവസ്ഥകള്‍ വര്‍ദ്ധിക്കുന്ന സമയമാണ്. പലപ്പോഴും ഏത് കാര്യത്തിനും രണ്ടാമത് ഒരു അഭിപ്രായം ചോദിക്കുന്നതും ചിന്തിക്കുന്നതും നല്ലതാണ്. സന്തോഷത്തോടെ ഏത് കാര്യത്തേയും കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ ശ്രദ്ധിക്കണം. ആശയവിനിമയത്തിലെ ആശങ്ക നിങ്ങള്‍ക്ക് പ്രതിസന്ധികള്‍ ഉണ്ടാക്കും. ഇത് ജോലിയിലും അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കുന്നു. പലപ്പോഴും കരിയറില്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍ ജീവിതത്തില്‍ നിങ്ങളെ അത്ഭുതപ്പെടുത്തും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് എല്ലാ തരത്തിലുള്ള പ്രതിസന്ധികളും ബുധന്റെ നക്ഷത്രമാറ്റം ഇല്ലാതാക്കുന്നു. പലപ്പോഴും ഏത് പ്രതിസന്ധിയേയും ചെറുത്ത് തോല്‍പ്പിക്കുന്നതിന് സാധിക്കുന്നു. വെല്ലുവിളികള്‍ ഏറ്റെടുക്കുകയും അതില്‍ വിജയിക്കുകയും ചെയ്യും. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം. വാഹന ഉപയോഗത്തിന്റെ കാര്യത്തിലും അല്‍പം ശ്രദ്ധിക്കണം. നിങ്ങളില്‍ സംഘര്‍ഷങ്ങളും പ്രതിസന്ധികളും വര്‍ദ്ധിക്കുന്നുവെങ്കിലും അതിനെ നല്ല രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് സാമ്പത്തികമായി പലപ്പോഴും പ്രശ്‌നങ്ങള്‍ നേരിടുന്ന അവസ്ഥയുണ്ടാവുന്നു. പല വിധത്തിലുള്ള നേട്ടങ്ങളില്‍ നിങ്ങള്‍ക്ക് അത്ഭുതം കണ്ടെത്താന്‍ സാധിക്കുന്നു. മാനസികാരോഗ്യം വര്‍ദ്ധിക്കുന്ന സമയമാണ്. പല പദ്ധതികളും പൂര്‍ത്തിയാക്കുന്നതിന് നിങ്ങള്‍ക്ക് അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക പ്രയാസങ്ങള്‍ക്കെല്ലാം തന്നെ മാറ്റങ്ങള്‍ സംഭവിക്കുന്നു. ആരോഗ്യത്തിലും നിങ്ങള്‍ മികച്ച നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ആത്മാഭിമാനം വര്‍ദ്ധിക്കുകയും ജീവിതത്തില്‍ സന്തോഷത്തോടെ മുന്നോട്ട് പോവാന്‍ സാധിക്കുകയും ചെയ്യുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











