Latest Updates
-
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണക്കാലത്ത് തിളങ്ങാന്‍ ഈ സ്മാർട്ട് ടിപ്സ് മതി, വേര്‍പ്പും ഈര്‍പ്പവും ഇനി നിങ്ങളുടെ സൗന്ദര്യം കെടുത്തുകയില്ല! -
ഓണം ഷോപ്പിംഗ്: തിരക്കുകൾ ഒഴിവാക്കി സ്മാർട്ടായി പർച്ചേസ് ചെയ്യാം, രാശിഫലവും ടിപ്സുകളും ഇതാ!
മെയ് 10 മുതല്‍ കഷ്ടകാലം ആരംഭിക്കുന്ന രാശിക്കാര്‍: ബുധന്റെ രാശിമാറ്റം നിസ്സാരമല്ല
ബുധന്റെ രാശിമാറ്റം മെയ് 10-നാണ് സംഭവിക്കുന്നത്. ഈ സമയം പല വിധത്തിലുള്ള മാറ്റങ്ങളും പ്രതിസന്ധികളും അനുകൂല മാറ്റങ്ങളും പലരിലും സംഭവിക്കുന്നു. എന്നാല്‍ ഇത് ചില രാശിക്കാരെ അല്പം പ്രതികൂലമായി തന്നെയാണ് ബാധിക്കുന്നത്. മെയ് ആദ്യ ആഴ്ചയില്‍ തന്നെ ബുധന്‍ അതിന്റെ രാശിമാറാന്‍ പോവുകയാണ്. ഈ സമയം അതായത് മെയ് 10-നാണ് ബുധന്‍ മേടം രാശിയിലേക്ക് മാറുന്നത്. മീനം രാശിയില്‍ നിന്നാണ് മേടം രാശിയിലേക്കുള്ള ബുധന്റെ മാറ്റം സംഭവിക്കുന്നത്..
ജ്യോതിഷത്തില്‍ ബുധന്റെ മാറ്റം അനുകൂലമാവുന്ന രാശിക്കാരെ പോലെ തന്നെ പ്രതികൂല അനുഭവങ്ങള്‍ ഉണ്ടാവുന്ന ചില രാശിക്കാരും ഉണ്ട്. ബുധനെ സ്വാധീനിക്കുന്നത് എപ്പോഴും ബുദ്ധി, ബിസിനസ്, ഗണിതം എന്നിവയാണ്. ഇവയെയാണ് ബുധന്റെ കാരക ഗ്രഹമായി പറയുന്നത്. ഒരു വ്യക്തിയുടെ ജീവിതത്തിലെ എല്ലാ വിധത്തിലുള്ള മാറ്റങ്ങളേയും ബുധന്‍ സ്വാധീനിക്കുന്നുണ്ട്. മേടം രാശിയിലെ ബുധന്റെ രാശിമാറ്റം എപ്രകാരം നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നു എന്ന് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ബുധന്റെ മേടം രാശിയിലേക്കുള്ള മാറ്റം വളരെയധികം പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. പലപ്പോഴും വളരെയധികം ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകത നിസ്സാരമല്ല. കാരണം അത്രയധികം മോശം ഫലങ്ങളാണ് ബുധന്‍ മേടം രാശി സംക്രമണത്തിലൂടെ ഉണ്ടാവുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇവര്‍ പ്രതികൂലമായി ബാധിക്കുന്നു. സാമ്പത്തിക നഷ്ടങ്ങള്‍ നിങ്ങളുടെ മന:സമാധാനം കളയുന്നു. പലപ്പോഴും കരിയറില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ ജീവിത്തതെ പ്രതികൂലമായി തന്നെ ബാധിക്കും.
ഇടവം രാശി
കുടുംബത്തിലെ പ്രശ്നങ്ങള്‍ നിങ്ങളെ വളരെയധികം മോശമായി ബാധിക്കുന്നു. ഇത്തരം അവസ്ഥയില്‍ നിങ്ങള്‍ക്കുണ്ടാവുന്ന പ്രതിസന്ധികളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കണം. ഒരു തരത്തിലും ജീവിതം സന്തോഷകരമായതായിരിക്കില്ല ഇടവം രാശിക്കാര്‍ക്ക്. ആഗ്രഹിക്കാത്ത പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങളും ജീവിതത്തില്‍ പ്രതികൂലമായി ബാധിക്കുന്ന ഒരു സമയം തന്നെയാണ്.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ബുധന്റെ സംക്രമണം പലപ്പോഴും ജീവിതത്തെ പ്രതിസന്ധിയിലേക്ക് എത്തിക്കുന്നു. അനാവശ്യമായ തര്‍ക്കങ്ങള്‍ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. പുതിയ ജോലി ആരംഭിക്കുന്നവര്‍ക്ക് അതിനുള്ള അനുകൂല സമയമായിരിക്കില്ല എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ക്ഷമയോടെ ഇരിക്കുന്നതിനും കാര്യങ്ങള്‍ ശരിയായി കൈകാര്യം ചെയ്യുന്നതിനും ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നെഗറ്റീവ് ഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. വെല്ലുവിളികളെ നേരിടുന്നതിന് സാധിക്കും എന്നതാണ് പ്രധാന കാര്യം. എങ്കിലും ശ്രദ്ധിച്ച് വേണം ഓരോ ചുവടും വെക്കേണ്ടത്.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് മെയ് 10-ന് ശേഷം ജീവിതത്തില്‍ പ്രതികൂലമായ ഫലങ്ങള്‍ ധാരാളം ഉണ്ടാവുന്നു. പലപ്പോഴും ചെറിയ പ്രശ്നങ്ങള്‍ നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നു. സാമ്പത്തിക പ്രശ്നങ്ങള്‍ പല കോണില്‍ നിന്നും നിങ്ങളില്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചേക്കാം. കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുകയും ജീവിതത്തില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും ചെയ്യുന്നു. പണം കടം കൊടുക്കുന്ന കാര്യത്തില്‍ വളരെയധികം ശ്രദ്ധ വേണം. കാരണം കടം കൊടുത്ത പണം തിരികെകിട്ടുന്നതിനുള്ള സാധ്യത വളരെ കുറവാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications