Latest Updates
-
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്! -
കടുത്ത വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പണി പാളും! -
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ!
ഗ്രഹങ്ങളുടെ രാജകുമാരന് മേടത്തില്: അടിമുടി മാറ്റത്തില്‍ 12 രാശിക്കാരും- ജ്യോതിഷപ്പലകയില് കോടീശ്വരയോഗം
Mercury Transit In Aries: ബുധന്‍ മേടം രാശിയിലേക്ക് സംക്രമിക്കാന്‍ തയ്യാറെടുക്കുകയാണ്. മെയ് 7-നാണ് ബുധന്‍ മേടം രാശിയിലേക്ക് മാറുന്നത്. രാഹുവിനൊപ്പം ബുധന്റെ സ്ഥാനം ക്ഷയിച്ച് കൊണ്ടിരിക്കുന്ന സമയമാണ് ഇപ്പോഴുള്ളത്. അതില്‍ നിന്നെല്ലാം തന്നെ മാറ്റം വരുന്നത് മെയ് 7-ന് ശേഷമാണ്. ബുധന്റെ സ്ഥാനത്തിന് മാറ്റം വരുമ്പോള്‍ ചില രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു..
ബുധന്റെ മാറ്റം നിങ്ങളുടെ രാശിയില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത്. ഇത് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും മേടം രാശിയില്‍ ആശയവിനിമയ ഗ്രഹമായ ബുധന്റെ സ്ഥാനം ആളുകളെ പല വിധത്തില്‍ ഗുണാനുഭവത്തിലേക്ക് എത്തിക്കുന്നു. 12 രാശിക്കാരിലും എപ്രകാരമാണ് ബുധന്‍ മാറ്റം കൊണ്ട് വരുന്നത്, എന്തൊക്കെയാണ് ഗുണദോഷഫലങ്ങള്‍ എന്നും നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഈ സംക്രമണം വളരെയധികം മികച്ച സമയമാണ്. അത് മാത്രമല്ല ബുധന്‍ ഇവരില്‍ ആത്മവിശ്വാസവും, ആശയവിനിമയ കഴിവുകളും വര്‍ദ്ധിപ്പിക്കുന്നു. പലപ്പോഴും നിങ്ങളെടുക്കുന്ന തീരുമാനം വളരെ വലിയ മാറ്റങ്ങളിലേക്ക് എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പുതിയ പദ്ധതികള്‍ നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ സന്തോഷവും സമാധാനവും നല്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.
ഇടവം
ഇടവം രാശിക്കാര്‍ക്ക് പലവിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. പലപ്പോഴും നിങ്ങളുടെ മാനസികാരോഗ്യത്തെ പോലും സ്വാധീനിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ മികച്ചതായി മാറുന്നു. സ്വപ്നങ്ങളെല്ലാം തന്നെ സാക്ഷാത്കരിക്കപ്പെടുന്നു. മുന്‍കാല തീരുമാനങ്ങള്‍ നടപ്പിലാക്കുന്നു. അതെല്ലാം തന്നെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നു. കരിയറിലെ എല്ലാ മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തിലെ പോസിറ്റീവ് നേട്ടത്തിലേക്ക് വാതില്‍ തുറക്കുന്നു.
മിഥുനം
ബുധന്‍ മിഥുനം രാശിക്കാരുടെ ഗ്രഹമാണ്. അതുകൊണ്ട് തന്നെ ഇവരെ ഭിക്കുന്നതിനാല് സ്വന്തം രാശിയിലെ മാറ്റം നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല നേട്ടങ്ങളും കൊണ്ട് വരുന്നു. ജീവിതത്തേയും ജീവിത ലക്ഷ്യങ്ങളേയും സ്വാധീനിക്കുന്നതിനും സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. സുഹൃത്തുക്കളുടെ കാര്യത്തില്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല നേട്ടങ്ങളുും തേടി എത്തും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് മേടം രാശിയിലേക്കുള്ള ബുധന്റെ സംക്രമണം കരിയറില്‍ അനുകൂല മാറ്റങ്ങളുണ്ടാവുന്നു. ഇത് നിങ്ങളുടെ ആശയവിനിമയത്തിന് കൂടുതല്‍ വ്യക്തത വരുത്തുന്നു. ആശയങ്ങള്‍ പ്രകടിപ്പിക്കുന്നതെല്ലാം തന്നെ നടപ്പിലാക്കുന്നതിന് യോഗം കാണുന്നു. ആരോഗ്യം നിസ്സാരമല്ല. പലപ്പോഴും നിങ്ങള്‍ക്ക് സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിന് സാധിക്കുന്നു. കാര്യങ്ങളെല്ലാം തന്നെ കുടുംബത്തില്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കുക.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് മേടം രാശിയിലേക്കുള്ള ബുധന്റെ സംക്രമണം പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും തത്വചിന്ത അനുസരിച്ച് മുന്നോട്ട് പോവുന്നതിനാണ് ഇവര്‍ തീരുമാനിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നു. ദിനചര്യയില്‍ വരുത്തുന്ന അശ്രദ്ധ പലപ്പോഴും കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. അത് ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്നു.
കന്നി
കന്നി രാശിക്കാര്‍ക്ക് ബുധന്റെ സംക്രമണം പലപ്പോഴും ആഴത്തില്‍ വൈകാരികമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കുന്നു. പലപ്പോഴും ഇന്‍ഷൂറന്‍സ് , നികുതി എന്നിവ കൈകാര്യം ചെയ്യുന്നതിന് വീഴ്ച വരുത്തരുത്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എങ്കിലും അല്പം ശ്രദ്ധിക്കേണ്ടതാണ്. സംസാരിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ക്ക് സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം.
തുലാം
തുലാം രാശിക്കാര്‍ക്ക് ഈ മാറ്റങ്ങള്‍ അനുകൂലമായി മാറുന്നു. മേടത്തിലെ ബുധന്‍ സത്യസന്ധതയാണ് നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്നത്. വാദപ്രതിവാദങ്ങള്‍ ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ ഒഴിവാക്കണം. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുന്നു. തെറ്റിദ്ധാരണകള്‍ ഒഴിവാക്കേണ്ടതാണ്. അനാവശ്യ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ബുധന്റെ മേടം രാശി സംക്രമണത്തിന്റെ ഫലമായി ആരോഗ്യം മെച്ചപ്പെടുന്നു. ജോലികള്‍ എല്ലാം തന്നെ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനും ജീവിതത്തില്‍ നേട്ടങ്ങളുണ്ടാവുന്നതിനും സാധ്യതയുണ്ട്. ആശയവിനിമയത്തിന്റെ കാര്യത്തില്‍ നിസ്സാരമായി പറയുന്ന പല കാര്യങ്ങളും അല്പം ശ്രദ്ധിക്കേണ്ടതാണ്. ജോലി ചെയ്യുന്ന കാര്യത്തില്‍ വീഴ്ച വരുത്തരുത്.. അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തിക്കുന്നു.
ധനു
ധനു രാശിക്കാര്‍ക്ക് ബുധന്റെ സംക്രമണം പല വിധത്തിലുള്ള മാറ്റങ്ങളുണ്ടാവുന്നു. സാമ്പത്തിക സ്ഥിതിയിലെ അനാവശ്യ ആശങ്കകള്‍ നിങ്ങളെ കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തിക്കും. കലാരംഗത്ത് മാറ്റങ്ങളുണ്ടാവുന്നു. സാമ്പത്തിക സ്ഥിതി അല്പം ശ്രദ്ധിക്കണം. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അല്പം ശ്രദ്ധിക്കണം. പെട്ടെന്ന് ചാടിക്കയറി ഒരിക്കലും തീരുമാനം എടുക്കരുത്.
മകരം
മകരം രാശിക്കാര്‍ക്ക് സന്തോഷകരമായ മാറ്റങ്ങളാണ് ബുധന്റെ സംക്രമണം നല്‍കുന്നത്. അനുകൂലമായ പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവും. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈക്കുമ്പിളില്‍ എത്തുന്നു. തെറ്റിദ്ധാരണകള്‍ പരിഹരിക്കുന്നതിന് അല്പം സമയമെടുക്കുന്നു.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ആശയവിനിമയ കഴിവുകള്‍ മികച്ചതായിരിക്കും. ഇവരുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുന്നു. ആരോഗ്യം നിസ്സാരമാക്കരുത്. ധനനേട്ടങ്ങള്‍ വളരെയധികം മികച്ചതായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
മീനം
മീനം രാശിക്കാര്‍ക്ക് ബുധന്റെ മാറ്റം പലവിധത്തിലാണ് സ്വാധീനം ചെലുത്തുന്നത്. അഭിമാനകരമായ പല നിമിഷങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യം നിസ്സാരമാക്കരുത്. അനാരോഗ്യകരമായ പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കാം. എങ്കിലും അല്പം ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications