Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ബുധന്‍ കുംഭത്തില്‍: കഷ്ടകാലങ്ങള്‍ക്ക് തുടക്കമാവും ഈ രാശിക്കാരില്‍ ലോകം മുഴുവന്‍ നിങ്ങള്‍ക്കെതിരാവും
ബുധന്‍ പൊതുവേ ഗ്രഹങ്ങളുടെ രാജകുമാരന് എന്നാണ് അറിയപ്പെടുന്നത്. ബുധന്റെ സ്ഥാനമാറ്റം അതുകൊണ്ട് തന്നെ ജ്യോതിഷത്തില്‍ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ്. പലപ്പോഴും ധനം, ആശയവിനിമയം, ബുദ്ധി എന്നിവയെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നതാണ്. എന്നാല്‍ എത്രത്തോളം നിങ്ങളില്‍ ഈ മാറ്റങ്ങള്‍ അനുകൂലമാവുന്നു എന്നത് ബുധന്‍ സഞ്ചരിക്കുന്ന രാശിയെക്കൂടി അടിസ്ഥാനപ്പെടുത്തിയാണ്. ബുധന്‍ മിഥുനം, കന്നി രാശിക്കാര്‍ക്ക് അധിപനാണ്. എന്നാല്‍ അടുത്ത വര്‍ഷം ആദ്യത്തില്‍ ബുധന്‍ കുംഭം രാശിയിലേക്ക് മാറുന്നു. അതിന്റെ ഫലമായി നിങ്ങളുടെ ജീവിതം മൊത്തത്തില്‍ മാറി മറിയുന്നു.
12 രാശിക്കാരില്‍ 3 രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. ജാതകത്തില്‍ ബുധന്‍ ശക്തനാണെങ്കില്‍ അത് പലപ്പോഴും സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പെട്ടമെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുകയും അത് വഴി കുടുംബത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു. എന്നാല്‍ ബുധന്‍ ദുര്‍ബലനാണെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തില്‍ ദോഷഫലങ്ങള്‍ വര്‍ദ്ധിപ്പിക്കും. എന്നാല്‍ 2026 ഫെബ്രുവരി 3 രാത്രി 9:37-ന് ബുധന്‍ ശനി ഭരിക്കുന്ന കുംഭം രാശിയിലേക്ക് പ്രവേശിക്കും. ഇതിന്റെ ഫലമായി ചില രാശിക്കാര്‍ക്ക് പ്രതീക്ഷിക്കുന്നതിനേക്കാള്‍ അപ്പുറം ദുരിതം അനുഭവിക്കേണ്ടതായി വരുന്നു. അവര്‍ ഏതൊക്കെ രാശിക്കാരാണ് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ബുധന്‍ അവരുടെ പതിനൊന്നാം രാശിയിലേക്കാണ് മാറുന്നത്. അതിന്റെ ഫലമായി നിങ്ങള്‍ക്ക് വളരെയധികം ദോഷഫലങ്ങള്‍ വര്‍ദ്ധിക്കും. വരുമാനത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നു. അത് മാത്രമല്ല ചെയ്യുന്ന ഓരോ കാര്യത്തിലും അതീവ ജാഗ്രത പാലിക്കേണ്ടതാണ്. മത്സരപ്പരീക്ഷയില്‍ പ്രതീക്ഷിക്കുന്ന മാറ്റങ്ങള്‍ ലഭിക്കണം എന്നില്ല. അത് നിങ്ങളുടെ ജീവിതത്തെ പ്രശ്നത്തിലേക്ക് എത്തിക്കും. സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിനുള്ള സാഹചര്യം പലപ്പോഴും നഷ്ടപ്പെടുന്നു. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കണം എന്നില്ല. പണം വരുന്ന മാര്‍ഗ്ഗങ്ങള്‍ പലതും തടസ്സപ്പെടുന്നു. ശത്രുക്കള്‍ വര്‍ദ്ധിക്കും. ലോകം മുഴുവന്‍ നിങ്ങള്‍ക്ക് എതിരായി മാറുന്നത് പോലെ നിങ്ങള്‍ക്ക് അനുഭവപ്പെടും. ജോലി നഷ്ടപ്പെടുന്നതിനുള്ള യോഗം കാണുന്നു. പലപ്പോഴും വീട്ടിലും ജോലിസ്ഥലത്തും പ്രശ്നങ്ങള്‍ ഉണ്ടാവാം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ബുധന്റെ രാശിമാറ്റം അവരുടെ ഒന്‍പതാം ഭാവത്തിലേക്കാണ് മാറുന്നത്. അതിന്റെഫലമായി വളരെയധികം ദോഷങ്ങളാണ് തേടി എത്തുന്നത്. പല കോണില്‍ നിന്നും അപ്രതീക്ഷിത വെല്ലുവിളികള്‍ തേടി എത്തും. പലപ്പോഴും അനാവശ്യ തര്‍ക്കങ്ങള്‍ നിങ്ങളെ ബാധിക്കും. അത് നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ വര്‍ദ്ധിപ്പിക്കും. ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്ന തരത്തിലേക്കാണ് കാര്യങ്ങളെത്തുന്നത്. ഹൃദയ സംബന്ധമായ പ്രശ്നങ്ങളില്‍ പ്രയാസം അനുഭവിക്കുന്നവര്‍ ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ പാലിക്കണം. സാമ്പത്തിക ഇടപാടുകളില്‍ വഞ്ചിക്കപ്പെടുന്നതിന് സാധ്യത കാണുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം. അല്ലാത്ത പക്ഷം അത് പ്രശ്നങ്ങളിലേക്ക് എത്തിക്കും.

തുലാം രാശി
തുലാം രാശിക്കാരില്‍ അവരുടെ അഞ്ചാം ഭാവത്തിലാണ് ബുധന്റെ സംക്രമണം നടക്കുന്നത്. അത് നിങ്ങളുടെ ബിസിനസിലെ മാറ്റങ്ങള്‍ക്കാണ് ദോഷം പ്രദാനം ചെയ്യുന്നത്. പലപ്പോഴും കരിയര്‍, പുരോഗതി എന്നിവയെല്ലാം നിങ്ങളുടെ ജീവിതത്തെ പ്രശ്നത്തിലേക്ക് എത്തിക്കും. പലപ്പോഴും അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കും. അതിന്റെ ഫലമായി പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാവുന്നു. വരുമാനം അനുസരിച്ച് പണം ചിലവാക്കിയില്ലെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തില്‍ പിന്നീട് വെല്ലുവിളികള്‍ വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് തന്നെ സാമ്പത്തിക കാര്യങ്ങളില്‍ നിയന്ത്രണം വരുത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ദാമ്പത്യജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാവും. ക്ഷമയോടെ എല്ലാ സാഹചര്യത്തേയും കൈകാര്യം ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ വര്‍ദ്ധിപ്പിക്കും. ദൂരയാത്രകള് അല്പം ശ്രദ്ധിക്കേണ്ടതാണ്. പ്രശ്നങ്ങള്‍ ഒന്നിന് പുറകേ ഒന്നായി നിങ്ങളെ പിന്തുടരും.



Click it and Unblock the Notifications
