Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ബുധന്‍ കുംഭത്തിലെത്തിയാല് ഈ നാളുകാരുടെ ജീവിതത്തില്‍ വലിയൊരു രഹസ്യം വെളിപ്പെടും
Mercury Transit in Aquarius: ജീവിതം തന്നെ മാറ്റിമറിക്കുന്ന ചില രഹസ്യങ്ങളോ സത്യങ്ങളോ ചില ഘട്ടത്തില്‍ നമുക്ക് മുമ്പില്‍ വെളിപെടും. അതുവരെയുള്ള ജീവിതമായിരിക്കില്ല പിന്നീടങ്ങോട്ട്. ജനുവരി 28ന് ബുധന്‍ കുംഭം രാശിയില്‍ പ്രവേശിച്ചു. ബുദ്ധിക്ഷമതയുടെയും മാനസികശേഷികളുടെയും ആശയവിനിമയത്തിന്റെയും ജ്ഞാനത്തിന്റെയുമെല്ലാം ഗ്രഹമാണ് ബുധന്‍ എന്ന് എല്ലാവര്ക്കും അറിയാം. കുംഭത്തിലേക്കുള്ള ബുധ സംക്രമത്തില്‍ പ്ലൂട്ടോയ്ക്കും പങ്കുണ്ട്. മരണത്തിന്റെയും പുനര്‍ജന്മത്തിന്റെയും ഗ്രഹമാണ് പ്ലൂട്ടോ. കുംഭത്തിലെ ഈ മാറ്റങ്ങള്‍ ചില രാശികള്‍ക്ക് അവിചാരിതമായ വെളിപാടുകളോ വഴിത്തിരിവുകളോ അവരുടെ ജീവിതക്കാഴ്ചപ്പാടുകളില് തന്നെ വ്യതിയാനമോ നല്‍കും. നിമിഷനേരം കൊണ്ട് ആളുകളുടെ മനോഗതിയിലും ചിന്താഗതിയിലും മാറ്റമുണ്ടാകും. ജീവിതത്തില്‍ അര്‍ത്ഥവത്തായ ചില മാറ്റങ്ങളും അപ്രതീക്ഷിത ട്വിസ്റ്റുകളും ഉണ്ടാകും.

ബുധന്റെ മാറ്റത്തിലൂടെ കണ്ണ് തുറപ്പിക്കുന്ന ചില വലിയ സത്യങ്ങളും വെളിപാടുകളും ജീവിതത്തില്‍ ഉണ്ടാകാന്‍ പോകുന്ന രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
ചിങ്ങം
മകം, പൂരം, ഉത്രം 1/4
കുംഭം രാശിയിലേക്കുള്ള ബുധന്റെ മാറ്റം ചിങ്ങം രാശിയുടെ ബന്ധങ്ങളില്‍ വലിയ മാറ്റം കൊണ്ടുവരും. ആശയവിനിമയത്തിന്റെ ഗ്രഹം പ്ലൂട്ടോയുടെ സഞ്ചാരപഥം മുറിച്ച് കടക്കുമ്പോള്‍ ചിങ്ങം രാശിക്കാരുടെ ചില ബന്ധങ്ങൡലും പങ്കാളിത്തങ്ങളിലും അവസാനം സംഭവിച്ചേക്കും. തുറന്ന ആശയവിനിമയത്തിലൂടെയും നമുക്ക് എന്താണ് വേണ്ടതെന്ന തിരിച്ചറിവിലൂടെയും വ്യക്തിബന്ധങ്ങളെ ദൃഢമാക്കാന്‍ ശ്രമിക്കുക. മുന്നില്‍ ചില പ്രതിബന്ധങ്ങള്‍ ഉണ്ടാകാമെന്ന തിരിച്ചറിവോടെ, ചില റിസ്കുകള്‍ എടുത്ത് മുന്നേറുക. പ്രണയം ഒരു വികാരം മാത്രമല്ലെന്നും നമ്മള് ആഗ്രഹിക്കുന്ന രീതിയിലുള്ള ഒരു ബന്ധം നേടണമെങ്കില്‍ ചിലപ്പോള്‍ ചിലത് അവസാനിപ്പിക്കേണ്ടിവരുമെന്നും മനസ്സിലാക്കുക. എത്ര ശരിയാക്കാന്‍ ശ്രമിച്ചിട്ടും ശരിയാകാത്ത ബന്ധങ്ങളില്‍ സമയം പാഴാക്കാതിരിക്കുക. ഒരിക്കല്‍ കൂടി തുടങ്ങാന്‍ മടിക്കാതിരിക്കുക.
വൃശ്ചികം
വിശാഖം 1/4, അനിഴം, തൃക്കേട്ട
വൃശ്ചികം രാശിയുടെ അധിപനാണ് പ്ലൂട്ടോ. ബുധന്‍ കുംഭത്തിലേക്ക് എത്തുമ്പോള്‍ വൃശ്ചികം രാശിയുടെ മാനസികമായ തലത്തെയാണ് സ്വാധീനിക്കുന്നത്. ഈ രാശിയില്‍ ജനിച്ചവരുടെ മനസമാധാനം താത്കാലികമായി നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാകും. എന്താണ് അവര്‍ക്ക് കൈമോശം വന്നിരിക്കുന്നതെന്ന് പ്രപഞ്ചം ഇവര്‍ക്ക് വ്യക്തമാക്കി കൊടുക്കും. ഏറെക്കാലമായി അവഗഗണിച്ചിരുന്ന ചില കാര്യങ്ങള്‍ അഭിമുഖീകരിക്കേണ്ട സ്ഥിതിയുണ്ടാകും. അവരുടെ കുടുംബജീവിതത്തില്‍ ചില മാറ്റങ്ങളുണ്ടാകും. കയ്പ്പും മധുരവുമുള്ള അനുഭവങ്ങള്‍ ഉണ്ടാകും. തങ്ങളുടെ ഇടം ഏതാണെന്ന് തിരിച്ചറിയാന്‍ ഇക്കാലയളവില്‍ വൃശ്ചികം രാശിക്കാര്‍ക്ക് സാധിച്ചേക്കും. താമസം മാറാനും കുടുംബ ബന്ധങ്ങളില്‍ മാറ്റമുണ്ടാകാനും സാധ്യതയുണ്ട്. ചേരാത്തത് അറുത്ത് കളയാനും ചേരുന്നത് കൂട്ടിച്ചേര്‍ക്കാനും ഈ സമയം വിനിയോഗിക്കണം. തലമുറകളായുള്ള മുറിവുകള്‍ ഉണക്കാനും ഉള്ളുകൊണ്ട് ആഗ്രഹിക്കുന്നത് എന്താണെന്ന് മനസ്സിലാക്കി മുന്നേറാനും സമയം ഉപയോഗപ്പെടുത്തുക.
കുംഭം
Mercury Transit in Aquarius:
ബുധന്‍ എത്തുന്നത് കൊണ്ട് ഏറ്റവുമധികം ബാധിക്കപ്പെടുന്ന രാശി കുംഭമാണ്. ജീവിതവഴിയില്‍ ഏറ്റവുമധികം കരുതലും ശ്രദ്ധയും വേണ്ടുന്ന സമയമാണ് മുന്നില്‍. നല്ലൊരു ഭാവിക്കായി വ്യത്യസ്തമായ വഴികള്‍ പരീക്ഷിക്കാനാണ് ഈ മാറ്റം ആവശ്യപ്പെടുന്നത്. സ്വയം മനസ്സിലാക്കാനും പുതിയ അറിവുകളും കഴിവുകളും സ്വായത്തമാക്കാനും പുതിയ കാഴ്ചപ്പാടുകള്‍ സ്വീകരിക്കാനും ഈ മാറ്റം ആവശ്യപ്പെടുന്നു. പ്ലൂട്ടോയും ഈ മാറ്റത്തിന്റെ ഭാഗമായതിനാല്‍ മാറ്റങ്ങളും വ്യതിയാനങ്ങളും തീര്‍ക്കുന്ന അസ്വസ്ഥത അനുഭവപ്പെട്ടേക്കാം. വേദനാജനകമായ ചില വേര്‍പിരിയലുകളും അവസാനങ്ങളും മുന്നിലുണ്ട്. പക്ഷേ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന ഗുണം ചെയ്യും. തങ്ങള്‍ ആരാമെന്ന് തിരിച്ചറിയാനും എന്താണ് വേണ്ടതെന്ന് തിരിച്ചറിയാനും ഈ കാലയളവ് പ്രയോജനപ്പെടും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
