Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
അനിഴം നക്ഷത്രത്തിലെത്തുന്ന ബുധന്‍: ദീപാവലിയില്‍ തെളിയുന്നത് ഇവരുടെ തലയിലെഴുത്ത്
വേദജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ ഗ്രഹങ്ങള്‍ക്ക് സംഭവിക്കുന്നു. പലപ്പോഴും ഗ്രഹങ്ങളുടെ ഓരോ മാറ്റങ്ങളും അനുകൂലമാണോ പ്രതികൂലമാണോ എന്നതാണ് പലരും നോക്കുന്നത്. ഗ്രഹങ്ങളുടെ പല മാറ്റങ്ങളും പലപ്പോഴും നിങ്ങളുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നു. ഒക്ടോബര്‍ 31-ന് ദീപാവലി ദിനത്തില്‍ ബുധന്‍ അനിഴം നക്ഷത്രത്തിലേക്ക് പ്രവേശിക്കുന്നു. വിശാഖം നക്ഷത്രത്തില്‍ നിന്നാണ് അനിഴം നക്ഷത്രത്തിലേക്ക് ബുധന്‍ പ്രവേശിക്കുന്നത്. അനിഴം നക്ഷത്രത്തിന്റെ അധിപനാകട്ടെ ശനിയാണ്. ഈ സമയം പല വിധത്തില്‍ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ചില രാശിക്കാരുണ്ട്.
കാരണം വേദ ജ്യോതിഷപ്രകാരം ശനിയും ബുധനും സൗഹൃദത്തിലുള്ള ഗ്രഹങ്ങളാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ബുധന്റെ ഗ്രഹമാറ്റം ഏതൊക്കെ രാശിക്കാരിലാണ് ഭാഗ്യം കൊണ്ട് വരുന്നത് എന്ന് നോക്കാം. അത് കൂടാതെ ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതിയിലും മാറ്റം വരുന്നു. ഗ്രഹങ്ങളുടെ രാജകുമാരനാണ് ബുധന്‍ എന്ന് നമുക്കറിയാം. ഇതെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം ഗുണഫലങ്ങള്‍ നല്കുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ലേഖനം വായിക്കൂ.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ബുധന്റെ രാശിമാറ്റം നല്കുന്നു. കാരണം മിഥുനത്തിന്റെ അധിപനാണ് ബുധന്‍. അതുകൊണ്ട് തന്നെ ബുധന്റെ നക്ഷത്രമാറ്റം ഇവരെ വളരെയധികം ഗുണപ്രദമായി സ്വാധീനിക്കുന്നു. ജോലിയിലും ബിസിനസിലും ഇവര്‍ക്ക് നേട്ടങ്ങളുണ്ടാവുന്നു. കൂടാതെ കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുകയും ചെയ്യുന്നു. ദാമ്പത്യ ജീവിതത്തില്‍ എല്ലാ തരത്തിലുള്ള മാറ്റങ്ങളും തേടി വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട്. ഓഹരിവിപണിയിലും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ തേടി എത്തുന്നു. കൂടാതെ ലോട്ടറി സംബന്ധമായ പല അനുകൂല ഭാഗ്യവും നിങ്ങള്‍ക്കുണ്ടാവുന്നു. സമൂഹത്തില്‍ നിങ്ങള്‍ക്ക് പ്രത്യേക സ്ഥാനം ഉണ്ട്. നിക്ഷേപങ്ങളില്‍ നിന്ന് സാമ്പത്തിക സ്ഥിതി അനുകൂലമായി വരുന്നു.
കന്നി രാശി
ബുധന്റെ നക്ഷത്രമാറ്റം കന്നി രാശിക്കാര്‍ക്ക് ശുഭകരമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. പലപ്പോഴും ഇത് വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും ധനനേട്ടത്തിനും കാരണമാകുന്നു. കൂടാതെ പണം നിക്ഷേപിക്കുന്നതിന് അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. മികച്ച അവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ജോലിയില്‍ അഭിനന്ദനവും നേട്ടവും തേടി എത്തുന്നു. ലോട്ടറിഭാഗ്യം കാണപ്പെടുന്നു. ബിസിനസില്‍ നേട്ടങ്ങളും ലാഭവും ഉണ്ടായിരിക്കാം. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കുകയും അത് വഴി മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുകയും സന്തോഷം വര്‍ദ്ധിക്കുകയും ചെയ്യുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ബുധന്റെ നക്ഷത്രമാറ്റം പലപ്പോഴും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ധൈര്യവും മനോവീര്യവും നേടിയെടുക്കുകയും ചെയ്യുന്നു. ഏത് കാര്യത്തിനും മുന്നിട്ടിറങ്ങുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. പങ്കാളിത്തത്തോടെ ബിസിനസ് ചെയ്യുന്ന വ്യക്തിയാണെങ്കില്‍ പലപ്പോഴും ഇവര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാവുകയും ജോലിയില്‍ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ സാധിക്കുകയും ചെയ്യുന്നു. കൂടാതെ എല്ലാ ഉത്തരവാദിത്വങ്ങളും കൃത്യമായി കൈകാര്യം ചെയ്യുന്നതിനും കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിനും സാധിക്കുന്നു. ദീര്‍ഘകാലമായി ജോലി അന്വേഷിക്കുന്നവര്‍ക്ക് ജോലി ലഭിക്കുകയും അതില്‍ നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കുകയും ചെയ്യുന്നു. വാഹനയോഗവും പുതിയ വസ്തു വാങ്ങുന്നതിനുള്ള സാധ്യതയും ഉണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
