Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍
ബുധന്‍ ചിങ്ങത്തില്: നാളെ പുലരുന്നത് ഇവരുടെ നേട്ടങ്ങളോടെ, സുവര്‍ണാവസരം വര്‍ഷത്തിലൊരിക്കല്‍
Mercury Transit September 2024: വേദ ജ്യോതിഷമനുസരിച്ച് ബുധന്റെ രാശിമാറ്റങ്ങള്‍ പലപ്പോഴും വലിയ സ്വാധീനം നമ്മുടെ ജീവിതത്തില്‍ ചെലുത്താറുണ്ട്. കാരണം ബുധന്‍ അറിവ്, ബുദ്ധി, വിധി, സംസാരശേഷി എന്നിവയുടെ കാരക ഗ്രഹമാണ്. അതുകൊണ്ട് തന്െന ബുധന്‍ ശക്തമായി നിന്നാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ വളരെ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ബുധന്റെ മാറ്റങ്ങള്‍ പലപ്പോഴും സാമ്പത്തിക അഭിവൃദ്ധി നല്‍കുന്നതിന് സഹായിക്കുന്നു. മാത്രമല്ല സൂര്യനോട് ഏറ്റവും അടുത്തുള്ള ഗ്രഹം സെപ്റ്റംബറില്‍ രണ്ട് തവണയാണ് രാശിമാറുന്നത്.
ഇപ്പോള്‍ കര്‍ക്കിടകം രാശിയില്‍ ഉള്ള ബുധന്‍ സെപ്റ്റംബര്‍ നാലിന് ചിങ്ങം രാശിയിലേക്ക് മാറുന്നു. അതിന്റെ ഫലമായി ബുധാദിത്യ രാജയോഗം രൂപപ്പെടുന്നു. മാസാവസാനം പക്ഷേ ബുധന്‍ ചിങ്ങം രാശിയില്‍ നിന്ന് കന്നി രാശിയിലേക്ക് മാറുന്നു. സെപ്റ്റംബറിലെ ബുധന്‍ സംക്രമണത്തിന്റെ സ്വാധീനം പരിശോധിക്കുക, അത് രാശിചിഹ്നങ്ങളുടെ ഭാഗ്യം തുറക്കും. ഇത് കൂടാതെ 12 രാശിക്കാരിലും ബുധന്റെ സ്വാധീനം ഗുണകരമായി മാറുന്നു. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ബുധന്റെ സംക്രമണം ഊര്‍ജ്ജവും ഉത്സാഹവും നല്‍കുന്നതോടൊപ്പം തന്നെ കൂടുതല്‍ പ്രചോദനവും നല്കുന്നു. പുതിയ പ്രോജക്ടുകള്‍ ആരംഭിക്കുന്നതിനോ അതുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനോ നിങ്ങള്‍ക്ക് സാധിക്കുന്നു. തെറ്റിദ്ധാരണകളിലേക്കോ സംഘര്‍ഷങ്ങളിലേക്കോ നയിച്ചേക്കാവുന്ന ചില കാര്യങ്ങള്‍ സംഭവിക്കുന്നതിനാല്‍ ജാഗ്രത പാലിക്കണം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ബുധന്റെ സംക്രമണം അനുകൂലമാറ്റങ്ങളാണ് കൂടുതല്‍ നല്‍കുന്നത്. പലപ്പോഴും സാമ്പത്തികമായുണ്ടാവുന്ന നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നു. നിങ്ങളുടെ ബജറ്റ് അവലോകനം ചെയ്യാനും ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്ന സമയമാണ് ഇത്. പണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതും നല്ലതാണ്.
മിഥുനം രാശി
ബുധനാണ് മിഥുനം രാശിക്കാര്‍ക്ക് വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. കാരണം ബുധന്റെ രാശിയാണ് മിഥുനം. അതുകൊണ്ട് തന്നെ ഈ സംക്രമണം ഇവര്‍ക്ക് തീവ്രമായി അനുഭവപ്പെടുന്നു. നിങ്ങളുടെ ആശയവിനിമയ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും അത് വഴി ഇത് നെറ്റ്വര്‍ക്കിംഗിനും സോഷ്യലൈസിംഗിനും മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും ബുധന്‍ സഹായിക്കുന്നു. എങ്കിലും അനാവശ്യ കാര്യങ്ങളിലെ ഇടപെടലുകള്‍ ശ്രദ്ധിക്കണം.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ കുടുംബ ജീവിതത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ വളരെ കൂടുതലായിരിക്കും. മാത്രമല്ല ഇവര്‍ക്ക് പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിനും സാധിക്കുന്നു. വീടിന്റെ അന്തരീക്ഷം മികച്ചതാവും. സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങള്‍ ഉണ്ടാക്കുന്ന ബുധന്‍.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ആശയപരമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും കലാപരമായ കാര്യങ്ങള്‍ക്ക് ഇവര്‍ കൂടുതല്‍ സമയം കണ്ടെത്തുന്നു. സാമ്പത്തികനേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. അഹങ്കാരം കുറക്കുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് കൂടുതല്‍ ബുദ്ധിമുട്ടുകളുണ്ടാക്കുന്നു.
കന്നിരാശി
കന്നി രാശിക്കാര്‍ക്ക് ബുധന്റെ മാറ്റം പലപ്പോഴും ദോഷം നല്‍കുന്നതായിരിക്കും. നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ സംഭവിക്കണം എന്നില്ല. അത് ജോലിക്കാര്യത്തിലും ദോഷം ഫലം നല്കുന്നു. പലപ്പോഴും വാഹന ഉപയോഗത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കേണ്ട ഒരു സമയമാണ് എന്നതിലും സംശയം വേണ്ട.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ബുധന്റെ സംക്രമണം അവരുടെ ജീവിതം തിരക്കുള്ളതാക്കി മാറ്റുന്നു. ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും നിങ്ങളുടെ തെറ്റിദ്ധാരണകള്‍ മാറ്റുന്നതിനും ഉള്ള സമയമാണ്. കൂടാതെ മികച്ച ഇടപെടലുകള്‍ നടത്തുന്നത് വഴി ജീവിതം തന്നെ മാറി മറിയുന്നു. എല്ലാ തരത്തിലുള്ള സാമ്പത്തിക നേട്ടങ്ങളും തേടി വരുന്ന സമയം കൂടിയാണ്.
വൃശ്ചിക രാശി
വൃശ്ചികം രാശിക്കാര്‍ക്ക് സ്വയം ആത്മപരിശോധന നടത്തുന്നതിനുള്ള സമയമാണ് വരുന്ന മാസം. കാരണം ഇവരുടെ ജീവിതം മാറി മറിയുന്നതിന് ബുധന്റെ സംക്രമണം കാരണമാകുന്നു. സത്യങ്ങളെ തിരിച്ചിയുന്നതിനും മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ഈ കാലയളവിലെ നേട്ടങ്ങള്‍ നിങ്ങളെ പലപ്പോഴും അത്ഭുതപ്പെടുത്തുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് പഠന കാര്യങ്ങളില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ് വരുന്നത്. ബുധന്റെ സംക്രമണം അത്രയധികം മാറ്റങ്ങള്‍ നിങ്ങളില്‍ കൊണ്ട് വരുന്നു. പല മാറ്റങ്ങളുടേയും പ്രവര്‍ത്തനം നിങ്ങള്‍ക്ക് അനുഭവിക്കാന്‍ സാധിക്കുന്ന ഒരു മാസം കൂടിയാണ്. അത് മാത്രമല്ല സാമ്പത്തിക നേട്ടങ്ങള്‍ മികച്ചതായി മാറുകയും ചെയ്യുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഈ സമയം കരിയര്‍ മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. പല വിധത്തിലുള്ള അഭിലാഷങ്ങള്‍ നിങ്ങള്‍ക്ക് പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. പ്രൊഫഷണല്‍ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. സാമ്പത്തിക നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നു. പലപ്പോഴും ജീവിതത്തില്‍ മികച്ച നേട്ടങ്ങളിലൂടെ കടന്നു പോവുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്ന സമയം കൂടിയാണ്. അത് മാത്രമല്ല ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്ന സമയമാണെങ്കില്‍ അതനുസരിച്ച് മാറ്റങ്ങള്‍ വരുന്നു. സമാന ചിന്താഗതികളുള്ള വ്യക്തികളുമായി ഇടപഴകുന്നതിന് സാധിക്കുന്നു. കാര്യങ്ങളെല്ലാം മികച്ചതായി മാറുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഉയര്‍ന്ന അവബോധവും സര്‍ഗ്ഗാത്മകതയും നിറയുന്ന ഒരു സമയമാണ്. അത് മാത്രമല്ല നിങ്ങളുടെ കലാപരമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. അനുയോജ്യമായ ജീവിത നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന സമയമാണ് സെപ്റ്റംബര്‍ മാസം. പൊതുവേ അനുകൂല ഫലങ്ങള്‍ നിലനില്ക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications


