Latest Updates
-
ആഗസ്റ്റ് 23 ഞായറാഴ്ച: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, രാഹുകാലം ഒഴിവാക്കാൻ മറക്കരുത്! -
മുടി കൊഴിച്ചിൽ ഇനി പേടി വേണ്ട; പിആർപി ചികിത്സയിലൂടെ തിരികെ നേടാം കരുത്തുറ്റ മുടി -
മഴക്കാലത്തെ ഫംഗസ് അണുബാധയും താരനും: ചർമ്മം സുരക്ഷിതമാക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ചൂൽ എവിടെ വെക്കണം? വാസ്തു പറയുന്ന ഈ നിയമങ്ങൾ ശ്രദ്ധിക്കൂ -
2026 തിരുവോണം: 12 രാശിക്കാർക്കും എന്താണ് കാത്തിരിക്കുന്നത്? ഓണം ആഘോഷിക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
തിരുവോണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; പണമിടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ -
ഓണത്തിന് സ്വർണം വാങ്ങിയോ? കള്ളന്മാരെ പേടിക്കാതെ വീട്ടിൽ ലോക്കർ വെക്കാൻ ഈ വാസ്തു ടിപ്സ് -
തിരുവോണത്തിന് വീടൊരുക്കാം; കണ്ണാടിയും ക്ലോക്കും വെക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത് -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തുവും സുരക്ഷയും ഉറപ്പാക്കാം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? ഈ വാസ്തു മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
ബുധന്റെ സ്ഥാനചലനം: മീനത്തില്‍ നിന്ന് മേടത്തിലേക്ക് 5 രാശിക്കാര്‍ക്ക് അത്യുത്തമ സമയം
ബുധന്‍ എന്ന ഗ്രഹത്തിന് ജ്യോതിഷത്തിലുള്ള പ്രാധാന്യം നിസ്സാരമല്ല. ബുദ്ധി, യുക്തി, ശക്തി എന്നിവയെ എല്ലാം നിയന്ത്രിക്കുന്നത് ബുധനാണ്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ആഗ്രഹിക്കുന്നവരില്‍ ബുധന്റെ അനുഗ്രഹം അനിവാര്യം തന്നെയാണ്. ബുധന്‍ ശുഭകരമായ സ്ഥാനത്താണ് എന്നുണ്ടെങ്കില്‍ ജീവിതത്തില്‍ ഒന്നും തിരിഞ്ഞ് നോക്കേണ്ടി വരുന്നില്ല. അത്രയേറെ ഗുണഫലങ്ങളാണ് ഇത് നല്‍കുന്നത്. എന്നാല്‍ ബുധന്റെ സ്ഥാനം മോശമാണെങ്കില്‍ മോശം ഫലങ്ങളും നിങ്ങള്‍ക്ക് ഉണ്ടാവുന്നു.
ഈ വരുന്ന മാര്‍ച്ച് 26-ന് ബുധന്‍ അതിന്റെ രാശി മാറാന്‍ പോവുകയാണ്. മീനം രാശിയില്‍ നിന്ന് മേടം രാശിയിലേക്കാണ് ബുധന്‍ മാറുന്നത്. ഇതോടെ ചില രാശിക്കാരിലും അപ്രതീക്ഷിതമായ ഭാഗ്യം വിടരുന്നു. എന്നാല്‍ ഇത് ഏതൊക്കെ രാശിക്കാരാണ് എന്നതാണ് നിങ്ങളെ അത്ഭുതപ്പെടുത്തുന്നത്. ഭാഗ്യം വര്‍ഷിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെ എത്തിക്കുന്ന മൂന്ന് രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം..

മേടം രാശി ചൊവ്വയുടെ രാശി
മേടം രാശി എന്നത് ചൊവ്വയുടെ രാശിയാണ്. ചൊവ്വ ആധിപത്യം വഹിക്കുന്ന രാശിയാണ് മേടം രാശി. ഇവിടേക്ക് ബുധന്റെ രാശിമാറ്റം സംഭവിക്കുമ്പോള്‍ അത് ഏതെല്ലാം വിധത്തിലാണ് നിങ്ങളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുക എന്നത നിര്‍ബന്ധമായും ഓരോരുത്തകരും അറിഞ്ഞിരിക്കേണ്ടതാണ്. പ്രധാനമായും ചൊവ്വയുടെ ശത്രുഗ്രഹമാണ് ബുധന്‍. അതുകൊണ്ട് തന്നെ ബുധന്റെ മാറ്റങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം.
മേടം രാശി
മേടം രാശിക്കാര്‍ക്ക് അനുകൂല ഭാവത്തില്‍ ബുധന്‍ അനുഗ്രഹിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ജോലിയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ അനുകൂലമാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. ശുഭകരമായ ഫലങ്ങളാണ് ഇവരുടെ ജീവിതത്തില്‍ സന്തോഷം കൊണ്ട് വരുന്നത്. ബിസിനസിലും അനുകൂലമായ മാറ്റങ്ങളാണ് ഉണ്ടാവുന്നത്. ജീവിതത്തില്‍ തോല്‍വിയില്‍ നിന്നും കരകയറുകയും നേട്ടങ്ങളിലേക്ക് എത്തുകയും ചെയ്യുന്നു.
മേടം രാശി
ജീവിതത്തിലെ എല്ലാ പ്രതിസന്ധികളേയും വളരെ എളുപ്പത്തില്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു മേടം രാശിക്ക് ബുധന്റെ സംക്രമണം. വിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂല സമയമാണ്. പലപ്പോഴും പല മാറ്റങ്ങളും ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുന്നതിന് മേടം രാശിക്കാരെ ബുധന്‍ അനുഗ്രഹിക്കുന്നു. ശുഭകരമായ പല മാറ്റങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ബുധന്റെ രാശിമാറ്റം അനുകൂലമായ പല ഫലങ്ങളും നല്കുന്നു. അതിലുപരി ശുഭകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ബിസിനസിലും ജീവിതത്തിലും ലാഭം ഉണ്ടാവുകയും അതിലൂടെ ജീവിതം തന്നെ പച്ച പിടിക്കുകയും ചെയ്യുന്നു. ബുദ്ധിമുട്ടുള്ള ജോലികളില്‍ വിജയം ലഭിക്കുകയും ബോസിന്റെ അംഗീകാരങ്ങള്‍ക്ക് പാത്രമാവുകയും ചെയ്യുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിങ്ങള്‍ക്കുണ്ടാവും.
കന്നി രാശി
ദാമ്പത്യ ജീവിതത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ ഗുണാനുഭവങ്ങള്‍ ഉണ്ടാവും. പ്രണയിക്കുന്നവര്‍ക്ക് വിവാഹത്തിലേക്ക് എത്തുന്നതിനും ജീവിതം സന്തോഷത്തിന്റെ ആകെത്തുകയായി മാറുന്നതിനും സാധിക്കുന്നു. ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുമെങ്കിലും അതെല്ലാം കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. ഒരിക്കലും രണ്ടാമതൊരു ചിന്തയുടെ ആവശ്യം ഇവരിലുണ്ടാവുന്നില്ല.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ബുധന്റെ സംക്രമണം ശുഭകരമായ പല ഫലങ്ങളും നല്കുന്നു. സന്തോഷവും സമൃദ്ധിയും വര്‍ദ്ധിക്കുകയും ബിസിനസില്‍ നേട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. സഹപ്രവര്‍ത്തകര്‍ക്ക് നിങ്ങളെ കുറിച്ച് ഓര്‍ത്ത് അഭിമാനമുണ്ടാവും. പുതിയ ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുകയും അതെല്ലാം കൃത്യമായി നിറവേറ്റാന്‍ സാധിക്കുകയും ചെയ്യുന്നു. ഏത് കാര്യത്തിനും കുടുംബത്തിന്റെ പിന്തുണ ലഭിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications